For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌

|

കൊറോണ വൈറസ് ബാധിച്ചാല്‍ അതില്‍നിന്ന് സുഖം പ്രാപിക്കുന്നത് ശരീരത്തില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു പ്രക്രിയയാണ്. പനി, തലവേദന, ചുമ, തൊണ്ടവേദന, ഛര്‍ദ്ദി, പേശീവേദന, ജലദോഷം, ശ്വാസതടസ്സം അങ്ങനെ പലവിധത്തില്‍ കോവിഡ് വൈറസ് നിങ്ങളുടെ ശരീരത്തെ ഒരേസമയം ആക്രമിക്കുന്നു. ഇവയെല്ലാം ചെറുത്ത് ശരീരം പഴയപടി ആക്കിയെടുക്കുക എന്നത് അല്‍പം ശ്രമകരമായ കാര്യമാണ്. ഭാഗ്യവശാല്‍, രോഗബാധിതരായ മിക്ക ആളുകളും ഈ പോരാട്ടത്തില്‍ വിജയം കാണുന്നു.

Most read: ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ദിനവും ശീലിക്കേണ്ടത് ഇത്

എന്നാല്‍, കോവിഡ് എന്നത് പകുതി ജയിച്ച യുദ്ധമായി മാത്രം കാണണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം കോവിഡിനു ശേഷവും നിങ്ങളുടെ ശരീരം പലവിധത്തിലുള്ള അസ്വസ്ഥതകള്‍ കാണിക്കും. കോവിഡിനെ ചെറുക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ പലരിലും വളരെ വലുതാണ്. ഇത് നിങ്ങളുടെ ശരീരത്തിലുണ്ടായിരുന്ന വൈറല്‍ ലോഡിനെ അപേക്ഷിച്ചിരിക്കും. കോവിഡ് വന്നുമാറിയവരില്‍ സാധാരണയായി കണ്ടുവരുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍.

മുടി കൊഴിച്ചില്‍ ഒരു പോസ്റ്റ് കോവിഡ് ലക്ഷണം

മുടി കൊഴിച്ചില്‍ ഒരു പോസ്റ്റ് കോവിഡ് ലക്ഷണം

നമ്മളില്‍ പലര്‍ക്കും മുടി കൊഴിച്ചില്‍ എന്നത് നിത്യേന നേരിടുന്ന ഒരു പ്രശ്‌നമായിരിക്കും. മോശം ഭക്ഷണക്രമം, പാരിസ്ഥിതിക ഘടകങ്ങള്‍, സമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ ഇത് സംഭവിക്കാം. എന്നാല്‍, കോവിഡിന് ശേഷമുള്ള മുടി കൊഴിച്ചില്‍ എങ്ങനെ സംഭവിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? വൈറസ് ബാധയില്‍നിന്ന് സുഖം പ്രാപിച്ച നിരവധി രോഗികള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണിത്. അതിനു പിന്നിലെ കൃത്യമായ കാരണം എന്താണെന്നും വൈറസ് എങ്ങനെയാണ് നിങ്ങളുടെ മുടി കൊഴിച്ചിലിനു കാരണമാകുന്നത് എന്നും വായിച്ചറിയൂ.

കോവിഡ് നിങ്ങളുടെ മുടിയെ ബാധിക്കുമോ

കോവിഡ് നിങ്ങളുടെ മുടിയെ ബാധിക്കുമോ

കൊറോണ വൈറസ് നെഗറ്റീവ് ആയാലും നിങ്ങള്‍ക്ക് ആശ്വസിക്കാന്‍ സമയമായിട്ടില്ല. കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകളുടെയും പോസ്റ്റ് കോവിഡ് ലക്ഷണങ്ങളുടെയും ഒരു പ്രളയം രോഗികളെ ബാധിക്കുന്നത് തുടര്‍ന്നേക്കാം. വൈറല്‍ വ്യാപനത്തിന്റെ ഫലമായി ശരീര വേദന, ബലഹീനത, ചുമ, ശ്വാസംമുട്ടല്‍ പോലുള്ള പല ലക്ഷണങ്ങളും പോസ്റ്റ് കോവിഡ് കേസുകളില്‍ പറയപ്പെടുന്നുണ്ട്. അത്തരത്തിലൊന്നാണ് അമിതമായ മുടി കൊഴിച്ചിലും. ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുറമേ കോവിഡില്‍ നിന്ന് കരകയറിയ ശേഷം പലര്‍ക്കും അഭിമുഖീകരിക്കാവുന്ന ഒരു പാര്‍ശ്വഫലമാണ് മുടികൊഴിച്ചില്‍.

