Just In
Don't Miss
- Automobiles
ഗംഭീര വിറ്റുവരവുമായി Skoda -യുടെ തിരിച്ചുവരവ്; അടുത്ത വർഷം ലക്ഷ്യമിടുന്നത് 60,000 യൂണിറ്റുകൾ
- Sports
IND vs ENG: വന്‍ ട്വിസ്റ്റ്, ഇന്ത്യക്കു അടുത്ത പുതിയ ക്യാപ്റ്റന്‍- ഹാര്‍ദിക്കിനു പകരം ഡിക്കെ!
- News
'അന്നാണ് മോഹന്‍ലാലിനെ ആദ്യമായി നേരില്‍ കാണുന്നത്: പിന്നെ മൂന്നര വർഷം കഴിഞ്ഞൊരു കോള്‍'
- Movies
ഇനി ചുംബനരംഗത്തില്‍ അഭിനയിക്കുകയില്ലെന്ന് അന്ന് തീരുമാനിച്ചതാണ്; കരീനയും സെയിഫ് അലി ഖാനും പറയുന്നു
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Travel
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!
- Finance
റിലയന്‍സില്‍ തകര്‍ച്ച; ആടിയുലഞ്ഞെങ്കിലും സൂചികകൾ കരകയറി; 'സെക്കന്‍ഡ് ഹാഫി'ന് നഷ്ടത്തുടക്കം
ലൈംഗിക ഉത്തേജനത്തിന് അത്തിപ്പഴം കഴിക്കാം ദിനവും
നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ അത്തിപ്പഴം പുരാതനകാലം മുതല്ക്കേ അതിന്റെ ആരോഗ്യ ഗുണങ്ങള്‍കൊണ്ട് പ്രസിദ്ധമാണ്. മള്‍ബറി കുടുംബത്തില്‍പെട്ട അത്തി ശരീരത്തിന് അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ ഉയര്‍ന്ന അളവുള്ളതിനാല്‍ ഉണങ്ങിയ അത്തിപ്പഴം നിങ്ങള്‍ക്ക് ആരോഗ്യകരമായയ ലഘുഭക്ഷണം ആക്കാവുന്നതാണ്.
Most
read:
ബീജഗുണം,
അമിതവണ്ണം;
വാല്‍നട്ട്
മികച്ചത്
പ്രത്യുല്പാദന ശേഷി മെച്ചപ്പെടുത്തല്‍, പ്രമേഹം തടയാന്‍, ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പഴമാണ് അത്തി. ഉണങ്ങിയ അത്തി കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ വായിച്ചറിയൂ.

ദഹനം മെച്ചപ്പെടുത്തുന്നു
ഫൈബര്‍ ധാരാളമായി അടങ്ങിയതാണ് അത്തിപ്പഴം. ഉണങ്ങിയ 3 കഷണം അത്തിപ്പഴത്തില്‍ 5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിന്റെ ദൈനംദിന ആവശ്യത്തിന്റെ 20% വരും. മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങള്‍ തടയുന്നതിനുമുള്ള സ്വാഭാവിക പോഷകമാണിത്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
നാരുകളാല്‍ സമ്പന്നമായതിനു പുറമേ, ഉണങ്ങിയ അത്തിപ്പഴത്തില്‍ കലോറിയും കുറവാണ്. ഉണങ്ങിയ അത്തിയുടെ ഒരു കഷണം നിങ്ങളുടെ ശരീരത്തിന് 47 കലോറിയേ നല്‍കുന്നുള്ളൂ. അത്തിപ്പഴം കഴിക്കുന്നതിലൂടെ 0.2 ഗ്രാം കാഴുപ്പ് മാത്രമേ ശരീരത്തിലെത്തുന്നുള്ളൂ. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ലഘുഭക്ഷണമാണ് ഉണങ്ങിയ അത്തിപ്പഴം.
Most
read:സ്ത്രീകള്‍
ഭയക്കേണ്ടത്
ഈ
ആസുഖങ്ങളെ

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
നിങ്ങള്‍ കൂടുതല്‍ ഉപ്പ് കഴിക്കുമ്പോള്‍ സോഡിയത്തിന്റെ അളവ് വര്‍ദ്ധിക്കുന്നു. ഇത് സോഡിയം - പൊട്ടാസ്യം ബാലന്‍സിനെ തടസ്സപ്പെടുത്തുകയും രക്തസമ്മര്‍ദ്ദത്തിന് കാരണമാവുകയും ചെയ്യുന്നു. ഈ ബാലന്‍സ് പുനസ്ഥാപിക്കാന്‍ അനുയോജ്യമായ ഒരു ഫലമാണ് അത്തി. ഒരു ഉണങ്ങിയ അത്തി നിങ്ങള്‍ക്ക് 129 മില്ലിഗ്രാം പൊട്ടാസ്യവും 2 മില്ലിഗ്രാം സോഡിയവും നല്കുന്നു. ഇത് രക്താതിമര്‍ദ്ദം തടയാന്‍ സഹായിക്കുന്നു.
Most
read:ഹൈ
ബി.പി
താനേ
കുറയും;
ഡാഷ്
ഡയറ്റ്
മേന്മ

ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നം
ഉണങ്ങിയ അത്തിപ്പഴത്തില്‍ ആന്റിഓക്സിഡന്റുകള്‍ ധാരളമായി അടങ്ങിയിട്ടുണ്ട്. പച്ച അത്തിയെക്കാള് ഉണങ്ങിയ അത്തിയാണ് ആന്റിഓക്സിഡന്റുകളുടെ കാര്യത്തില്‍ മികച്ചതാണെന്ന് പഠനങ്ങള്‍ പറയുന്നു. മറ്റ് പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഉണങ്ങിയ അത്തിപ്പഴത്തിലൂടെ ഫിനോള്‍സ് എന്ന ആന്റിഓക്സിഡന്റുകളുടെ ഗുണവും ലഭിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാന്‍ ഉണങ്ങിയ അത്തിപ്പഴത്തിലെ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. കൊറോണറി ഹാര്‍ട്ട് ഡിസീസിന്റെ വലിയ അപകട ഘടകമായ രക്തസമ്മര്‍ദ്ദവും അത്തി കഴിക്കുന്നതിലൂടെ നീങ്ങുന്നു. ചില പഠനങ്ങള്‍ കാണിക്കുന്നത് ഉണങ്ങിയ അത്തിപ്പഴം ഹൃദ്രോഗത്തിന് കാരണമാകുന്ന ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു എന്നാണ്.
Most
read:ഹൃദ്രോഗികള്‍
പേരയ്ക്ക
കഴിക്കണം;
കാരണമിതാണ്

പ്രത്യുല്പാദനശേഷി മെച്ചപ്പെടുത്തുന്നു
പുരാതന ഗ്രീക്കുകാര്‍ അത്തിപ്പഴം ഒരു പുണ്യഫലമായി കണക്കാക്കിയിരുന്നു. ലൈംഗിക ഉത്തേജനം വളര്‍ത്താന്‍ ഇത് പണ്ടുകാലം മുതല്ക്കേ ഉപയോഗിച്ചുവരുന്നു. സിങ്ക്, മാംഗനീസ്, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമായ അത്തി പ്രത്യുല്പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യുന്നു. പ്രത്യുല്പാദനശേഷിയും ലിബിഡോയും മെച്ചപ്പെടുത്തുന്നതിന് അത്തിപ്പഴം ഉത്തമമാണ്. രണ്ടോ മൂന്നോ അത്തിപ്പഴം പാലില്‍ ഒരു രാത്രി ഇട്ടുുവച്ച് രാവിലെ കുടിക്കുന്നത് പുരുഷന്മാര്ക്ക് നല്ലതാണ്. ഉണങ്ങിയ അത്തിപ്പഴം ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും ഉയര്‍ന്ന സ്രോതസ്സായതിനാല്‍, ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്തനാര്‍ബുദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയില്‍ നിന്ന് രക്ഷനേടാനും ഇവ സഹായിക്കുന്നു.
Most
read:ആണത്തം
ഉണര്‍ത്തും
ഈ
ആഹാരങ്ങള്‍

കാന്‍സറിനെ ചെറുക്കുന്നു
ആന്റി ഓക്സിഡന്റ് അടങ്ങിയ ഉണങ്ങിയ അത്തിപ്പഴം സെല്‍ കാന്‍സറിനു കാരണമാകുന്ന സെല്ലുലാര്‍ ഡി.എന്‍.എ കേടുപാടുകള്‍ തടയാന്‍ സഹായിക്കുന്നു.

അസ്ഥികളെ ശക്തിപ്പെടുത്തുന്നു
ഒരു ഉണങ്ങിയ അത്തി നിങ്ങളുടെ ദൈനംദിന കാല്‍സ്യം ആവശ്യകതയുടെ 3% കാല്‍സ്യം നല്കുന്നു. കാല്‍സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളോടൊപ്പം അത്തിപ്പഴം കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രതയും ശക്തിയും മെച്ചപ്പെടുത്താന്‍ സഹായിക്കും.
Most
read:പാലും
പഴവും
ഒന്നിച്ച്
കഴിക്കരുത്;
അപകടം

പ്രമേഹത്തിന് ഉത്തമം
അത്തിപ്പഴത്തിലെ ഉയര്‍ന്ന നാരുകള്‍ പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യുന്നു. എന്നിരുന്നാലും, ഉണങ്ങിയ അത്തിപ്പഴത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതിനാല്‍ നിങ്ങള്‍ക്ക് കഴിക്കാവുന്ന ഉണങ്ങിയ അത്തിപ്പഴത്തിന്റെ അളവ് എത്രയെന്ന് പ്രമേഹരോഗികള്‍ നിങ്ങളുടെ ഡോക്ടറോട് ചോദിക്കേണ്ടതുണ്ട്.

വിളര്‍ച്ച തടയുന്നു
ഇരുമ്പിന്റെ സമൃദ്ധമായ ഉറവിടമാണ് ഉണങ്ങിയ അത്തിപ്പഴം. ഒരു ഉണങ്ങിയ അത്തി നിങ്ങളുടെ ദൈനംദിന ഇരുമ്പ് ആവശ്യകതയുടെ 2% നല്കുന്നു. നിങ്ങളുടെ ശരീരത്തിലുടനീളം ഹീമോഗ്ലോബിന്‍ വഹിക്കുന്ന ഒരു പ്രധാന ധാതുവാണ് ഇരുമ്പ്. അതിനാല്‍ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിച്ച് നിങ്ങളുടെ ഹീമോഗ്ലോബിന്‍ അളവ് പരോക്ഷമായി ഉയര്‍ത്താന്‍ അത്തിപ്പഴം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു.