For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദരാരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ചത്; സപ്പോട്ട കഴിച്ചാലുള്ള നേട്ടങ്ങള്‍

|

ഏവരും ഇഷ്ടപ്പെടുന്ന ഒരു പഴമാണ് സപ്പോട്ട അഥവാ ചിക്കൂ. ഇന്ത്യയില്‍ കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഇത് വ്യാപകമായി വളരുന്നുണ്ട്. 100 ഗ്രാം സപ്പോട്ട നിങ്ങള്‍ക്ക് 83 കലോറി നല്‍കുന്നു. ഭക്ഷണ നാരുകളുടെ നല്ല ഉറവിടമായ ഈ പഴത്തിന്റെ പള്‍പ്പ് ഒരു മികച്ച പോഷകമായി പ്രവര്‍ത്തിക്കുന്നു.

Most read: നല്ലതെന്ന് കരുതി പാവയ്ക്ക ജ്യൂസ് അധികം കഴിക്കേണ്ട; ഈ ദോഷങ്ങളും കൂടെവരുംMost read: നല്ലതെന്ന് കരുതി പാവയ്ക്ക ജ്യൂസ് അധികം കഴിക്കേണ്ട; ഈ ദോഷങ്ങളും കൂടെവരും

വിറ്റാമിന്‍ എ, സി, നിയാസിന്‍, ഫോളേറ്റ്, പാന്റോതെനിക് ആസിഡ് എന്നിവയും ഇരുമ്പ്, പൊട്ടാസ്യം, ചെമ്പ് എന്നിവ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സപ്പോട്ടയിലെ സസ്യ സംയുക്തമായ ടാന്നിസിന് ശക്തമായ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍, ആന്റിപാരസിറ്റിക് ഗുണങ്ങളുണ്ട്. സപ്പോട്ടയിലെ അവശ്യ പോഷകങ്ങള്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നു. സപ്പോട്ട കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ഉദരാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

ഉദരാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

സപ്പോട്ടയിലെ പ്രകൃതിദത്ത സസ്യ സംയുക്തമായ ടാന്നിനില്‍ പോളിഫിനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ ആസിഡ് സ്രവത്തെ നിര്‍വീര്യമാക്കുന്നു. ശക്തമായ ആന്റിപാരാസിറ്റിക്, ആന്റിവൈറല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ വയറിനെ ശാന്തമാക്കുകയും ഗ്യാസ്‌ട്രൈറ്റിസ്, മറ്റ് ഉദര പ്രശ്‌നങ്ങള്‍ എന്നിവ ചികിത്സിക്കുകയും ചെയ്യുന്നു. കൂടാതെ, സപ്പോട്ടയിലെ നാരുകള്‍ ദഹനത്തെ സഹായിക്കുകയും മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഇത് കുടലിലെ അണുബാധകള്‍ കുറയ്ക്കുന്നു.

അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

സപ്പോട്ടയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, ഫോസ്ഫറസ്, കോപ്പര്‍, ഇരുമ്പ് എന്നീ ധാതുക്കള്‍ എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. സപ്പോട്ട പതിവായി കഴിക്കുന്നത് എല്ലുകളുടെ ഗുണനിലവാരം വളരെയധികം മെച്ചപ്പെടുത്തും. ഭക്ഷണത്തില്‍ ചെമ്പിന്റെ അഭാവം ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കും. എന്നാല്‍ സപ്പോട്ടയിലെ ചെമ്പിന്റെ സാന്നിധ്യം എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് പേശികളുടെയും ടിഷ്യുവിന്റെയും ബലം മെച്ചപ്പെടുത്തുന്നു.

