For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്കന്ററി ഹൈപ്പര്‍ടെന്‍ഷന്‍ നിങ്ങളിലുണ്ടാക്കും അപകടം നിസ്സാരമല്ല

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും നമ്മള്‍ അവഗണിച്ച് വിടുന്നതാണ്. എന്നാല്‍ അത് പിന്നീട് രോഗാവസ്ഥയിലേക്ക് എത്തുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അറിയപ്പെടുന്ന രോഗമോ അവസ്ഥയോ മൂലം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുമ്പോഴാണ് സെക്കന്ററി ഹൈപ്പര്‍ടെന്‍ഷന്‍ സംഭവിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നും അറിയപ്പെടുന്നു, ഇത് നിങ്ങളുടെ രക്തക്കുഴലുകളില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന അളവിലുള്ള സമ്മര്‍ദ്ദമുണ്ടാവുന്ന അവസ്ഥയാണ്.

Secondary Hypertension

രക്തസമ്മര്‍ദ്ദം സാധാരണഗതിയില്‍ അളക്കുന്നത് നിങ്ങളുടെ കൈക്ക് ചുറ്റും ഘടിപ്പിച്ചിരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ്. നിങ്ങളുടെ രക്തസമ്മര്‍ദ്ദം എടുക്കുമ്പോള്‍, നിങ്ങളുടെ രണ്ട് അളവുകളാണ് നോക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെയാണ് നിങ്ങളില്‍ ശ്രദ്ധിക്കേണ്ട സെക്കന്ററി ഹൈപ്പര്‍ ടെന്‍ഷന്റെ കാര്യങ്ങള്‍ കൂടുതല്‍ അറിയാന്‍ വായിക്കൂ.

സെക്കന്ററി ഹൈപ്പര്‍ ടെന്‍ഷന്‍?

സെക്കന്ററി ഹൈപ്പര്‍ ടെന്‍ഷന്‍?

എന്താണ് സെക്കന്ററി ഹൈപ്പര്‍ ടെന്‍ഷന്‍, എന്താണ് ഇത് സാധാരണ ഹൈപ്പര്‍ ടെന്‍ഷനില്‍ നിന്ന് വ്യത്യസ്തമാവുന്നത്. ഇത് പലപ്പോഴും ചെറിയ ഒരു ശതമാനം ആളുകളെ മാത്രമേ ബാധിക്കുകയുള്ളൂ എന്നതാണ് സത്യം. എന്നാല്‍ അത് എല്ലായ്‌പ്പോഴും കണ്ടുപിടിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ഇത് പരിശോധിക്കുന്നത് ചെലവേറിയതാണ്, അതിനാല്‍ നിങ്ങളുടെ ഡോക്ടറെ കണ്ട് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കുന്നത് വരെ ഇതിന്റെ ലക്ഷണങ്ങളെ കൃത്യമായി പിന്തുടരേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ ഒരു അലംഭാവവും കാണിക്കരുത് എന്നതാണ് സത്യം.

ലക്ഷണങ്ങളും കാരണങ്ങളും

ലക്ഷണങ്ങളും കാരണങ്ങളും

എന്താണ് സെക്കന്ററി രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. സെക്കണ്ടറി ഹൈപ്പര്‍ടെന്‍ഷന്‍ എന്നത് മറ്റൊരു അവസ്ഥയോ രോഗമോ മൂലമുണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. ഇതിന് കാരണമാകുന്ന നിരവധി വ്യത്യസ്ത അവസ്ഥകളോ രോഗങ്ങളോ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കിഡ്നി രോഗം

കിഡ്നി രോഗം

വൃക്കയിലുണ്ടാവുന്ന കല്ല് പലപ്പോഴും നിങ്ങളില്‍ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് കൂടാതെ ധമനികളിലും മറ്റുമുണ്ടാവുന്ന മുറിവ് പലപ്പോഴും അവയവത്തിലേക്കുള്ള രക്ത വിതരണം മോശമാകാന്‍ ഇടയാക്കും. ഇത് റെനിന്‍ എന്ന ഹോര്‍മോണിന്റെ ഉയര്‍ന്ന ഉല്‍പാദനത്തിന് കാരണമാകും. റെനിന്‍ ശരീരത്തിലെ പദാര്‍ത്ഥങ്ങളുടെ ഉല്‍പാദനത്തിലേക്ക് നയിക്കുന്നു. ഇത് പലപ്പോഴും രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് കൂടാതെ അഡ്രീനല്‍ രോഗം ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. വൃക്കകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന അഡ്രീനല്‍ ഗ്രന്ഥികള്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ ഗ്രന്ഥികള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ സെക്കന്ററി രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നുണ്ട്.

ഹൈപ്പര്‍പാരാതൈറോയിഡിസം

ഹൈപ്പര്‍പാരാതൈറോയിഡിസം

ഈ അവസ്ഥയില്‍, പാരാതൈറോയിഡ് ഗ്രന്ഥികള്‍ രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കുന്നു. ഈ അവസ്ഥ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാവുന്നതാണ്. ഈ അവസ്ഥയില്‍ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നുണ്ട്. അസാധാരണമായ തൈറോയ്ഡ് പ്രവര്‍ത്തനം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം. ഇതും അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ

ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ

ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന രോഗാവസ്ഥയില്‍ ഒരു വ്യക്തി ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടെ ഉണര്‍ന്ന്, ശ്വാസോച്ഛ്വാസത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ചില മരുന്നുകളില്‍ നിന്നുള്ള പാര്‍ശ്വഫലങ്ങള്‍ പലപ്പോഴും ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

പലപ്പോഴും സാധാരണ രക്തസമ്മര്‍ദ്ദവും സെക്കന്ററി രക്തസമ്മര്‍ദ്ദവും വ്യത്യസ്ത ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇത് കൂടാതെ, ഒന്നോ രണ്ടോ മരുന്നുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ഗുരുതരാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ 130/80 അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നാണ് പറയുന്നത്.

വേദനക്ക് പുറകിലുള്ള ഭക്ഷണശാസ്ത്രം ഇതാണ്: ഒഴിവാക്കണം ഇതെല്ലാംവേദനക്ക് പുറകിലുള്ള ഭക്ഷണശാസ്ത്രം ഇതാണ്: ഒഴിവാക്കണം ഇതെല്ലാം

വേനലില്‍ വിശപ്പും ദാഹവും ഇല്ലാതാക്കും ഭക്ഷണം: ഇവ നിര്‍ബന്ധമായും കഴിക്കണംവേനലില്‍ വിശപ്പും ദാഹവും ഇല്ലാതാക്കും ഭക്ഷണം: ഇവ നിര്‍ബന്ധമായും കഴിക്കണം

English summary

Secondary Hypertension: Causes, Symptoms And Treatment In Malayalam

Here in this article we are discussing about the causes, symptoms and treatment of secondary hypertension in malayalam. Take a look.
X
Desktop Bottom Promotion