For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃക്കയുടെ ഏത് പ്രശ്‌നവും മാറ്റാന്‍ ഈ ഔഷധസസ്യങ്ങള്‍ ധാരാളം

|

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് വൃക്ക, കാരണം ഇത് നമ്മുടെ ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയയെ സഹായിക്കുന്നു. അതിനാല്‍ അവ ഏത് സമയത്തും നല്ലതുപോലെ സംരക്ഷിക്കേണ്ടതാണ്. ഇന്നത്തെ കാലത്ത്, നാമെല്ലാവരും അനാരോഗ്യകരമായ ജീവിതശൈലിയിലൂടെയാണ് മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ശരീരം അവയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യക്തമാണ്. വൃക്കകളും അങ്ങനെ തന്നെ.

 നാവിലെ വെള്ളനിറം വെറുതേയല്ല, അറിഞ്ഞിരിക്കണം ഇതെല്ലാം നാവിലെ വെള്ളനിറം വെറുതേയല്ല, അറിഞ്ഞിരിക്കണം ഇതെല്ലാം

നമ്മുടെ വൃക്കകളില്‍ ഔഷധസസ്യങ്ങളുടെ സ്വാധീനം വഴി വൃക്കയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ചില ഭക്ഷണങ്ങളും ഔഷധ സസ്യങ്ങളും നിങ്ങളുടെ ആരോഗ്യത്തിനും കിഡ്‌നിയുടെ ആരോഗ്യത്തിനും എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിങ്ങളെ ആരോഗ്യവാന്മാരാക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ വൃക്കയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് അവിശ്വസനീയമായ ചില ഔഷധ സസ്യങ്ങള്‍ നോക്കാവുന്നതാണ്.

ഡാന്‍ഡെലിയോണ്‍ ടീ

ഡാന്‍ഡെലിയോണ്‍ ടീ

ഡാന്‍ഡെലിയോണ്‍ ചായയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്ത് വൃക്കയുടെ ഭാഗത്തെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ വൃക്കകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്ന ധാതു ഇലക്ട്രോലൈറ്റുകള്‍ ഇതില്‍ ഉണ്ട്. മാത്രമല്ല, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും വൃക്കകള്‍ വിസര്‍ജ്ജന പ്രക്രിയ നടത്തുകയും ചെയ്യുന്ന വളരെ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. വര്‍ദ്ധിച്ച രക്തയോട്ടം വൃക്കയെ ശക്തിപ്പെടുത്തുകയും മികച്ച രീതിയില്‍ ശുദ്ധീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

പാഴ്സ്‌ലി

പാഴ്സ്‌ലി

മൂത്രനാളിയിലെ പി.എച്ച് അളവ് കുറയ്ക്കുന്നതിനും സന്തുലിതമാക്കുന്നതിനും ഉത്തമമായ മറ്റൊരു സസ്യമാണ് പാഴ്സ്ലി. ഇതില്‍ വൃക്കയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി പ്രധാന ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. ഇത് രക്തസമ്മര്‍ദ്ദവും വൃക്കയിലെ കല്ലുകളുടെ സാധ്യതയും കുറയ്ക്കുന്നു. വൃക്കയിലെ കല്ലുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ക്ക് നിങ്ങള്‍ വിധേയരാകാതിരിക്കാന്‍ ഈ സസ്യം നിങ്ങളുടെ ഡോക്ടറുമായി ശരിയായ കൂടിയാലോചനയ്ക്ക് ശേഷം വളരെ പരിമിതമായ അളവില്‍ കഴിക്കണം. കൂടാതെ, സെറം യൂറിയ, യൂറിക് ആസിഡ്, ക്രിയേറ്റിനിന്‍ എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിച്ചേക്കാം.

ഗ്രാമ്പൂ

ഗ്രാമ്പൂ

ഈ സസ്യം പോഷകങ്ങളുടെ ഒരു പവര്‍ഹൗസ് കൂടിയാണ്, മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യുന്നു. ഗ്രാമ്പൂ ഉപയോഗിക്കുന്നത് വൃക്ക ശുദ്ധീകരണത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്‌ലാവോണുകള്‍ വൃക്കരോഗങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുകയും വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടത്താന്‍ സഹായിക്കുന്നതിന് അവ ശരീരത്തെ ഒപ്റ്റിമല്‍ അവസ്ഥയിലേക്ക് കൊണ്ടുവരുന്നു.

ചൊറിയണം

ചൊറിയണം

ശരീരത്തിന് ആവശ്യമായ വിവിധ ധാതുക്കളാല്‍ സമ്പന്നമാണ് ചൊറിയണം. അവയ്ക്ക് ഉയര്‍ന്ന ഔഷധ ഉപയോഗമുണ്ട്, മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളെ വളരെ ഫലപ്രദമായി സഹായിക്കുകയും ചെയ്യും. ഇവ ഉപയോഗിക്കുന്നതിലൂടെ അവയും വിഷവസ്തുക്കളെ പുറന്തള്ളാനും വൃക്കയിലെ കല്ലുകള്‍ക്കെതിരെ ആശ്വാസം നല്‍കാനും ഉപയോഗിക്കാം. മുകളില്‍ പറഞ്ഞ ഔഷധങ്ങളെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്.

English summary

Say Goodbye To Your Kidney Problems With These Natural Herbs

Here in this article we are discussing about some natural herbs to relieve your kidney problem. Take a look.
Story first published: Tuesday, March 30, 2021, 23:29 [IST]
X
Desktop Bottom Promotion