For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രണ്ടാം തരംഗത്തിന് കാരണമിത്; ശ്രദ്ധിച്ചാല്‍ മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷനേടാം

|

ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ അലയടിച്ച കോവിഡ് രണ്ടാംതരംഗം അല്‍പം ഭീകരമായിരുന്നു. പകര്‍ച്ചവ്യാധിയുടെ മാരകമായ ഒരു ഘട്ടത്തെ ഇത് നമുക്ക് കാണിച്ചുതന്നു. ലോകമെമ്പാടും വ്യാപകമായി പ്രചരിക്കുന്ന വൈറസിന്റെ ഡെല്‍റ്റ വകഭേദമാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. ഇത് വൈറസിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ആശുപത്രി കേസുകളുടെ റിപ്പോര്‍ട്ട് ഉയര്‍ത്തുകയും ചെയ്തു.

Most read: കണ്ണീരിലൂടെ കോവിഡ് പകരുമോ ? പഠനം പറയുന്നത് ഇത്Most read: കണ്ണീരിലൂടെ കോവിഡ് പകരുമോ ? പഠനം പറയുന്നത് ഇത്

സുരക്ഷിതമല്ലാത്ത ഒത്തുചേരലുകള്‍, വാക്‌സിനേഷന്റെ താമസം എന്നിവയാണ് രണ്ടാം തരംഗം വിനാശകരമായി മാറിയതിന്റെ പ്രധാന കാരണങ്ങള്‍. പ്രതിരോധ നടപടികള്‍ക്കൊപ്പം കമ്മ്യൂണിറ്റി അധിഷ്ഠിത നടപടികള്‍, ആളുകളുടെ പങ്കാളിത്തം, പരിശ്രമങ്ങള്‍ എന്നിവ വൈറസ് വ്യാപനം തടയുന്നതില്‍ പ്രധാനമാണെന്ന് വിദഗ്ദ്ധര്‍ വിശദമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിലെല്ലാം വളരെയധികം തെറ്റുകള്‍ ജനങ്ങള്‍ വരുത്തുന്നു. വരും മാസങ്ങളില്‍ മൂന്നാമത്തെ കോവിഡ് തരംഗം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത് കൂടുതല്‍ മാരകമായേക്കാം. രണ്ടാമത്തെ തരംഗം പിന്‍വാങ്ങുമ്പോള്‍ അടുത്ത ഘട്ടത്തിലെങ്കിലും നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കേണ്ട ചില തെറ്റുകളും സാധ്യമായ അപകട ഘടകങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഒരു തവണ മാത്രമേ കോവിഡ് പിടിപെടൂ എന്ന വിശ്വാസം

ഒരു തവണ മാത്രമേ കോവിഡ് പിടിപെടൂ എന്ന വിശ്വാസം

രണ്ടാമത്തെ തരംഗത്തില്‍ വൈറസ് ബാധിച്ചവര്‍ക്ക് കാര്യങ്ങള്‍ അല്‍പം ഗുരുതരമായിരുന്നു. ഇതിനു കാരണം വൈറസിന്റെ ഡെല്‍റ്റ വകഭേദമാണെന്ന് കരുതപ്പെടുന്നു. കൂടാതെ രോഗപ്രതിരോധ ശേഷിയില്ലാത്തവര്‍, അപകടസാധ്യതയുള്ളവര്‍ എന്നിവയുള്ളവര്‍ക്ക് അത് വീണ്ടും രോഗം പിടിപെടാനുള്ള അപകടസാധ്യത ഉണ്ടാക്കുന്നു. മറ്റൊന്ന്, ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും കോവിഡ് വരില്ലെന്ന ധാരണയാണ്. ഇത് പലരെയും മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, കോവിഡ് പ്രോട്ടോകോള്‍ പിന്തുടരാതിരിക്കുക തുടങ്ങിയ പ്രവൃത്തികളിലേക്ക് നയിച്ചു. മൂന്നാമത്തെ തരംഗത്തില്‍ നമ്മള്‍ കണക്കാക്കേണ്ട ഒരു ഘടകമാണിത്. ഒരു വ്യക്തിക്ക് ഒന്നിലധികം തവണ കോവിഡ് -19 പിടിപെടാം എന്ന് മനസിലാക്കുക. പ്രതിരോധ നടപടികളികള്‍ പാലിക്കുന്നില്ലെങ്കില്‍ മുമ്പ് കോവിഡ് ബാധിച്ച ഒരാള്‍ക്ക് വീണ്ടും കോവിഡ് പിടിപെട്ട് കൂടുതല്‍ അപകടസാധ്യതയുള്ളവരാകും.

