For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

|

ലോകം മുഴുവന്‍ കോവിഡ് 19 വൈറസിനെതിരേ പൊരുതുമ്പോള്‍ ആശങ്കയായി ചൈനയില്‍ പുതിയ വൈറസ് സാന്നിദ്ധ്യം. Severe Fever and Thrombocytopenia Syndrome Virsu(SFTSV) എന്ന പേരില്‍ അറിയപ്പെടുന്ന ഒരുതരം വൈറസ് ബാധയാണ് ചൈനയില്‍ ഉയര്‍ന്നുവരുന്നതെന്നും ഇതിനകം ഈ വൈറസ് 60 പേരെ ബാധിച്ചുവെന്നും ഏഴ് പേര്‍ക്ക് വൈറസ് ബാധയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Most read: ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭംMost read: ആദ്യഘട്ടം വിജയം; കോവിഡ് വാക്‌സിന് ശുഭാരംഭം

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

ചെള്ള് കടിയിലൂടെ പകരുന്ന ഒരു തരം വൈറസ് ബാധയാണിതെന്ന് ഗവേഷകര്‍ പറയുന്നു. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ 37 ലധികം ആളുകള്‍ക്ക് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ എസ്.എഫ്.ടി.എസ് വൈറസ് ബാധിച്ചു. പിന്നീട്, കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ 23 പേര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

ജിയാങ്‌സുവിന്റെ തലസ്ഥാനമായ നാന്‍ജിംഗില്‍ നിന്നുള്ള ഒരു സ്ത്രീയെ വൈറസ് ബാധിച്ച് പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവരുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അവര്‍ ആശുപത്രി വിട്ടത്. അന്‍ഹുയിയിലും കിഴക്കന്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയിലും വൈറസ് ബാധിച്ച് ഏഴ് പേരാണ് മരണപ്പെട്ടിട്ടുള്ളത്.

Most read:കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒMost read:കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

എസ്.എഫ്.ടി.എസ് വൈറസ് ഒരു പുതിയ വൈറസല്ലെന്നാണ് അധികൃതര്‍ പറയുന്നത്. 2011ല്‍ ഈ വൈറസിന്റെ പാതോജന്‍ ചൈന വേര്‍തിരിച്ചെടുത്തിട്ടുണ്ടെന്നും ബുന്യ വൈറസ് വിഭാഗത്തില്‍ പെടുന്നതാണിതെന്നും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. വൈറോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഈ വൈറസ് അണുബാധ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെടാമെന്നാണ്. അങ്ങനെയായിരിക്കാം ഇത്രയും പേര്‍ക്ക് വൈറസ് ബാധിച്ചതെന്നും അവര്‍ കരുതുന്നു.

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഒഴിവാക്കാനാവില്ലെന്ന് സെജിയാങ് സര്‍വകലാശാലയ ഡോക്ടര്‍ ഷെങ് ജിഫാംഗ് പറഞ്ഞു. ചെള്ളുകളുടെ കടിയിലൂടെയാണ് വൈറസ് പരക്കുന്നത്. വൈറസ് ബാധിച്ച ഒരാളുടെ രക്തത്തിലൂടെയോ കഫം വഴിയോ മറ്റുള്ളവരിലേക്ക് രോഗം പകരുന്നു.

Most read:2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ്Most read:2021ഓടെ ഇന്ത്യയില്‍ ദിനവും 2.87 ലക്ഷം കോവിഡ്

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

ചെള്ളിനു പുറമേ ദേശാടന പക്ഷികളും വൈറസിന്റെ വാഹകരാകാമെന്നാണ് വിലയിരുത്തല്‍. മനുഷ്യരെ കൂടാതെ, ആടുകള്‍, കന്നുകാലികള്‍, കുതിരകള്‍, പന്നികള്‍ എന്നിവയുള്‍പ്പെടെയുള്ളവയില്‍ വൈറസ് ബാധ പടരാമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആളുകള്‍ ജാഗ്രത പാലിക്കുന്നിടത്തോളം കാലം, അത്തരം വൈറസ് ബാധയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

2009ല്‍ ചൈനയിലെ ഗ്രാമപ്രദേശങ്ങളില്‍ ആദ്യമായി ഈ വൈറസ് കണ്ടെത്തിയപ്പോള്‍ മരണനിരക്ക് 6 ശതമാനമായിരുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞവരായിരുന്നു പ്രധാനമായി ഇതിന്റെ ഇരകള്‍. ഈ വൈറസ് അയല്‍ രാജ്യങ്ങളായ ജപ്പാനിലും ദക്ഷിണ കൊറിയയിലും പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2015ല്‍ ഇരു രാജ്യങ്ങളിലും എസ്.എഫ്.ടി.എസ് വൈറസ് ബാധമൂലമുണ്ടായ മരണനിരക്ക് 30 ശതമാനത്തിലധികമായിരുന്നുവെന്നും യു.എസ് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Most read:കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍; തള്ളിMost read:കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍; തള്ളി

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

60 രോഗികള്‍ 7 മരണം; ചൈനയില്‍ പുതിയ വൈറസ്

എസ്.എഫ്.ടി.എസ് വൈറസിന്റെ പകര്‍ച്ചയെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, എസ്.എഫ്.ടി.എസിന് എതിരായി നിലവില്‍ വാക്‌സിനുകള്‍ ഒന്നുംതന്നെ ലഭ്യമല്ല. പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അന്‍പതോ അതില്‍ കൂടുതലോ വയസുള്ള വൈറസ് ബാധിച്ച രോഗികളില്‍ മരണനിരക്ക് ഉയര്‍ന്നതായിരിക്കാമെന്നാണ്. കോവിഡ് പോലെതന്നെ, രോഗിയുടെ പ്രായം, രോഗപ്രതിരോധ ശേഷി എന്നിവയുള്‍പ്പെടെയുള്ള അപകടസാധ്യതാ ഘടകങ്ങളെ ആശ്രയിച്ചിരിക്കും മരണസാധ്യതയും.

English summary

SFTS Virus alert: New Contagion Passed Via Tick-Bites Emerges in China

SFTS Virus alert: A new type of virus, which is likely to be passed to be infected after bite by ticks, is emerging in China, with more than 60 people infected and killed at least seven. Read on.
X
Desktop Bottom Promotion