For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന 42-കാരന്‍; അപകടമാണ് ഈ രോഗാവസ്ഥ

|

കുംഭകര്‍ണ സേവ എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്, എന്നാല്‍ അത് അനുഭവിച്ചവര്‍ക്ക് മാത്രമേ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനും അനുഭവിക്കുന്നതിനും സാധിക്കൂ. എന്നാല്‍ ഇത്തരത്തില്‍ വര്‍ഷത്തിലെ നല്ലൊരു പങ്കും ഉറങ്ങിത്തീര്‍ക്കുന്ന ഒരാള്‍ ഉണ്ട്. രാജസ്ഥാനിലെ നാഗൗറില്‍ താമസിക്കുന്ന പൂര്‍ഖാ റാം ഒരു വര്‍ഷം 300 ദിവസവും ഉറങ്ങുകയാണ്. ഒരു ദിവസം എട്ട് മണിക്കൂര്‍ ഉറക്കം വിദഗ്ദ്ധര്‍ അനുയോജ്യമാണെന്ന് കരുതുന്നുണ്ടെങ്കിലും പൂര്‍ഖാ റാം വര്‍ഷത്തില്‍ 300 ദിവസവും ഉറക്കം തന്നെയാണ്. 23 വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് ഇത്തരത്തില്‍ ഒരു അപൂര്‍വ്വ രോഗമുണ്ടെന്ന് കണ്ടെത്തിയത്.

Rajasthan man sleeps 300 days a

ഗര്‍ഭിണികളിലെ യോനീ പരിശോധന എന്തിന്; ഇതെങ്ങനെ ചെയ്യുന്നു?ഗര്‍ഭിണികളിലെ യോനീ പരിശോധന എന്തിന്; ഇതെങ്ങനെ ചെയ്യുന്നു?

നാല്‍പ്പത്തിരണ്ടുകാരനായ പൂര്‍ഖാറം ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ എന്ന അപൂര്‍വ രോഗത്തിന് അടിമയാണ്. 23 വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് ആദ്യമായി അപൂര്‍വ സിന്‍ഡ്രോം കണ്ടെത്തിയത്, അതിനുശേഷം ഈ അവസ്ഥ അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ജീവിതരീതിയെയും ബാധിച്ചു. അപൂര്‍വമായ അവസ്ഥ കാരണം, പുര്‍ഖരാമിന് മാസത്തില്‍ വെറും അഞ്ച് ദിവസം മാത്രമേ ജോലി ചെയ്യാന്‍ സാധിക്കുകയുള്ളൂ. അത് കൂടാതെ ഉറങ്ങുമ്പോള്‍ ഇദ്ദേഹത്തെ ഉണര്‍ത്തുക എന്നത് വളരെയധികം ശ്രമകരമായ ഒരു ജോലിയാണ്. എന്താണ് ഹൈപ്പര്‍സോമ്‌നിയ എന്നും എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്നും നമുക്ക് നോക്കാം.

എന്താണ് ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ?

എന്താണ് ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ?

എച്ച്പിഎ ആക്‌സിസ് ഹൈപ്പര്‍സോംനിയ എന്നത് വളരെ അപൂര്‍വമായി ഉറക്കത്തില്‍ ഉണ്ടാവുന്ന തകരാറാണ്. ഇത് ബാധിച്ച വ്യക്തിക്ക് കൂടുതല്‍ സമയം ഉറങ്ങേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു. തലച്ചോറിലെ ഏറ്റക്കുറച്ചിലുകള്‍ മൂലമുണ്ടാകുന്ന ഒരു തരം ഹൈപ്പര്‍സോംനിയയാണ് ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ, ടിഎന്‍എഫ്-ആല്‍ഫ എന്നറിയപ്പെടുന്ന ഇത് നാര്‍ക്കോലെപ്സി, ഇഡിയൊപാത്തിക് ഹൈപ്പര്‍സോമ്‌നിയ എന്നിവ പോലുള്ള അമിത ഉറക്കം വരുന്നതുമായ അവസ്ഥകളുമായി ബന്ധപ്പെട്ട വൈകല്യങ്ങളുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്നു.

 എന്താണ് ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ?

എന്താണ് ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ?

ഹൈപ്പര്‍സോമ്‌നിയയിലുണ്ടാവുന്ന അസ്വസ്ഥതകളില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതാണ് പലപ്പോഴും ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ. ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നും എന്താണ് ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. സാധാണ ഹൈപ്പര്‍സോമ്‌നിയയും ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയയും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.

