Just In
Don't Miss
- Sports
IND vs IRE: പരമ്പര പോക്കറ്റിലാക്കാന്‍ ഹാര്‍ദിക്കിന്റെ ഇന്ത്യ, സഞ്ജു കളിക്കുമോ? ടോസ് 8.30ന്
- Technology
JioPhone Next: ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം
- News
'അമ്മയിലെ വൃത്തികേടുകളെക്കുറിച്ചാണ് പറഞ്ഞത്,അടിത്തറ തോണ്ടണമെന്നില്ല,മമ്മൂട്ടിക്കറിയാം'; ഷമ്മി തിലകൻ
- Automobiles
താരദമ്പതിമാർ ഇനി വേറെ ലെവൽ; Bmw M340i സ്വന്തമാക്കി ജീവയും അപർണയും
- Movies
ഒരു സഹായം ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചെയ്തു തന്നു, ദില്‍ഷയെ കുറിച്ച് ഷാന്‍ റഹ്മാന്
- Finance
2022-ലെ മള്‍ട്ടിബാഗര്‍; 54 രൂപയില്‍ നിന്നും 580-ലേക്ക്; തിരിച്ചടികള്‍ക്കിടയിലും പതറാതെ മുന്നേറ്റം
- Travel
പശ്ചിമഘട്ടത്തിന്റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല
തേങ്ങാവെള്ളം അധികം കുടിക്കല്ലേ; ഈ ദോഷങ്ങളാണ് ഫലം
ആരോഗ്യ പാനീയങ്ങളെക്കുറിച്ച് പറയുമ്പോള്‍, നമ്മുടെ മനസ്സില്‍ ആദ്യം വരുന്ന പേര് തേങ്ങാവെള്ളം എന്നായിരിക്കും. ദാഹമകറ്റാനും ആവശ്യമായ ഊര്‍ജം ലഭിക്കാനുമായി മിക്കവരും തേങ്ങാവെള്ളം കുടിക്കുന്നു. ഇതിനെ പ്രകൃതിയുടെ മാന്ത്രിക പാനീയം എന്നു വിളിക്കുന്നു. ഈ പ്രകൃതിദത്ത പാനീയം എല്ലായ്പ്പോഴും ആരോഗ്യത്തിനും ശരീരത്തിനും ഒരു അമൃതമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ തേങ്ങാവെള്ളത്തിന് ചില ദോഷഫലങ്ങളും ഉണ്ടെന്ന് മനസിലാക്കുക. അതെ, എന്തും അധികമായാല്‍ അത് ദോഷമാണ്. തേങ്ങാവെള്ളത്തിന്റെ കാര്യവും അങ്ങനെത്തന്നെ.
Most
read:
പ്രമേഹം
ചെറുക്കാനും
ഹൃദയാരോഗ്യം
വളര്‍ത്താനും
കറുവപ്പട്ട
ഇലയിട്ട
ചായ
തേങ്ങാവെള്ളം സുരക്ഷിതവും പോഷകങ്ങളാല്‍ നിറഞ്ഞതും ശരീരത്തിന് ജലാംശം നല്‍കുന്നതിനുള്ള മികച്ച മാര്‍ഗമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ അമിതമായ ഉപഭോഗം ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തേങ്ങാവെള്ളം ഒരിക്കലും കുടിക്കരുത്. അല്ലെങ്കില്‍ നിങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. തേങ്ങാവെള്ളത്തിന്റെ ചില ദോഷഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഉയര്‍ന്ന കലോറി
തേങ്ങാവെള്ളം ഉയര്‍ന്ന കലോറി അടങ്ങിയ പാനീയമാണെന്ന് മിക്കവര്‍ക്കും അറിയില്ല. ഫ്രൂട്ട് ജ്യൂസുകളെയും മറ്റ് എനര്‍ജി ഡ്രിങ്കുകളെയും അപേക്ഷിച്ച് ഇതില്‍ പഞ്ചസാരയുടെ അളവ് കുറവാണെങ്കിലും കലോറിയുടെ അളവ് കൂടുതലാണ്. 11 ഔണ്‍സ് തേങ്ങാവെള്ളത്തില്‍ ഏകദേശം 60 കലോറി ഉണ്ട്.

