For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്ന അപകടം

|

പലപ്പോഴും ടോയ്‌ലറ്റ് പേപ്പര്‍ നമ്മുടെ ജീവിതത്തിലെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ബാത്ത്‌റൂം ശുചിത്വം അത്യന്താപേക്ഷിതമാണെങ്കിലും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ശീലങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ടോയ്ലറ്റ് പേപ്പര്‍ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്. ആത്യന്തിക ബാത്ത്റൂം ശുചിത്വം അത്യാവശ്യമാണെന്ന് നമുക്കെല്ലാം അറിയാം. നമുക്കിടയില്‍ ഇതത്ര പ്രാധാന്യത്തില്‍ വന്നിട്ടില്ല. എന്നാല്‍ പുറം രാജ്യങ്ങളില്‍ പലരും ഇത് ഉപയോഗിക്കുന്നതാണ്.

ടോയ്ലറ്റ് പേപ്പറിന്റെ കാര്യം വരുമ്പോള്‍, ഏറ്റവും നല്ല മണമുള്ള ഏറ്റവും മൃദുവായ റോള്‍ ആണ് നമ്മളില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്, എന്നാല്‍ വൃത്തിയായി തുടരാനുള്ള ഏറ്റവും ആരോഗ്യകരമായ മാര്‍ഗം ഇതായിരിക്കില്ല എന്നതും മനസ്സില്‍ വെക്കേണ്ടതാണ്. ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ചോയ്സ് അല്ലാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നാം ഓരോ സമയവും ശ്രദ്ധിക്കേണ്ടതാണ്.

ഇത് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ അ്‌സ്വസ്ഥതയുണ്ടാക്കാം

ഇത് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ അ്‌സ്വസ്ഥതയുണ്ടാക്കാം

നിങ്ങള്‍ ഒരു പ്രത്യേക ഉല്‍പ്പന്നം വാങ്ങുമ്പോള്‍ ലേബലുകള്‍ വായിക്കുന്നത് എല്ലായ്‌പ്പോഴും പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കാരണം ടോയ്ലറ്റ് പേപ്പര്‍ ഒരു ശുചിത്വ ഉല്‍പ്പന്നമാണെങ്കിലും, കമ്പനികള്‍ എല്ലാ ചേരുവകളും ലിസ്റ്റ് ചെയ്യാന്‍ തയ്യാറല്ല എന്നുള്ളത് തന്നെയാണ് സത്യം. ചില കാര്യങ്ങള്‍ മറക്കേണ്ടത് തന്നെയാണ്. എന്നിരുന്നാലും, ഫോര്‍മാല്‍ഡിഹൈഡ് എന്ന അപകടകരമായ രാസവസ്തു ടോയ്ലറ്റ് പേപ്പറിനെ ശക്തവും മൃദുവുമാക്കാന്‍ ഉപയോഗിക്കാറുണ്ട്. ഫോര്‍മാല്‍ഡിഹൈഡ് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ വളരെ അലോസരപ്പെടുത്തുകയും നിങ്ങളുടെ കണ്ണുകള്‍, ചര്‍മ്മം, തൊണ്ട എന്നിവ കൂടുതല്‍ സെന്‍സിറ്റീവ് ആകുകയും ചെയ്യും. അതുകൊണ്ട് തന്നെ ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

ഇത് അലര്‍ജിക്ക് കാരണമായേക്കാം.

ഇത് അലര്‍ജിക്ക് കാരണമായേക്കാം.

സുഗന്ധമുള്ള ടോയ്ലറ്റ് പേപ്പര്‍ തീര്‍ച്ചയായും നല്ല മണമുള്ളതും നിങ്ങളുടെ കുളിമുറിയില്‍ നല്ലൊരു ഉത്പ്പന്നവും ആണ്. എന്നാല്‍ ഈ ആകര്‍ഷകമായ പെര്‍ഫ്യൂമുകള്‍ യഥാര്‍ത്ഥത്തില്‍ അലര്‍ജിക്ക് കാരണമാകും എന്നത് പലരും അറിയയുന്നില്ല. ടോയ്ലറ്റ് പേപ്പറിന് സ്പ്രിംഗ് ഗാര്‍ഡന്‍ പോലെ മണമുണ്ടാക്കാന്‍, കമ്പനികള്‍ പലപ്പോഴും കൃത്രിമ സുഗന്ധങ്ങള്‍ ഉപയോഗിക്കുന്നു, അത് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ആരോഗ്യകരമായ pH-നെ തടസ്സപ്പെടുത്തുകയും യീസ്റ്റ് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. അതുകൊണ്ട് ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പ്രത്യുത്പാദന ആരോഗ്യത്തെ ബാധിച്ചേക്കാം

പ്രത്യുത്പാദന ആരോഗ്യത്തെ ബാധിച്ചേക്കാം

റീസൈക്കിള്‍ ചെയ്ത ടോയ്ലറ്റ് പേപ്പര്‍ വാങ്ങുന്നത് ബോധപൂര്‍വമായ ഒരു തിരഞ്ഞെടുപ്പായി തോന്നിയേക്കാം, പക്ഷേ അതില്‍ പലപ്പോഴും ബിസ്ഫെനോള്‍ എ അല്ലെങ്കില്‍ ബിപിഎ എന്ന ശക്തമായ എന്‍ഡോക്രൈന്‍ ഡിസ്റപ്റ്റര്‍ അടങ്ങിയിരിക്കുന്നു. ബിപിഎ രാസപരമായി ഈസ്ട്രജന്‍ എന്ന ഹോര്‍മോണിനോട് സാമ്യമുള്ളതാണ്, ഇത് പ്രത്യുല്‍പാദനത്തിനും ഗര്ഭപാത്രത്തിന്റെ പ്രവര്‍ത്തനത്തിനും പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇത് ഈസ്ട്രജനില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ പലപ്പോഴും പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്ക് നിങ്ങള്‍ എത്തിയേക്കാം.

 സ്വകാര്യഭാഗങ്ങള്‍ വൃത്തിയാവുന്നില്ല

സ്വകാര്യഭാഗങ്ങള്‍ വൃത്തിയാവുന്നില്ല

എന്നാല്‍ ടോയ്‌ലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് അത് ശരീരം വൃത്തിയാക്കുന്നില്ല എന്നുള്ളതാണ്. നിങ്ങളുടെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഇതായിരിക്കില്ല എന്നത് ഓര്‍ത്ത് വെക്കേണ്ടതാണ്. ഇത് സ്വകാര്യഭാഗങ്ങളെ പ്രകോപിപ്പിക്കുന്നതിനു പുറമേ, ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിച്ച് തുടയ്ക്കുന്നത് നിങ്ങളുടെ കൈകളിലേക്കും നഖങ്ങളിലേക്കും അണുക്കളും മലമൂത്ര വിസര്‍ജ്ജ്യവും പടരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വെള്ളം ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

2021-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വീട്ടുവൈദ്യം2021-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വീട്ടുവൈദ്യം

English summary

Reasons Everyone Should Stop Using Toilet Paper In Malayalam

Here in this article we are sharing some reasons everyone should stop using toilet paper in malayalam. Take a look.
Story first published: Saturday, January 1, 2022, 15:07 [IST]
X
Desktop Bottom Promotion