Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
രുചിയും ഗന്ധവും ഇല്ലാതാക്കും കൊറോണബാധ
ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച കൊവിഡ് ബാധയെ ഇല്ലാതാക്കാന്‍ നെട്ടോട്ടമോടുകയാണ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും. ലോകത്ത് കൊവിഡ് മരണം 34000 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 7 ലക്ഷത്തില്‍ അധികവും ആണ്. രോഗികളുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ലോകത്ത് ആകെ ബാധിച്ച ഈ മഹാമാരിക്കെതിരെ പോരാടുമ്പോള്‍ നമ്മള് നമ്മളുടേതായ ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഓരോ സമയവും മുന്നോട്ട് പോവുന്നതിന്.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് രോഗം ബാധിച്ച ചിലര്‍ക്ക് ഗന്ധവും രുചിയും അറിയുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ കാരണം എന്താണ് എന്ന് വിശദീകരിച്ച് ഹാര്വാര്ജ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. അതിന് കാരണം മൂക്കിലെ പ്രധാന കോശങ്ങളെ ആക്രമിക്കുന്നതിന് കൊറോണവൈറസുകള്‍ക്ക് കഴിയുന്നത് കൊണ്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത് എന്നാണ് പറയുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വൈറസ് ബാധിക്കുന്നത് മൂക്കിലെ കോശങ്ങളെ
കൊറോണവൈറസ് ബാധിക്കുന്നത് മൂക്കിലെ പിന്‍ഭാഗത്തുള്ള ചില കോശങ്ങളെയാണ് എന്നാണ് പറയുന്നത്. മനുഷ്യന്റേയും എലിയുടേയും ഡിഎന്‍എ പരിശോധിച്ചപ്പോഴാണ് ഇത്തരം വൈറസ് മൂക്കിന് പിന്‍ഭാഗത്തുള്ള കോശങ്ങളെയാണ് ബാധിക്കുന്നത് എന്ന് കണ്ടെത്തിയത്. ഇത് പലപ്പോഴും രോഗബാധ ഉള്ള സമയത്ത് ഗന്ധം അറിയുന്നതിനുള്ള കഴിവിനെ പൂര്‍ണമായോ ഭാഗികമായോ ഇല്ലാതാക്കുന്നു. ഇതാണ് പഠനത്തില്‍ പറയുന്നത്.

രുചിയും അറിയാതിരിക്കുന്നു
രുചി അറിയാതിരിക്കുന്നതിനും പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. ഇതില്‍ ഗന്ധം അറിയുന്നത് നഷ്ടപ്പെടുന്ന അവസ്ഥക്ക് anosmia എന്നും രുചി നഷ്ടപ്പെടുന്ന അവസ്ഥക്ക് dysgeusia എന്നുമാണ് പറയുന്നത്. ലോകത്തിന്റെ പലഭാഗത്തും നിന്ന് ഇത്തരത്തിലുള്ള അവസ്ഥകള്‍ പല രോഗികളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലരില്‍ ഇത് പൂര്‍ണമായും ഭാഗികമായും സംഭവിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി.

പ്രകടമായ ലക്ഷണങ്ങള്‍
പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഇത് രണ്ടും. രുചി നഷ്ടപ്പെടുന്നതും ഗന്ധം നഷ്ടപ്പെടുന്നതും എല്ലാം കൊറോണയുടെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് ലക്ഷണങ്ങള്‍ തിരിച്ചറിയുമ്പോള്‍ ഇത് രണ്ടും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും ഇത് അവഗണിക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ലക്ഷണങ്ങള്‍ അവഗണിക്കാതെ മുന്നോട്ട് പോവേണ്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ സെല്‍ഫ് ഐസൊലേഷനില്‍ ആക്കുകയും ചെയ്യേണ്ടതാണ്.

എന്തുകൊണ്ട് സംഭവിക്കുന്നു
എന്തുകൊണ്ട് ഗന്ധം അറിയുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്നുള്ള കാര്യം അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ മൂലമുണ്ടാക്കുന്ന അണുബാധ, നാസാദ്വാരങ്ങളിലെ ഇന്ഫ്ളമേഷന് വര്‍ദ്ധിപ്പിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങളുടെ ഗന്ധം അറിയുന്നതിനുള്ള കഴിവിനെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. മൂക്കിലെ എപ്പിത്തീയല്‍ കോശങ്ങളെ നശിപ്പിക്കുന്നത് വഴിയാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.

രോഗനിര്‍ണയം മനസ്സിലാക്കാന്‍
രോഗ നിര്‍ണയം മനസ്സിലാക്കുന്നതിനും രോഗത്തിന്റെ കാഠിന്യവും എല്ലാം പലപ്പോഴും ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങളിലൂടെ മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നിങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ രോഗലക്ഷണം സഹായിക്കുന്നുണ്ട്. രോഗം ഗുരുതരമാവുന്നതിനുള്ള സാധ്യതയേയും നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.



Click it and Unblock the Notifications