ഡൈയൂററ്റിക് ഗുണങ്ങളുള്ളത്
തേങ്ങാവെള്ളത്തിന് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്, നിങ്ങള്‍ അത് അമിതമായി കുടിച്ചാല്‍ നിങ്ങള്‍ക്ക് പതിവായി മൂത്രമൊഴിക്കാന്‍ തോന്നിയേക്കാം. അതിനാല്‍, നിങ്ങള്‍ ഇത് മിതമായ അളവില്‍ വേണം കുടിക്കാന്‍.
Most
read:വയറ്
ശരിയാക്കി
ആരോഗ്യം
കാക്കും;
കഴിക്കണം
ഈ
സാധനങ്ങള്‍

അലര്‍ജിയുള്ള ആളുകള്‍ക്ക് സുരക്ഷിതമല്ല
നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പഴങ്ങളോ നട്സോ അലര്‍ജിയുണ്ടെങ്കില്‍, തേങ്ങാവെള്ളം നിങ്ങളുടെ പ്രശ്നം വര്‍ധിപ്പിച്ചേക്കാം. ഇത് നിങ്ങളില്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കും. ചില സന്ദര്‍ഭങ്ങളില്‍ അത് ഗുരുതരമായേക്കാം.

ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു
തേങ്ങാവെള്ളത്തിലെ മിനറല്‍ ഉള്ളടക്കത്തെക്കുറിച്ച് പറയുമ്പോള്‍ ഇതില്‍ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്. ഒരാള്‍ അധികമായി തേങ്ങാവെള്ളം കഴിക്കുകയാണെങ്കില്‍, ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിക്കുകയും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വരികയും ചെയ്യുന്നു. ചൂടും ഈര്‍പ്പവും ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം, കാരണം തേങ്ങാവെള്ളം കുടിക്കുന്നത് ഹൈപ്പര്‍കലേമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.
Most
read:കോവിഡിനിടെ
ഭീതിയായി
കുരങ്ങുപനിയും;
ലക്ഷണങ്ങള്‍
വേര്‍തിരിച്ചറിയാം

കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് കാരണമായേക്കാം
രക്താതിമര്‍ദ്ദമോ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഉള്ള ഒരു രോഗിക്ക്, തേങ്ങാവെള്ളം അപകടകരമായേക്കാം. രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്നവര്‍ തേങ്ങാവെള്ളം കുടിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് അവരുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വളരെ താഴ്ന്ന നിലയിലേക്ക് എത്തിക്കും. നിങ്ങള്‍ക്ക് തേങ്ങാവെള്ളം ഇഷ്ടമാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേണം കഴിക്കാന്‍.

ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയത്
തേങ്ങാവെള്ളത്തിന്റെ അമിതോപയോഗം പ്രമേഹരോഗികള്‍ക്ക് അപകടകരമാണ്. ആളുകള്‍ മറ്റ് ജ്യൂസുകള്‍ക്ക് പകരം തേങ്ങാവെള്ളം കുടിക്കുന്നത് അതില്‍ പഞ്ചസാര കുറവാണെന്ന് കരുതുന്നതിനാലാണ്. ഒരു കപ്പ് തേങ്ങാവെള്ളത്തില്‍ 6.26 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍, പ്രമേഹമുള്ളവര്‍ ദിവസവും തേങ്ങാവെള്ളം കുടിക്കരുത്. മിക്ക സ്പോര്‍ട്സ് ഡ്രിങ്കുകളേക്കാളും പഴച്ചാറുകളേക്കാളും പഞ്ചസാര കുറവാണെങ്കിലും തേങ്ങാവെള്ളത്തില്‍ അമിതമായ അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്.
Most
read:ആരോഗ്യത്തെ
നിശ്ചയിക്കുന്നത്
5
ഘടകങ്ങള്‍;
അവ
നേടാന്‍
ഫലപ്രദമായ
വഴികള്‍
ഇതാ

അത്ലറ്റുകള്‍ക്ക് നല്ലതല്ല
കഠിനമായ വ്യായാമത്തിന് ശേഷം അത്ലറ്റുകള് തേങ്ങാവെള്ളത്തിന് പകരം പതിവായി വെള്ളം കുടിക്കണം. വ്യായാമത്തിന് ശേഷം വെള്ളം കുടിക്കുന്നതാണ് നല്ലത്. തേങ്ങാവെള്ളത്തില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പരിശീലന സമയത്ത് ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടാന്‍ കാരണമാകും. ദാഹം കാരണം നിങ്ങള്‍ നല്ലതാണെന്നുകരുതി തേങ്ങാവെള്ളം കുടിച്ചേക്കാം. എന്നാല്‍, ഇത് നിങ്ങളുടെ ശരീരത്തിനും ആരോഗ്യത്തിനും ദോഷകരമാണ്.

വൃക്ക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു
തേങ്ങാവെള്ളത്തില്‍ പൊട്ടാസ്യം വളരെ കൂടുതലാണ്, ഇത് അമിതമായി കുടിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും, ഇത് പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. പൊട്ടാസ്യത്തിന്റെ ഉയര്‍ന്ന അളവ് വൃക്ക തകരാറിനും ക്രമരഹിതമായ ഹൃദയമിടിപ്പിനും കാരണമാകും.