For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ വെറും വയറ്റില്‍; അത്ഭുതകരമായ മാറ്റങ്ങള്‍ ഇതെല്ലാമാണ്

|

നമ്മളില്‍ മിക്കവരും ഒലിവ് ഓയില്‍ പാചകത്തിനും സൗന്ദര്യത്തിനും ആരോഗ്യത്തിനും എല്ലാം ഉപയോഗിക്കാവുന്നതാണ്. പക്ഷേ വാസ്തവത്തില്‍ ഇത് കുടിക്കുന്നത് നിങ്ങളെ പരമാവധി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഹൃദയത്തെ ഗുണപരമായി സ്വാധീനിക്കുന്നു, പക്ഷേ നിങ്ങളുടെ ശരീരത്തിന് ചെയ്യാന്‍ കഴിയുന്ന അത്ഭുതങ്ങള്‍ അതിനപ്പുറത്തേക്ക് പോകുന്നു. വെറും വയറ്റില്‍ രാവിലെ അല്‍പം ഒലീവ് ഓയില്‍ കഴിക്കുകയാണ് എന്നുണ്ടെങ്കില്‍ എന്തൊക്കെയാണ് ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

most read: ഗര്‍ഭധാരണത്തിന് ഏറ്റവും നല്ല സമയം ദമ്പതികള്‍ക്ക് ഇതാണ്most read: ഗര്‍ഭധാരണത്തിന് ഏറ്റവും നല്ല സമയം ദമ്പതികള്‍ക്ക് ഇതാണ്

ഒഴിഞ്ഞ വയറ്റില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ കഴിക്കുക എന്ന ആശയം വളരെയധികം ഗുണകരമായി നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നാം. എന്നാല്‍ ഇനി നിങ്ങള്‍ക്ക് ഇത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. ദിവസവും ഒലീവ് ഓയില്‍ കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉമ്ടാക്കുന്നുണ്ട്, കൂടുതല്‍ അറിയാന്‍ വായിക്കൂ....

ചര്‍മ്മത്തിന് മികച്ചത്

ചര്‍മ്മത്തിന് മികച്ചത്

പല സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും ഒലിവ് ഓയില്‍ ഒരു പ്രധാന ഘടകമാണ്, മാത്രമല്ല ഇത് ഭക്ഷണത്തിന്റെ ഭാഗമായി ചര്‍മ്മത്തിന് ഗുണം ചെയ്യും. ഇത് ചര്‍മ്മത്തിലെ ചുവപ്പും വീക്കവും കുറയ്ക്കുന്നു, മാത്രമല്ല നിങ്ങളുടെ മുഖം കൂടുതല്‍ നേരം ചുളിവില്ലാതെ സൂക്ഷിക്കുകയും ചെയ്യാം. ഒലിവ് ഓയില്‍ ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്, ഇത് പ്രകൃതിദത്ത അണുനാശിനി ആയി വര്‍ത്തിക്കുന്നു. ആന്റി ഏജിംഗ് പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും മികച്ച ഒന്നാണ് ഒലീവ് ഓയില്‍ എന്നുള്ളത് തന്നെയാണ് സത്യം.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്നു

അമിതഭാരം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച ഒന്നാണ് ശരീരഭാരം കുറക്കുക എന്നുള്ളത്. എന്നാല്‍ അതിന് സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഒലിവ് ഓയില്‍ അടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം പിന്തുടരുന്നത് ശരീരഭാരത്തെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 3 വര്‍ഷത്തെ പഠനത്തില്‍ 180 ലധികം ആളുകള്‍ പങ്കെടുത്തു, ഒലിവ് ഓയില്‍ കഴിക്കുന്നത് ശരീരഭാരം കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് എന്ന് കണ്ടെത്തി.

