For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീലിച്ച പാടുകള്‍ നിസ്സാരമല്ല; കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

|

ശരീരത്തിലെ നീലിച്ച പാടുകള്‍ പലതിന്റേയും ലക്ഷണമാണ്. പലരും ഇതിനെ നിസ്സാരമായി കണക്കാക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണേണ്ട ആവശ്യകതയെക്കുറിച്ചാണ് മനസ്സിലാക്കുന്നത്. പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് ശരീരത്തില്‍ ഉണ്ടാവുന്ന നീലിച്ച പാടുകള്‍. പലപ്പോഴും ഇത് രണ്ട് ദിവസം കഴിയുമ്പോള്‍ മാറും എന്ന് വിചാരിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എല്ലാവരിലും പക്ഷേ ഈ പാടുകള്‍ കാണപ്പെടുന്നില്ല. എന്നാല്‍ എന്തുകൊണ്ടാണ് മറ്റുള്ളവരെ അപേക്ഷിച്ച് ചിലരില്‍ മാത്രം ഇത്തരം പാടുകള്‍ വര്‍ദ്ധിക്കുന്നത്. ചില ആളുകള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആണ് ഒരു നിമിഷം കൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കാവുന്നതാണ്.

Bruise So Easily

എന്നാല്‍ എന്താണ് ഇത്തരം പാടുകള്‍ക്ക് പിന്നില്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി നോക്കാം. ചില ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പത്തില്‍ ചര്‍മ്മം ചതയുന്നതിന് കാരണങ്ങളുണ്ട്. ഈ ലേഖനം വായിച്ചാല്‍ നിങ്ങള്‍ക്ക് എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വായിക്കാം.

 സ്ത്രീകള്‍ക്ക് കൂടുതല്‍

സ്ത്രീകള്‍ക്ക് കൂടുതല്‍

സത്യമാണ്, പലപ്പോഴും പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത്തരം പാടുകള്‍ കൂടുതല്‍ കാണപ്പെടുന്നത്. കാരണം സ്ത്രീകളുടെ ചര്‍മ്മം വളരെയധികം സോഫ്റ്റ് ആയതു കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ എളുപ്പത്തില്‍ ഇത്തരം നീലിച്ച പാടുകള്‍ ഉണ്ടാവുന്നു. സ്ത്രീകളേക്കാള്‍ കട്ടിയുള്ള ചര്‍മ്മമാണ് പുരുഷന്മാര്‍ക്കുള്ളത്. പുരുഷന്മാര്‍ക്ക് കൂടുതല്‍ കൊളാജന്‍ ഉണ്ട്, ഇത് ആഘാതത്തില്‍ നിന്ന് രക്തക്കുഴലുകളെ സംരക്ഷിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകളില്‍ പെട്ടെന്ന് ഇത്തരം ചതവുകള്‍ വര്‍ദ്ധിക്കുന്നത്.

പ്രായമാവുന്നത്

പ്രായമാവുന്നത്

പ്രായമാവുന്നതും ഇത്തരം പാടുകളെ സൂചിപ്പിക്കുന്നതാണ്. മുറിവുകളോട് നിങ്ങള്‍ എത്രമാത്രം സെന്‍സിറ്റീവ് ആണെന്നതിന്റെ ലക്ഷണം കൂടിയാണ് ഇത്. പ്രായമാകുന്തോറും ചര്‍മ്മം മെലിഞ്ഞുപോകും. ഇത് ചര്‍മ്മത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ ദുര്‍ബലമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പ്രായമാകുമ്പോള്‍ നിങ്ങളുടെ രക്തക്കുഴലുകള്‍ക്ക് ഇലാസ്തികത നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ഇത് എളുപ്പത്തില്‍ വിണ്ടുകീറുകയും ചതവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ഇത്തരം ചതവുകളെ പ്രതിരോധിക്കാം.