എന്താണ് ഹൈപ്പര്‍സോമ്‌നിയ?

എന്താണ് ഹൈപ്പര്‍സോമ്‌നിയ?

ഒരാള്‍ക്ക് പകല്‍ അമിത ഉറക്കം അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ഹൈപ്പര്‍സോംനിയ, ഇതിനെ അമിതമായ പകല്‍ ഉറക്കം (EDS) എന്നും വിളിക്കുന്നു. ഹൈപ്പര്‍സോമ്‌നിയ രണ്ട് തരത്തില്‍ ഉണ്ടായിരിക്കാം. അതായത്, ഇത് സ്വന്തമായി വികസിക്കാം അല്ലെങ്കില്‍ മറ്റൊരു മെഡിക്കല്‍ അവസ്ഥയുടെ ഫലമായും ഉണ്ടായിരിക്കാം. പ്രാഥമിക ഹൈപ്പര്‍സോമ്‌നിയയായി ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയയെ മാറുന്നു. അവിടെ മറ്റ് അടിസ്ഥാന മെഡിക്കല്‍ അവസ്ഥകളില്ല.

എന്താണ് ഹൈപ്പര്‍സോമ്‌നിയ?

എന്താണ് ഹൈപ്പര്‍സോമ്‌നിയ?

സെക്കന്‍ഡറി ഹൈപ്പര്‍സോമ്‌നിയ മറ്റ് മെഡിക്കല്‍ അവസ്ഥകള്‍ മൂലമാണ് സംഭവിക്കുന്നത്. സ്ലീപ് അപ്നിയ, പാര്‍ക്കിന്‍സണ്‍സ് രോഗം, വൃക്ക തകരാറ്, വിട്ടുമാറാത്ത ക്ഷീണം സിന്‍ഡ്രോം എന്നിവ ഇതില്‍ പെടുന്നതാണ്. ഇതെല്ലാം ഇത്തരം ഉറക്കമില്ലാത്ത അവസ്ഥകളുടെ കാരണമാണ് എന്നുള്ളതും സത്യമാണ്. രാത്രി ഉറക്കത്തിന്റെ അഭാവമോ തടസ്സമോ കാരണം ക്ഷീണം അനുഭവപ്പെടുന്നതില്‍ നിന്ന് ഹൈപ്പര്‍സോമ്‌നിയ തികച്ചും വ്യത്യസ്തമാണ്. ഒരാള്‍ക്ക് പലപ്പോഴും ഒരു നീണ്ട ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പ്രയാസമുണ്ടാകാം എന്നുള്ളതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

ഹൈപ്പര്‍സോമ്‌നിയയ്ക്ക് കാരണമാകുന്നത് എന്താണ് എന്ന് നമുക്ക് നോക്കാം. ഉറക്കത്തെയും ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന മസ്തിഷ്‌ക സംവിധാനങ്ങളിലെ പ്രശ്‌നങ്ങള്‍ മൂലമാണ് പ്രാഥമിക ഹൈപ്പര്‍സോംനിയ ഉണ്ടാകുന്നത്. സ്ലീപ് അപ്നിയ പോലുള്ള ക്ഷീണമോ അപര്യാപ്തമായ ഉറക്കമോ ഉണ്ടാക്കുന്ന അവസ്ഥകളാണ് സെക്കന്ററി ഹൈപ്പര്‍സോംനിയയ്ക്ക് കാരണം. ചില മരുന്നുകള്‍ ഹൈപ്പര്‍സോമ്‌നിയയ്ക്ക് കാരണമാകും. മദ്യപാനവും ഇതിന്റെ കാരണങ്ങളില്‍ പെടുന്നതാണ്. കുറഞ്ഞ തൈറോയ്ഡ് പ്രവര്‍ത്തനവും തലയ്ക്ക് പരിക്കേറ്റതുമാണ് മറ്റ് സാധാരണ കാരണങ്ങള്‍.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഹൈപ്പര്‍സോമ്‌നിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളതാണ് ഇനി ശ്രദ്ധിക്കേണ്ട കാര്യം. അമിത ക്ഷീണവും നിരന്തരമായ ഉറക്കവും കൂടാതെ, ഹൈപ്പര്‍സോംനിയയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളും ഇപ്രകാരമാണ്. ഉത്കണ്ഠ പലപ്പോഴും നിങ്ങളുടെ ഊര്‍ജ്ജം കുറക്കുന്നു. അസ്വസ്ഥത മന്ദഗതിയിലുള്ള ചിന്തയും മന്ദഗതിയിലുള്ള സംസാരവും വിശപ്പ് കുറക്കുന്നു. ഓര്‍മ്മിക്കുന്ന അവസ്ഥയില്‍ അത് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