മാസ്‌ക് നിര്‍ബന്ധമാക്കാത്തത്

മാസ്‌ക് നിര്‍ബന്ധമാക്കാത്തത്

രണ്ടാമത്തെ തരംഗം ഉയര്‍ന്നുവന്നപ്പോള്‍ കേസുകള്‍ വര്‍ദ്ധിച്ച സമയത്ത്, വാക്‌സിനേഷന്റെ ഫലപ്രാപ്തിയെക്കുറിച്ച് പലര്‍ക്കും തെറ്റായ ധാരണയായിരുന്നു. അറിവില്ലായ്മ കാരണം വാക്‌സിനെടുത്ത പലരും മാസ്‌കുകള്‍ ഉപേക്ഷിക്കുകയുണ്ടായി. യുഎസ്എ പോലുള്ള സ്ഥലങ്ങളില്‍ അണുബാധ വര്‍ദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി ഇത് ഇപ്പോള്‍ കാണപ്പെടുന്നു. മാസ്‌ക് നിര്‍ബന്ധങ്ങള്‍ പരസ്യമായി എടുത്തുകളഞ്ഞത് തിരിച്ചടിയായി. വാക്‌സിനുകള്‍ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും, ഇത് സമ്പൂര്‍ണ്ണമായ ചികിത്സയല്ലെന്ന് ഓര്‍ത്തിരിക്കേണ്ടത് അത്യാവശ്യമാണ്. അവ ഗുരുതരമായ രോഗങ്ങളില്‍ നിന്നും അണുബാധയുടെ അപകടസാധ്യതയില്‍ നിന്നും സംരക്ഷിക്കുന്നു എന്നുമാത്രം ചെയ്യുന്നുവെന്ന് മനസിലാക്കുക. നമുക്ക് ഇപ്പോഴും മാസ്‌കുകള്‍, അകലം പാലിക്കല്‍, സാനിറ്റൈസര്‍ എന്നിവ ആവശ്യമാണ്.

Most read:കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌Most read:കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌

പരിശോധന വൈകുന്നത്

പരിശോധന വൈകുന്നത്

കോവിഡിന് ശ്വാസകോശ സംബന്ധമായ അണുബാധകളുമായാണ് കൂടുതല്‍ സാമ്യമെങ്കിലും, അവയ്ക്കിടയില്‍ വ്യത്യാസങ്ങള്‍ വരുന്നത് വളരെ ബുദ്ധിമുട്ടാണ്. ജലദോഷമോ പനിയോ പോലെയല്ല, കോവിഡ് കൂടുതല്‍ വേഗത്തില്‍ പടരുന്നതും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. ലക്ഷണങ്ങള്‍ നിരീക്ഷിച്ച് കോവിഡാണെന്ന് തിരിച്ചറിയാത്തത് രണ്ടാമത്തെ തരംഗത്തിന്റെ വ്യാപനത്തിന് കാരണമായ ഒരു അപകട ഘടകമാണ്. ബോധവല്‍ക്കരണത്തിന്റെ അഭാവത്തില്‍, ആളുകള്‍ക്ക് അവരുടെ കോവിഡ് ലക്ഷണങ്ങള്‍ ജലദോഷമോ പനിയോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. ഇത്തരം ഘട്ടത്തില്‍ വൈറസ്ബാധ തീവ്രമാവുകയും മരണം ഉള്‍പ്പെടെ അപകടങ്ങള്‍ സംഭവിക്കാവുന്നതുമാണ്. ആളുകള്‍ക്ക് സമയബന്ധിതമായ രോഗനിര്‍ണയവും ചികിത്സയും തേടേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഡെല്‍റ്റ വകഭേദം താരതമ്യേന വളരെ വേഗത്തില്‍ വ്യാപിക്കുകയും ഉയര്‍ന്ന അണുബാധയുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍.

