Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ഗുരുതരവും അതിസങ്കീർണവും ഈ ക്യാൻസർ; ലക്ഷണം
ക്യാൻസർ എപ്പോഴും നമ്മളിലെല്ലാവരിലും ഭയം നിറക്കുന്നതാണ്. എന്നാൽ കൃത്യമായ രോഗനിർണയം നടത്തിയാൽ മാത്രമേ ഇത് നേരത്തെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ. സാധാരണ അവസ്ഥകളിൽ പലപ്പോഴും നിങ്ങളില്‍ കാണുന്ന ചില ലക്ഷണങ്ങൾ തിരിച്ചറിയാതെ പോവുന്നുണ്ട്. ഉദരാശയ രോഗങ്ങളിൽ അതുണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഗുരുതരവും അതിസങ്കീർണവുമായ ഇത്തരം അവസ്ഥകളിൽ ഏറ്റവും ഭീകരമായ ഒന്നാണ് റെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം. പല കാരണങ്ങൾ കൊണ്ട് നിങ്ങളിൽ ഇത്തരം അർബുദത്തിനുള്ള സാധ്യതയുണ്ട്. മലാശയ അർബുദത്തിന്‍റെ ചില ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടോ. ഇത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇത് എങ്ങനെയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്ന് നോക്കാം.
ഇന്നത്തെ കാലത്ത് മലാശയ അർബുദം ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇത് ആരോഗ്യമേഖലയിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. അധികമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ അത് നിങ്ങളിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വ്യായാമമില്ലായ്മ, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ അർബുദത്തിന് കാരണമാകുന്നുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് ഇത്തരം അവസ്ഥകൾ കാണപ്പെടുന്നത്. ഇതിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നും പരിഹാരമാർഗ്ഗങ്ങള്‍ കാരണങ്ങൾ എനേ്നിവയൊക്കെ നമുക്ക് നോക്കാവുന്നതാണ്.

തുടക്കം എങ്ങനെ
നിങ്ങളിൽ മലാശയ അർബുദത്തിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിയാവുന്നതാണ്. മലാശയ ഭിത്തിയില്‍ മുന്തിരിക്കുലയുടെ ആകൃതിയിൽ കാണപ്പെടുന്ന പോളിപ്പുകളാണ് പലപ്പോഴും ഇതിന്‍റെ തുടക്കം. ഇത് പിന്നീട് ക്യാൻസർ ആയി മാറുന്നതാണ്. ഇതിനെക്കുറിച്ച് കൃത്യമായി അറിയാതെയാണ് പലപ്പോഴും പലരും ഇതിനെ നിസ്സാരമായി വിടുന്നത്. എന്തൊക്കെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയേണ്ട കാര്യം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ടതാണ്. ചിട്ടയായ വ്യായാമം, ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കുക, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, എന്നിവയെല്ലാം മലാശയ അർബുദത്തിന്‍റെ സാധ്യത കുറക്കുന്നതാണ്. മലാശയ അർബുദത്തിന്‍റെ ലക്ഷണങ്ങളിൽ നമുക്ക് പരിചിതമായിട്ടുള്ള ചില ലക്ഷണങ്ങൾ ഉണ്ട്. ഇവ എന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യത്തെ ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ അത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കാതിരിക്കുന്നുണ്ട്.

ലക്ഷണങ്ങൾ
മലാശയ അർബുദത്തിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി എന്തൊക്കെ ലക്ഷണങ്ങള്‍ ആണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ലക്ഷണങ്ങൾ നോക്കി നമുക്കി ചില കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം. ഇനി പറയുന്ന ലക്ഷണങ്ങൾ ഉണ്ടെന്നുണ്ടെങ്കിൽ ഒട്ടും വൈകാതെ തന്നെ വിശദമായ പരിശോധനക്ക് വേണ്ടി തയ്യാറാവേണ്ടതാണ്. എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

