Just In
- 1 hr ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 2 hrs ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 15 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 1 day ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ഫൈനലില്‍ ഓസ്ട്രേലിയയോട് പൊരുതി വീണു, ഇന്ത്യക്ക് വെള്ളി മെഡല്‍
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
അധികം കഴിച്ചാല്‍ അയമോദകവും വരുത്തും ഈ ദോഷഫലങ്ങള്‍
മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. നിരവധി ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ അയമോദകം ഔഷധ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചുവരുന്നു. ധാതുക്കള്‍, നാരുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് അയമോദകം. ഇതിന്റെ ഗുണങ്ങള്‍ നേടാന്‍ നിങ്ങള്‍ക്ക് ഇത് പച്ചയായോ വെള്ളത്തിലോ ചായയിലോ ചേര്‍ത്തോ കഴിക്കാം. ദഹനക്കേട്, അസിഡിറ്റി എന്നിവയില്‍ നിന്ന് തല്‍ക്ഷണ ആശ്വാസം നല്കാന് അയമോദകം സഹായിക്കും. ഇവ കൂടാതെ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും അയമോദകം നിങ്ങള്‍ക്ക് നല്കുന്നു. എന്നാല്‍ അയമോദകത്തിന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പാര്‍ശ്വഫലങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
Most
read:
വേനല്‍ച്ചൂടിനെ
അതിജീവിക്കാം,
ശരീരം
തണുപ്പിക്കാം;
ഇവ
കഴിക്കൂ

അയമോദകത്തിന്റെ പോഷക മൂല്യം
അയമോദകത്തിനും അതിന്റെ എണ്ണയ്ക്കും ധാരാളം പോഷകമൂല്യമുണ്ട്- പ്രോട്ടീന്‍ - 17.1%, കൊഴുപ്പ് - 21.8%, ധാതുക്കള്‍ - 7.8%, ഫൈബര്‍ - 21.2%, കാര്‍ബോഹൈഡ്രേറ്റ് - 24.6%. കാല്‍സ്യം, പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, തയാമിന്‍, ഇരുമ്പ്, നിയാസിന് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

അയമോദകത്തിന്റെ ഉപയോഗങ്ങള്‍
ആരോഗ്യപരമായ ഗുണങ്ങള്‍ കൂടാതെ, അയമോദകം പാചകത്തിനായി വിവിധ വിഭവങ്ങളില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന മസാലയാണ്. അച്ചാറുകള്‍, മസാലകള്‍, ചിക്കന്‍, മീന്‍ എന്നിവയ്ക്കൊപ്പം ഇത് ഉപയോഗിക്കുന്നു. ഹെര്‍ബല്‍ ടീ ഉണ്ടാക്കുന്നതിനും ഇത് സഹായിക്കുന്നു. സ്നാക്ക്സ്, ബിസ്ക്കറ്റ്, സോസുകള്‍, സൂപ്പ് എന്നിവയിലും ഇത് ഉപയോഗിക്കുന്നു. മൗത്ത് ഫ്രെഷനറായും ഇത് ഫലം ചെയ്യുന്നു. വിവിധ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഫാര്‍മസ്യൂട്ടിക്കല്‍സിലും അയമോദക എണ്ണ ഉപയോഗിക്കുന്നു.
Most
read:ഉയരം
കൂടാന്‍
തൂങ്ങിക്കിടന്നാല്‍
മതിയോ?
ഇതിനു
പിന്നിലെ
വസ്തുത
ഇതാ

അയമോദകത്തിന്റെ പാര്‍ശ്വഫലങ്ങള്‍
അയമോദകം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍, സൂക്ഷിക്കുക. ഇതിന്റെ അമിത ഉപയോഗം പലപ്പോഴും ഗ്യാസ്, ആസിഡ് റിഫ്ളക്സ് എന്നിവയ്ക്ക് കാരണമാകും. തലകറക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമായേക്കാവുന്ന തൈമോള്‍ എന്ന സംയുക്തം ഇതില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്ക് പ്രശ്നമായേക്കാം.

ഗര്‍ഭിണികള്‍ കഴിക്കരുത്
അയമോദകത്തിന് ശക്തമായ ബയോ ആക്റ്റീവ് സംയുക്തങ്ങളുണ്ട്. അവ വായില്‍ വീക്കം ഉണ്ടാക്കും, അതിന്റെ ഫലമായി കത്തുന്ന സംവേദനവും വായില്‍ അള്‍സറും ഉണ്ടാകാം. ഗര്‍ഭിണികള്‍ അയമോദകം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അയമോദകം ഗര്‍ഭസ്ഥശിശുവിന്റെ വികാസത്തെ ദോഷകരമായി ബാധിക്കും.
Most
read:ഉയരം
കൂടാന്‍
തൂങ്ങിക്കിടന്നാല്‍
മതിയോ?
ഇതിനു
പിന്നിലെ
വസ്തുത
ഇതാ

അധികമായാല്‍ വിഷബാധ
അയമോദകം അസംസ്കൃത അമിതമായി കഴിക്കുന്നത് വിഷമായി കണക്കാക്കപ്പെടുന്നു, കാരണം ഇത് മാരകമായ വിഷബാധയ്ക്ക് കാരണമാകും. നിങ്ങള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഒരാളാണെങ്കില്‍ ഇത് കഴിക്കുന്നത് ഒഴിവാക്കണം. അജ്വെയ്ന്‍ സപ്ലിമെന്റുകള്‍ ശസ്ത്രക്രിയയ്ക്കിടയിലും ശേഷവും രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍, ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുമ്പ് സാധാരണയായി അയമോദകം കഴിക്കുന്നത് നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു.

അയമോദകത്തിന്റെ ചില ഗുണങ്ങള്‍
പ്രമേഹമുള്ളവര്‍ക്ക് നല്ലത് - ഭക്ഷണത്തിന് ശേഷം അയമോദക ചായ കുടിക്കുന്നത് പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യും. ഈ ചായ തയ്യാറാക്കാന്‍, നിങ്ങള്‍ക്ക് ഒരു ടീസ്പൂണ്‍ അയമോദകം, ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം, നാലിലൊന്ന് കറുവപ്പട്ട പൊടി എന്നിവ ആവശ്യമാണ്. ഈ ചേരുവകളെല്ലാം ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് ചായ ഉണ്ടാക്കുക. ഭക്ഷണം കഴിച്ച് ഏകദേശം 45 മിനിറ്റിനു ശേഷം ഇത് കഴിക്കുക.

ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം
അസിഡിറ്റി, ഗ്യാസ്, വയറിളക്കം എന്നിവ മാത്രമല്ല, വയറുവേദന ഒഴിവാക്കാനും അയമോദകം സഹായിക്കും. അയമോദകം ചവച്ചരച്ച് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.
Most
read:അപകടകരം,
വായിലെ
അര്‍ബുദം;
ഈ
മാറ്റം
ശീലിച്ചാല്‍
രക്ഷ

ദഹനം മെച്ചപ്പെടുത്തുന്നു
അയമോദകം വെള്ളത്തില്‍ തിളപ്പിച്ച് കഴിക്കുന്നത് കൂടുതല്‍ ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ അയമോദകം തിളച്ച വെള്ളത്തില്‍ ചേര്‍ക്കുക. അയമോദകം ചവയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇത് പ്രത്യേകിച്ചും സഹായകമാകും. ഈ മിശ്രിതം കുടിക്കുന്നത് നിങ്ങളുടെ ദഹനത്തിന് മികച്ചതാണ്. നിങ്ങളുടെ കുടല് ഭിത്തികള്‍ക്കും ഇത് വളരെ ആശ്വാസകരമാണ്.

വിരയെ ഇല്ലാതാക്കുന്നു
1 ടീസ്പൂണ്‍ അയമോദകം എടുത്ത് 1 ടേബിള്‍സ്പൂണ്‍ ശര്‍ക്കരയുമായി കലര്‍ത്തുക. ഈ മിശ്രിതം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിരബാധ നീക്കാനുള്ള ഒരു സാധാരണ പ്രതിവിധിയാണ്. ശര്‍ക്കര വിരയെ പുറത്തേക്ക് വരാന്‍ ആകര്‍ഷിക്കുകയും അയമോദകം വയറ്റിലെ ആസിഡുമായി കലരുകയും വിരകളെ കൊല്ലാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആസ്ത്മയ്ക്ക് പരിഹാരം
അയമേദക ചായയില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നച് ആസ്ത്മ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കും. ചുമയും കഫക്കെട്ടും കുറയ്ക്കാന്‍ ഇത് സഹായിക്കും. അയമേദകത്തിലെ ആന്റി ഫംഗല്‍, ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Most
read:പതിവായി
ച്യൂയിംഗ്
ഗം
ചവച്ചാലുള്ള
ഈ
ഗുണങ്ങള്‍
അറിയാമോ

രക്തസമ്മര്‍ദ്ദം ചെറുക്കുന്നു
ഇവ കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചുമ കഫക്കെട്ട് എന്നിവ തടയാനും സന്ധിവേദന കുറക്കാനും അകാലനര നീക്കാനും ചര്‍മ്മം സംരക്ഷിക്കാനും ആര്‍ത്തവ വേദന കുറക്കാനും അയമോദകം വളരെ ഫലപ്രദമാണ്.