For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന്‍ നോമ്പില്‍ ആരോഗ്യവും പ്രധാനം

|

വിശുദ്ധമാസമാണ് റംസാന്‍, വ്രതാനുഷ്ഠാനങ്ങളോടെ എല്ലാവരും ഒരുമിച്ച് നോമ്പെടുക്കുകയും ഒത്തൊരുമയോടെ മുന്നോട്ട് പോവുകയും ചെയ്യുന്ന മാസമാണ് ഇനിയുള്ള ഒരു മാസം. പെട്ടെന്ന് നമ്മുടെ ഭക്ഷണശീലത്തിലും ജീവിതശൈലിയിലും എല്ലാം മാറ്റങ്ങള്‍ വരുന്നുണ്ട്. ഇതാണ് നോമ്പ് മാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. വ്രതാനുഷ്ഠാനങ്ങള്‍ ഏത് തന്നെയായാലും അത് മാനസികമായും ശാരീരികമായും എല്ലാ തരത്തിലും ശുദ്ധീകരിക്കപ്പെടുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അനാരോഗ്യകരമായ ജീവിത ശൈലിയും മാനസിക പിരിമുറുക്കവും എല്ലാത്തിനും അവസാനം കുറിക്കുന്ന ഒരു മാസമാണ് ഇത്.

നോമ്പിന് ഈന്തപ്പഴം, കാരണം ഇതാണ്നോമ്പിന് ഈന്തപ്പഴം, കാരണം ഇതാണ്

എങ്കിലും നോമ്പ് കാലത്തും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് കൊറോണ വൈറസിന്റെ കാലമായതു കൊണ്ട് തന്നെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് പ്രായമായവര്‍. വ്രതം എടുക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലും മനസ്സിലും എല്ലാം ഒരു ഉന്‍മേഷം ലഭിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വ്രതകാലത്ത് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

നോമ്പ് തുറക്കുമ്പോള്‍

നോമ്പ് തുറക്കുമ്പോള്‍

നോമ്പ് പിടിച്ച് വൈകുന്നേരം നോമ്പ് തുറയിലേക്ക് കടക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. കാരണം ധാരാളം ഭക്ഷണം കഴിക്കുന്നതിന് പകരം വളരെ കുറച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അതിന് ശേഷം അല്‍പ സമയം കഴിഞ്ഞ് എത്ര വേണമെങ്കിലും ഭക്ഷണം കഴിക്കാവുന്നതാണ്. ഇതാണ് നല്ലത്. അല്ലെങ്കില്‍ അത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് അറിയുന്നത്.

ഈന്തപ്പഴം കഴിക്കുന്നത്

ഈന്തപ്പഴം കഴിക്കുന്നത്

ഈന്തപ്പഴം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നതിലൂടെ ഇത് പെട്ടെന്ന് വിശപ്പ് കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് അമിതമായി നമുക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള ത്വരയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല ഈന്തപ്പഴത്തില്‍ ഉള്ള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തി ക്ഷീണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

കഴിക്കുന്ന ഭക്ഷണം

കഴിക്കുന്ന ഭക്ഷണം

കഴിക്കുന്ന ഭക്ഷണം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പങ്ക് വഹിക്കുന്ന ഒന്നാണ്. നോമ്പ് തുറക്കുന്ന സമയത്ത് നോണ്‍ വെജ് കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ചീര, മുരിങ്ങ, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം കൂടുതല്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം നല്‍കുന്ന ഗുണം എത്ര നോണ്‍ വെജ് കഴിച്ചാലും ലഭിക്കില്ല എന്നുള്ളതാണ് സത്യം. ഇവയെല്ലാം കഴിക്കേണ്ടത് അധികം വേവിച്ചായിരിക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ആരോഗ്യത്തേയും ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്.

എണ്ണയില്‍ വറുത്തത്

എണ്ണയില്‍ വറുത്തത്

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അത് കൂടാതെ അധികമായി പുളി, എരിവ് എന്നിവ അടങ്ങിയവയാണെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയോ അല്ലെങ്കില്‍ ആരോഗ്യത്തിന് കേടില്ലാത്ത വിധത്തില്‍ കഴിക്കാന്‍ ശ്രദ്ധിക്കുകയോ ചെയ്യണം. നോമ്പ് കാലം വളരെ മിതമായി എരിവ് കഴിക്കുന്നതാണ് നല്ലത്.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം നോമ്പ് തുറക്ക് ശേഷം കുടിക്കാന്‍ ശ്രദ്ധിക്കുക. വേനല്‍ക്കാലമായത് കൊണ്ട് തന്നെ ഇത് പലപ്പോഴും നിങ്ങൡ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി വെള്ളം നോമ്പ് തുറക്ക് ശേഷം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നോമ്പ് തുറ മുതല്‍ അത്താഴം വരെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടാന്‍ മടിക്കേണ്ടതില്ല. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു.

മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍

മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍

മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉപവാസത്തിന് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലരും മധുരം കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മധുരം കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ കരിമ്പ്, ഈന്തപ്പഴം, തേന്‍, ശര്‍ക്കര എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും പഞ്ചസാരയും അമിത മധുരമുള്ള പലഹാരങ്ങളും കഴിക്കരുത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണങ്ങള്‍ ഒരു കാരണവശാലും നോമ്പ് തുറക്ക് കഴിക്കാന്‍ പാടില്ല. ഇത് പെട്ടെന്നാണ് ശരീരത്തില്‍ പ്രതിപ്രവര്‍ത്തനം ഉണ്ടാക്കുന്നത്. നിങ്ങളുടെ ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കുന്നതിനും വണ്ണം കൂടുന്നതിനും പലപ്പോഴും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കാരണമാകുന്നുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്നുണ്ട്. അതുകൊണ്ട് പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഭക്ഷണശേഷം ഉറങ്ങുന്നത്

ഭക്ഷണശേഷം ഉറങ്ങുന്നത്

പകല്‍ മുഴുവന്‍ ഉപവാസം എടുത്ത് ക്ഷീണമായിരിക്കും എല്ലാവര്‍ക്കും. എന്നാല്‍ അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണശേഷം കിടന്നുറങ്ങുന്നതിലൂടെ ഇത് നിങ്ങളില്‍ നെഞ്ചെരിച്ചില്‍, അമിതവണ്ണം, കുടവയര്‍ എന്നീ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്.അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. നോമ്പ്തുറ കഴിഞ്ഞ ഉടനേ ഒരു കാരണവശാലും ഉറങ്ങാന്‍ പാടുകയില്ല. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.

English summary

Ramadan 2020: Surprising Health Benefits Of Ramadan

Here in this article we are discussing about the surprising health benefits of ramadan. Read on.
X
Desktop Bottom Promotion