For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? അധികമായാല്‍ ..

|

'ഒരു ദിവസം ഒരു ആപ്പിള്‍ ഡോക്ടറെ അകറ്റുന്നു' എന്ന ചൊല്ല് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. തികച്ചും ശരിയാണ്, ഒരു അത്ഭുത ഫലമാണ് ആപ്പിള്‍. വിറ്റാമിന്‍ സി, ഫൈബര്‍, പൊട്ടാസ്യം എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങളുടെ ഒരു കലവറയാണ് ഈ പഴവര്‍ഗ്ഗം. ഇവയെല്ലാം നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കാന്‍ സഹായിക്കുന്നു.

Most read: 40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read: 40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

പക്ഷേ ആപ്പിളിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അറിഞ്ഞിരിക്കുക. വളരെയധികം ആപ്പിള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആപ്പിളിന്റെ കുറച്ച് പാര്‍ശ്വഫലങ്ങള്‍ അറിയുന്നതിന് ലേഖനം വായിക്കൂ.

ആരോഗ്യ സംബന്ധിയായ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം?

ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം?

ഒരു വ്യക്തിക്ക് ഒരു ദിവസം ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കാം. അതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അപകടകരവും അസുഖകരവുമായ ചില പാര്‍ശ്വഫലങ്ങള്‍ നേരിടേണ്ടിവന്നേക്കാം.

ദഹന പ്രശ്നങ്ങള്‍

ദഹന പ്രശ്നങ്ങള്‍

ദഹന ആരോഗ്യം മെച്ചപ്പെടുത്താന്‍ മികച്ചതാണ് ഫൈബര്‍. ആപ്പിളില്‍ ഇത് കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്നാല്‍, അമിതമായ ഫൈബര്‍ ഉപയോഗം വിപരീത ഫലത്തിനും കാരണമാകും. ഇത് ശരീരവണ്ണം, മലബന്ധം എന്നിവയിലേക്ക് നിങ്ങളെ നയിക്കുന്നു. ദിവസവും ഒരു വ്യക്തിക്ക് 20-40 ഗ്രാം ഫൈബര്‍ ആവശ്യമാണ്. ഇത് അവരുടെ പ്രായത്തെയും ലിംഗഭേദത്തെയും ആശ്രയിച്ച് മാറിവരാം. നിങ്ങള്‍ ദിവസവും നാരുകളടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നുവെന്ന് ഓര്‍മിക്കേണ്ടതുണ്ട്. ഒരു ദിവസം രണ്ടില്‍ കൂടുതല്‍ ആപ്പിളുകള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് ഗുരുതരമായ ദഹന ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം

ഊര്‍ജ്ജസ്രോതസ്സായ കാര്‍ബോഹൈഡ്രേറ്റുകള്‍ ആപ്പിളില്‍ വളരെ കൂടുതലാണ്. ആപ്പിള്‍ കഴിക്കുന്നത് നിങ്ങളുടെ മാനസികനില ഉയര്‍ത്തുന്നു. കാരണം ഇത് സെറോടോണിന്‍ പോലുള്ള ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ഉത്തേജിപ്പിക്കുന്നു. എന്നാല്‍ അളവിലധികമായി ആപ്പിള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട് എന്നതുതന്നെ കാരണം. പ്രമേഹ രോഗികള്‍ കാര്‍ബോഹൈഡ്രേറ്റ് അധികം കഴിക്കരുതെന്ന് പറയാറുണ്ട്. പഴത്തിന്റെ രൂപത്തില്‍ പോലും അധികമായി പഞ്ചസാര അകത്തെത്തുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമതയെ ദുര്‍ബലപ്പെടുത്തുകയും പ്രമേഹ ചികിത്സയെ തടസ്സപ്പെടുത്തുകയും ചെയ്യും.

ശരീരഭാരം വര്‍ദ്ധിക്കാം

ശരീരഭാരം വര്‍ദ്ധിക്കാം

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ ഉടനടി ഊര്‍ജ്ജം ലഭിക്കുന്നു. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കും. കാരണം അധികമായ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു. കൂടുതല്‍ ആപ്പിള്‍ കഴിക്കുന്നത് ശരീരത്തെ കൊഴുപ്പ് അലിയിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു.

Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍

പല്ലുകള്‍ക്ക് ദോഷം

പല്ലുകള്‍ക്ക് ദോഷം

സോഡയേക്കാള്‍ അസിഡിറ്റി അടങ്ങിയതാണ് ആപ്പിള്‍. വളരെയധികം ആപ്പിള്‍ കഴിക്കുന്നത് നിങ്ങളുടെ പല്ലിന് കേടുവരുത്തും. എന്നാല്‍ നിങ്ങള്‍ ഒരു ദിവസം ഒരു ആപ്പിള്‍ മാത്രം കഴിക്കുന്നുവെങ്കില്‍ നിങ്ങളുടെ പല്ലുകളെക്കുറിച്ച് വളരെയധികം വിഷമിക്കേണ്ടതില്ല.

Most read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ലMost read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല

English summary

Side Effects of Eating Too Many Apples

Too much of any good thing can also affect your health negatively. Read on the possible side effects of eating too much apples.
Story first published: Friday, January 29, 2021, 10:10 [IST]
X
Desktop Bottom Promotion