 അപകടങ്ങള്‍ ശ്രദ്ധിക്കണം

അപകടങ്ങള്‍ ശ്രദ്ധിക്കണം

ഹൈപ്പര്‍സോമ്‌നിയയ്ക്കുള്ള അപകട ഘടകങ്ങള്‍ എന്തൊക്കെയാണ്? ഇനിപ്പറയുന്ന അവസ്ഥകളുള്ള ആളുകള്‍ക്ക് ഹൈപ്പര്‍സോമ്‌നിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ലീപ് അപ്നിയ വൃക്കയയുടെ ആരോഗ്യക്കുറവ്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇ്ത് കൂടാതെ കുറഞ്ഞ തൈറോയ്ഡ് പ്രവര്‍ത്തനവും ഇതിന്റെ ഏറ്റവും വലിയ അപകടമാണ്. അ തുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഹൈപ്പര്‍സോമ്‌നിയ രോഗനിര്‍ണയം എങ്ങനെ?

ഹൈപ്പര്‍സോമ്‌നിയ രോഗനിര്‍ണയം എങ്ങനെ?

നിങ്ങളുടെ ലക്ഷണങ്ങളും മെഡിക്കല്‍ ചരിത്രവും അവലോകനം ചെയ്തുകൊണ്ടാണ് ചികിത്സ ആരംഭിക്കുന്നത്. പലപ്പോഴും ഒന്നിലധികം സ്ലീപ് ലേറ്റന്‍സി ടെസ്റ്റുകള്‍, പോളിസോംനോഗ്രാം ( നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം, കണ്ണിന്റെ ചലനങ്ങള്‍, ഹൃദയമിടിപ്പ്, ഓക്‌സിജന്റെ അളവ്, ശ്വസന പ്രവര്‍ത്തനം എന്നിവ നിരീക്ഷിക്കുന്ന അവസ്ഥ) സ്ലീപ്പ് ഡയറി (അവിടെ ഉറക്കത്തിന്റെ പാറ്റേണുകള്‍ ട്രാക്കുചെയ്യുന്നതിന് രാത്രി മുഴുവന്‍ ഉറക്കവും ഉണര്‍ന്നിരിക്കുന്ന സമയങ്ങളും രേഖപ്പെടുത്തേണ്ടത് എല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ചികിത്സ എങ്ങനെ?

ചികിത്സ എങ്ങനെ?

ഹൈപ്പര്‍സോമ്‌നിയയുടെ കാരണത്തെ ആശ്രയിച്ച് ഈ അവസ്ഥയ്ക്കുള്ള ചികിത്സകള്‍ വ്യത്യാസപ്പെടാവുന്നതാണ്. ചില സന്ദര്‍ഭങ്ങളില്‍, നാര്‍ക്കോലെപ്സി ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കൊണ്ട് ഹൈപ്പര്‍സോമ്‌നിയയെ ചികിത്സിക്കാവുന്നതാണ്. ഹൈപ്പര്‍സോംനിയയ്ക്കുള്ള ചികിത്സയുടെ മറ്റൊരു പ്രധാന ഘട്ടം ജീവിതശൈലിയിലുണ്ടാവുന്ന മാറ്റങ്ങളാണ്. ക്ഷീണത്തിന് കാരണമായേക്കാവുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, പ്രത്യേകിച്ച് ഉറക്കസമയത്ത് ശ്രദ്ധിക്കേണ്ടത് ഇതാണ്. ഹൈപ്പര്‍സോമ്‌നിയ ഉള്ളവര്‍ക്ക് മറ്റൊരു പ്രധാന കാര്യം അവര്‍ മദ്യമോ മയക്കുമരുന്നോ കോഫിയോ പോലും കഴിക്കരുത് എന്നതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചാല്‍ മുന്നോട്ട് പോകാവുന്നതാണ്.

English summary

Rajasthan man sleeps 300 days a year due to axis hypersomnia disorder; know causes, symptoms and treatment of this disease in Malayalam

Rajasthan man sleeps 300 days a year due to axis hypersomnia disorder; know causes, symptoms and treatment of this disease in Malayalam. Take a look.
Story first published: Wednesday, July 14, 2021, 18:10 [IST]
X
Desktop Bottom Promotion