For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിഞ്ഞുകഴിച്ചാല്‍ വിത്ത് ആളൊരു കേമന്‍; ഇവ കഴിച്ചാല്‍ ദോഷം

|

വലിപ്പത്തില്‍ ചെറുതാണെങ്കിലും, വിത്തുകള്‍ വളരെയധികം പോഷകങ്ങളുടെ കലവറയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്. ആരോഗ്യ ഗുണങ്ങള്‍ക്കായി ദിവസവും നിങ്ങള്‍ക്ക് ചില വിത്തുകള്‍ കഴിക്കാം. ധാരാളം നാരുകള്‍, കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ വിത്തുകള്‍ വളരെ വൈവിധ്യമാര്‍ന്നവയാണ്. മാത്രമല്ല ഏത് വിഭവത്തിലും ഏത് വിധത്തിലും അവ സംയോജിപ്പിക്കാനും കഴിയും. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ന് മെച്ചപ്പെട്ട ആരോഗ്യത്തിനായി നിരവധി ആളുകള്‍ വിത്തുകള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുന്നു.

Most read: ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കുംMost read: ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കും

ദിവസം മുഴുവനും ആവശ്യമായ ഊര്‍ജം നല്‍കുമ്പോള്‍ ശരീരഭാരം കുറയ്ക്കാനും അവ സഹായിക്കും. എന്നിരുന്നാലും, എല്ലാ വിത്തും ആരോഗ്യകരമല്ല എന്ന വസ്തുത നിങ്ങള്‍ അറിഞ്ഞിരിക്കുക. ഉദാഹരണത്തിന്, തക്കാളിക്കുരു വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാകുമെന്നും അവ കഴിക്കരുതെന്നും പറയുന്നു. നിങ്ങള്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില വിത്തുകള്‍ ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

ചിയ വിത്തുകള്‍

ചിയ വിത്തുകള്‍

ഇന്നത്തെ കാലത്ത് ആളുകള്‍ക്ക് ചിയ വിത്തുകളോട് പ്രിയമേറിയിട്ടുണ്ട്. കാരണം ഈ വിത്തുകളില്‍ ഒമേഗ -3 ഫാറ്റിനൊപ്പം സമ്പുഷ്ടമായ രീതിയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട് എന്നതാണ്. ചിയ വിത്തുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അവ കുതിര്‍ത്തോ സാലഡിന്റെ ഭാഗമായോ കഴിക്കാം. ഉദരാരോഗ്യത്തിന് ഇവ വെള്ളത്തിലിട്ട് കുതിര്‍ത്ത് വെള്ളം കുടിക്കാം.

എള്ള്

എള്ള്

ഏഷ്യന്‍ രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന, എള്ളില്‍ ലിഗ്‌നാനുകള്‍ ഉണ്ട്. അത് സ്‌ട്രെസ് ഹോര്‍മോണുകള്‍ കുറയ്ക്കാന്‍ സഹായിക്കും, മാത്രമല്ല അവ ശരീരത്തിലെ ലൈംഗിക ഹോര്‍മോണുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഊഷ്മള സ്വഭാവമുള്ളതിനാല്‍ എള്ള് വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഇവ നല്ല കൊഴുപ്പിന്റെ ഉറവിടമാണെന്നും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Most read:ശ്രദ്ധിച്ചു കഴിച്ചാല്‍ നല്ലത്‌; വായ്‌നാറ്റത്തിന് കാരണമാകും ഈ ഭക്ഷണങ്ങള്‍Most read:ശ്രദ്ധിച്ചു കഴിച്ചാല്‍ നല്ലത്‌; വായ്‌നാറ്റത്തിന് കാരണമാകും ഈ ഭക്ഷണങ്ങള്‍

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്തുകളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, അവ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. അവയില്‍ ഉയര്‍ന്ന അളവില്‍ ഒമേഗ -6, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. മിതമായ അളവില്‍ വേണം ഈ വിത്ത് കഴിക്കാന്‍.

മത്തങ്ങ വിത്ത്

മത്തങ്ങ വിത്ത്

ഇന്ത്യയുടെ പല ഭാഗങ്ങളിലും മത്തങ്ങയുടെ വിത്തുകള്‍ ഉണക്കി കടുകെണ്ണയില്‍ വറുത്ത് ഒരു വിഭവമായി ആസ്വദിക്കുന്നവരുണ്ട്. അവയില്‍ ഒമേഗ -6 കൊഴുപ്പും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്, അതിനാല്‍ എല്ലുകള്‍ക്കും ഞരമ്പുകള്‍ക്കും ഹൃദയത്തിനും നല്ലതാണ്. രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സംയുക്തമായ ഫൈറ്റോസ്റ്റെറോളിന്റെ നല്ല ഉറവിടമാണ് മത്തങ്ങ വിത്തുകള്‍.

