Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇരുന്നെഴുന്നേല്‍ക്കുമ്പോള്‍ കാലില്‍ നീരോ: ഹൃദയവും വൃക്കയും പണിമുടക്കിലേക്ക്
ആരോഗ്യം എന്നത് പുറമേ കാണുന്നത് മാത്രമല്ല, നമ്മുടെ ആന്തരാവയവങ്ങള്‍ക്ക് വരെ പ്രശ്നമുണ്ടാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്താന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. കൈയ്യും കാലും മുഖവും ചര്‍മ്മവും ഉള്‍പ്പടെ വൃക്കയും കരളും ഹൃദയവും രക്തധമനിയും എന്ന് വേണ്ട ശരീരത്തിലെ ഓരോ രോമത്തിലുണ്ടാവുന്ന മാറ്റം പോലും നമ്മളെ ഭയചകിതരാക്കുന്നു. വേണ്ടത്ര പ്രാധാന്യത്തോടെ ആരോഗ്യത്തെ കാണുമ്പോള്‍ മാത്രമേ രോഗാവസ്ഥയെ നമുക്ക് കൃത്യമായി മനസ്സിലാക്കി പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. കാലിലുണ്ടാവുന്ന മാറ്റവും ഇത്തരത്തില്‍ നമ്മുടെ ആന്തരികാവയവങ്ങളുടെ ആരോഗ്യത്തിന്റെ വെല്ലുവിളിയാണ് എന്നതാണ് സത്യം.

ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവും കുറച്ച് കൂടുതല്‍ സമയം ഇരുന്നെഴുന്നേല്‍ക്കുമ്പോള്‍ കാലില്‍ കാണുന്ന നീര്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം നിസ്സാരമെന്ന് കരുതി നാം വിടുന്ന പല കാര്യങ്ങളും പലപ്പോഴും നമ്മുടെ ആരോഗ്യത്തിനെ പ്രതിസന്ധിയില്‍ ആക്കുന്നതാണ്. മണിക്കൂറുകളോളമുള്ള ഇരിപ്പ് നമ്മുടെ ആരോഗ്യത്തിനെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നത് നമുക്ക് നോക്കാം. ഇത് കാലില്‍ നീര് ഉണ്ടാക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഡിപ്പന്റന്റ് എഡിമ
നിങ്ങള്‍ കൂടുതല്‍ നേരം ഇരുന്നതിന് ശേഷം കാലുകളില്‍ വീക്കം കൂടുതലെങ്കില്‍ അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഡിപ്പന്റന്റ് എഡിമ. ഇത് നിങ്ങളുടെ ശരീരത്തിലെ അനാരോഗ്യകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ കാലുകളില്‍ ദ്രാവകങ്ങള്‍ ശേഖരിക്കപ്പെടുന്ന അവസ്ഥയാണ് ഇത്. ഏത് പ്രായത്തിലും ഇത് നിങ്ങളില്‍ ഉണ്ടായേക്കാം. പലപ്പോഴും ഇത് കൂടുതലാവുന്ന ഒന്നാണ് വിമാനത്തിലെ യാത്രകള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ലീക്കി വെയിന്‍ വാള്‍വുകള്‍
നിങ്ങളുടെ കാലിലെ സിരകള്‍ പലപ്പോഴും ഗുരുത്വാകര്ഷണത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നിങ്ങളുെ കാലില്‍ ലീക്കുണ്ടാക്കുന്ന അവസ്ഥകള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും കാലിലെ സിരകളിലെ ഇത്തരം വാല്‍വുകള്‍ പലപ്പോഴും കൂടുതല്‍ പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതിന്റെ ഫലമായി ഈ വാല്‍വുകളില്‍ തകരാറുണ്ടാവുമ്പോഴാണ് പലപ്പോഴും അത്ത ദ്രാവകം അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നത്. ഇത് പിന്നീട് കാലില്‍ വീക്കത്തിലേക്ക് നയിക്കുന്നു. ഇത് അല്പം ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ചിലരില്‍ അതികഠിനമായ വേദനയും ഇതുണ്ടാക്കുന്നു.

ന്യൂറോപ്പതി
ന്യൂറോപ്പതി എന്ന അവസ്ഥയില്‍ കാലിലെ ചില ഞരമ്പുകള്‍ ചില സമയം ശരിയായി പ്രവര്‍ത്തിക്കാത്ത അവസ്ഥ വരുന്നു. ഈ അവസ്ഥയില്‍ കാലില്‍ നീര് വര്‍ദ്ധിക്കുകയും അത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും ഡിപ്പന്റന്റ് എഡിമക്ക് സമാനമായ അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. ന്യൂറോപ്പതി പോലുള്ള അവസ്ഥകളില്‍ വേദനയുണ്ടായിരിക്കില്ല. ഇതാണ് പലപ്പോഴും ഇത്തരം വീക്കത്തെ നിസ്സാരമാക്കി വിടുന്നതിന് പലരേയും പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ശരീരത്തില്‍ വളരെയധികം ദ്രാവകം
നിങ്ങളുടെ ആന്തരികാവയവങ്ങള്‍ ശരിയായ രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എങ്കില്‍ അത് പലപ്പോഴും കാലില്‍ നീര് വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. വൃക്കരോഗം പോലുള്ള ആരോഗ്യ പ്രശ്നങ്ങളോ അല്ലെങ്കില്‍ ഹൃദ്രോഗം പോലുള്ള ഗുരുതരമായ പ്രശ്നങ്ങളോ ഉള്ളവരില്‍ ദ്രാവകം അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ദ്രാവകം കാലില്‍ അടിഞ്ഞ് കൂടുന്നതിന്റെ ഫലമായി കാലില്‍ വീക്കം വര്‍ദ്ധിക്കുന്നു. അത് കൂടുതല്‍ അപകടമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഗുരുതരമായുണ്ടാവുന്ന അവസ്ഥയെ നിസ്സാരമായി കാണുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നത് ശ്രദ്ധിക്കണം.

ഗര്‍ഭാവസ്ഥ
സ്ത്രീകളില്‍ ഗര്‍ഭം അതിന്റെ രണ്ടാം ട്രൈമസ്റ്റര്‍ പിന്നിടുമ്പോള്‍ പലപ്പോഴും നിങ്ങളില്‍ പാദങ്ങളില്‍ നീര് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും പലരും നിസ്സാരമാക്കി വിടുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരഭാരവും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് എത്തിക്കുന്നുണ്ട്. ചിലരില്‍ വെരിക്കോസ് വെയിന്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ ഗര്‍ഭകാലത്ത് നിങ്ങളില്‍ അധികം ശരീരമനങ്ങാതെ ഇരിക്കുന്നതും കാലിലെ വീക്കം വര്‍ദ്ധിപ്പിക്കുന്നു. ഇത്രയുമാണ് ദീര്‍ഘനേരമുള്ള ഇരിപ്പിന് ശേഷം കാലില്‍ നീര് വരാന്‍ ഉള്ള കാരണങ്ങള്‍.



Click it and Unblock the Notifications