വയറിന്‍റെ അസ്വസ്ഥതകൾ
വയറിന്‍റെ അസ്വസ്ഥതകള്‍ സാധാരണമാണ്. ഡയറിയ, മലബന്ധം, മറ്റ് അസ്വസ്ഥതകൾ എന്നിവയെല്ലാം നിങ്ങളില്‍ ഇത്തരം അവസ്ഥകൾക്ക് പിന്നിൽ അര്‍ബുദത്തിന്‍റേതായ സാധ്യതയെക്കുറിച്ച് സംശയിക്കേണ്ടതാണ്. വയറിന്‍റെ അസ്വസ്ഥതകൾ വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ മലത്തിലുള്ള നിറ വ്യത്യാസംസ രക്തത്തിന്‍റെ അംശം, അതികഠിനമായ വയറു വേദന എന്നിവയെല്ലാം പലപ്പോഴും നിങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്.

അസ്വസ്ഥതകൾ
അനീമിയ പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. രക്തക്കുറവ് ശരീരത്തിൽ കാണുന്ന അവസ്ഥയും അതികഠിനമായ വയറു വേദനയും ഭക്ഷണം കഴിച്ച ഉടനേ വയറു വേദനയും ഉണ്ടെങ്കിൽ ഇത്തരം അവസ്ഥകളെ പൂർണമായും തള്ളിക്കളയാൻ സാധിക്കുകയില്ല. അമിത ക്ഷീണവും ഇതോടൊപ്പം ശരീരഭാരം കുറയുന്ന അവസ്ഥയും ഉണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാൽ ഉടനേ തന്നെ ഒരു വിശദമായ പരിശോധനക്ക് വേണ്ടി തയ്യാറാവേണ്ടതാണ്.

എന്തുകൊണ്ട് സംഭവിക്കുന്നു?
മലാശയത്തിലെ ആരോഗ്യകരമായ കോശങ്ങൾക്ക് അവയുടെ ഡിഎൻഎയിൽ തകരാറുകൾ സംഭവിക്കുമ്പോൾ മലാശയ അർബുദം എന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്‍റെ കാരണങ്ങൾ പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ല. നിങ്ങളുടെ ശരീരം സാധാരണ നിലയിൽ നിലനിർത്തുന്നതിന് ആരോഗ്യകരമായ കോശങ്ങൾ ക്രമമായി വളരുകയും വിഭജിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു സെല്ലിന്റെ ഡിഎൻഎ കേടാകുകയും ക്യാൻസറാകുകയും ചെയ്യുമ്പോൾ കോശങ്ങൾ വിഭജിക്കുന്നത് തുടരുന്നു. ഇത് പലപ്പോഴും കോശങ്ങൾ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നുണ്ട്. ഇവയാണ് പിന്നീട് ട്യൂമർ ആയി മാറുന്നത്. ഇത് പലപ്പോഴും മറ്റ് ശരീരഭാഗങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയും കൂടുതലാണ്.

കാരണങ്ങൾ
മലാശയ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നതിന് മുന്നിൽ ജീവിതശൈലി ഘടകങ്ങളും നിങ്ങളുടെ വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പ്രായക്കൂടുതൽ ഉള്ളവരിലാണ് ഇത്തരം അർബുദം കാണപ്പെടുന്നത്. വൻകുടൽ, മലാശയ അർബുദം കണ്ടെത്തിയവരിൽ ബഹുഭൂരിപക്ഷവും 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. കൊളോറെക്ടൽ ക്യാൻസർ ചെറുപ്പക്കാരിൽ സംഭവിക്കാം, പക്ഷേ ഇത് വളരെ കുറവാണ്.

കാരണങ്ങൾ
പാരമ്പര്യം ഒരുവലിയ ഘടകമാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ സഹോദരനോ അല്ലെങ്കില്‍ പിതാവിനോ ആർക്കെങ്കിലോ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ടെങ്കിൽ അത് നിങ്ങളിലും മലാശയ അർബുദത്തിനുള്ള സാധ്യതയുണ്ട്. കഴിക്കുന്ന ഭക്ഷണം, റെഡ് മീറ്റ് കഴിക്കുന്നവർ എല്ലാം കഴിക്കാവുന്നതാണ്. പ്രമേഹം, ടൈപ്പ് 2 പ്രമേഹവും ഉള്ളവരിൽ പലപ്പോഴും മലാശയ അർബുദത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.



Click it and Unblock the Notifications