കുട്ടികളുമായി സുരക്ഷിതമല്ലാത്ത ഒത്തുചേരലുകള്‍

കുട്ടികളുമായി സുരക്ഷിതമല്ലാത്ത ഒത്തുചേരലുകള്‍

രണ്ടാമത്തെ തരംഗത്തില്‍ കോവിഡിനുള്ള അപകടസാധ്യത കൂടുതല്‍ കുട്ടികളില്‍ മാത്രമായിരുന്നില്ല, രോഗലക്ഷണങ്ങളില്ലാത്തതും രോഗലക്ഷണങ്ങളുള്ളതുമായ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല കേസുകളിലും കുട്ടികള്‍ അണുബാധയുടെ സൂപ്പര്‍സ്‌പ്രെഡറായി പ്രവര്‍ത്തിച്ചുവെന്നും തെളിഞ്ഞിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നതും അശ്രദ്ധമായ പ്രതിരോധ നടപടികളും കുട്ടികളെ കോവിഡ് പിടിപെടാനുള്ള അപകടസാധ്യതയ്ക്ക് കൂടുതല്‍ ഇരയാക്കി. കുട്ടികള്‍ക്ക് കോവിഡ് ബാധിക്കുന്നത് അവരെ പരിചരിക്കുന്ന മുതിര്‍ന്നവരിലേക്കും കുടുംബത്തില്‍പെട്ടവര്‍ക്കും വൈറസ് വേഗത്തില്‍ പടര്‍ത്താന്‍ ഇടയാക്കി. ഇപ്പോഴും കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മൂന്നാം തരംഗം തികച്ചും കഠിനമായിരിക്കുമെന്ന് പലരും വിശ്വസിക്കുന്നു.

Most read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ദിനവും ശീലിക്കേണ്ടത് ഇത്Most read:ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ദിനവും ശീലിക്കേണ്ടത് ഇത്

 പ്രതിരോധ നടപടികള്‍ പാലിക്കാത്തത്

പ്രതിരോധ നടപടികള്‍ പാലിക്കാത്തത്

വൈറസിന്റെ ആദ്യ തരംഗം കഴിഞ്ഞ് 2021 ന്റെ തുടക്കത്തില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ വീണ്ടും ജനജീവിതം പഴയപടിയായി. ഒത്തുചേരലുകള്‍, പൊതു പരിപാടികള്‍ എന്നിവയില്‍ വര്‍ദ്ധനയുണ്ടായി. ഉത്സവങ്ങളും കല്യാണങ്ങളും തിരക്കും യാത്രകളും വര്‍ദ്ധിച്ചപ്പോള്‍ രണ്ടാമത്തെ തരംഗമെത്തി. ഇതേ തിരിച്ചടി തന്നെ നമുക്ക് മൂന്നാം തരംഗത്തിനും കാരണമായേക്കാം. രാജ്യം ഇപ്പോള്‍ രണ്ടാം തരംഗം കഴിഞ്ഞുള്ള ഇടവേളയിലാണ് എന്നുവേണം കരുതാന്‍. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നുണ്ടെങ്കിലും പലയിടത്തും കോവിഡ് കേസുകള്‍ കുറയുന്നില്ല. വൈറസിനെ തുരത്താന്‍ ഇപ്പോഴും പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതുണ്ടെന്ന് മനസിലാക്കി ജീവിക്കുക.

വാക്‌സിന്‍ എടുക്കാനുള്ള മടി

വാക്‌സിന്‍ എടുക്കാനുള്ള മടി

പലരിലും തെറ്റിദ്ധാരണകള്‍ മൂലമോ ഭയം കൊണ്ടോ വാക്‌സിന്‍ എടുക്കാനുള്ള മടി കണ്ടുവരുന്നുണ്ട്. ഇത് കൂടുതല്‍ അപകടമുണ്ടാക്കുന്ന പ്രവണതയാണ്. വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍, സങ്കീര്‍ണതകള്‍ അല്ലെങ്കില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലുള്ള അവിശ്വാസം എന്നിവയെ ഭയന്ന് പലരും വാക്‌സിനെടുക്കാതെ കോവിഡിന്റെ കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ക്ക് ഇരയാകുന്നു. ഡെല്‍റ്റ വേരിയന്റ്, പ്രത്യേകിച്ചും ഇപ്പോള്‍ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ ചെയ്തവരെ അപേക്ഷിച്ച് കുത്തിവയ്പ്പ് എടുക്കാത്തവര്‍ക്ക് കൂടുതല്‍ ഗുരുതരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, മൂന്നാം തരംഗം വരുന്നതിനുമുമ്പ് പ്രതിരോധ കുത്തിവയ്പ്പ് നടപടികള്‍ വേഗത്തിലാക്കുക.

Most read:ഹൃദയം മറന്ന് കളിക്കല്ലേ!! ഈ ശീലം വളര്‍ത്തിയാല്‍ ക്ഷയിക്കാത്ത ആരോഗ്യം ഉറപ്പ്Most read:ഹൃദയം മറന്ന് കളിക്കല്ലേ!! ഈ ശീലം വളര്‍ത്തിയാല്‍ ക്ഷയിക്കാത്ത ആരോഗ്യം ഉറപ്പ്

English summary

Risk Factors Which Made People Catch COVID in The Second Wave in Malayalam

Here are some of the mistakes and possible risk factors and activities which we must cautiously avoid. Take a look.
Story first published: Wednesday, August 25, 2021, 9:38 [IST]
X
Desktop Bottom Promotion