For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കുഞ്ഞന്‍ വിത്തിലുണ്ട് തടികുറക്കും സൂത്രം

|

ചിയ വിത്തുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? മധ്യ, തെക്കന്‍ മെക്‌സിക്കോ സ്വദേശിയായ പൂച്ചെടിയായ 'സാല്‍വിയ ഹിസ്പാനിക്ക'യുടെ ചെറിയ കറുത്ത വിത്തുകളാണ് ചിയ വിത്തുകള്‍. ചെറുതാണെങ്കിലും ആള് കേമനാണ് കേട്ടോ. അത്രയധികം പോഷകങ്ങള്‍ നിറഞ്ഞതാണ് ഇവ. മലയാളിക്ക് ഇവന്‍ പരിചിതനായിട്ട് അധികകാലമായിട്ടില്ല. കേരളത്തില്‍ ഇതിന്റെ പേര് കസ്‌കസ് എന്നാണ്.

Most read: കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read: കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

വലിപ്പത്തില്‍ ചെറുതാണെങ്കിലും ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനുകളും ധാതുക്കളും, ഡയറ്ററി ഫൈബറും, പ്രോട്ടീനും, ഒമേഗ 3 ഫാറ്റി ആസിഡുകളും പോലുള്ള അവശ്യ പോഷകങ്ങള്‍ ചിയ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടെ കൂട്ടാവുന്നൊരു പങ്കാളിയാണ് ഈ വിത്തുകള്‍. ഇതു നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കും. എങ്ങനെയെന്നല്ലേ? നമുക്ക് നോക്കാം. ഈ ലേഖനത്തില്‍ ചിയ വിത്തുകള്‍ നിങ്ങളുടെ തടി കുറയ്ക്കുന്നത് എങ്ങനെയെന്നും അവ എങ്ങനെ കഴിക്കണമെന്നും വായിച്ചറിയാം.

തടി കുറക്കാന്‍ ചിയ വിത്ത്

തടി കുറക്കാന്‍ ചിയ വിത്ത്

ശരീരഭാരം കുറയ്ക്കാന്‍ വഴികള്‍ തേടുന്ന ആളുകള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണമായി ചിയ വിത്തുകള്‍ കണക്കാക്കപ്പെടുന്നു. ശരിയായി തയ്യാറാക്കി കഴിക്കുന്നതിലൂടെ, ഇവ നിങ്ങളുടെ ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന് നിര്‍ണ്ണായക ഘടകങ്ങളാണ് ഇവ രണ്ടും. പുരാതന കാലത്ത് ഈ ചെറിയ വിത്തുകള്‍ എനര്‍ജി ബൂസ്റ്ററായി ഉപയോഗിച്ചിരുന്നുവെന്നും യുദ്ധത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് യോദ്ധാക്കള്‍ ഇത് ആഹാരമാക്കിയിരുന്നുവെന്നും നാടോടിക്കഥകളില്‍ പ്രചാരത്തിലുണ്ട്.

ഗുണത്തില്‍ കേമന്‍

ഗുണത്തില്‍ കേമന്‍

ചിയ വിത്തുകള്‍ക്ക് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും പ്രമേഹത്തെ ചികിത്സിക്കാനും അകാല വാര്‍ദ്ധക്യം തടയാനും സെര്‍വിക്കല്‍, സ്തനാര്‍ബുദങ്ങള്‍ എന്നിവ ചെറുക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇത് നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്താമെന്നും പറയുന്നു. ചിയ വിത്തുകള്‍ സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇത് പേശികളെ വളര്‍ത്തുന്നതിനും രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുന്നതിനും കൊഴുപ്പ് കത്തിക്കുന്നതിനും പ്രധാനമാണ്. പ്രോട്ടീന്‍ നിങ്ങളെ കൂടുതല്‍ നേരം വിശപ്പ് രഹിതമായി നില്‍ക്കാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ കലോറി കുറയ്ക്കുന്നു.

Most read:തടി കുറച്ച് ശരീരം ഫിറ്റാക്കണോ? ഈ ശീലങ്ങള്‍Most read:തടി കുറച്ച് ശരീരം ഫിറ്റാക്കണോ? ഈ ശീലങ്ങള്‍

വിശപ്പ് കുറക്കുന്നു

വിശപ്പ് കുറക്കുന്നു

രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഏകദേശം 10 ഗ്രാം ഫൈബര്‍ ലഭിക്കുന്നു. ഇത് പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന ദൈനംദിന ഉപഭോഗത്തിന്റെ 40 ശതമാനത്തോളം വരും. ഉയര്‍ന്ന ഫൈബര്‍ ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ സമയം വിശപ്പില്ലാതെ നില്‍ക്കാന്‍ സഹായിക്കുന്നു. 2015ലെ ഒരു പഠനം സൂചിപ്പിക്കുന്നത്, ദിവസവും 30 ഗ്രാം ഫൈബര്‍ കഴിക്കുന്നത് ഭക്ഷണക്രമം പാലിക്കുന്നതിനനുസരിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്.

കൊഴുപ്പ് കുറക്കുന്നു

കൊഴുപ്പ് കുറക്കുന്നു

ഫൈബറുകള്‍ ശോധന സുഗമമാക്കാനും നിങ്ങളുടെ കുടലിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. ചിയ വിത്ത് ഉപഭോഗം വയറിലെ കൊഴുപ്പ് നീക്കുന്നു. ഇവ വിസെറല്‍ അഡിപ്പോസ് ടിഷ്യുകളെ കുറയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ അത്ഭുതകരമായ വിത്തിന്റെ യഥാര്‍ത്ഥ ഗുണം ലഭിക്കണമെങ്കില്‍ ഉണങ്ങിയ ചിയ വിത്തുകള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. ഈ സൂപ്പര്‍ഫുഡ് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള ശരിയായ മാര്‍ഗ്ഗങ്ങള്‍ നമുക്കു നോക്കാം.

Most read:ബ്രൊക്കോളി കഴിച്ചില്ലെങ്കില്‍ ഇതൊക്കെ എങ്ങനെMost read:ബ്രൊക്കോളി കഴിച്ചില്ലെങ്കില്‍ ഇതൊക്കെ എങ്ങനെ

ചിയ വിത്ത് എങ്ങനെ കഴിക്കാം?

ചിയ വിത്ത് എങ്ങനെ കഴിക്കാം?

ചിയ വിത്തുകള്‍ മുളപ്പിച്ചു കഴിക്കുന്നതിലൂടെ ഗുണങ്ങള്‍ അധികമാകുന്നു. ചിയ വിത്തുകള്‍ രാത്രി വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് കഴിക്കുക. മുക്കിവയ്ക്കുകയോ മുളപ്പിക്കുകയോ ചെയ്യാതെ ചിയ വിത്തുകള്‍ കഴിക്കുന്നതിലും ദോഷമില്ല. എന്നാല്‍ മുളപ്പിച്ചു കഴിക്കുന്നതിലൂടെ ഇതിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടാതെ, അവ വരണ്ടതായി കഴിക്കുമ്പോള്‍, അവയ്ക്ക് നിങ്ങളുടെ ശരീരത്തില്‍ നിന്നുള്ള വെള്ളം ആഗിരണം ചെയ്യാനും നിര്‍ജ്ജലീകരണം നടത്താനും കഴിയും. അതിനാല്‍ കുതിര്‍ത്ത് കഴിക്കുന്നതാണ് ഉത്തമം.

ചിയ വെള്ളം തയാറാക്കാം

ചിയ വെള്ളം തയാറാക്കാം

പാലില്‍ ചേര്‍ത്തോ, സാലഡിലാക്കിയോ, ജ്യൂസോ സര്‍ബത്തോ ആക്കിയോ ഇത് കഴിക്കാം. ഏകദേശം 2 ടേബിള്‍ സ്പൂണ്‍ വച്ച് ഇത് ദിവസവും നിങ്ങള്‍ക്ക് കഴിക്കാം. ഒരു സ്മൂത്തിയിലേക്ക് ചേര്‍ത്തോ അല്ലെങ്കില്‍ ചിയ വിത്ത് പുഡ്ഡിംഗ് ഉണ്ടാക്കിയോ നിങ്ങള്‍ക്ക് കഴിക്കാം. ചിയ വിത്തുകള്‍ കഴിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം ചിയ വിത്ത് വെള്ളം തയാറാക്കുക എന്നതാണ്. ഒരു ഗ്ലാസ് ചിയ വിത്ത് വെള്ളം ഉണ്ടാക്കാന്‍, ഒരു ടീസ്പൂണ്‍ ചിയ വിത്തുകള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ മുക്കിവയ്ക്കുക. കുറഞ്ഞത് അരമണിക്കൂറോളം ഇരിക്കട്ടെ. ഈ വെള്ളത്തിന്റെ മൃദുവായ രുചി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, നിങ്ങള്‍ക്ക് നാരങ്ങ നീര്, അല്ലെങ്കില്‍ തേന്‍ എന്നിവ ചേര്‍ത്ത് കഴിക്കാം. നിങ്ങള്‍ക്ക് രാവിലെ ഒരു കുപ്പി നിറയെ ചിയ വിത്ത് വെള്ളം ഉണ്ടാക്കി ദിവസം മുഴുവന്‍ ഇടയ്ക്കിടെ കുടിക്കാവുന്നതാണ്.

Most read:രോഗപ്രതിരോധം; ഭക്ഷണത്തിലൂടെ നേടാം വിറ്റാമിന്‍ സിMost read:രോഗപ്രതിരോധം; ഭക്ഷണത്തിലൂടെ നേടാം വിറ്റാമിന്‍ സി

English summary

Right Way to Eat Chia Seeds For Weight Loss

When prepared properly, chia seeds can boost your digestive health, improve metabolism, and promote weight loss. Here is the best way to eat chia seeds for weight loss.
Story first published: Wednesday, September 23, 2020, 16:57 [IST]
X
Desktop Bottom Promotion