For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്; പക്ഷേ ഗുണം ലഭിക്കണമെങ്കില്‍ ഇങ്ങനെ കഴിക്കണം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ മികച്ച് നില്‍ക്കുന്നതാണ് എന്തുകൊണ്ടും നാം കഴിക്കുന്ന ഭക്ഷണം. അതുകൊണ്ട് തന്നെ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ഡ്രൈഫ്രൂട്‌സ് ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇതില്‍ തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് വാള്‍നട്ട്. വാള്‍നട്ട് ഉപയോഗിച്ച് ആരോഗ്യ സംരക്ഷണം എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാവുന്നതാണ്.

കൈയ്യിലെ മണിബന്ധത്തില്‍ വേദനയോ, പരിഹാരം പെട്ടെന്നുണ്ട്കൈയ്യിലെ മണിബന്ധത്തില്‍ വേദനയോ, പരിഹാരം പെട്ടെന്നുണ്ട്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും ആവശ്യത്തിന് പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാത്തത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡ്രൈഫ്രൂട്‌സ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വാള്‍നട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നു. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് വാല്‍നട്ട് ശരിക്കും ഗുണം ചെയ്യും. ശരിയായ രീതിയില്‍ കഴിക്കുമ്പോള്‍ വാല്‍നട്ടിന് മറ്റ് ചില ഗുണങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? നാരുകള്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ള വാല്‍നട്ടില്‍ ഇത് ആരോഗ്യകരമായ ഉണങ്ങിയ പഴമായി മാറുന്നു.

വാല്‍നട്ട് കുതിര്‍ത്ത് കഴിക്കുക

വാല്‍നട്ട് കുതിര്‍ത്ത് കഴിക്കുക

വാല്‍നട്ട് കുതിര്‍ത്ത് കഴിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. കുതിര്‍ത്ത വാല്‍നട്ടിന് അത്ഭുതകരമായ ചില ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. 2 വാല്‍നട്ട് എടുത്ത് വെള്ളത്തില്‍ മുക്കിവയ്ക്കുക. രാത്രിയില്‍ കുതിര്‍ത്ത ശേഷം അടുത്ത ദിവസം രാവിലെ ഇവ കഴിക്കുക. കുതിര്‍ത്ത ഈ വാല്‍നട്ട് കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് അറിയാന്‍ വായിക്കുക.

പ്രമേഹരോഗികള്‍ക്ക് നല്ലത്

പ്രമേഹരോഗികള്‍ക്ക് നല്ലത്

ദിവസവും കുതിര്‍ത്ത വാല്‍നട്ട് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ധാരാളം പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ടൈപ്പ് -2 പ്രമേഹമുള്ളവര്‍ക്ക് ഇത് കൂടുതല്‍ ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ഈ മാര്‍ഗ്ഗം നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പ്രമേഹത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി വളരെയധികം മികച്ചതായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വാള്‍നട്ടിലൂടെ നല്ല മാറ്റങ്ങളായി മാറുന്നുണ്ട്.

 ക്യാന്‍സറിനെ തടയുന്നു

ക്യാന്‍സറിനെ തടയുന്നു

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ വാല്‍നട്ടിന് ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന സംയുക്തങ്ങളുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ എന്ന മഹാമാരിയില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ ഇത് കഴിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നത്.

സമ്മര്‍ദ്ദത്തെ നേരിടുന്നു

സമ്മര്‍ദ്ദത്തെ നേരിടുന്നു

ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വാല്‍നട്ട്. എല്ലാ ദിവസവും അവ കഴിക്കുന്നത് വിഷാദത്തിനും സമ്മര്‍ദ്ദത്തിനും എതിരെ പോരാടാന്‍ നിങ്ങളെ സഹായിക്കുന്നു. പ്രത്യേകിച്ച് കുതിര്‍ത്ത വാല്‍നട്ട് മികച്ച മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതാണെന്ന് പറയപ്പെടുന്നു. ഇത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും നമുക്ക് ദിനവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാവുന്നതാണ്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

കുതിര്‍ത്ത് വാല്‍നട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് ചെമ്പ്, സിങ്ക് എന്നിവയുടെ നല്ല ഉറവിടമാണ് വാല്‍നട്ട്. അവ ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കും, ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് അധിക കൊഴുപ്പ് നഷ്ടപ്പെടുത്താന്‍ സഹായിക്കുന്നു. വാല്‍നട്ടിന് നല്ല കൊഴുപ്പും ഉണ്ട്, ഇത് പെട്ടെന്ന് വയറ് നിറയുന്നതിന് സഹായിക്കുന്നുണ്ട്. അതിലൂടെ തന്നെ ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു.

മികച്ച ഉറക്കത്തില്‍ സഹായിക്കുന്നു

മികച്ച ഉറക്കത്തില്‍ സഹായിക്കുന്നു

വാല്‍നട്ടിന് മെലറ്റോണിന്‍ എന്ന സംയുക്തമുണ്ട്, ഇത് നിങ്ങളുടെ ഉറക്കത്തെ മികച്ചതാക്കുന്നു. നിങ്ങള്‍ രാവിലെ വാല്‍നട്ട് കുതിര്‍ത്ത് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് കഴിച്ച് നോക്കൂ ഇത് നിങ്ങള്‍ക്ക് മികച്ച ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് കഴിക്കാവുന്നതാണ്. ഉറക്കത്തിനും ഇന്‍സോംമ്‌നിയ പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

എല്ലുകളും പല്ലുകളും ശക്തമാക്കുന്നു

എല്ലുകളും പല്ലുകളും ശക്തമാക്കുന്നു

നിങ്ങളുടെ എല്ലുകളും പല്ലുകളും ശക്തമാക്കുന്ന ചില ഘടകങ്ങള്‍ വാല്‍നട്ടിന് ഉണ്ട്. ഇത് ദിനവും കുതിര്‍ത്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും മികച്ചതാക്കി മാറ്റുന്നുണ്ട്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് ഇതിലുള്ള ഘടകങ്ങള്‍ ചില്ലറയല്ല.

 മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

വാല്‍നട്ടില്‍ ബി 7 ഉള്ളതിനാല്‍ അവ നിങ്ങളുടെ മുടിക്ക് മികച്ചതാണ്. കുതിര്‍ത്ത വാല്‍നട്ട് കഴിക്കുന്നത് മുടിയെ ശക്തവും നീളവുമാക്കുന്നു. ഇത് കൂടാതെ മുടി പൊട്ടിപ്പോവുന്നതും മറ്റ് പ്രശ്‌നങ്ങളും എല്ലാം ഇല്ലാതാക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് വാള്‍നട്ട്. അതുകൊണ്ട് തന്നെ ദിനവും ഇത് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കുതിര്‍ത്ത വാല്‍നട്ട് ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദ്രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ദിവസവും ഇത് കഴിക്കുന്നത് വളരെയധികം ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതായി മാറുന്നു.

English summary

Right Way To Eat Walnuts To Get Maximum Benefits

Here in this article we are discussing about the right way to eat walnut to get maximum benefits. Take a look.
X
Desktop Bottom Promotion