Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പിത്തദോഷം നിസ്സാരമല്ല; ലക്ഷണങ്ങള്‍ ഇതെല്ലാമാണ്
ആയുര്‍വ്വേദ പ്രകാരം ത്രിദോഷങ്ങള്‍ ശരീരത്തിന് അത്യാവശ്യമുള്ള ഒന്നാണ്. ആയുര്‍വ്വേദം അനുസരിച്ച് നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ വാത-പിത്ത-കഫ ദോഷങ്ങള്‍ ഫലപ്രദമായി ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇവയില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് പലപ്പോഴും രോഗാവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നത്. അതിന് വേണ്ടി ഒരു വ്യക്തിക്ക് ഭക്ഷണമോ, വ്യായാമമോ മരുന്നോ എല്ലാം അത്യാവശ്യമാണ്.
ഇവിടെ പിത്തദോഷത്തെക്കുറിച്ചാണ് പറയുന്നത്. ചൂട് (തീ / അഗ്നി), ഈര്‍പ്പം (വെള്ളം / ജല) എന്നിവയുടെ അടിസ്ഥാന ഘടകങ്ങള്‍ പിത്തത്തില്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ ദ്രാവക സ്വഭാവം അതിനെ ചലനാത്മകമാക്കുന്നു. പിത്തദോഷത്തിന്റെ ഏഴ് ഗുണങ്ങളെ അഷ്ടാംഗ ഹൃദയത്തില്‍ വിവരിക്കുന്നുണ്ട്. ഇതിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും പിത്തദോഷത്തെ പരിഹരിക്കുന്നതിനും വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പിത്തം മെറ്റബോളിസമോ പരിവര്‍ത്തനമോ ശ്രദ്ധിക്കേണ്ട ഒന്നാണ്. ദഹനം, ശരീര താപനില നിലനിര്‍ത്തല്‍, വിഷ്വല്‍ പെര്‍സെപ്ഷന്‍, ചര്‍മ്മത്തിന്റെ നിറം, ബുദ്ധി, വികാരങ്ങള്‍ എന്നിവയെ പിത്തം നിയന്ത്രിക്കുന്നു. എന്നാല്‍ പിത്ത ദോഷത്തിലെ അസന്തുലിതാവസ്ഥ അനാരോഗ്യകരമായ ശാരീരികവും വൈകാരികവുമായ മാറ്റങ്ങള്‍ പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.

ശാരീരിക ലക്ഷണങ്ങള്‍
വിശപ്പും വര്‍ദ്ധിക്കുന്നത്, അണുബാധ, നരച്ചതും അല്ലെങ്കില്‍ മുടി കൊഴിച്ചിലും, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മൈഗ്രെയിനുകള്‍, അമിത ചൂട്, വായ്നാറ്റം, ശരീര ദുര്‍ഗന്ധം, തൊണ്ടവേദന, ഭക്ഷണം കഴിക്കുമ്പോള്‍ ഓക്കാനം, ഉറക്കമില്ലായ്മ, സ്തനങ്ങള്‍ / വൃഷണങ്ങള്‍ എന്നിവയിലെ ആര്‍ദ്രത, കനത്ത അല്ലെങ്കില്‍ വേദനയേറിയ ആര്‍ത്തവ രക്തസ്രാവം എന്നിവയാണ് ശാരീരികമായുണ്ടാവുന്ന പിത്തദോഷത്തിന്റെ ലക്ഷണങ്ങള്‍. ഇത് കൂടാതെ മാനസികമായും ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മറ്റ് ലക്ഷണങ്ങള്‍
അക്ഷമ, നിരാശ, അമിതമായ ദേഷ്യം, നീരസം, അസൂയ, വികാരമില്ലാത്ത അവസ്ഥ,ഡിപ്രഷന് ശരീരം ശ്രദ്ധിക്കാതിരിക്കുക, അലസത, ഒന്നിലും താല്‍പ്പര്യമില്ലാത്ത അവസ്ഥ, എന്നിവയെല്ലാം പിത്തദോഷമുണ്ടെങ്കില് ഉണ്ടാവുന്ന മാനസിക പ്രതിസന്ധികളാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പിത്തദോഷം വരുത്തി വെക്കുന്ന രോഗങ്ങള്‍
പിത്ത ദോഷ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന രോഗങ്ങള്‍ നിരവധിയാണ്. ഇവയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താതതാണ് പലപ്പോഴും രോഗാവസ്ഥക്ക് വെല്ലുവിളി ഉണ്ടാക്കുന്നത്. നെഞ്ചെരിച്ചില്‍, സൂര്യതാപം, ഡെര്‍മറ്റൈറ്റിസ്, മുഖക്കുരു, ആസിഡ് റിഫ്ലക്സ്, പെപ്റ്റിക് അള്‍സര്‍, പനി, രക്തം കട്ട പിടിക്കുകയും ഹൃദയാഘാതവും, വൃക്ക അണുബാധ, ഹൈപ്പര്‍തൈറോയിഡിസം, മഞ്ഞപ്പിത്തം, സന്ധികളില്‍ കടുത്ത വീക്കം (ആര്‍ത്രൈറ്റിസ്), അതിസാരം, വിട്ടുമാറാത്ത ക്ഷീണം സിന്‍ഡ്രോം, മോശം കാഴ്ച അല്ലെങ്കില്‍ അന്ധത, രോഗപ്രതിരോധ വൈകല്യങ്ങള്‍, വിഷാദം എന്നിവയെല്ലാം ഇത്തരം പ്രതിസന്ധികള്‍ മൂലം ഉണ്ടാവുന്നതാണ്.

കാരണങ്ങള്‍ ഇവയെല്ലാം
പിത്ത ദോഷയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതെന്താണ് എന്നുള്ളതാണ് ആദ്യം തിരിച്ചറിയേണ്ടത്. പിത്തം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് (കടുപ്പമുള്ള, പുളിച്ച, ഉപ്പിട്ട, വളരെ മസാല, ആഴത്തിലുള്ള വറുത്ത, സംസ്കരിച്ച, റെഡ് മീറ്റ്), കഫീന്‍ (കോഫി), ബ്ലാക്ക് ടീ, നിക്കോട്ടിന് (പുകവലി), മദ്യം, മറ്റ് ഉത്തേജകങ്ങള്‍ എന്നിവ കഴിക്കുന്നത്, സൂര്യനുമായി വളരെയധികം എക്സ്പോഷര്‍ ചെയ്യുന്നത്, വൈകാരിക സമ്മര്‍ദ്ദം, അമിത ജോലി എന്നിവയെല്ലാം കാരണങ്ങള്‍ തന്നെയാണ്.

ശ്രദ്ധിക്കേണ്ടവ ഇതെല്ലാം
പിത്തത്തെ ശമിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക (കയ്പേറിയ, മധുര രുചിയുള്ള ഭക്ഷണം). പാല്, നെയ്യ്, വെണ്ണ എന്നിവ കഴിക്കുക. പുളിച്ച പഴങ്ങളേക്കാള്‍ മധുരമുള്ള പഴങ്ങള്‍ തിരഞ്ഞെടുക്കുക. തേന്‍ അടങ്ങിയിട്ടില്ലാത്ത എല്ലാ മധുരപലഹാരങ്ങളും കഴിക്കാം.. ഇത് കൂടാതെ അമിതമായി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ വിശ്രമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. പതിവായി ഭക്ഷണം കഴിച്ച് പ്രകൃതിയോടും നല്ല കൂട്ടുകെട്ടോടും കുറച്ച് സമയം ചെലവഴിക്കുക.

ധ്യാനിക്കുന്നതിന് ശ്രദ്ധിക്കുക
ധ്യാനിക്കുന്നതിലൂടെ നിങ്ങളുടെ മനസ്സിന് ആശ്വാസം ലഭിക്കുന്നുണ്ട്. ഇതോടൊപ്പം യോഗ ചെയ്യുന്നതും ആരോഗ്യത്തിന മികച്ചതാണ്. അതിന് നിങ്ങളെ സഹായിക്കുന്ന യോഗ പോസുകള്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മര്ജാരാസന, ചന്ദ്ര നമസ്കാരം, ഉത്കടാസന, ഭുജംഗാസന, വിപരീത ശലഭാസന, പശ്ചിമോത്താസന, അര്‍ദ്ധ നൗകസാന, അര്‍ദ്ധ സര്വ്വംഗാസന, സേതുബന്ധാസന, ശവാസന എന്നവയാണ് ചെയ്യേണ്ടത്.



Click it and Unblock the Notifications
