For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീയുടെ പ്രത്യുത്പാദന ശേഷിക്ക് വെല്ലുവിളിയാണ് ഈ ക്യാന്‍സര്‍

|

സ്ത്രീകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ പലപ്പോഴും അല്‍പം ഗുരുതരമായ പ്രതിസന്ധികള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാക്കുന്നുണ്ട്. ഇതില്‍ ഒരു പ്രത്യേക അവയവത്തെ അല്ലാതെ ബാധിക്കുന്ന ക്യാന്‍സറും ഉണ്ട്. ഗൈനക്കോളജിക്കല്‍ ക്യ്ാന്‍സര്‍ എന്നാണ് അതിനെ പറയുന്നത്. സ്ത്രീയുടെ മുഴുവന്‍ പ്രത്യുത്പാദന അവയവങ്ങളിലുമുള്ള അര്‍ബുദമാണ് ഇത്. ഇതില്‍ ഗര്‍ഭപാത്രം, ഫാലോപ്യന്‍ ട്യൂബുകള്‍, അണ്ഡാശയങ്ങള്‍, യോനി, വള്‍വ എന്നീ ഭാഗങ്ങളെയെല്ലാം ഈ ക്യാന്‍സര്‍ ബാധിക്കുന്നു. ഇത് പലപ്പോഴും അപകടകരമായ പല സാഹചര്യങ്ങളിലേക്കും നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

കാരണം സ്ത്രീകളില്‍ ഗൈനക്കോളജിക്കല്‍ ക്യാന്‍സറിലേക്ക് നയിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ഇതിന്റെ അപകടകരമായ അവസ്ഥ മനസ്സിലാക്കി മുന്നോട്ട് പോയാല്‍ രോഗാവസ്ഥയെ കൃത്യമായി പ്രതിരോധിക്കാം. ഇതിലെല്ലാം ആദ്യം ശ്രദ്ധിക്കേണ്ടത് രോഗത്തെക്കുറിച്ചും രോഗത്തെ കൃത്യസമയത്ത് നിര്‍ണയിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ അറിഞ്ഞാല്‍ നമുക്ക് ഇതിന്റെ അപകടഘട്ടങ്ങളെക്കുറിച്ചും നോക്കാം.

അമിതവണ്ണം

അമിതവണ്ണം

സ്ത്രീകളില്‍ പല കാരണങ്ങള്‍ കൊണ്ടും അമിതവണ്ണം ഉണ്ടാവാം. എന്നാല്‍ പലരും ഇതിനെ നിസ്സാരമായി കണക്കാക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ അമിതവണ്ണം നിങ്ങളില്‍ ഗൈനക്കോളജിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും അമിതവണ്ണം മൂലം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, നല്ല കൊളസ്‌ട്രോള്‍ കുറയുന്നത് എന്നിവയെല്ലാം പ്രശ്‌നത്തിലാക്കുന്നു.

പലപ്പോഴും മെറ്റബോളിക് സിന്‍ഡ്രോമിലുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളില്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥയുണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ടാക്കുന്നു.

പുകവലി

പുകവലി

പുകവലിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എത്രത്തോളം എന്നത് നമുക്കെല്ലാം അറിയാം. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് കൂടാതെ സെര്‍വിക്‌സിലെ HPV വൈറസ് അണുബാധയുണ്ടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സ്ത്രീകളിലെ പുകവലി നിങ്ങളില്‍ പ്രത്യുത്പാദന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ക്യാന്‍സര്‍ പോലുള്ള അവസ്ഥകളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ പുകവലി നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നു എന്ന് ഓര്‍മ്മ വെക്കേണ്ടതാണ്.

