For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധം, ഓര്‍മ്മശക്തി; ബ്ലൂബെറി ആള് സൂപ്പറാ

|

സിട്രസ് പഴങ്ങളുടെ ഗുണം അറിയാമോ നിങ്ങള്‍ക്ക് ? മധുര പലഹാരങ്ങളിലോ പാനീയങ്ങളായോ സലാഡുകളിലായോ ഇവ കഴിച്ചാല്‍ രുചിയുടെ മറ്റു തലങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം. ഇത്തരം വിവിധ പഴങ്ങളുണ്ട്. അവയില്‍ ഒന്നാണ് ബ്ലൂബെറി. ശക്തമായ സൂപ്പര്‍ഫുഡുകളില്‍ ഒന്നാണിത്. മധുരവും രുചികരവും ഉള്ളവ മാത്രമല്ല ഇവ, ആരോഗ്യപരമായ പല ഗുണങ്ങളും ബ്ലൂബെറിക്ക് ഉണ്ട്. പഠനങ്ങള്‍ അനുസരിച്ച്, ബ്ലൂബെറി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

Most read: ഹൃദ്രോഗത്തെ ചെറുത്തു തോല്‍പിക്കാം; നല്ല ശീലങ്ങള്‍Most read: ഹൃദ്രോഗത്തെ ചെറുത്തു തോല്‍പിക്കാം; നല്ല ശീലങ്ങള്‍

കൂടാതെ പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. മാത്രമല്ല, ഇവ ദിവസവും കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും ഗുണം ചെയ്യുന്നു. നിങ്ങള്‍ക്ക് ഇവ ജ്യൂസ് അടിച്ചോ അസംസ്‌കൃതമായോ ഉണക്കിയോ പൊടിച്ചോ ഒക്കെ കഴിക്കാവുന്നതാണ്. ഇതാ, ബ്ലൂബെറി കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.

ആന്റിഓക്‌സിഡന്റുകളുടെ കലവറ

ആന്റിഓക്‌സിഡന്റുകളുടെ കലവറ

ആന്റി ഓക്‌സിഡന്റുകളുടെ ഒരു പവര്‍ഹൗസാണ് ബ്ലൂബെറി. ഇവയിലെ ആന്തോസയാനിന്‍ ഇതിന് ആഴത്തിലുള്ള നീല നിറം നല്‍കുന്നു. അതുപോലെ തന്നെ രക്തത്തില്‍ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കംചെയ്യാനും അതുവഴി കാന്‍സര്‍ ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. സാധാരണ പഴങ്ങളിലും പച്ചക്കറികളിലും കാണുന്നതിലും കൂടുതല്‍ ആന്റിഓക്‌സിഡന്റുകള്‍ ബ്ലൂബെറിയിലുണ്ടെന്ന് പറയപ്പെടുന്നു. ഇതിന്റെ പതിവ് ഉപഭോഗം ഹൃദയത്തെ സഹായിക്കുകയും ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കാന്‍സര്‍, ഹൃദയ രോഗങ്ങള്‍, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ അപകടകരമായ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ ബ്ലൂബെറിയിലെ സ്റ്റെറോസ്റ്റില്‍ബീന്‍ മനുഷ്യന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധത്തിന്റെ ആദ്യ നിരയിലും ബാക്ടീരിയ അണുബാധയെ പ്രതിരോധിക്കാനുള്ള കഴിവിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. പല ആന്റിബയോട്ടിക്കുകള്‍ക്കും അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടുന്നതിനാല്‍ സ്വതസിദ്ധമായ രോഗപ്രതിരോധ പ്രതികരണം പ്രധാനമാണ്. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകള്‍ക്ക് ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. മാത്രമല്ല ചുമയും ജലദോഷവും പിടിപെടാനുള്ള സാധ്യതയും ഗണ്യമായി കുറയ്ക്കുന്നു.

Most read:പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌Most read:പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌

കൊഴുപ്പ് ഭക്ഷണത്തിന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കുന്നു

കൊഴുപ്പ് ഭക്ഷണത്തിന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കുന്നു

പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ്(പ്ലോസ്) വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ കാട്ടു ബ്ലൂബെറി കഴിക്കുന്നത് കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. കാട്ടു ബ്ലൂബെറി അല്ലെങ്കില്‍ ബില്‍ബെറി സാധാരണ ബ്ലൂബെറികളേക്കാള്‍ ചെറുതും കൂടുതല്‍ ഗുണങ്ങള്‍ ഉള്ളതുമാണ്. ഈസ്റ്റേണ്‍ ഫിന്‍ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത് കാട്ടു ബ്ലൂബെറി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഫലപ്രദമമാണെന്നാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങളുമായി ചേര്‍ന്നിരിക്കുന്നു.

