Latest Updates
-
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ്
Ramadan 2021 : റംസാന് വ്രതം; ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താം
ഇസ്ലാമിക് കലണ്ടറിന്റെ ഒമ്പതാം മാസമാണ് റംസാന്. ഈ വര്‍ഷം റമദാന്, മുസ്ലീം മത വിശ്വാസികള്‍ അല്ലാഹുവിനോടുള്ള ഭക്തിയില്‍ ഉപവസിക്കുന്ന ചാന്ദ്ര മാസമാണ്, ഒരു മഹാമാരിയുടെ മധ്യത്തിലാണ് നാമെല്ലാവരും. ഉപവാസത്തിന് ശാരീരികമായും മാനസികമായും തയ്യാറെടുക്കുന്ന ആരോഗ്യമുള്ള ആളുകള്‍ നാല് ആഴ്ച സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമിടയില്‍ ദ്രാവകങ്ങള്‍ കഴിക്കുകയോ കുടിക്കുകയോ ചെയ്യില്ല.
രോഗപ്രതിരോധവ്യവസ്ഥയെ ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കൊറോണയെന്ന പകര്‍ച്ച വ്യാധി നിങ്ങളുടെ ആരോഗ്യത്തെ അത്രത്തോളം തന്നെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുണ്ടാവുന്നത്. ശരീരത്തിന് ചുറ്റുമുള്ള കോശങ്ങളില്‍ ഉണ്ടാകുന്ന പൊതുവായ വീക്കം കുറയ്ക്കാന്‍ ഇത് കാരണമാകുമെന്നതിനാല്‍ രോഗപ്രതിരോധവ്യവസ്ഥയെ അതിന്റെ ഗുണപരമായ ഫലങ്ങള്‍ ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങളിലൂടെ വ്രതാരംഭം ശരീരത്തിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്തൊക്കെ കാര്യങ്ങളാണ് ഈ സമയത്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നാം ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

എന്ത് ഭക്ഷണം കഴിക്കണം?
എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. റമദാന് മാസത്തില്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് ശ്രമിക്കുമ്പോള്‍, കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ വയറു നിറയുന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക എന്നതാണ് പ്രധാനം, ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടേക്കാവുന്ന എല്ലാ പോഷകങ്ങളും നിറയ്ക്കാന്‍ ഇത് നിങ്ങളുടെ ശരീരത്തെ സഹായിക്കും. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, പാല് പ്രോട്ടീന്‍ ഉറവിടങ്ങളും ഉള്‍പ്പെടുത്തുന്നതിന് ഈ ഭക്ഷണങ്ങള്‍ എല്ലാം തന്നെ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ഏത് രീതിയിലുള്ള ഭക്ഷണം കഴിക്കണം എന്നുള്ളത് തന്നെയാണ്.

സൂപ്പും സാലഡും സ്ഥിരമാക്കുക
ഈ വ്രതാനുഷ്ഠാന സമയത്ത് എപ്പോഴും ആരോഗ്യമുള്ളവരായിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഉപവാസത്തിന് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ എപ്പോഴും 15 മിനിറ്റ് ഇടവേള എടുക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ മസ്തിഷ്കം 20 മിനിറ്റ് കഴിഞ്ഞ് നിങ്ങളുടെ വയറ് നിറഞ്ഞില്ല എന്ന സിഗ്നല്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍, വീണ്ടും കഴിക്കുന്നതിനുമുമ്പ് ഒരു ഇടവേള എടുക്കുന്നത് നിങ്ങളുടെ ശരീര ഭാഗങ്ങളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കാനും സഹായിക്കുന്നു. തുടക്കക്കാര്‍ക്ക് സൂപ്പ് ഒരു മികച്ച ചോയിസാണ്, കാരണം ഇത് നിങ്ങളുടെ ശരീരത്തെ തൃപ്തികരമായ വികാരവുമായി സാവധാനം ക്രമീകരിക്കാന്‍ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് തടയുകയും ചെയ്യുന്നു.

ആന്റി ഓക്സിഡന്റ് കഴിക്കണം
ഭക്ഷണത്തില്‍ ആന്റിഓക്സിഡന്റുകള്‍, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് കോശങ്ങളുടെ കേടുപാടുകള്‍ തടയാന്‍ സഹായിക്കും, അതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് ഇഫ്താറിനും സാഹറിനും ഇടയില്‍ ലഘുഭക്ഷണമായി പഴങ്ങള്‍ കഴിക്കുന്നത് വളരെ ഉത്തമമാണ് എന്ന് പറയുന്നത്. പഴങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും കുടലില്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. കുടലില്‍ കൂടുതല്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ നമ്മുടെ പ്രതിരോധശേഷി ശക്തമാക്കുന്നു.

കാര്‍ബോഹൈഡ്രേറ്റ് കുറക്കുക
എല്ലാ കാര്‍ബണുകളും തുല്യമായി അല്ല ഉള്ളത്. അതുകൊണ്ട് തന്നെ വറുത്ത സാധനങ്ങളില്‍ നിന്നും പേസ്ട്രികളില് നിന്നും പരമാവധി ഒഴിവാകുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. അരി, പാസ്ത, ബര്‍ഗര്‍ എന്നിവയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ഓരോ നിമിഷവും ശ്രദ്ധിക്കണം. നോമ്പ് തുറക്ക് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നുള്ളത് തന്നെയാണ് പ്രധാനപ്പെട്ടത്.

ഒന്നര ലിറ്റര്‍ വെള്ളം കുടിക്കുക
ശരീരത്തിലെ എല്ലാ സിസ്റ്റങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ വെള്ളം ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യാവശ്യമാണെന്ന് നമുക്കുറപ്പിക്കാവുന്നതാണ്. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും പോഷകങ്ങള്‍ നമ്മുടെ കോശങ്ങളിലേക്ക് എത്തിക്കാനും ബാക്ടീരിയകളെയും വൈറസുകളെയും നിര്‍വീര്യമാക്കാനും വെള്ളം സഹായിക്കുന്നു. എന്നാല്‍ ചായ, കാപ്പി, മറ്റ് കഫീന്‍ പാനീയങ്ങള്‍ എന്നിവ കുടിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം ഉപയോഗിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്കി. അതുകൊണ്ട് കാപ്പിക്കും ചായക്കും പകരം വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.

പ്രോബയോട്ടിക്സ് കഴിക്കണം
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പ്രോബയോട്ടിക്സ് അടങ്ങിയവ ധാരാളം കഴിക്കേണ്ടതാണ്. ഇത് കുടലിലുണ്ടാവുന്ന അസ്വസ്ഥതകളെ നിയന്ത്രിക്കുന്നതിനും മലബന്ധം ലഘൂകരിക്കാനും സഹായിക്കുന്നു, ഇത് റമദാനില്‍ വ്യാപകമായി അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ്. കൂടാതെ, ഇത്തരം ഭക്ഷണങ്ങള്‍ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ളടക്കവുമുണ്ട്, ഇത് നിങ്ങള്‍ക്ക് കൂടുതല്‍ വയറ് നിറഞ്ഞത് പോലെ അനുഭവപ്പെടുന്നുണ്ട്.



Click it and Unblock the Notifications