Most read:തൈറോയ്ഡിനെ തുടക്കത്തിലേ മാനേജ് ചെയ്യാന്‍ ഡയറ്റ് ഉത്തമം

സപ്ലിമെന്റുകള്‍

സപ്ലിമെന്റുകള്‍

ചിലപ്പോള്‍, ചില ജീവിതശൈലികള്‍ നിങ്ങള്‍ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടാതിരിക്കാന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നവരുണ്ട്. ചിലരില്‍ നിര്‍ഭാഗ്യവശാല്‍, ചില സപ്ലിമെന്റുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ഇത്തരം പാടുകള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. എന്നിരുന്നാലും, ഇതിന്റെ കാരണം വ്യക്തമല്ല. അതിനാല്‍, നിങ്ങള്‍ സപ്ലിമെന്റുകള്‍ കഴിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് എല്ലായ്പ്പോഴും ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ കല്ലിച്ച നീലിച്ച പാടുകള്‍ ഉണ്ടാക്കുന്നു.

മരുന്ന് കഴിക്കുന്നവര്‍

മരുന്ന് കഴിക്കുന്നവര്‍

ചില ആളുകള്‍ രക്തം കട്ടപിടിക്കുന്നത് തടയുന്നതിന് വേണ്ടി മരുന്ന് കഴിക്കുന്നു. ഇവരില്‍ പലപ്പോഴും നീലിച്ച പാടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങളുടെ ചതവുകള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആക്കും. തീര്‍ച്ചയായും, രക്തം കട്ടിയാക്കുന്നത് നിങ്ങളുടെ രക്തത്തെ നേര്‍പ്പിക്കുന്നു എന്നത് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നിങ്ങള്‍ അറിയാതെ തന്നെ മറ്റ് ചില മരുന്നുകള്‍ ഇവ വര്‍ദ്ധിപ്പിക്കുന്നു. ഡോക്ടറെ കണ്ട് കൃത്യമായി തീരുമാനമെടുത്തതിന് ശേഷം മാത്രം ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം.

വിറ്റാമിനുകള്‍ ലഭിക്കുന്നില്ല

വിറ്റാമിനുകള്‍ ലഭിക്കുന്നില്ല

ശാരീരിക ആവശ്യം നിറവേറ്റുന്നതിന് ശരിയായ രീതിയില്‍ വിറ്റാമിനുകള്‍ ലഭിക്കാത്തത് ഇത്തരം അവസ്ഥക്ക് കാരണമാണ്. വിറ്റാമിന്‍ സി അല്ലെങ്കില്‍ ഡി യുടെ കുറവ് പലപ്പോഴും കാര്യമില്ലാത്ത ചതവിന് കാരണമാകും. എന്നിരുന്നാലും, വിറ്റാമിന്‍ സി അല്ലെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം ഇത് മറ്റുള്ളവരെക്കാള്‍ എളുപ്പത്തില്‍ ചതവിനുള്ള ഒരു കാരണമാകില്ല. നിങ്ങള്‍ക്ക് ആവശ്യത്തിന് വിറ്റാമിന്‍ സി അല്ലെങ്കില്‍ ഡി ലഭിക്കുന്നില്ലെങ്കില്‍ ഈ പാടുകള്‍ പതിയേ പൊങ്ങി വരുന്നു.

ആര്‍ത്തവം കൃത്യം 28 ദിവസത്തില്‍: ക്രമക്കേടുകള്‍ മാറ്റി കൃത്യമാക്കാന്‍ പൊടിക്കൈകള്‍ആര്‍ത്തവം കൃത്യം 28 ദിവസത്തില്‍: ക്രമക്കേടുകള്‍ മാറ്റി കൃത്യമാക്കാന്‍ പൊടിക്കൈകള്‍

English summary

Reasons Why Some People Bruise So Easily Than Others In Malayalam

Here in this article we are discussing are discussing about some reasons why some people get bruises easily than others. Take a look.
X
Desktop Bottom Promotion