For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍

|

മിക്ക ആളുകളും ചോളം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളിലെ പ്രധാന ഭക്ഷണം കൂടിയാണ് ചോളം. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇത് നിങ്ങളുടെ ശരീരത്തിന് നല്‍കുന്നു. എന്നാല്‍, ചോളം കഴിച്ചാല്‍ ചില ദോഷഫലങ്ങള്‍ കൂടിയുണ്ടെന്ന് നിങ്ങള്‍ മനസിലാക്കുക. അതെ, പരിധിയില്‍ കൂടുതല്‍ ചോളം കഴിച്ചാല്‍ അത് നിങ്ങളുടെ ശരീരത്തിന് പലവിധത്തില്‍ ദോഷം ചെയ്യും. ചോളത്തിന്റെ ദോഷഫലങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: സ്റ്റാമിന കൂട്ടും, കരുത്ത് നല്‍കും; കഴിക്കണം ഈ ഔഷധക്കൂട്ടുകള്‍Most read: സ്റ്റാമിന കൂട്ടും, കരുത്ത് നല്‍കും; കഴിക്കണം ഈ ഔഷധക്കൂട്ടുകള്‍

അലര്‍ജി

അലര്‍ജി

ചോളം കഴിക്കുന്നത് അലര്‍ജിക്കും ചര്‍മ്മ തിണര്‍പ്പ്, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ക്കും കാരണമാകും. ചോളം കഴിച്ചതിന് ശേഷം പലര്‍ക്കും ആസ്ത്മ പ്രശ്‌നങ്ങളും അനാഫൈലക്റ്റിക് പ്രതികരണങ്ങളും അനുഭവപ്പെടുന്നു. ചോളത്തില്‍ കാണപ്പെടുന്ന ഇന്‍ജസ്റ്റബിള്‍ പ്രോട്ടീനാണ് അലര്‍ജിയുടെ പ്രധാന കാരണം.

പ്രമേഹരോഗികള്‍ക്ക് ദോഷം

പ്രമേഹരോഗികള്‍ക്ക് ദോഷം

പ്രമേഹരോഗികളില്‍ ചോളം പ്രതികൂല സ്വാധീനം ചെലുത്തുന്നു. കാരണം ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നു. ചോളത്തില്‍ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, പ്രമേഹമുള്ളവര്‍ വലിയ അളവില്‍ ചോളം കഴിക്കുന്നത് ഒഴിവാക്കണം.

Most read:വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍Most read:വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍

വയറു വീര്‍ക്കുന്നതിന് കാരണമാകുന്നു

വയറു വീര്‍ക്കുന്നതിന് കാരണമാകുന്നു

ചോളത്തില്‍ അന്നജത്തിന്റെ ഉയര്‍ന്ന സാന്ദ്രതയുണ്ട്. ചോളം വന്‍കുടലില്‍ വിഘടിക്കുകയും ഇത് കഴിക്കുമ്പോള്‍ ധാരാളം ഗ്യാസ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ചോളം വലിയ അളവില്‍ കഴിക്കുമ്പോള്‍, വയറു വീര്‍ക്കുന്നതിനും ഗ്യാസിനും കാരണമാകും.

ദഹനക്കേടും വയറുവേദനയും

ദഹനക്കേടും വയറുവേദനയും

ചോളത്തില്‍ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, ഈ നാരുകളുടെ അധികഭാഗം നിങ്ങളുടെ വയറിന് ദോഷം ചെയ്യും. ചോളം ധാരാളം കഴിച്ചാല്‍ അത് ദഹനക്കേടും വയറുവേദനയും ഉണ്ടാക്കും. അതിനാല്‍, നിങ്ങള്‍ ചോളം ചെറിയ അളവില്‍ മാത്രം കഴിക്കുക.

Most read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടംMost read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടം

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു

നേരത്തെ പറഞ്ഞതുപോലെ, ചോളത്തില്‍ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും കൂടുതലാണ്. അമിതമായ ചോളം ഉപഭോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. ഡയറ്റ് പിന്തുടരുന്നവര്‍ ചോളം കഴിക്കുന്നത് ഒഴിവാക്കണം.

വയറിളക്കം

വയറിളക്കം

ചോളം അസംസ്‌കൃതമായി കഴിക്കരുത്, കാരണം ഇത് വയറിളക്കത്തിന് കാരണമാകും. ചോളം പലതരത്തിലുള്ള കുടല്‍ പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

Most read:മടിപിടിച്ച് കിടക്കേണ്ട, അതിരാവിലെ എഴുന്നേറ്റോളൂ; നേട്ടം നിരവധിയാണ്‌Most read:മടിപിടിച്ച് കിടക്കേണ്ട, അതിരാവിലെ എഴുന്നേറ്റോളൂ; നേട്ടം നിരവധിയാണ്‌

പെല്ലഗ്രയുടെ അപകടസാധ്യത

പെല്ലഗ്രയുടെ അപകടസാധ്യത

പലരും പ്രധാന ഭക്ഷണമായി ചോളം കഴിക്കുന്നു. എന്നാല്‍, നിങ്ങള്‍ ധാരാളം ചോളം കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് പെല്ലഗ്ര പിടിപെടാനുള്ള സാധ്യതയുണ്ട്. ശരീരത്തിലെ വിറ്റാമിനുകളുടെ, പ്രത്യേകിച്ച് നിയാസിന്‍, അഭാവം മൂലമാണ് പെല്ലഗ്ര ഉണ്ടാകുന്നത്. ചോളം നിങ്ങളുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണെങ്കില്‍, പെല്ലഗ്ര ഒഴിവാക്കാന്‍ വൈറ്റമിന്‍ അടങ്ങിയ മറ്റു ഭക്ഷണങ്ങളും കഴിക്കുക.

ദന്തക്ഷയത്തിന് കാരണമാകുന്നു

ദന്തക്ഷയത്തിന് കാരണമാകുന്നു

ചോളത്തില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ചിലരില്‍ പല്ല് നശിക്കാന്‍ കാരണമാകും. ഇത് ചോളത്തിന്റെ താരതമ്യേന അസാധാരണമായ പാര്‍ശ്വഫലമാണ്, പക്ഷേ ഇത് നിസ്സാരമായി കാണരുത്. നല്ല വായ ശുചിത്വം ഉറപ്പാക്കാന്‍ ചോളം കഴിച്ചതിന് ശേഷം പല്ല് തേക്കുക.

Most read:പ്രതിരോധശേഷിക്ക് ഉത്തമം മല്ലിയില ജ്യൂസ്; നേട്ടങ്ങള്‍ നിരവധിMost read:പ്രതിരോധശേഷിക്ക് ഉത്തമം മല്ലിയില ജ്യൂസ്; നേട്ടങ്ങള്‍ നിരവധി

ഓസ്റ്റിയോപൊറോസിസിന് കാരണം

ഓസ്റ്റിയോപൊറോസിസിന് കാരണം

ചോളത്തില്‍ കാല്‍സ്യം വളരെ കുറവായതിനാല്‍ ചോളത്തെ മാത്രം ആശ്രയിക്കുന്ന ആളുകള്‍ക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

English summary

Side Effects of Eating Corn in Malayalam

Here are some of the most serious corn side effects that you should be aware of.
Story first published: Wednesday, May 18, 2022, 9:36 [IST]
X
Desktop Bottom Promotion