For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാന്‍സര്‍, വൃക്കരോഗം; അമിത പ്രോട്ടീന്‍ ആപത്ത്‌

|

നിങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമാണ് പ്രോട്ടീന്‍. പേശികളെ വളര്‍ത്താന്‍ സഹായിക്കുന്ന ശരീരത്തിന്റെ നിര്‍മാണ ബ്ലോക്കാണ് പ്രോട്ടീന്‍. മിക്ക ഫിറ്റ്‌നസ് പ്രേമികളും ദിവസവും വലിയ അളവില്‍ പ്രോട്ടീന്‍ ഉപയോഗിക്കുന്നു. കൃത്യമായ വ്യായാമവും ശീലമാക്കുന്നതിലൂടെ ഇത്തരക്കാര്‍ ശരീരവും സൂക്ഷിക്കുന്നു.

Most read: ശ്വാസകോശ അര്‍ബുദം; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടMost read: ശ്വാസകോശ അര്‍ബുദം; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ ചിലപ്പോള്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുന്നത് നിങ്ങളെ പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. പ്രോട്ടീന്റെ അമിത ഉപഭോഗം നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലും ദോഷകരമാണ്. വളരെയധികം പ്രോട്ടീന്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് സംഭവിക്കുന്ന ചില ആരോഗ്യ അപകടങ്ങള്‍ ഇതാ.

ശരീരഭാരം വര്‍ധിക്കുന്നു

ശരീരഭാരം വര്‍ധിക്കുന്നു

അമിതമായി പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് നിങ്ങളുടെ ശരീരഭാരം ക്രമാതീതമായി ഉയരാന്‍ കാരണമാകുന്നു. എന്നാല്‍ മെലിഞ്ഞിരിക്കുന്നവര്‍ ഇതൊരു നല്ല കാര്യമായി കരുതേണ്ട. ഉപയോഗശൂന്യമായ പൊണ്ണത്തടിയും കൊഴുപ്പുമായിരിക്കും ഇവയെന്നു മാത്രം. അമിതമായി ഉപയോഗിക്കുന്ന പ്രോട്ടീന്‍ കൊഴുപ്പായി സൂക്ഷിക്കുന്നു. ഇത് കാലക്രമേണ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും, പ്രത്യേകിച്ചും നിങ്ങളുടെ പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിച്ച് വളരെയധികം കലോറി കഴിക്കുകയാണെങ്കില്‍.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

വളരെയധികം പ്രോട്ടീന്‍ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മലബന്ധം അനുഭവപ്പെടാം അല്ലെങ്കില്‍ വയര്‍ വീര്‍ക്കുന്നതായി തോന്നാം. മാംസം, മത്സ്യം, കോഴി എന്നിവ പോലുള്ള ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പ്രത്യേകിച്ചും. ഏതെങ്കിലും തരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ പരിമിതമായ അളവില്‍ മാത്രമായിരിക്കണം പ്രോട്ടീന്‍ കഴിക്കുന്നത്.

Most read:മരണത്തെ വിളിച്ചുവരുത്തും ഉറക്കക്കുറവ്; അപകടം അനവധിMost read:മരണത്തെ വിളിച്ചുവരുത്തും ഉറക്കക്കുറവ്; അപകടം അനവധി

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

പ്രോട്ടീന്‍ ഉപഭോഗം കൂടുന്നതിനനുസരിച്ച് ശരീരത്തിലെ ജലാംശം കുറയുന്നു. കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. അമിതമായ ദാഹം നിങ്ങള്‍ക്ക് അനുഭവപ്പെടാം. കടുത്ത നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ പ്രോട്ടീന്‍ ഉപഭോഗം പരിഗണിക്കാതെ ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് എല്ലായ്‌പ്പോഴും പ്രധാനമാണ്.

വൃക്ക തകരാറുകള്‍

വൃക്ക തകരാറുകള്‍

വളരെയധികം പ്രോട്ടീന്‍ കഴിക്കുന്നത് നിങ്ങളുടെ വൃക്കയെയും ബാധിക്കും. അമിതമായ നൈട്രജനും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് നിങ്ങളുടെ വൃക്ക കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കാന്‍ ഇത് കാരണമാകുന്നു. ഇതിനകം വൃക്കരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണെങ്കില്‍ നിങ്ങള്‍ പ്രോട്ടീന്‍ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം.

