For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കാന്‍ ഉത്തമം പ്രോട്ടീന്‍ അടങ്ങിയ ഈ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍

|

തടി കൂട്ടുന്നതുപോലെതന്നെ പെട്ടെന്ന് തടി കുറയ്ക്കാന്‍ ആവശ്യമായ കാര്യങ്ങളില്‍ ഒന്നാണ് പ്രോട്ടീനുകള്‍. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ പ്രോട്ടീന്‍ ചേര്‍ക്കേണ്ടത് വളരെ പ്രധാനമാണ്. പ്രോട്ടീന്‍ എന്നുകേട്ടാല്‍ നമ്മുടെ മനസില്‍ ആദ്യം എത്തുന്നത് മാംസാഹാരങ്ങളായിരിക്കും. എന്നാല്‍ സസ്യാധിഷ്ഠിത ഭക്ഷണങ്ങളിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ കഴിക്കേണ്ട പ്രോട്ടീന്‍ ഭക്ഷണങ്ങളില്‍ ഇത്തരം സസ്യാഹാരങ്ങളാണ് മികച്ചത്. നിങ്ങള്‍ക്ക് വേഗത്തില്‍ കലോറി എരിച്ച് കളയണമെങ്കില്‍, ശരീരഭാരം കുറയ്ക്കാനുള്ള ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും.

Most read: തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍Most read: തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍

കൂടാതെ, ശരീരഭാരം കുറയ്ക്കാന്‍ ഈ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്. കാരണം ഈ പ്രോട്ടീന്‍ സമ്പന്നമായ ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വളരെ ഉയര്‍ന്നതാണ്. ദഹനവ്യവസ്ഥയെ എളുപ്പമാക്കുന്നതിന് വെള്ളം നിങ്ങളെ സഹായിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ സമ്പുഷ്ടമായ ചില സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ ഇതാ.

ചീര

ചീര

ആരോഗ്യം നല്‍കുന്ന നല്ല ഇലക്കറികളില്‍ ഒന്നാണ് ചീര. ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ഡയറ്റില്‍ ചീര ഉള്‍പ്പെടുത്താം. ഈ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണത്തിന്റെ ഒരു കപ്പില്‍ 2.9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ചീസ്

ചീസ്

ശരീരഭാരം കുറയ്ക്കാന്‍ മികച്ച രീതിയില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ചീസ്. ചീസില്‍ ഒരു സെര്‍വിംഗില്‍ 18 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. സാന്‍ഡ്വിച്ചില്‍ ചേര്‍ത്ത് ഇത് കഴിക്കാം.

Most read:ഹൃദയാരോഗ്യം സംരക്ഷിക്കും ഈ ചായകള്‍; ദിനവും കുടിച്ചാല്‍ ഗുണം പലത്Most read:ഹൃദയാരോഗ്യം സംരക്ഷിക്കും ഈ ചായകള്‍; ദിനവും കുടിച്ചാല്‍ ഗുണം പലത്

തൈര്

തൈര്

ഒരു കപ്പ് തൈരില്‍ ഏകദേശം 11 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ സമ്പന്നമായ ഈ ഭക്ഷണം വേനല്‍ക്കാലത്ത് ചോറിന്റെ കൂടെയോ പച്ചയ്‌ക്കോ കഴിക്കാം.

പനീര്‍

പനീര്‍

പനീര്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ പനീര്‍ ഗുണം ചെയ്യും.

പയറ്

പയറ്

എല്ലാ ഇന്ത്യന്‍ വീടുകളിലും പ്രധാന ഭക്ഷണമാണ് പയറ്. ഇന്ത്യയിലെ ഓരോ പ്രദേശത്തിനും അനുസരിച്ച് പയര്‍ പലവിധമുണ്ട്. ഓരോ പയറും വ്യത്യസ്തമായി തയ്യാറാക്കുന്നവയുമാണ്. ഇന്ത്യന്‍ പശ്ചാത്തലത്തെ സംബന്ധിച്ചിടത്തോളം ഇത് സസ്യാഹാര സൗഹൃദ പ്രോട്ടീന്‍ ആണ്. ഒരു കപ്പ് വേവിച്ച പയറ് നിങ്ങല്‍ക്ക് 17.86 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു.