തലച്ചോറിന് മികച്ചത്

തലച്ചോറിന് മികച്ചത്

ഒലിവ് ഓയില്‍ പതിവായി കഴിക്കുന്നത് നിങ്ങളുടെ മസ്തിഷ്‌ക കോശങ്ങള്‍ക്കുള്ളില്‍ ഫലകങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. ഈ ഫലകങ്ങള്‍ ലോകത്തിലെ ഏറ്റവും സാധാരണമായ മറവി രോഗമായ അല്‍ഷിമേഴ്സ് രോഗത്തിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം പാലിക്കുന്നതിനേക്കാള്‍ മികച്ച ഓര്‍മ്മശക്തിക്ക് വേണ്ടി പതിവായി ഒലിവ് ഓയില്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

അസ്ഥികളുടെ ആരോഗ്യത്തിന്

അസ്ഥികളുടെ ആരോഗ്യത്തിന്

സ്ഥിരമായി ഒലീവ് ഓയില്‍ കഴിക്കുന്നത് നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിച്ച ആളുകള്‍ക്ക് ഒലിവ് ഓയിലിലെ ഘടകങ്ങള്‍ കണ്ടെത്താനാകും. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ മത്സ്യ എണ്ണയുമായി സംയോജിപ്പിക്കുമ്പോള്‍ ഇത് നന്നായി പ്രവര്‍ത്തിക്കുന്നു. ഒലിവ് ഓയിലില്‍ കാണപ്പെടുന്ന സംയുക്തങ്ങള്‍ സന്ധിവാതം മൂലമുണ്ടാകുന്ന ഹാന്‍ഡ്ഗ്രിപ്പ് ശക്തി, സന്ധി വേദന എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വീക്കം കുറക്കുന്നു

വീക്കം കുറക്കുന്നു

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉപയോഗിച്ച് ഒലിവ് ഓയിലും മറ്റ് ഭക്ഷണങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ഭക്ഷണത്തെ സമ്പുഷ്ടമാക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. ഇത് വീക്കം മൂലമുണ്ടാകുന്ന വിവിധ ചര്‍മ്മ അവസ്ഥകളെ തടയാനോ സുഖപ്പെടുത്താനോ സഹായിക്കും. അതുകൊണ്ട് ഒലീവ് ഓയില്‍ ശീലമാക്കാവുന്നതാണ്.

അള്‍സറിന് പരിഹാരം

അള്‍സറിന് പരിഹാരം

ഇത് നിങ്ങളുടെ അള്‍സറിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ വയറ്റില്‍ ചില തരം ബാക്ടീരിയകള്‍ ഉണ്ട്. ഇത് പലപ്പോഴും വയറിലെ അള്‍സറിന് കാരണമാകും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒലീവ് ഓയില്‍ മികച്ചതാണ്. എന്നാല്‍ ഒലീവ് ഓയില്‍ കഴിക്കുന്നതിലൂടെ അത് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കും. ഒരു ദിവസം വെറും 30 ഗ്രാം ഒലിവ് ഓയില്‍ 14 ദിവസത്തിനുള്ളില്‍ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കും.

പ്രമേഹത്തെ ഇല്ലാതാക്കുന്നു

പ്രമേഹത്തെ ഇല്ലാതാക്കുന്നു

പ്രമേഹത്തെ കുറക്കുന്നതിന് വേണ്ടി നമുക്ക് ഒലീവ് ഓയില്‍ ശീലമാക്കാവുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്നതിന് നമുക്ക് ഒലീവ് ഓയില്‍ കഴിക്കാവുന്നതാണ്. ഇത് ടൈപ്പ് 2 പ്രമേഹത്തില്‍ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നു, മാത്രമല്ല അതിന്റെ അപകടസാധ്യത 40% കുറയ്ക്കുകയും ചെയ്യും. ഇതെല്ലാമാണ് ഒലീവ് ഓയില്‍ വെറും വയറ്റില്‍ കുടിക്കുന്നതിലൂടെ ഉണ്ടാവുന്ന ഗുണങ്ങള്‍.

English summary

Reasons Why You Must Have a Spoon of Olive Oil in the Morning

Here we are sharing some reasons to have a spoonful olive oil in the morning. Take a look.
X
Desktop Bottom Promotion