Most read:കുട്ടികളിലെ വൃക്കരോഗം: അറിയാം ഈ കാര്യങ്ങള്‍Most read:കുട്ടികളിലെ വൃക്കരോഗം: അറിയാം ഈ കാര്യങ്ങള്‍

കാന്‍സര്‍ സാധ്യത

കാന്‍സര്‍ സാധ്യത

ചുവന്ന മാംസം പോലുള്ള പ്രോട്ടീന്‍ കൂടുതലുള്ള ചില ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടുതല്‍ മാംസം കഴിക്കുന്നത് കൊളോറെക്ടല്‍, ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഹോര്‍മോണുകള്‍, അര്‍ബുദ സംയുക്തങ്ങള്‍, മാംസത്തില്‍ കാണപ്പെടുന്ന കൊഴുപ്പുകള്‍ എന്നിവ ഇതിന് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

കാല്‍സ്യം നഷ്ടപ്പെടുന്നു

കാല്‍സ്യം നഷ്ടപ്പെടുന്നു

അതെ! വളരെയധികം പ്രോട്ടീന്‍ കഴിക്കുന്നത് നിങ്ങളുടെ എല്ലിന്റെ ആരോഗ്യത്തെയും ബാധിക്കും. അസ്ഥികളുമായി ബന്ധപ്പെട്ട ഓസ്റ്റിയോപൊറോസിസ് അല്ലെങ്കില്‍ അസ്ഥി ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടതാണ് കാല്‍സ്യം. ശരീരത്തില്‍ കാല്‍സ്യം നഷ്ടപ്പെടാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണക്രമം കാരണമാകും.

Most read:തടി കുറയ്ക്കാന്‍ 14 ദിവസം ഏലയ്ക്ക വെള്ളംMost read:തടി കുറയ്ക്കാന്‍ 14 ദിവസം ഏലയ്ക്ക വെള്ളം

കൃത്യമായ പ്രോട്ടീന്‍ അളവ് എത്ര

കൃത്യമായ പ്രോട്ടീന്‍ അളവ് എത്ര

പ്രായം, ലിംഗഭേദം, പ്രവര്‍ത്തനം, ആരോഗ്യം, മൊത്തം ഭക്ഷണക്രമം എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ച് നിങ്ങള്‍ കഴിക്കേണ്ട ദൈനംദിന പ്രോട്ടീന്റെ കൃത്യമായ അളവ് വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും, നിങ്ങളുടെ ശരീരഭാരത്തെ അടിസ്ഥാനമാക്കി മുതിര്‍ന്നവര്‍ക്കായി പ്രതിദിന പ്രോട്ടീന്റെ അളവ് കണക്കാക്കാം. കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്ള മിക്ക മുതിര്‍ന്നവര്‍ക്കും, ശരീരഭാരം ഒരു കിലോഗ്രാമിന് പ്രതിദിനം ശരാശരി 0.8 ഗ്രാം പ്രോട്ടീന്‍ കഴിക്കാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. എന്നിരുന്നാലും, അത്‌ലറ്റുകള്‍ക്ക് ശരീരഭാരം ഒരു കിലോയ്ക്ക് 3.5 ഗ്രാം വരെ പാര്‍ശ്വഫലങ്ങളില്ലാതെ കഴിക്കാം.

പ്രോട്ടീന്റെ മികച്ച ഉറവിടങ്ങള്‍

പ്രോട്ടീന്റെ മികച്ച ഉറവിടങ്ങള്‍

നിങ്ങള്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, ആരോഗ്യകരമായവ തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കുക. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണത്തിന്റെ ചില നെഗറ്റീവ് ഇഫക്റ്റുകള്‍ക്കുള്ള നിങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും. പ്രോട്ടീന്റെ ആരോഗ്യകരമായ ഉറവിടങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു: ലീന്‍ മീറ്റ്, മത്സ്യം, മുട്ട, ഡയറി, പയര്‍വര്‍ഗ്ഗങ്ങള്‍, നടസ്, ധാന്യങ്ങള്‍. കൊഴുപ്പ് കൂടിയ മാംസവും പാലുല്‍പ്പന്നങ്ങളും വറുത്തതോ സംസ്‌കരിച്ചതോ ആയ പ്രോട്ടീന്‍ ഭക്ഷണങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുക. പകരം ഹൃദയാരോഗ്യമുള്ള പ്രോട്ടീന്‍ കഴിക്കുക.

Most read:തടി കുറയ്ക്കാന്‍ വിയര്‍ക്കേണ്ട തക്കാളിയുണ്ടെങ്കില്Most read:തടി കുറയ്ക്കാന്‍ വിയര്‍ക്കേണ്ട തക്കാളിയുണ്ടെങ്കില്

English summary

Side Effects of Consuming Too Much Protein

Protein is an essential part of a healthy diet. It helps to build and repair muscle, organs, and bones. However, nutritional experts don't advocate exceeding the recommended amount. Learn the side effects of consuming too much protein.
X
Desktop Bottom Promotion