Most read:രോഗപ്രതിരോധത്തിന് അത്ഭുതം തീര്‍ക്കും വെളുത്തുള്ളി - ഇഞ്ചി ചായ

കോവിഡിന് ശേഷമുള്ള മുടി കൊഴിച്ചിലിന് കാരണം

കോവിഡിന് ശേഷമുള്ള മുടി കൊഴിച്ചിലിന് കാരണം

പോസ്റ്റ് കോവിഡ് ലക്ഷണമായ മുടി കൊഴിച്ചില്‍ ഒരു കൃത്യമായ ലക്ഷണമല്ലെങ്കിലും, ആളുകളുടെ മുടി കൊഴിയുന്നതിനു കാരണമെന്തെന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിക്കൊണ്ടിരിക്കുന്നേയുള്ളൂ. പാര്‍ശ്വഫലങ്ങളുടെ ഫലമായി മുടി കൊഴിയുന്നത് ഒരു പോസ്റ്റ് കോവിഡ് ലക്ഷണമായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെങ്കിലും, മറ്റ് വൈറല്‍ രോഗങ്ങളും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ അണുബാധകളില്‍ ഏതെങ്കിലും മൂലമുണ്ടാകുന്ന സമ്മര്‍ദ്ദമാണ് ഇത്തരം മുടികൊഴിച്ചിലിന് ഒന്നാമത്തെ കാരണം.

വൈറസ് വരുത്തുന്ന മാറ്റം

വൈറസ് വരുത്തുന്ന മാറ്റം

കോവിഡ് വൈറസ്, ശരീരത്തിന്റെ സുപ്രധാന അവയവങ്ങളില്‍ ഗുരുതരമായ സ്വാധീനം ചെലുത്തുന്നതായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ശരീരത്തില്‍ ഉയര്‍ന്ന അളവിലുള്ള വീക്കം ഉണ്ടാവുകയും അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. വീക്കവും അക്യൂട്ട് അണുബാധയും തലയോട്ടിയിലെ മുടിയിഴകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും അങ്ങനെ മുടി നശിക്കുന്ന ഘട്ടത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ആത്യന്തികമായി ഇത് നിങ്ങളെ മുടി കൊഴിച്ചിലിന് ഇരയാക്കും. കോവിഡ് ബാധാഘട്ടത്തിലെ ദുര്‍ബലമായ പ്രതിരോധശേഷി, പോഷകാഹാര കുറവ്, സമ്മര്‍ദ്ദം എന്നിവയെല്ലാം ഇതിന് കാരണമായി കണക്കാക്കാം. വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി എന്നിവയുടെ അളവ് കുറയുന്നതും ഒരു കാരണമാണ്.

Most read:പുരുഷന്‍മാരിലെ മൂത്രനാളീ അണുബാധ നിസ്സാരമല്ല; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

സാധാരണ മുടി കൊഴിച്ചിലും പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലും

സാധാരണ മുടി കൊഴിച്ചിലും പോസ്റ്റ് കോവിഡ് മുടികൊഴിച്ചിലും

സാധാരണയായി, മുടി കൊഴിച്ചില്‍ എല്ലാവര്‍ക്കും സംഭവിക്കുന്ന ഒന്നാണ്. സാധാരണഗതിയില്‍, ഒരു വ്യക്തിക്ക് ഒരു ദിവസം 100 മുടി വരെ നഷ്ടപ്പെടാം. ജനിതക ഘടനയും മറ്റ് പല കാരണങ്ങളാലും ഇത് പലരിലും വ്യത്യാസപ്പെട്ടിരിക്കും. സമ്മര്‍ദ്ദം, മോശം ഭക്ഷണക്രമം, നിങ്ങള്‍ ഉപയോഗിക്കുന്ന കേശസംരക്ഷണ ഉല്‍പന്നങ്ങള്‍, ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം, പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഇത്. എന്നിരുന്നാലും, കോവിഡ് രോഗികള്‍ അനുഭവിക്കുന്നത് വളരെ വ്യത്യസ്തവും തീവ്രവുമായ മുടികൊഴിച്ചിലാണ്. കോവിഡിന് ശേഷമുള്ള മുടികൊഴിച്ചില്‍ 'ടെലോജന്‍ എഫ്‌ളുവിയം' എന്ന് തരം തിരിച്ചിരിക്കുന്നു. പനി അല്ലെങ്കില്‍ ഏതെങ്കിലും അസുഖം യഥാര്‍ത്ഥത്തില്‍ കൂടുതല്‍ മുടിപൊഴിക്കുന്ന ഘട്ടത്തിലേക്ക് നയിക്കും.

ടെലോജന്‍ എഫ്‌ളുവിയം

ടെലോജന്‍ എഫ്‌ളുവിയം

സമ്മര്‍ദ്ദത്തിന്റെയും അനുബന്ധ വീക്കത്തിന്റെയും ഫലമായി ടെലോജന്‍ എഫ്‌ളുവിയം പ്രത്യക്ഷപ്പെടാം. ഇത് മുടി കൊഴിച്ചിലിന്റെ പെട്ടെന്നുള്ള തുടക്കമായി കണക്കാക്കപ്പെടുന്നു. അതായത് ചെറുപ്പക്കാരെയും ആരോഗ്യമുള്ളവരെ പോലും ഇത് ബാധിക്കും. താരതമ്യേന നീണ്ട കാലയളവില്‍ പനിയും കോവിഡ് ലക്ഷണങ്ങളും അനുഭവിക്കുമ്പോള്‍ ശരീരം നിലനിര്‍ത്തുന്ന ഒരുതരം 'ഷോക്ക്' ആയി ചില ഡോക്ടര്‍മാര്‍ ഇതിനെ തരംതിരിക്കുന്നു. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ഇത്തരം വളരെയധികം കേസുകള്‍ ഒരു പാര്‍ശ്വഫലമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിദഗ്ദ്ധാപ്രായത്തില്‍, ടെലോജന്‍ എഫ്‌ളൂവിയം സാധാരണ മുടി കൊഴിച്ചിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കഠിനമായിരിക്കും. അത്തരം ഘട്ടത്തില്‍, ദിവസം 100 മുടിയിഴകള്‍ വരെ നഷ്ടപ്പെടുന്ന ഒരാള്‍ക്ക് കോവിഡ് ബാധയ്ക്ക് ശേഷം ദിവസം 300-400 മുടിയിഴകള്‍ വരെ നഷ്ടപ്പെടും.

Most read:തലവേദന പമ്പകടത്താന്‍ സഹായിക്കും ഈ എണ്ണ പ്രയോഗം

ചെറിയ രീതിയില്‍ കോവിഡ് ബാധിച്ചാലും മുടി കൊഴിയുമോ

ചെറിയ രീതിയില്‍ കോവിഡ് ബാധിച്ചാലും മുടി കൊഴിയുമോ

അമിതമായ മുടി കൊഴിച്ചില്‍ പ്രശ്‌നം ഒരു പോസ്റ്റ് കോവിഡ് ലക്ഷണമായി കണക്കാക്കപ്പെടുന്നു. ലഘുവായ കോവിഡ് ബാധിച്ചാലും വൈറല്‍ ലോഡ് അധികമായാലും ഇത് കാണപ്പെടുന്നു. പനി പോലുള്ള കോവിഡിന്റെ ഒരു ലക്ഷണം പോലും ചിലപ്പോള്‍ സഹിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍, കോവിഡ് ബാധിച്ച ആര്‍ക്കും ടെലോജെന്‍ എഫ്‌ളുവിയത്തിലൂടെ കടന്നുപോകാനുള്ള സാധ്യതയുണ്ട്. വീക്കം, പോഷകാഹാരക്കുറവ് എന്നിവ മുടിയുടെ ഗുണനിലവാരം നഷ്ടപ്പെടാനും, പൊട്ടല്‍, വരള്‍ച്ച എന്നിവയ്ക്കും ചിലര്‍ക്ക് മുടിയുടെ സാന്ദ്രത കുറയ്ക്കാനും ഇടയാക്കും.