Most read:മഴക്കാലത്തെ തണുപ്പ് സന്ധികള്‍ക്ക് പ്രശ്‌നം; സന്ധിവേദന തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:മഴക്കാലത്തെ തണുപ്പ് സന്ധികള്‍ക്ക് പ്രശ്‌നം; സന്ധിവേദന തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

വിറ്റാമിന്‍ സി, എ, ആന്റിഓക്സിഡന്റുകള്‍ എന്നിവ വന്‍തോതില്‍ സപ്പോട്ടയില്‍ അടങ്ങിയിട്ടുണ്ട് ഇത് രോഗപ്രതിരോധ സംവിധാനത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നതിലും ഫ്രീ റാഡിക്കലുകളെ അകറ്റുന്നതിലും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിലും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു. കൂടാതെ ഈ പോഷകങ്ങള്‍ വൈറസ്, ബാക്ടീരിയ, പരാന്നഭോജികള്‍ എന്നിവയുടെ ആക്രമണങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഫ്രക്ടോസ്, സുക്രോസ് എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ സപ്പോട്ട നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്നു. നിങ്ങളുടെ വ്യായാമ വേളയില്‍ കഴിക്കാന്‍ അനുയോജ്യമായ ഒരു പഴമാണിത്. ഇത് പ്രകൃതിദത്ത ഊര്‍ജ്ജത്തിന്റെ ഉറവിടമാണ്. ഗര്‍ഭിണികള്‍ക്കും വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ക്കും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

Most read:തൈറോയ്ഡ് പ്രശ്‌നങ്ങളെ ചെറുക്കാന്‍ ആയുര്‍വേദം പറയും സൂത്രംMost read:തൈറോയ്ഡ് പ്രശ്‌നങ്ങളെ ചെറുക്കാന്‍ ആയുര്‍വേദം പറയും സൂത്രം

മികച്ച ചര്‍മ്മം നല്‍കുന്നു

മികച്ച ചര്‍മ്മം നല്‍കുന്നു

ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ ഉത്തമമായ പഴമാണ് സപ്പോട്ട. സപ്പോട്ടയിലെ വിറ്റാമിന്‍ എ, സി, ഇ, കെ എന്നിവ ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. പോളിഫിനോളുകള്‍, ഫ്ളവനോയ്ഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തെ ചുളിവുകളില്ലാത്തതാക്കുന്നു. സപ്പോട്ട നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും പ്രായമാകുന്നത് മന്ദഗതിയിലാക്കുകയും സ്വാഭാവികമായ തിളക്കം നല്‍കുകയും ചെയ്യുന്നു. സപ്പോട്ടയില്‍ നിന്ന് സ്രവിക്കുന്ന പാല്‍, ചര്‍മ്മത്തിലെ അരിമ്പാറ നീക്കുന്നതിനും ഫംഗസ് വളര്‍ച്ച നീക്കുന്നതിനും ഗുണം ചെയ്യും.

കാന്‍സര്‍ ചെറുക്കുന്നു

കാന്‍സര്‍ ചെറുക്കുന്നു

ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ സപ്പോട്ട വിവിധ തരത്തിലുള്ള ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്ന മികച്ച പഴങ്ങളില്‍ ഒന്നാണ്. വൈറ്റമിന്‍ എ, ബി എന്നിവയുടെ ഗുണം മ്യൂക്കസ് ലൈനിംഗ് ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ശ്വാസകോശം, വായിലെ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും വന്‍കുടല്‍ കാന്‍സറില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സപ്പോട്ട നിങ്ങളെ സഹായിക്കുന്നു.

Most read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തുംMost read:വാസ്തു പ്രകാരം ഡൈനിംഗ് റൂം ഇങ്ങനെ വച്ചാല്‍ എക്കാലവും ആരോഗ്യവും സമ്പത്തും

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മികച്ച ഒരു പഴമാണ് സപ്പോട്ട. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍, സോഡിയത്തിന്റെ അളവ് കുറയ്ക്കാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

English summary

Reasons To Add Chikoo In Your Daily Diet in Malayalam

Apart from being a good source of dietary fibre, chikoo also contains other essential nutrients like potassium, sodium, copper, iron, and magnesium. Here is why you should add Chikoo in your daily diet.
X
Desktop Bottom Promotion