Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
കാലിലെ നീരും കൂടിയ ബിപിയും: ഈ ഭക്ഷണം യൂറിക് ആസിഡ് കൂട്ടും
യൂറിക് ആസിഡ് എന്നത് പ്യൂരിന്‍ എന്ന പ്രോട്ടീന്റെ ദഹന പ്രക്രിയയുടെ ഭാഗമായി ഉണ്ടാവുന്ന ഉപോത്പ്പന്നമാണ് . എന്നാല്‍ ശരീരത്തില്‍ സ്വാഭാവികമായി നടക്കുന്ന ഈ പ്രക്രിയകളില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് പലപ്പോഴും യൂറിക് ആസിഡിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കുന്നത്. ഇതല്ലെങ്കില്‍ ചില ഭക്ഷണങ്ങള്‍ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവില്‍ മാറ്റം വരുത്തുന്നു. ഇത് യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത്തരം അവസ്ഥയില്‍ യൂറിക് ആസിഡ് കൃത്യമായി മൂത്രത്തിലൂടെ പുറത്ത് പോവാതെ ഇരിക്കുന്നു. ഇത് പിന്നീട് ശരീരത്തില്‍ ചില അനാരോഗ്യകരമായ ലക്ഷണങ്ങള്‍ കാണിക്കുന്നു. യൂറിക് ആസിഡ് സ്ത്രീപുരുഷ ഭേദമന്യേ ആരേയും ബാധിക്കുന്നതാണ്. അപകടകരമായ അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നതും

ശരീരം കാണിക്കുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും സന്ധിവാതം, കൈകാലുകളില്‍ നീര്, മുട്ടുവേദന, മൂത്രത്തില്‍ കല്ല്, തുടങ്ങിയ പ്രശ്നങ്ങള്‍. ഇത്തരം ലക്ഷണങ്ങളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അതിന് വേണ്ടി പ്രതിരോധം തീര്‍ക്കുന്നതിന് നാം ശ്രദ്ധിക്കണം. ഭക്ഷണങ്ങളുടെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ നാം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നത് നമുക്ക് നോക്കാം. അതില്‍ വരുന്നതാണ് പലപ്പോഴും കരള്‍, തലച്ചോറ്, കുടല് എന്നിവ. ഇത്തരം മാംസ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ യൂറിക് ആസിഡ് കുറക്കുന്നതിന് സഹായിക്കില്ല. മറിച്ച് യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം തന്നെ അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സാധിക്കുന്നു.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
മദ്യപിക്കുന്നവരെങ്കില്‍ അവരും അല്പം ശ്രദ്ധിക്കണം. കാരണം ഇവരിലും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് വേറെ വഴി നോക്കേണ്ടതില്ല എന്നതാണ്. കാരണം മദ്യപാനം, സോഡ ഉത്പ്പന്നങ്ങളുടെ ഉപയോഗം മറ്റ് മധുരമുള്ള ഗ്യാസ് അടങ്ങിയ പാനീയങ്ങള്‍ എല്ലാം തന്നെ നിങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അവയെ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഒരു പരിധി വരെ രോഗാവസ്ഥയെ തടയുന്നതിനും അത് ഗുരുതരമാവാതെ നോക്കുന്നതിനും നമുക്ക് സാധിക്കുന്നു. യൂറിക് ആസിഡ് നിലവില്‍ പ്രശ്നമനുഭവിക്കുന്നവരും സാധ്യതയുള്ളവരും കര്‍ശനമായി മുകളില്‍ പറഞ്ഞ പാനീയങ്ങളില്‍ നിയന്ത്രണം വരുത്തേണ്ടതാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ബേക്കറി വസ്തുക്കള്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. അവര്‍ക്കും യൂറിക് ആസിഡ് ശൈത്യകാലത്ത് ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബേക്കറി സാധനങ്ങള്‍ പരമാവധി ഒഴിവാക്കണം. കാരണം ഇവയില്‍ ചേരുന്ന പഞ്ചസാര റിഫൈന്‍ഡ് ഷുഗറാണ്. ഇത് നിങ്ങളുടെ യൂറിക് ആസിഡ് ലെവല്‍ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഇത് മൂലം പിന്നെയും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

നിര്‍ജ്ജലീകരണമെന്ന പ്രശ്നം
നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്ത വ്യക്തിയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങളില്‍ നിര്‍ജ്ജലീകരണം ഉണ്ടാവുമ്പോള്‍ അത് പലപ്പോഴും ഹൈപ്പര്‍യൂറിസെമിയയിലേക്ക് എത്തിക്കുന്നു. ഇത് യൂറിക് ആസിഡ് അളവ് വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം അനാരോഗ്യകരമായ അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടി 2-3 ലിറ്റര്‍ വെള്ളം ദിവസവും കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും യൂറിക് ആസിഡിന് പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു.

പച്ചക്കറികളില്‍ ശ്രദ്ധിക്കേണ്ടത്
പച്ചക്കറികളില്‍ ശ്രദ്ധിക്കേണ്ടതും ശ്രദ്ധിച്ച് കഴിക്കേണ്ടതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. അതില്‍ ചിലതാണ് ശതാവരി, ചീര, കോളിഫ്ളവര്‍, കൂണ്, ഗ്രീന്‍ പീസ് തുടങ്ങിയ പച്ചക്കറികള്‍. ഇതില്‍ മാംസത്തില്‍ അടങ്ങിയ അത്രക്കും ഉയര്‍ന്ന അളവില്‍ പ്യൂരിന്‍ അടങ്ങിയിട്ടില്ലെങ്കിലും, നിങ്ങളുടെ സന്ധിവാതം പോലുള്ള അതികഠിനമായ വേദനയ്ക്ക് കാരണമാകുന്ന പ്യൂരിന്‍ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതി നാം വിടുന്ന കാര്യങ്ങളായിരിക്കും പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ കോളിഫ്ളവര്‍, ചീര പോലുള്ളവ സൂക്ഷിച്ച് വേണം യൂറിക് ആസിഡ് പ്രശ്നമുള്ളവര്‍ കഴിക്കുന്നതിന്.

പരിഹാരം എന്തെല്ലാം
നിങ്ങളില്‍ യൂറിക് ആസിഡ് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ചിലതാണ് മേല്‍പ്പറഞ്ഞ ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ ശ്രദ്ധിക്കുക എന്നത്. ഇത് കൂടാതെ നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുക, കൂടാതെ നാരങ്ങ, ഓറഞ്ച് എന്നിവ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം ആരോഗ്യകരമായ അളവില്‍ യൂറിക് ആസിഡിന്റെ അളവ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുക, മുകളില്‍ പറഞ്ഞവ ഒഴികേയുള്ള പച്ചക്കറികള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.



Click it and Unblock the Notifications