ഇത് എപ്പോഴാണ് കണ്ടുവരുന്നത്

ഇത് എപ്പോഴാണ് കണ്ടുവരുന്നത്

ഒരു വ്യക്തി സുഖം പ്രാപിച്ചതിനുശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ ഘട്ടത്തില്‍ മുടികൊഴിച്ചിലും സംഭവിക്കാം. ഈ പ്രശ്‌നം ഒരു പരിധിവരെ കൈകാര്യം ചെയ്യാനാകുമെങ്കിലും, കോവിഡിന് ശേഷമുള്ള തീവ്രമായ മുടി കൊഴിച്ചില്‍ 6 മുതല്‍ 9 മാസത്തിനുള്ളില്‍ മാത്രമേ പൂര്‍ണ്ണമായും ഇല്ലാതാകൂ എന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.

Most read:ഡോസുകള്‍ മാറിയാല്‍ പേടിക്കണ്ട; കോവാക്സിന്‍-കോവിഷീല്‍ഡ് മിശ്രണം മികച്ചതെന്ന് കണ്ടെത്തല്‍

മുടിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും

മുടിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും

നമ്മുടെ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളുടെയും ശ്രദ്ധേയമായ നിയന്ത്രണമാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനം. നിങ്ങളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കും ഇത്. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് മുടിയുടെ ആരോഗ്യത്തിന്റെ സൂചനകളും നല്‍കാനും കഴിയും. പൊതുവേ, നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയിലെ ഏതെങ്കിലും അസന്തുലിതാവസ്ഥ മുടി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍, പ്രതിരോധശേഷി കുറയുന്നതനുസരിച്ച് നിങ്ങളുടെ മുടിക്ക് ഒരു പരിധിവരെ കേടുപാടുകള്‍ സംഭവിക്കാം.

എന്താണ് പരിഹാരം

എന്താണ് പരിഹാരം

മുടികൊഴിച്ചില്‍ തടയുന്നതിനും മുടിയുടെ ആരോഗ്യത്തിനുമായി, നല്ല ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുക എന്നതാണ് ഏറ്റവും സാധാരണമായ ചികിത്സ. ഇത് ഒരു പരിധിവരെ പ്രവര്‍ത്തിക്കുമെങ്കിലും, ടെലോജെന്‍ എഫ്‌ളുവിയം എന്ന പോസ്റ്റ് കോവിഡ് ഘട്ടത്തില്‍ ഭക്ഷണക്രമം മാത്രം അതിനെ ചെറുക്കണമെന്നില്ല. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച ഒരു രോഗി നല്ല ഭക്ഷണക്രമം പിന്തുടരുകയും എന്നാല്‍ മാസങ്ങള്‍ക്ക് ശേഷവും മുടി കൊഴിച്ചില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുവെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കഠിനമായ പ്രശ്‌നങ്ങളുള്ള ഒരാള്‍ക്ക് ബയോട്ടിന്‍, അമിനോ ആസിഡുകള്‍ അടങ്ങിയ ഭക്ഷണക്രമം ഏറ്റവും സഹായകരമാണ്. കോവിഡില്‍നിന്ന് സുഖം പ്രാപിച്ച രോഗികള്‍, പോഷക ഗ്രൂപ്പുകളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഭക്ഷണക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മറ്റ് ലക്ഷണങ്ങളെ നേരിടുകയും ചെയ്യും.

English summary

Reasons Why is Your Hair Falling Post Covid-19 in Malayalam

Covid-19 patients experience hair loss after recovering from the disease. Read on to know the reasons why.
Story first published: Tuesday, August 17, 2021, 9:40 [IST]
X