ലൈംഗിക ബന്ധവും ശ്രദ്ധിക്കണം

ലൈംഗിക ബന്ധവും ശ്രദ്ധിക്കണം

സ്ത്രീകളില്‍ മാത്രമല്ല പുരുഷന്‍മാരിലും ഇത് കൂടുതല്‍ അപകടമുണ്ടാക്കുന്നതാണ്. കാരണം ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. സ്ത്രീകളില്‍ ഒന്നിലധികം ലൈംഗിക പങ്കാളികള്‍, വിവാഹത്തിനു മുമ്പുള്ള ലൈംഗികത, സുരക്ഷിതമല്ലാത്ത ലൈംഗികത തുടങ്ങിയ അപകടകരമായ ബന്ധങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. ലൈംഗികമായി പകരുന്ന രോഗങ്ങളായ എച്ച്‌ഐവി, എച്ച്പിവി അണുബാധകള്‍, ജനനേന്ദ്രിയ അരിമ്പാറകള്‍ എന്നിവയെല്ലാം ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഗൈനക്കോളജിക്കല്‍ ക്യാന്‍സറുകളില്‍ ഇത് മറ്റൊരു അപകട ഘടകമാണ്.

ലഹരിവസ്തുക്കളുടെ ഉപയോഗം

ലഹരിവസ്തുക്കളുടെ ഉപയോഗം

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരും നിസ്സാരമല്ല. ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു. കൊക്കെയ്ന്‍, മദ്യം തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ലഹരി വസ്തുക്കള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അപകടവും ക്യാന്‍സര്‍ പോലുള്ള അവസ്ഥയിലേക്കും എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ ശ്രദ്ധിക്കണം. ചെറിയ ഒരു അശ്രദ്ധ മതി നിങ്ങളില്‍ രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നത്.

സാധ്യത എങ്ങനെ കുറയ്ക്കാം?

സാധ്യത എങ്ങനെ കുറയ്ക്കാം?

എങ്ങനെ ഗൈനക്കോളജിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത കുറക്കാം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിന് ആദ്യം ചെയ്യേണ്ടത് പൊണ്ണത്തടി കുറക്കുക എന്നതാണ്. ഇത് കൂടാതെ പുകവലി, മദ്യപാനം മറ്റ് ദുശീലങ്ങള്‍ എന്നിവ ഒഴിവാക്കുക. അതുവഴി ഈ അര്‍ബുദങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് സാധിക്കുന്നു. മെച്ചപ്പെട്ട ജീവിതനിലവാരവും ജീവിത ശൈലിയും ഉണ്ടാക്കിയെടുക്കുക എന്നതും രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.

ശരിയായ ഭക്ഷണം കഴിക്കുക

ശരിയായ ഭക്ഷണം കഴിക്കുക

ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുകയാണ് ആദ്യം നാം ചെയ്യേണ്ടത്. ഇത് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ വ്യായാമം ചെയ്യുകയും, ദൈനം ദിന ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുകയും ചെയ്യുക. കൂടാതെ കുറഞ്ഞ കലോറി ഉള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. പഞ്ചസാര ഉപഭോഗം കുറയ്ക്കുകയും ചെയ്യുക. കൃത്രിമ മധുരപലഹാരങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രമിക്കുക.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അതിന് വേണ്ടി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. കുറഞ്ഞത് അരമണിക്കൂര്‍ നേരമെങ്കിലും സ്ഥിരമായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ബോഡിമാസ് ഇന്‍ഡക്‌സ് കൃത്യമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. യോഗ, ധ്യാനം, സംഗീതം എന്നിവ ചെയ്യുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം കുറക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഉറക്കം

ഉറക്കം

നല്ല ഉറക്കം നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. കാരണം ദിവസവും എട്ട് മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. ഉറക്കമില്ലായ്മ പോലുള്ള അവസ്ഥയില്‍ നിങ്ങള്‍ക്ക് പലപ്പോഴും അനാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍ തോന്നുന്നുവെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്. ഒരു കാരണവശാലും ഡോക്ടറെ കാണിക്കാന്‍ മടിക്കേണ്ടതില്ല.

പിസിഓഎസിനെ വീട്ടില്‍ കൈകാര്യം ചെയ്യാന്‍ ഈ മാര്‍ഗ്ഗങ്ങള്‍പിസിഓഎസിനെ വീട്ടില്‍ കൈകാര്യം ചെയ്യാന്‍ ഈ മാര്‍ഗ്ഗങ്ങള്‍

English summary

Risk Factors For Gynaecological Cancers In Malayalam

Here in this article we are sharing the risk factors for Gynaecological cancers in malayalam. Take a look.
Story first published: Saturday, September 10, 2022, 18:30 [IST]
X
Desktop Bottom Promotion