For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി ഉരുക്കി പെര്‍ഫക്റ്റ് ഷേപ്പിന് നാടന്‍ മുട്ട

|

മുട്ട ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് കഴിക്കാന്‍ പലപ്പോഴും അല്‍പം ആലോചിക്കുന്നവരാണ് നമ്മളില്‍ പലരും. കാരണം മുട്ടയുടെ മഞ്ഞക്കരു കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും എന്നതാണ് പറയുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. മുട്ട ദിനവും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിനവും മുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് പലര്‍ക്കും അറിയില്ല.

Reasons Eggs are the Perfect Weight Loss Food

 കൊവിഡ് കാലത്തും ശ്വാസകോശത്തെ സംരക്ഷിക്കാം കൊവിഡ് കാലത്തും ശ്വാസകോശത്തെ സംരക്ഷിക്കാം

ആരോഗ്യത്തിനും കരുത്തിനും മാത്രമല്ല നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും മുട്ട സഹായിക്കുന്നുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. ന്യൂട്രിയന്‍സിന്റെ കലവറയാണ് ഇത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന യാതൊന്നും ഇതില്‍ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ദിനവും മുട്ട കഴിക്കുന്നത് അമിതവണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്. എന്തുകൊണ്ടാണ് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി മുട്ട കഴിക്കണം എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കലോറി കുറവ്

കലോറി കുറവ്

മുട്ട കഴിക്കുന്നതിലൂടെ അമിതവണ്ണം കുറയും എന്ന് പറയുന്നതിനുള്ള ആദ്യ കാരണം ഇതാണ്. ഇതില്‍ കലോറി കുറവാണ് എന്നുള്ളത് തന്നെയാണ്. നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതുമായ മുട്ട നിങ്ങളുടെ അമിതവണ്ണത്തെ ഇല്ലാതാക്കും എന്നുള്ളത് തന്നെയാണ്. വേവിച്ച മുട്ടയില്‍ 78 കലോറിയും നിരവധി പ്രധാന പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കാഴ്ചശക്തിയെ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ അസ്ഥികളുടെ ആരോഗ്യവും രോഗപ്രതിരോധ പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന്‍ ഡി, കോളിന്‍ എന്നിവയെല്ലാം വളരെയധികം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

കലോറി കുറവ്

കലോറി കുറവ്

മുട്ട കഴിക്കുന്നതിലൂടെ അത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്‌ക വികാസത്തിന് സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം കലോറി ഉപഭോഗം തടയുക എന്നതാണ്, ഭക്ഷണത്തില്‍ മുട്ട ചേര്‍ക്കുന്നത് അതുകൊണ്ട് തന്നെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കും. ഒരു പുഴുങ്ങിയ നാടന്‍ മുട്ടയും ഒരു കപ്പ് മിശ്രിത പച്ചക്കറികളും ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ചേര്‍ത്താല്‍ അത് നിങ്ങളുടെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നാടന്‍ മുട്ട

നാടന്‍ മുട്ട

എന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മുട്ട പാകം ചെയ്യുമ്പോള്‍ എണ്ണയോ വെണ്ണയോ ഉപയോഗിക്കുന്നത് കലോറി, കൊഴുപ്പ് എന്നിവയുടെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ 119 കലോറി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പാകം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ മുട്ട കഴിക്കുന്നതോടൊപ്പം തന്നെ അമിതവണ്ണവും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കഴിക്കുന്ന രീതി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പ്രോട്ടീന്റ കലവറ

പ്രോട്ടീന്റ കലവറ

മുട്ടയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, കൂടാതെ മുട്ട പ്രോട്ടീന്റെ നല്ല ഉറവിടമാണ് എന്നതിനെ സാധൂകരിക്കുന്ന തരത്തില്‍ തന്നെയാണ് ഇതിന്റെ ഉപയോഗത്തില്‍ നിങ്ങള്‍ക്ക് ലഭ്യമാവുന്ന ഫലവും. ഒരു മുട്ട ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ (ഗ്രാം) നല്‍കുന്നു. ശരീരഭാരം കിലോഗ്രാമിന് 0.8 ഗ്രാം ആണ് പ്രോട്ടീന്റെ ഭക്ഷണ റഫറന്‍സ്. അതായത് ഒരുസാധാരണ മനുഷ്യന് പ്രതിദിനം 56 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. സ്ത്രീക്ക് പ്രതിദിനം 46 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. അതിനാല്‍, രണ്ട് മുട്ടകള്‍ ഒരു ശരാശരി സ്ത്രീയുടെ പ്രോട്ടീന്‍ ആവശ്യത്തിന്റെ 25% ത്തില്‍ കൂടുതലാണ്.

