For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോട്ടീന്‍ കുറഞ്ഞാല്‍ പ്രശ്‌നം; ശരീരത്തിന്റെ ആരോഗ്യത്തിന് പ്രോട്ടീന്‍ നല്‍കുന്ന ഗുണങ്ങള്‍

|

ശരീരത്തെ ആരോഗ്യകരവും ശക്തവുമാക്കാന്‍ വശ്യമായ ഒരു ഘടകമാണ് പ്രോട്ടീന്‍. പേശികള്‍, ചര്‍മ്മം, എന്‍സൈമുകള്‍, ഹോര്‍മോണുകള്‍ എന്നിവയുടെ നിര്‍മ്മാണ ബ്ലോക്കായി പ്രോട്ടീന്‍ പ്രവര്‍ത്തിക്കുന്നു. പ്രോട്ടീന്‍ കഴിക്കുന്നത് ശരീര കോശങ്ങളുടെ നിര്‍മ്മാണത്തിന് സഹായിക്കുന്നു. ഒരു സര്‍വേ പ്രകാരം, ലോകമെമ്പാടുമുള്ള ഏകദേശം 1 ബില്യണ്‍ ആളുകള്‍ പ്രോട്ടീന്റെ കുറവ് അനുഭവിക്കുന്നുണ്ട്. കുട്ടികളില്‍ എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് ധാരാളം പ്രോട്ടീന്‍ ആവശ്യമാണ്. പ്രായമായവരിലും രോഗം ബാധിച്ചവരിലും പ്രോട്ടീന്റെ കുറവ് കാണുന്നു.

Also read: ആകാരഭംഗിക്കും വടിവൊത്ത ശരീരത്തിനും വഴി; മലൈക അറോറയുടെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് രഹസ്യവുംAlso read: ആകാരഭംഗിക്കും വടിവൊത്ത ശരീരത്തിനും വഴി; മലൈക അറോറയുടെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് രഹസ്യവും

പ്രോട്ടീന്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജം ലഭിക്കുന്നു. ശരീരത്തില്‍ പ്രോട്ടീന്റെ കുറവുണ്ടെങ്കില്‍, ദിവസം മുഴുവന്‍ ക്ഷീണം, ശരീരത്തിലും സന്ധികളിലും വേദന എന്നിവ അനുഭവപ്പെടുന്നു. പ്രോട്ടീന്റെ അഭാവം മുടി, നഖം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പ്രോട്ടീന്‍ നിങ്ങളുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തെന്നും പ്രോട്ടീന്റെ കുറവ് മൂലം ശരീരത്തില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീനുകള്‍ക്ക് കഴിയും. പ്രോട്ടീനുകള്‍ നിങ്ങളെ കൂടുതല്‍ നേരം ഊര്‍ജ്ജസ്വലമായും വിശപ്പ് രഹിതമായും നിലനിര്‍ത്തുന്നു. അങ്ങനെ നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നു.

പേശികളുടെ വളര്‍ച്ചയ്ക്ക്

പേശികളുടെ വളര്‍ച്ചയ്ക്ക്

പേശികളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ വ്യായാമം ചെയ്യുകയോ ശാരീരികമായി അധ്വാനിക്കുമ്പോഴോ ഇത് പേശികളില്‍ മൈക്രോ ടിയേഴ്‌സ് പുറപ്പെടുവിക്കപ്പെടുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്, നിങ്ങളുടെ ശരീരത്തെ അമിനോ ആസിഡുകള്‍ ഉപയോഗിച്ച് ഈ മൈക്രോ ടിയേഴ്‌സ് നന്നാക്കാന്‍ സഹായിക്കുന്നു.

Most read:5 മാസം കൊണ്ട് 12 കിലോ, ആരോഗ്യവും ആകാരവും നിലനിര്‍ത്താന്‍ കരീന കപൂര്‍ ചെയ്യുന്നത്</p><p>Most read:5 മാസം കൊണ്ട് 12 കിലോ, ആരോഗ്യവും ആകാരവും നിലനിര്‍ത്താന്‍ കരീന കപൂര്‍ ചെയ്യുന്നത്

ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍

ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍

അണുബാധകള്‍ക്കെതിരായ നിങ്ങളുടെ പ്രാഥമിക പ്രതിരോധ സംവിധാനമാണ് ആന്റിബോഡികള്‍. ശരീരിത്തില്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ പ്രോട്ടീനുകള്‍ ഉപയോഗപ്രദമാണ്.

