For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10മിനിട്ട് ഉപ്പുവെള്ളത്തിൽ ഏത് വലിയ ജലദോഷവും മാറും

|

ജലദോഷം എല്ലാവരിലും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഇത് ശരിക്കുള്ള തലവേദനയായി മാറുന്നതിന് അധികം സമയം വേണ്ട എന്നുള്ളത് തന്നെയാണ് കാര്യം . അതിലുപരി ജലദോഷത്തിന്‍റെ ചുവട് പറ്റി വരുന്ന സൈനസൈറ്റിസും ആരോഗ്യത്തിന് വില്ലനായി മാറുന്നതാണ്. തുടര്‍ച്ചയായി ഉണ്ടാവുന്ന തലവേദന, തലയിൽ കഫം കെട്ടിക്കിടക്കുന്നത് പോലെ തോന്നുക, തലക്ക് കനം എന്നിവയെല്ലാം സൈനസൈറ്റിസിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. പലപ്പോഴും നിസ്സാരമെന്ന് പറഞ്ഞ് തള്ളിവിടുന്ന ജലദോഷമായിരിക്കുും സൈനസൈറ്റിസിലേക്ക് നിങ്ങളെ എത്തിക്കുന്നത്. മൂക്കൊലിപ്പ് തന്നെയാണ് ഇതിന്‍റെ പ്രധാന ലക്ഷണം. എന്നാൽ അൽപം ശ്രദ്ധിക്കണം.

Most read: പെട്ടെന്ന് തടി കുറയണോ,എങ്കിൽ ഈ മൂന്ന് സൂപ്പ് മതിMost read: പെട്ടെന്ന് തടി കുറയണോ,എങ്കിൽ ഈ മൂന്ന് സൂപ്പ് മതി

ജലദോഷം വന്നാൽ തന്നെ നട്ടം തിരിയുന്ന നമുക്ക് സൈനസൈറ്റിസ് കൂടി വന്നാലുള്ള കാര്യം ആലോചിച്ച് നോക്കിയിട്ടുണ്ടോ? ജലദോഷത്തെ ഇല്ലാതാക്കാൻ ഉടനേ കണ്ട മെഡിക്കൽ സ്റ്റോറിൽ പോയി മരുന്ന് തിന്നുന്നതിന് മുൻപ് രണ്ട് വട്ടം ആലോചിച്ച് നോക്കണം. കാരണം അൽപം ഉപ്പില്‍ തീരുന്ന പ്രശ്നം മാത്രമേ എല്ലാവർക്കും ഉണ്ടാവൂ. അതിന് വേണ്ടി വെറുതേ ആരോഗ്യവും പൈസയും കളഞ്ഞ് നടക്കേണ്ട ആവശ്യമില്ല. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഉപ്പ് വെള്ളം കൊണ്ട് ഏത് കൊടികെട്ടിയ ജലദോഷത്തേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എങ്ങനെയെന്ന് ഒന്ന് നോക്കാം. മാത്രമല്ല ഉപ്പ് വെള്ളം ഉപയോഗിക്കുന്നത് എങ്ങനെയെന്നും നമുക്ക് നോക്കാം. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം.

 ജലദോഷത്തെ എങ്ങനെ ഇല്ലാതാക്കുന്നു?

ജലദോഷത്തെ എങ്ങനെ ഇല്ലാതാക്കുന്നു?

എല്ലാവർക്കും ആദ്യം വരുന്ന സംശയമായിരിക്കും ഇത്. എങ്ങനെ ഉപ്പ് വെള്ളം ജലദോഷത്തെ ഇല്ലാതാക്കുന്നു എന്ന്. ഉപ്പ് വെള്ളം മൂക്കിലേക്ക് സ്പ്രേ ചെയ്യുമ്പോള്‍ ഇത് കഫത്തെ കുറക്കുകയും അത് വഴി മൂക്കിലേക്കുള്ള പാസ്സേജ് ക്ലീൻ ആക്കുകയും ബാക്ടീരിയയുടെ വളർച്ചയെ തടയുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ജലദോഷത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ ഇടക്കിടക്ക് ചെയ്താല്‍ വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ എത്ര വലിയ ജലദോഷമാണെങ്കിലും അതിനെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