Most read:അപകടമാണ് ഭക്ഷ്യവിഷബാധ; തടയാനായി ശ്രദ്ധിക്കേണ്ടത് ഇതാണ്Most read:അപകടമാണ് ഭക്ഷ്യവിഷബാധ; തടയാനായി ശ്രദ്ധിക്കേണ്ടത് ഇതാണ്

ചണവിത്ത്

ചണവിത്ത്

ഏറ്റവും പ്രശസ്തമായ വിത്തുകളില്‍ ഒന്നാണ് ചണവിത്ത്. നാരുകളുടെയും ഒമേഗ -3 കൊഴുപ്പുകളുടെയും മികച്ച ഉറവിടമായി ഇത് അറിയപ്പെടുന്നു. ലിന്‍സീഡ്‌സ് എന്നും അറിയപ്പെടുന്ന ഇവ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ചണവിത്തുകള്‍ക്ക് ക്യാന്‍സര്‍ സാധ്യതയും കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഒഴിവാക്കേണ്ട വിത്തുകള്‍: തക്കാളി കുരു

ഒഴിവാക്കേണ്ട വിത്തുകള്‍: തക്കാളി കുരു

തക്കാളി നിരവധി കറികളിലും സലാഡുകളിലും ഉപയോഗിക്കുന്നു. എന്നാല്‍, തക്കാളി വിത്ത് കഴിക്കുന്നത് വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാരണം അവയില്‍ ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ഈ കല്ലുകളുടെ രൂപീകരണത്തിന് സഹായിക്കുന്നു. എന്നിരുന്നാലും, നിങ്ങള്‍ ദിവസവും വലിയ അളവില്‍ തക്കാളി കഴിക്കുമ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ, അതിനാല്‍ പേടിക്കേണ്ട.

Most read:വേനലില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത ഇരട്ടി; ഈ കാര്യം ശ്രദ്ധിച്ചാല്‍ രക്ഷMost read:വേനലില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത ഇരട്ടി; ഈ കാര്യം ശ്രദ്ധിച്ചാല്‍ രക്ഷ

ആപ്പിള്‍ കുരു

ആപ്പിള്‍ കുരു

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പഴങ്ങളിലൊന്നാണ് ആപ്പിള്‍. എന്നാല്‍ ഇതിന്റെ വിത്ത് കഴിക്കാന്‍ യോഗ്യമല്ല. അവയില്‍ വിഷമുള്ളതായി അറിയപ്പെടുന്നു! അമിഗ്ഡലിന്‍ എന്ന സംയുക്തത്തിന്റെ സാന്നിധ്യമാണ് കാരണം. വിത്തുകളുടെ രാസ പ്രതിരോധത്തിന്റെ ഭാഗമാണ് ഈ സസ്യ സംയുക്തം. വിത്തുകള്‍ ദഹിക്കുമ്പോഴോ ചവയ്ക്കുമ്പോഴോ, ഈ സംയുക്തം ഹൈഡ്രജന്‍ സയനൈഡ് പുറത്തുവിടുന്നു. ഇത് വിഷാംശമുള്ളതും മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്നതുമാണ്. എന്നാല്‍ നിങ്ങള്‍ ഒരു കിലോഗ്രാമിന് 1.52 മില്ലിഗ്രാം ഹൈഡ്രജന്‍ സയനൈഡ് കഴിക്കുമ്പോള്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. അതിനാല്‍ നിങ്ങള്‍ കുറച്ച് ആപ്പിള്‍ വിത്തുകള്‍ അബദ്ധത്തില്‍ കഴിച്ചാലും വിഷമിക്കേണ്ട കാര്യമില്ല.

മറ്റ് ഫല വിത്തുകള്‍

മറ്റ് ഫല വിത്തുകള്‍

ആപ്രിക്കോട്ട്, പ്ലംസ്, ചെറി, പീച്ച് തുടങ്ങിയ മറ്റ് പഴങ്ങളുടെ വിത്തുകളിലും സയനോജെനിക് സംയുക്തങ്ങള്‍ ഉണ്ട്. അതിനാല്‍, നിങ്ങള്‍ ഈ പഴങ്ങളില്‍ ഏതെങ്കിലും കഴിക്കുമ്പോഴെല്ലാം, അവയുടെ വിത്തുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കാരണം അവ ദോഷകരമാണ്.

കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ് ഒരിക്കലും പച്ചയ്ക്ക് കഴിക്കാന്‍ പാടില്ല. അതിനു പിന്നിലെ കാരണം അവയില്‍ ഫൈറ്റോഹെമാഗ്ലൂട്ടിനിന്‍ എന്ന രാസവസ്തുവിന്റെ ഉയര്‍ന്ന സാന്ദ്രതയുണ്ട് എന്നതാണ്. ഇത് ചുവന്ന രക്താണുക്കളെ ഒരുമിച്ച് കൂട്ടുന്നു. പാകം ചെയ്യാത്ത 4-5 കിഡ്‌നി ബീന്‍സ് കഴിക്കുന്നത് ഛര്‍ദ്ദിക്കും വയറിളക്കത്തിനും കാരണമാകുമെന്ന് പറയപ്പെടുന്നു. കാരണം അവ എളുപ്പത്തില്‍ ദഹിക്കില്ല.

Most read:അധികനേരം ഇരിക്കല്ലേ, ശരീരത്തിന് ദോഷം ഈ രീതിയില്‍Most read:അധികനേരം ഇരിക്കല്ലേ, ശരീരത്തിന് ദോഷം ഈ രീതിയില്‍

ലിച്ചി വിത്തുകള്‍

ലിച്ചി വിത്തുകള്‍

ലിച്ചിയുടെ വിത്തുകളില്‍ പ്രകൃതിദത്ത വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഒരിക്കല്‍ കഴിച്ചാല്‍ മനുഷ്യ ശരീരത്തിന് വിഷാംശം വരും. ഇത് മാത്രമല്ല, ഒരു പഠനമനുസരിച്ച്, ലിച്ചി വിത്തുകളില്‍ ഒരു പ്രത്യേക തരം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ സാരമായി ബാധിക്കുകയും മസ്തിഷ്‌ക വീക്കം ഉണ്ടാക്കുകയും ചെയ്യും.

English summary

Seeds You Must Eat Daily And Should Never Eat in Malayalam

Here is a list of some seeds that you must consume and some you should not.
Story first published: Thursday, April 14, 2022, 10:09 [IST]
X
Desktop Bottom Promotion