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

ബ്ലൂബെറിയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ കൊഴുപ്പ് നില മെച്ചപ്പെടുത്തുന്നതിനും ധമനികളുടെ തടസ്സങ്ങള്‍ നീക്കുന്നതിനും ഈ ഘടകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ഫ്‌ളേവനോയ്ഡുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതുപോലെ, അവ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

Most read:ആണായി പിറന്നാല്‍ ആരോഗ്യത്തിന് കഴിക്കേണ്ടത് ഇത്Most read:ആണായി പിറന്നാല്‍ ആരോഗ്യത്തിന് കഴിക്കേണ്ടത് ഇത്

തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ബ്ലൂബെറി പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ബ്ലൂബെറി പോലുള്ള പഴങ്ങളും ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കുന്ന പുരുഷന്മാര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് പോലുള്ള മസ്തിഷ്‌ക രോഗങ്ങള്‍ വരാനുള്ള സാധ്യത 40 ശതമാനം കുറയ്ക്കുന്നുവെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും സിട്രസ് പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് നാലിലൊന്ന് രോഗം വരാനുള്ള സാധ്യത കുറയുന്നു. നാഡീകോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ബ്ലൂബെറി സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ബ്ലൂബെറി ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബ്ലൂബെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു, മാത്രമല്ല അമിതവണ്ണമുള്ളവര്‍ക്കും ഇത് നല്ലതാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളവയാണ് ഇവ. ഇവയില്‍ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഈ സുപ്രധാന ധാതുക്കള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

Most read:7 ദിവസം രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം; മാറ്റംMost read:7 ദിവസം രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം; മാറ്റം

വിറ്റാമിനുകളും ധാതുക്കളും

വിറ്റാമിനുകളും ധാതുക്കളും

വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബ്ലൂബെറി, പ്രത്യേകിച്ച് വിറ്റാമിന്‍ സി. ഇതില്‍ പഞ്ചസാരയുടെ അളവും കുറവാണ്. ഒരു കപ്പ് ബ്ലൂബെറിയില്‍ 15 ഗ്രാം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. ഒരു ചെറിയ ആപ്പിളിന് തുല്യമാണിത്. മാത്രമല്ല ഇതിലെ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പഞ്ചസാരയുടെ ഏതെങ്കിലും വിപരീത ഫലത്തെയും ഇല്ലാതാക്കുന്നു. ഫൈബറുകളുടെ നല്ല ഉറവിടമാണ് ബ്ലൂബെറി. ഇത് ദഹനത്തിനും സഹായിക്കുന്നു.

യുവത്വമുള്ള ചര്‍മ്മം

യുവത്വമുള്ള ചര്‍മ്മം

ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകള്‍ പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളായ ചുളിവുകള്‍, പാടുകള്‍, വരണ്ട ചര്‍മ്മം എന്നിവയ്ക്ക് കാരണമാകുന്നു. ഈ അടയാളങ്ങള്‍ കുറയ്ക്കുന്നതിനും തടയുന്നതിനും സഹായിക്കുന്നതാണ് ആന്റിഓക്‌സിഡന്റുകള്‍. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് കൊളാജന്‍ അത്യാവശ്യമാണ്. പക്ഷേ വേണ്ടത്ര വിറ്റാമിന്‍ സി ഇല്ലാതെ ശരീരത്തിന് കൊളാജനെ സമന്വയിപ്പിക്കാന്‍ കഴിയില്ല. ബ്ലൂബെറിയില്‍ വിറ്റാമിന്‍ സി മികച്ച അളവില്‍ അടങ്ങിയിരിക്കുന്നു.

Most read:ഈ കുഞ്ഞന്‍ വിത്തിലുണ്ട് തടികുറക്കും സൂത്രംMost read:ഈ കുഞ്ഞന്‍ വിത്തിലുണ്ട് തടികുറക്കും സൂത്രം

ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും

ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും

ഒരു കപ്പ് ബ്ലൂബെറിയില്‍ 84 കലോറി മാത്രമേയുള്ളൂ. അവയില്‍ ഫൈബര്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ അവ നിങ്ങളെ സംതൃപ്തവും കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തുകയും ചെയ്യുന്നു. നിങ്ങളുടെ കലോറി ഉപഭോഗവും ഭാരവും നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു മികച്ച ലഘുഭക്ഷണമായി ബ്ലൂബെറി കഴിക്കാവുന്നതാണ്.

English summary

Reasons You Should Eat Blueberries Everyday

Blueberries are one of the most powerful super foods. Not only are they sweet and delicious, they also have many health benefits.
X
Desktop Bottom Promotion