പേശികളുടെ ചലനം

പേശികളുടെ ചലനം

പേശികളുടെ ചലനത്തിനും പേശികളുടെ സങ്കോചത്തിനും പ്രോട്ടീന്‍ പ്രധാനമാണ്. പ്രോട്ടീന്‍ കുറഞ്ഞാല്‍ നിങ്ങള്‍ക്ക് പേശികള്‍ യഥാവിധി ചലിപ്പിക്കാന്‍ കഴിഞ്ഞെന്നുവരില്ല. പ്രോട്ടീനുകള്‍ ശരീരത്തില്‍ നിന്ന് സിഗ്‌നലുകള്‍ എടുത്ത് ആവശ്യമുള്ള സെല്ലിലേക്ക് അയയ്ക്കുന്നു. ഇന്‍സുലിന്‍ പോലുള്ള ഹോര്‍മോണ്‍ പ്രോട്ടീനുകള്‍ മെസഞ്ചര്‍ പ്രോട്ടീനുകളായി പ്രവര്‍ത്തിക്കുന്നു.

Most read:14 വയസ്സുള്ളപ്പോള്‍ തുടങ്ങിയ ദുരിതം; പിസിഒഎസ് നിയന്ത്രിക്കാന്‍ സോനം കപൂര്‍ ചെയ്തത്</p><p>Most read:14 വയസ്സുള്ളപ്പോള്‍ തുടങ്ങിയ ദുരിതം; പിസിഒഎസ് നിയന്ത്രിക്കാന്‍ സോനം കപൂര്‍ ചെയ്തത്

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

പ്രോട്ടീനുകള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടത്ര പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകും. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ ദിവസവും 49 ഗ്രാം പ്രോട്ടീന്‍ കഴിക്കണം, മുതിര്‍ന്ന പുരുഷന്മാര്‍ 56 ഗ്രാം കഴിക്കണം.

മെറ്റബോളിസം വര്‍ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ധിപ്പിക്കുന്നു

പ്രോട്ടീന്‍ ഡയറ്റുകള്‍ മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കുന്നതായി കാണിക്കുന്നു. ഇത് നിങ്ങളുടെ പേശികളുടെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. എന്‍സൈമുകളിലൂടെ പ്രോട്ടീന്‍ ഉപാപചയ, ജൈവ രാസപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ശരീരത്തിലെ എല്ലാ രാസപ്രവര്‍ത്തനങ്ങളിലും എന്‍സൈമുകള്‍ പങ്കെടുക്കുന്നു.

Most read:മെറ്റബോളിസം കൂട്ടി തടിയൊതുക്കാം; എളുപ്പവഴി ഇങ്ങനെMost read:മെറ്റബോളിസം കൂട്ടി തടിയൊതുക്കാം; എളുപ്പവഴി ഇങ്ങനെ

 കോശ നിര്‍മാണം

കോശ നിര്‍മാണം

കെരാറ്റിന്‍, കൊളാജന്‍, എലാസ്റ്റിന്‍ തുടങ്ങിയ ഘടനാപരമായ പ്രോട്ടീനുകള്‍ കോശങ്ങളെയും ടിഷ്യുകളെയും നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. മുടി, ചര്‍മ്മം, നഖങ്ങള്‍ എന്നിവ ആരോഗ്യകരമായി നിലനിര്‍ത്താന്‍ കാരണമാകുന്ന കണക്റ്റീവ് ടിഷ്യു, ടെന്‍ഡോണ്‍, ലിഗമെന്റ് എന്നിവ അവ സൃഷ്ടിക്കുന്നു.

പ്രോട്ടീന്‍ അളവ്

പ്രോട്ടീന്‍ അളവ്

ഇത്രയൊക്കെ ആരോഗ്യഗുണങ്ങള്‍ നേടാന്‍ നിങ്ങള്‍ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തിലൂടെ ആവശ്യമായ പ്രോട്ടീന്‍ നേടുക. നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലി, അടിസ്ഥാന ആരോഗ്യാവസ്ഥ എന്നിവയെ ആശ്രയിച്ച് ശരീരത്തിന് ഒരു കിലോ ഭാരത്തിന് 1 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. മേല്‍പ്പറഞ്ഞ ഘടകങ്ങളെ ആശ്രയിച്ച് ഇത് കുറവോ അതിലധികമോ ആകാം.

Most read:കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയംMost read:കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയം

പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണങ്ങള്‍

ലീന്‍ മീറ്റ് - ബീഫ്, മട്ടണ്‍, പന്നിയിറച്ചി, മാംസം - കോഴി, ടര്‍ക്കി, താറാവ്, മത്സ്യവും കടല്‍വിഭവങ്ങളും - മത്സ്യം, ചെമ്മീന്‍, ഞണ്ട്, ലോബ്സ്റ്റര്‍, കക്ക, മുട്ട, പാലുല്‍പ്പന്നങ്ങള്‍ - പാല്‍, തൈര്, ചീസ്, നട്‌സ് - ബദാം, വാല്‍നട്ട്, കശുവണ്ടി, വിത്ത് - മത്തങ്ങ വിത്ത്, എള്ള്, സൂര്യകാന്തി വിത്തുകള്‍, പയര്‍, ബീന്‍സ്

English summary

Reasons Why You Need To Eat Protein Rich Foods Every Day

Here we are discussing why you need to eat protein-rich foods every day. Take a look.
X
Desktop Bottom Promotion