രാവിലെ പ്രോട്ടീന്‍ കഴിക്കുന്നത്

രാവിലെ പ്രോട്ടീന്‍ കഴിക്കുന്നത്

ആരോഗ്യ സംരക്ഷണത്തിന് പ്രോട്ടീന്‍ ഏറ്റവും മികച്ചത് തന്നെയാണ്. രാവിലെ കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളത് ഒരു വ്യക്തിയുടെ സംതൃപ്തി വര്‍ദ്ധിപ്പിക്കുന്നു എന്നാണ്. അതുകൊണ്ടാണ് പ്രോട്ടീന്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്ന് ഗവേഷകര്‍ പറയുന്നു. പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം ദിവസം മുഴുവന്‍ കലോറി കുറയ്ക്കുന്നതിന് കാരണമാകുമെന്നും കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച 2012 ലെ ഒരു പഠനം സൂചിപ്പിക്കുന്നത് അമിതവണ്ണത്തിനും ഉപാപചയ സിന്‍ഡ്രോം ചികിത്സിക്കുന്നതിനും പ്രോട്ടീന്‍ സഹായിക്കുന്നു എന്നാണ്. കാരണം ഇവരില്‍ പെട്ടെന്ന് വയറു നിറക്കുന്നു.

ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക്

ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക്

മുട്ടകള്‍ സ്ഥിരമാക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ള ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ തെര്‍മിക് ഇഫക്റ്റ് എന്ന പ്രക്രിയയിലൂടെ ഉപാപചയ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കും. ഭക്ഷണത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാനും സംസ്‌ക്കരിക്കാനും ശരീരത്തിന് അധിക കലോറി ഉപയോഗിക്കേണ്ടതുണ്ട് എന്നതിനാലാണ് ഇത് സംഭവിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും ഉപാപചയ പ്രവര്‍ത്തനങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. പ്രോട്ടീന്‍ ഒരു വ്യക്തിയുടെ ഉപാപചയ നിരക്ക് 15-30 ശതമാനം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, മുട്ടയും മറ്റ് ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങളും കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റുകളോ കൊഴുപ്പുകളോ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കും.

മുട്ട എങ്ങനെ കഴിക്കാം

മുട്ട എങ്ങനെ കഴിക്കാം

ആരോഗ്യകരമായ ഭക്ഷണത്തില്‍ മുട്ട എങ്ങനെ ഉള്‍പ്പെടുത്തണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. പ്രധാനമായും കഴിക്കുന്ന ഭക്ഷണത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്നത് ഇത് എങ്ങനെ കഴിക്കണം എന്നുള്ളതാണ്. അത് പലപ്പോഴും പലര്‍ക്കും അറിയില്ലാത്തതാണ് അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. പ്രഭാതഭക്ഷണത്തില്‍ മുട്ട കഴിക്കുന്നതാണ് ഏറ്റവും നല്ല സമീപനമെന്ന് തോന്നുന്നു, കാരണം ഇത് ഒരു വ്യക്തി ദിവസം മുഴുവന്‍ കഴിക്കുന്ന കലോറിയുടെ എണ്ണം കുറയ്ക്കും. അതിന് വേണ്ടി ഏതൊക്കെ തരത്തില്‍ മുട്ട കഴിക്കാം എന്ന് പലര്‍ക്കും അറിയില്ല. മുട്ട പുഴുങ്ങിയും, ഓംലെറ്റാക്കിയും, പൊരിച്ചും ഇത് കഴിക്കാവുന്നതാണ്. എന്നാല്‍ കഴിക്കുമ്പോള്‍ ഓയില്‍ അധികം ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

English summary

Reasons Eggs are the Perfect Weight Loss Food

Here in this article we are discussing about reasons eggs are the perfect weight loss food. Take a look.
X
Desktop Bottom Promotion