Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കഴുത്തിലും തോളിലും വേദന മാറാതെ നില്ക്കുന്നോ: അതില്‍ അപകടമുണ്ട്
ചില വേദനകള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ ചിലത് നമ്മളില്‍ ചില സമയത്ത് വരുകയും പോവുകയും ചെയ്യും. ഇത്തരത്തിലുള്ള വേദനകള്‍ ഒരിക്കലും ആരും ഗൗരവമായി കണക്കാക്കില്ല. അതിന്റെ ഫലമായി നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പീന്നീട് നേരിടേണ്ടതായി വരുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം എന്തൊക്കെയാണ് ഈ വേദനകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് ജോലി ചെയ്യുമ്പോഴോ അല്ലെങ്കില്‍ ജോലി ചെയ്തതിന് ശേഷമോ ഇത്തരം വേദനകള്‍ വിടാതെ പിന്തുടരുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ഇത്തരത്തിലുള്ള വേദന കൈകളിലോ തോളിലോ കഴുത്തിലോ ഒക്കെ ആയി വ്യാപിക്കുന്നു.

ഇത് നിങ്ങളുടെ വേദന വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇടക്കിടെയുണ്ടാവുന്ന ഇത്തരം വേദനകള്‍ ഒരിക്കലും നിസ്സാരമാക്കി കണക്കാക്കരുത്. വേണ്ടത്ര ശ്രദ്ധിക്കാതെ വിടുന്ന അവസ്ഥയാണെങ്കില്‍ അപകട ഘടകങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്താണ് റിപ്പറ്റെറ്റീവ് സ്ട്രെയിന്‍ ഇന്‍ഞ്ചുറി എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്താണ് റെപ്പറ്റിറ്റീവ് സ്ട്രെയിന്‍ ഇഞ്ചുറി
എന്താണ് റെപ്പറ്റിറ്റീവ് സ്ട്രെയിന്‍ ഇഞ്ചുറി എന്ന് പലര്‍ക്കും അറിയില്ല. ആവര്‍ത്തിച്ച് ഉണ്ടാവുന്ന ചലനങ്ങള്‍ മൂലം പലപ്പോഴും പേശികളിലും സന്ധികളിലും ഞരമ്പുകള്‍ക്കും കേടുപാടുകള്‍ ഉണ്ടാക്കുന്നു. ഇത് പലരിലും സാധാരണയാണ് എന്നതാണ് സത്യം. മൗസ് ഉപയോഗിച്ച് സ്ഥിരമായി ജോലി ചെയ്യുന്നവര്‍, സ്ഥിരമായി ടൈപ്പിംഗ് ചെയ്യുന്നവര്‍, സ്ഥിരമായി സൈ്വപ്പ് ചെയ്യുന്നവര്‍, കായിക പരിശീലനം ചെയ്യുന്നവര്‍ എന്നിവയിലെല്ലാം ഈ വേദനക്കുള്ള സാധ്യത വളരെ കൂടുതലാണ്. ജോലിയില്‍ ഉണ്ടാവുന്ന ഇത്തരം പ്രതികൂല സാഹചര്യങ്ങളാണ് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്.

എന്താണ് റെപ്പറ്റിറ്റീവ് സ്ട്രെയിന്‍ ഇഞ്ചുറി
എന്നാല്‍ രോഗാവസ്ഥകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കാരണം ഇത് ആശങ്കപ്പെടേണ്ട ഒരു രോഗാവസ്ഥ തന്നെയാണ് എന്നതാണ് സത്യം. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ജോലി നിര്‍ത്തിയതിന് ശേഷവും ഇത്തരം വേദനകള്‍ വര്‍ദ്ധിക്കുന്നുവെങ്കില്‍ അത് അതീവശ്രദ്ധ നേടേണ്ട ഒരു വിഷയമാണ്. ഇത് റെപ്പറ്റിറ്റീവ് സ്ട്രെയിന്‍ ഇഞ്ചുറിയുടെ ലക്ഷണമാവാം. അുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍
എന്തൊക്കെയാണ് RSI യുടെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൈകളിലും കൈത്തണ്ടയിലും വേദന അനുഭവപ്പെടുന്നു, ഇത് കൂടാതെ കൈമുട്ടുകളിലും വേദന അനുഭവപ്പെടുന്നു. കഴുത്തിലും തോളിലും അതികഠിനമായ വേദന, ഈ വേദന ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇത്തരം ലക്ഷണം ഒരിക്കലും നിസ്സാരമായി മാറുന്നു എന്ന് കരുതി കണക്കാക്കരുത്. കാരണം അത് അതികഠിനമായി മാറുന്നതിലേക്കാണ് പോവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ വേദന കുറഞ്ഞത് മുതല്‍ ആരംഭിച്ച് പിന്നീട് അത് ഗുരുതരമായ വേദനയായി മാറുന്നു. വേദനയുള്ള ഭാഗത്ത് നീര് കാണപ്പെടുന്നു. കൂടാതെ ബലമില്ലാത്ത അവസ്ഥയും ഉണ്ടാവുന്നു.

ഇത് എത്രത്തോളം സാധാരണം?
ഈ രോഗം എത്രത്തോളം സാധാരണമാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇത് മറ്റ് പല അവസ്ഥകളിലേക്കും നിങ്ങളെ നയിക്കുന്നുണ്ട്. അവയില്‍ വരുന്നതാണ് ടെന്‍ഡിനൈറ്റിസ്, കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം, ടെന്നീസ് എല്‍ബോ, ഉളുക്കുകള്‍, ഷിന് സ്പ്ലിന്റ്സ് എന്നിവ. ഇത്തരം അവസ്ഥയുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടനേ തന്നെ അതിനുള്ള പരിഹാരവും കാണേണ്ടതാണ്. നിസ്സാരമെന്ന് കരുതി ഒരിക്കലും ഇതിനെ വിട്ടുകളയരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

എന്താണ് കാരണം?
എന്തൊക്കെയാണ് ഇതിന് പിന്നിലെ കാരണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടാണ്. ആവര്‍ത്തിച്ച് ശരീരത്തിലെ ഒരു ഭാഗം തന്നെ പ്രവര്‍ത്തിക്കുന്നത് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ശരീരത്തിന്റെ പ്രധാന ഭാഗത്ത് സംഭവിക്കുന്ന ഇത്തരം സമ്മര്‍ദ്ദം വിട്ടുമാറാതെ നില്‍ക്കുന്നതാണ് കാര്യങ്ങള്‍ അപകടകരമായി മാറുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. മുകളില്‍ പറഞ്ഞത് പോലെ സ്ഥിരമായി ചെയ്യുന്ന ഒരേ ജോലി, ടൈപ്പിംഗ്, മൗസ് ഉപയോഗിക്കുന്നത് എല്ലാം ഇത്തരത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത് കൂടാതെ തണുപ്പില്‍ ജോലി ചെയ്യുന്നവരിലും ഇതേ അവസ്ഥയുണ്ടാവാം.

രോഗനിര്‍ണയവും പരിശോധനകളും
ആവര്‍ത്തിച്ചുള്ള സ്ട്രെയിന്‍ പരിക്കുകള്‍ എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത് എങ്ങനെ ഇതിനെ നിര്‍ണയിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനേ തന്നെ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കകുക. ദിനചര്യയില്‍ മാറ്റം വരുത്തുകയും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങളുടെ ശരീരത്തില്‍ എവിടെയാണ് നിങ്ങള്‍ വേദന അനുഭവിക്കുന്നത് എന്നതിനെ ആശ്രയിച്ച് ആ സ്ഥലത്തെ എക്സ്-റേകള്‍, എം ആര് ഐ എന്നിവ എടുക്കുന്നതിന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു.
most read:ഭക്ഷണക്രമക്കേടുകള്‍ ഓവുലേഷനെ ബാധിക്കുമ്പോള്‍



Click it and Unblock the Notifications