Most read:പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകള്‍ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കുംMost read:പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകള്‍ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കും

വെള്ളക്കടല

വെള്ളക്കടല

ഒരു കപ്പ് വെള്ളക്കടല നിങ്ങള്‍ക്ക് 14.53 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു. നല്ല ലഘുഭക്ഷണമായോ കറിയിലോ സൂപ്പിലോ ചേര്‍ത്ത് ഇത് കഴിക്കാവുന്നതാണ്.

ചെറുപയര്‍

ചെറുപയര്‍

വെജിറ്റേറിയന്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ചെറുപയര്‍. ഇത് മുളപ്പിച്ച് കഴിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടിയാകും. ഒരു കപ്പ് ചെറുപയര്‍ നിങ്ങള്‍ക്ക് 14.18 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു. ഇരുമ്പിന്റെയും നാരുകളുടെയും നല്ല ഉറവിടമാണ് ഇത്. വേവിച്ചോ കറികളായോ ഇത് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

സോയ

സോയ

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതും എല്‍ഡിഎല്‍-കൊളസ്ട്രോള്‍ ഓക്സിഡൈസിംഗ് ഗുണങ്ങളുള്ളതുമായ ഒരു സമ്പൂര്‍ണ്ണ പ്രോട്ടീനാണ് സോയ. സോയ യഥാര്‍ത്ഥത്തില്‍ ഒരു പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണത്തിന്റെ ഭാഗമല്ല. പക്ഷേ, കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണം എന്ന നിലയില്‍ ഇതിനെക്കാള്‍ മികച്ചതില്ല.

Most read:മാമ്പഴം കഴിച്ച ഉടനെ ഇവ കഴിക്കുന്നത് ശരീരത്തിന് അപകടം; ഒഴിവാക്കണം ഇതെല്ലാംMost read:മാമ്പഴം കഴിച്ച ഉടനെ ഇവ കഴിക്കുന്നത് ശരീരത്തിന് അപകടം; ഒഴിവാക്കണം ഇതെല്ലാം

നട്സ്

നട്സ്

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് നട്സ്. ഇവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാര സ്ഥിരത കൈവരിക്കാന്‍ സഹായിക്കുന്നു. കശുവണ്ടി, ബദാം, പിസ്ത, നിലക്കടല എന്നിവ മറ്റ് നട്സുകളേക്കാള്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനുകള്‍ ഉള്‍ക്കൊള്ളുന്നു.

വിത്തുകള്‍

വിത്തുകള്‍

വിത്തുകള്‍ പ്രോട്ടീന്റെ പവര്‍ഹൗസുകളാണ്. ഉദാഹരണത്തിന് സൂര്യകാന്തി വിത്തുകളില്‍ 100 കലോറിക്ക് 3.3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവ നിങ്ങള്‍ക്ക് പലവിധത്തില്‍ കഴിക്കാവുന്നതുമാണ്.

ബദാം

ബദാം

നട്‌സ് വിഭാഗത്തില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയില്‍ ഏറ്റവും ഉയര്‍ന്നതാണ് ബദാം. ബദാമില്‍ ഒരു സെര്‍വിംഗില്‍ ഏകദേശം 21 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാന്‍ ആവശ്യമായതിലും കൂടുതലാണ്.

Most read:തലയിണ ഇല്ലാതെ ഉറങ്ങിയാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റംMost read:തലയിണ ഇല്ലാതെ ഉറങ്ങിയാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം

മുളപ്പിച്ച ഭക്ഷണം

മുളപ്പിച്ച ഭക്ഷണം

മുളപ്പിച്ച ഭക്ഷണം ഏത് വിധത്തിലും കഴിക്കാം. 100 ഗ്രാം മുളപ്പിച്ച പയറില്‍ 4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് വേഗത്തില്‍ കലോറി എരിച്ചുകളയാന്‍ നിങ്ങളെ സഹായിക്കും.

English summary

Protein Rich Vegetarian Foods to Add to Your Weight Loss Diet in Malayalam

Here we are talking about the protein-rich vegetarian foods to add to your weight loss diet. Take a look.
Story first published: Tuesday, June 28, 2022, 16:57 [IST]
X
Desktop Bottom Promotion