For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെള്ള് പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു: അറിയാം ലക്ഷണവും പ്രതിരോധവും

|

ചെള്ള് പനി ബാധിച്ച് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു. തുടക്കത്തിലേ ചികിത്സ തേടിയില്ലെങ്കില്‍ ഗുരുതരമായി മരണത്തിലേക്ക് വരെ എത്തിക്കുന്ന രോഗാവസ്ഥയാണ് ചെള്ള് പനി. അതുകൊണ്ട് തന്നെ നിസ്സാരമെന്ന് കരുതി നാം അവഗണിക്കുന്ന ലക്ഷണങ്ങള്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ചെള്ള് പനി അഥവാ സ്‌ക്രബ് ടൈഫസ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു രോഗാവസ്ഥയാണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്. ബാക്ടീരിയയാണ് ഇതിന് കാരണം.

Scrub Typhus

ഇതിന് വേണ്ട വിധത്തില്‍ ചികിത്സ എടുത്തില്ലെങ്കില്‍ അത് പലപ്പോഴും മരണത്തിലേക്ക് നമ്മളെ എത്തിക്കുന്നു. എലി, അണ്ണാന്‍ എന്നിവയില്‍ കാണപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. ഇത് മനുഷ്യരിലേക്ക് എത്താതിരിക്കുന്നതിന് അതീവ ശ്രദ്ധ വേണം. റിക്കറ്റ്‌സിയേഫ് ടൈഫി എന്ന വിഭാഗത്തില്‍ പെട്ട ബാക്ടീരിയയാണ് രോഗം പരത്തുന്നത്. മൃഗങ്ങളിലെ ചെള്ള് മനുഷ്യരിലേക്ക് എത്തുന്നത് വഴിയാണ് രോഗാവസ്ഥ വര്‍ദ്ധിക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് ചെള്ള് പനി

എന്താണ് ചെള്ള് പനി

എന്താണ് ചെള്ള് പനി എന്ന് നമുക്ക് നോക്കാം. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് ചെള്ള് പനി പരത്തുന്നത്. എലി, അണ്ണാന്‍ തുടങ്ങിയവയില്‍ ആണ് ഇത്തരത്തില്‍ ഉള്ള ചെള്ള് കാണപ്പെടുന്നത്. എന്നാല്‍ മറ്റ് മൃഗങ്ങളില്‍ ഇത് രോഗം പരത്തുന്നില്ല എന്നതാണ് സത്യം. ഇവയുടെ ലാര്‍വ്വ വഴിയാണ് മനുഷ്യരിലേക്ക് രോഗം എത്തുന്നതും. ചെള്ളിന്റെ കടിയേല്‍ക്കുക വഴിയാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്. എന്തൊക്കെയാണ് കാണിക്കുന്ന ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ചെള്ള് പനിയുടെ ലക്ഷണങ്ങളില്‍ ഇനി പറയുന്നവ അല്‍പം ശ്രദ്ധിക്കണം. ആദ്യം കാണിക്കുന്നത് ശരീരത്തില്‍ ഉണ്ടാവുന്ന കറുത്ത പാടുകളാണ്. ഇതിനോടൊപ്പം തലവേദന, പനി, അതോടൊപ്പം അതികഠിനമായ രീതിയില്‍ ചുമ, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, ശരീരം വിറക്കുന്നത് എല്ലാം ലക്ഷണങ്ങളാണ്. ചെള്ള് കടിച്ച് 10-12 ദിവം വരെയാണ് അതിന്റെ ഇന്‍ക്യുബേഷന്‍ സമയം. ഇതിനുള്ളില്‍ നിങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വിറയലോട് കൂടിയ പനിയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇത് പിന്നീട് കറുത്ത വ്രണം പോലെ കാണപ്പെടുന്നു. കക്ഷം, കാലിന്റെ അടിഭഗം, കഴുത്ത്, സ്വകാര്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം പാടുകള്‍ കാണപ്പെടുന്നു. കണ്ണ് വേദനയും, കഴല വീക്കവും, വരണ്ട ചുമയും എല്ലാം ഇതോടനുബന്ധിച്ച് ഉണ്ടാവുന്നുണ്ട്. ഇത് പിന്നീട് ഹൃദയത്തേയും തലച്ചോറിനേയും ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥകളിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

 പ്രതിരോധം

പ്രതിരോധം

എങ്ങനെ രോഗത്തെ പ്രതിരോധിക്കാം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം. അതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ചെള്ളിന്റെ കടിയേല്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം എന്നതാണ്. അതിന് വേണ്ടിയുള്ള മുന്‍കരുതല്‍ എടുക്കുക. രോഗത്തെ കൃത്യമായി രോഗനിര്‍ണയം നടത്തിയാല്‍ നമുക്ക് പെട്ടെന്ന് തന്നെ പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. ആന്റിബയോട്ടിക് ചികിത്സയാണ് നിലവിലുള്ളത്.

പ്രതിരോധം

പ്രതിരോധം

പുറത്ത് പോവുമ്പോഴും കന്നുകാലികളുമായി അടുത്തിടപഴകുമ്പോഴും നമുക്ക് അല്‍പം ശ്രദ്ധവേണം. പലപ്പോഴും പുല്ലില്‍ നിന്ന് ഇത്തരം ചെള്ളുകള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ഇത്തരം കാര്യങ്ങള്‍ ചെയ്തതിന് ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈയ്യും കാലും വൃത്തിയാക്കേണ്ടതാണ്. ഇത് കൂടാതെ വസ്ത്രങ്ങളും കഴുകുന്നതിന് ശ്രദ്ധിക്കണം. രോഗസാധ്യത ഉണ്ടെന്ന് തോന്നിയാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 രോഗനിര്‍ണയം എപ്രകാരം

രോഗനിര്‍ണയം എപ്രകാരം

നിങ്ങളില്‍ രോഗനിര്‍ണയം എപ്രകാരം എന്നതാണ് അല്‍പം ശ്രദ്ധിക്കേണ്ട കാര്യം. കാരണം ചെള്ള് പനിക്ക് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള രോഗങ്ങളുടെ ലക്ഷണങ്ങളോട് സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. രക്തപരിശോധനയും, രോഗിയുമായുള്ള സമ്പര്‍ക്കവും എല്ലാം രോഗനിര്‍ണയം എളുപ്പമാക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും ആവശ്യത്തിനുള്ള വൈദ്യസഹായം എടുക്കുന്നതിനും ശ്രദ്ധിക്കണം.

പ്രായത്തിന് വെല്ലുവിളിയാവും ഈ കാഴ്ച പ്രശ്‌നങ്ങള്‍പ്രായത്തിന് വെല്ലുവിളിയാവും ഈ കാഴ്ച പ്രശ്‌നങ്ങള്‍

ശരീരത്തിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണം: ചര്‍മ്മത്തിലെ നിറം മാറ്റം പോലും അപകടംശരീരത്തിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണം: ചര്‍മ്മത്തിലെ നിറം മാറ്റം പോലും അപകടം

English summary

Scrub Typhus Death Reported In Kerala: what is Scrub Typhus ; Symptoms and Prevention In Malayalam

Scrub Typhus death has been reported in Kerala. Here we are sharing symptoms and prevention in malayalam. Take a look.
Story first published: Thursday, June 9, 2022, 16:37 [IST]
X
Desktop Bottom Promotion