For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ലതെന്ന് കരുതി പാവയ്ക്ക ജ്യൂസ് അധികം കഴിക്കേണ്ട; ഈ ദോഷങ്ങളും കൂടെവരും

|

പ്രമേഹം മുതല്‍ ശരീരഭാരം കുറയ്ക്കല്‍ വരെയുള്ള എല്ലാത്തിനും ആളുകള്‍ കഴിക്കുന്ന ഒന്നാണ് പാവയ്ക്ക ജ്യൂസ്. സമീപ വര്‍ഷങ്ങളില്‍ അമൃത് പോലെയുള്ള ഒരു പദവി ഇത് നേടിയിട്ടുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി നിരവധി പ്രമേഹരോഗികള്‍, മനസ്സില്ലാമനസ്സോടെ എല്ലാ ദിവസവും രാവിലെ കയ്‌പേറിയ ഈ ജ്യൂസ് കഴിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നത് ശരിയാണെങ്കിലും, അല്‍പം ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ദോഷം ചെയ്‌തേക്കാം. പാവയ്ക്ക ജ്യൂസ് അധികമായി കഴിച്ചാലുള്ള ചില ദോഷഫലങ്ങള്‍ ഇവയാണ്.

Most read: സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍Most read: സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

ആന്റി-ഡയബറ്റിക് മരുന്നുകളെ തടസ്സപ്പെടുത്തുന്നു

ആന്റി-ഡയബറ്റിക് മരുന്നുകളെ തടസ്സപ്പെടുത്തുന്നു

നിങ്ങള്‍ ഇതിനകം തന്നെ പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍, പാവയ്ക്ക ജ്യൂസ് നിങ്ങള്‍ക്ക് പ്രശ്‌നമായേക്കാം. പാവക്കയ്ക്ക് ഇതിനകം തന്നെ ശക്തമായ ആന്റി-ഡയബറ്റിക് ഗുണങ്ങള്‍ ഉള്ളതിനാല്‍, നിങ്ങളുടെ മറ്റ് പ്രമേഹ മരുന്നുകള്‍ക്കൊപ്പം ഇത് കഴിക്കുന്നത് അപകടകരമാണ്. കാരണം ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ മാരകമായ അളവില്‍ കുറച്ചേക്കാം.

ഹൈപ്പോഗ്ലൈസമിക് കോമയ്ക്ക് കാരണമാകുന്നു

ഹൈപ്പോഗ്ലൈസമിക് കോമയ്ക്ക് കാരണമാകുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറവായതിന് ശേഷം ഒരാള്‍ കോമയിലാകുന്ന, ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസെമിക് കോമ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കയ്പക്ക വളരെ ഫലപ്രദമാണ്. എന്നാല്‍ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിച്ചില്ലെങ്കില്‍, വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും അയാള്‍ക്ക് ബോധം നഷ്ടപ്പെടുകയും ചെയ്യാം.

Most read:മഴക്കാലത്തെ തണുപ്പ് സന്ധികള്‍ക്ക് പ്രശ്‌നം; സന്ധിവേദന തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:മഴക്കാലത്തെ തണുപ്പ് സന്ധികള്‍ക്ക് പ്രശ്‌നം; സന്ധിവേദന തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്രമരഹിതമായ ഹൃദയമിടിപ്പ്

ക്രമരഹിതമായ ഹൃദയമിടിപ്പ്

ഹൃദയം അസാധാരണമായി സ്പന്ദിക്കുമ്പോഴാണ് ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദയസ്തംഭനം, ഡിമെന്‍ഷ്യ അല്ലെങ്കില്‍ സ്‌ട്രോക്ക് എന്നിവയ്ക്ക് കാരണമാകും. പാവയ്ക്ക ജ്യൂസ് അധികമായി കഴിക്കുന്നത് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും.

ഗര്‍ഭം അലസലിനു കാരണമാകുന്നു

ഗര്‍ഭം അലസലിനു കാരണമാകുന്നു

ഗര്‍ഭിണികള്‍ കയ്പക്ക അമിതമായി കഴിക്കുന്നത് ശ്രദ്ധിക്കണം. കാരണം ഇതിന് ടെരാറ്റോജെനിക് അല്ലെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിന് കാരണമാകുന്ന ഫലങ്ങളുണ്ട്. ഇത് എമെനാഗോഗ് (ആര്‍ത്തവ പ്രവാഹം വര്‍ദ്ധിപ്പിക്കല്‍), ഗര്‍ഭച്ഛിദ്രം എന്നിവ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. മുലയൂട്ടുന്ന സ്ത്രീകള്‍ പോലും പാവയ്ക്ക കഴിക്കരുതെന്ന് പറയപ്പെടുന്നു.

Most read:തൈറോയ്ഡ് പ്രശ്‌നങ്ങളെ ചെറുക്കാന്‍ ആയുര്‍വേദം പറയും സൂത്രംMost read:തൈറോയ്ഡ് പ്രശ്‌നങ്ങളെ ചെറുക്കാന്‍ ആയുര്‍വേദം പറയും സൂത്രം

കരളിന് പ്രശ്‌നമായേക്കാം

കരളിന് പ്രശ്‌നമായേക്കാം

പ്രമേഹം നിയന്ത്രിക്കാന്‍ കൂടുതല്‍ അളവില്‍ പാവയ്ക്ക കഴിക്കുന്നത് കരള്‍ വീക്കത്തിന് കാരണമായേക്കാം. കയ്പക്ക നേരിട്ട് കരളിനെ നശിപ്പിക്കില്ല. എന്നിരുന്നാലും, ഇതിന്റെ ദീര്‍ഘകാല ഉപയോഗം കരള്‍ എന്‍സൈമുകളെ ഉയര്‍ത്തുകയും കരളിന് പ്രശ്‌നമാക്കുകയും ചെയ്യും.

ആമാശയത്തെ അസ്വസ്ഥമാക്കുന്നു

ആമാശയത്തെ അസ്വസ്ഥമാക്കുന്നു

പാവയ്ക്ക കഴിക്കുന്നതിലൂടെ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതികൂല ഫലങ്ങളിലൊന്നാണ് വയറിലെ പ്രശ്‌നങ്ങള്‍. നേരിയ വയറിളക്കവും വയറുവേദനയും പാവയ്ക്ക ജ്യൂസിന്റെ ചില പാര്‍ശ്വഫലങ്ങളാണ്.

നിങ്ങള്‍ കയ്പക്ക ജ്യൂസ് കഴിക്കുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നത് നല്ലതാണ്. നിങ്ങള്‍ ജ്യൂസ് കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.

Most read:വെരിക്കോസ് വെയിന്‍; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ഈ ഭക്ഷണങ്ങള്‍Most read:വെരിക്കോസ് വെയിന്‍; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ഈ ഭക്ഷണങ്ങള്‍

English summary

Side Effects Of Drinking Bitter Gourd Juice in Malayalam

While it is true that bitter gourd juice help lower blood sugar levels, one should know that excess of anything good can be bad. Read on the side effects of drinking bitter gourd juice.
Story first published: Tuesday, June 7, 2022, 15:52 [IST]
X
Desktop Bottom Promotion