തയ്യാറാക്കേണ്ടത്

തയ്യാറാക്കേണ്ടത്

എങ്ങനെ ഈ പ്രത്യേക ഉപ്പു വെള്ളം ജലദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി അൽപം വലിപ്പമുള്ള ഒരു സിറിഞ്ച്, ഒരു കപ്പ് ശുദ്ധമായ തിളപ്പിച്ച വെള്ളം, അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇത് നിങ്ങൾക്ക് എല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്യാവുന്നതാണ്. ഇതെല്ലാം നല്ലതു പോലെ മിക്സ് ചെയ്താൽ ഈ മിശ്രിതം നിങ്ങൾക്ക് മൂന്ന് ദിവസമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഈ മിശ്രിതം സിറിഞ്ചിൽ അല്ലെങ്കിൽ ഒരു സ്പ്രേ ബോട്ടിലില്‍ നല്ലതു പോലെ നിറച്ച ശേഷം തലയുടെ പിൻഭാഗത്തേക്ക് എത്തുന്ന തരത്തില്‍ വേണം ഇത് മൂക്കിന് താഴെ പിടിക്കേണ്ടത്. അതിന് ശേഷം ഈ മിശ്രിതം സിറിഞ്ച് കൊണ്ട് മൂക്കിലേക്ക് തെറിപ്പിക്കുക. ഇത് അടുത്ത മൂക്കിലൂടേയോ അല്ലെങ്കില്‍ വായിലൂടെയോ പുറത്തേക്ക് വരേണ്ടതാണ്. എങ്കിൽ മാത്രമേ കഫത്തെ പൂർണമായും പുറത്തേക്ക് കൊണ്ടു വരുകയുള്ളൂ. ഇത് വെറും ചുരുങ്ങിയ സയമയം കൊണ്ട് തന്നെ ഇത് ഏത് ജലദോഷത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാൽ ഇത് ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് വെള്ളത്തിന് ചൂടില്ല എന്നുള്ളത് എന്നാൽ അധികം നല്ലതു പോലെ തണുത്തത് ഉപയോഗിക്കാനും പാടില്ല. ഇളം ചൂടുള്ളതാണ് ഉപയോഗിക്കേണ്ടത്. ആദ്യമായി ഉപയോഗിക്കുന്നവരിൽ അൽപം എരിവും പുകച്ചിലും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത് അത്രക്ക് പ്രശ്നമുണ്ടാക്കുന്നതല്ല എന്നതാണ് സത്യം. ഇത് ചെയ്ത ശേഷം മൂക്ക് നല്ലതു പോലെ കഴുകാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ അത് കൂടുതൽ എരിച്ചിൽ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇതൊരിക്കലും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ല.

സൈനസൈറ്റിസിന് പരിഹാരം

സൈനസൈറ്റിസിന് പരിഹാരം

ഈ ഉപ്പുവെള്ളം ഉപയോഗിച്ച് കൊണ്ടുള്ള ചികിത്സയാണ് സൈനസൈറ്റിസിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ഇത് വളരെ പെട്ടെന്ന് തന്നെ കഫത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മൂക്കിലെ കഫത്തെ പൂർണമായും വലിച്ചെടുത്ത് പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ സൈനസൈറ്റിസ് എന്ന വില്ലനെ പൂർണമായും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധിയെ പ്രതിരോധിക്കാൻ ഉപ്പുവെള്ലം എന്നും മികച്ചത് തന്നെയാണ്.

ജലദോഷത്തിന് പരിഹാരം

ജലദോഷത്തിന് പരിഹാരം

ജലദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിച്ച് കഷ്ടപ്പെടുന്നവർക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും മികച്ച ഓപ്ഷനാണ് ഉപ്പു വെള്ളം. ഇത് മുകളില്‍ പറഞ്ഞ രീതിയിൽ ചെയ്യുന്നതിലൂടെ അത് പെട്ടെന്ന് ജലദോഷമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. അതിലൂടെ കഫത്തെ പൂർണമായും പുറത്തേക്ക് തള്ളിവിടുന്നു. മാത്രമല്ല അണുബാധയുണ്ടാക്കുന്ന അവസ്ഥകളെ തരണം ചെയ്യുന്നതിനും രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ഉപ്പ് വെള്ളം ഉപയോഗിക്കാവുന്നതാണ്.

തൊണ്ടവേദനയെ പ്രതിരോധിക്കുന്നു

തൊണ്ടവേദനയെ പ്രതിരോധിക്കുന്നു

തൊണ്ട വേദന കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണുന്നതിനും ഉപ്പു വെള്ളം തന്നെയാണ് മികച്ചത്. ഇത് നിങ്ങളിൽ തൊണ്ട വേദനയുണ്ടാക്കുന്ന അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി മരുന്നുകൾക്ക് പുറകേ പോവുന്നതിന് പകരം ഇനി മുതൽ ഉപ്പ് വെള്ളം ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Saline water for nasal congestion

In this article we are talking about how to use saline water for nasal congestion. Take a look.
X
Desktop Bottom Promotion