Latest Updates
-
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്! -
സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾ വേണ്ട; ഈ വേനൽക്കാലത്ത് കുടുംബത്തിന്റെ ആരോഗ്യം കാക്കാൻ ഇതാ ചില വഴികൾ -
ഡൽഹിയിൽ റെഡ് അലർട്ട്: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് ജീവന് ഭീഷണിയോ?
മുടി നരക്കുന്നത് പ്രായക്കൂടുതല്‍ കൊണ്ട് മാത്രമല്ല; ഉള്ളിലുണ്ട് അപകടം
പ്രായം എപ്പോഴും ശരീരം പുറത്തറിയിക്കുന്നത് മുടി നരക്കുന്നതിലൂടെയും അല്ലെങ്കില്‍ ചര്‍മ്മം ചുക്കിച്ചുളിയുന്നതിലൂടേയും ആണ്. എന്നാല്‍ പലപ്പോഴും ഈ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ശരീരത്തിന് ഇതേ ലക്ഷണങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് അറിയാന്‍ ആഗ്രഹമില്ലേ? ഇന്നത്തെ കാലത്ത് ആളുകള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം പലപ്പോഴും ആളുകളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിന്റെ ഫലമായി നിങ്ങളില്‍ മുടി നരക്കുകയും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.
ചില അവസരങ്ങളില്‍ നിങ്ങളുടെ നരച്ച മുടി സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെയാണ് മുടിയുടെ നര നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. എന്തൊക്കെയാണ് അവ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ,

എപ്പോള്‍ മുടി നരക്കുന്നു?
കട്ടിയുള്ളതും ഇരുണ്ടതുമായ മുടി വേഗത്തില്‍ കൊഴിയുകയും നേര്‍ത്തതും വെളുത്തതുമായ മുടി വേഗത്തില്‍ വളരുകയും ചെയ്യുമ്പോള്‍ നരച്ചതിന്റെ ലക്ഷണങ്ങള്‍ വ്യക്തമാകും. മുടി നരക്കുന്ന അവസ്ഥയില്‍ പലപ്പോഴും അത് അതിന്റെ വളര്‍ച്ചയേയും കൂടി ബാധിക്കുന്നതിനാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ചിലരില്‍ ശ്രദ്ധേയമായ ചുരുങ്ങിയ സമയത്തിനുള്ളില്‍ ദ്രുതഗതിയിലുള്ള നരച്ച മുടി ഉണ്ടാവുന്ന ചിലരുണ്ട്.

പുരുഷന്മാരിലും സ്ത്രീകളിലും
പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, മുടി നരയ്ക്കാന്‍ തുടങ്ങുമ്പോള്‍, താടിയില്‍ ആദ്യത്തെ അടയാളങ്ങള്‍ കാണപ്പെടുന്നു, അത് തലയിലേക്ക് വ്യാപിക്കുന്നതിനുമുമ്പ് മീശയിലേക്കും വശങ്ങളിലേക്കും നീങ്ങുന്നു. സ്ത്രീകളില്‍, നെറ്റിക്ക് മുകളിലും ഇരു വശങ്ങളിലേക്കും വ്യാപിക്കുന്ന് അവസ്ഥയിലായിരിക്കും മുടി ആദ്യം നരച്ച് തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ടതാണ്.

മുടി പറയുന്നത് എന്ത്?
മുന്‍പ് സൂചിപ്പിച്ചത് പോലെ നരച്ച മുടി എല്ലായ്പ്പോഴും നിങ്ങള്‍ പ്രായമാകുകയാണെന്ന് അര്‍ത്ഥമാക്കുന്നില്ല. ചില സമയങ്ങളില്‍, നിങ്ങള്‍ അടിയന്തിര പരിചരണം നല്‍കിയില്ലെങ്കില്‍ ഗുരുതരമായേക്കാവുന്ന ചില രോഗങ്ങള്‍ നിങ്ങളിലുള്ളതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

വിറ്റാമിന്റെ അഭാവം
ചില ആളുകളില്‍ മുടിയില്‍ നേരത്തെ തന്നെ മുടി നരക്കുന്നുണ്ട്. വിറ്റാമിന്‍ ബി 12 ന്റെ അളവ് കുറയുന്നത് മുടി പിഗ്മെന്റ് നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. മുടി പിഗ്മെന്റ് എന്താണ് എന്നത് നിങ്ങള്‍ക്കറിയാമോ? ഓരോ രോമകൂപത്തിലും മെലാനിന്‍ എന്ന പിഗ്മെന്റ് അടങ്ങിയിട്ടുണ്ട്. ഈ പിഗ്മെന്റുകളാണ് നിങ്ങളുടെ മുടിക്ക് നിറം നല്‍കുന്നത്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. വിറ്റാമിന്റെ അഭാവം അതുകൊണ്ട് തന്നെ മുടി നരക്കുന്നതിന് കാരണമാകുന്നുണ്ട്.

തൈറോയ്ഡ് സൂചന
ഹൈപ്പര്‍തൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പോതൈറോയിഡിസം പോലുള്ള തൈറോയ്ഡ് പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും നിങ്ങളില്‍ മുടി നരക്കുന്നതിന് കാരണമായേക്കാം. ഹൈപ്പര്‍തൈറോയിഡിസം ഉള്ള രോഗികളുടെ ഹെയര്‍ ഷാഫ്റ്റുകള്‍ ഗണ്യമായി കുറഞ്ഞ ടെന്‍സൈല്‍ ശക്തി കാണിക്കുന്നു. അതുകൊണ്ട് തന്നെ ഇത് വെറും നിസ്സാരമായി കണക്കാക്കരുത്. ഇത് കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്.

മാനസിക സമ്മര്‍ദ്ദം കൂടുതല്‍
നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം കൂടുതലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇത് മുടി നേരത്തേ നരയ്ക്കുന്നതിന് കാരണമാകുന്നുണ്ട്. ഗവേഷണ പ്രകാരം, മാനസിക സമ്മര്‍ദ്ദം ഫൈറ്റ് അല്ലെങ്കില്‍ ഫ്ലൈറ്റ് പ്രതികരണത്തിന്റെ ഭാഗമായ ഞരമ്പുകളെ സജീവമാക്കുന്നു. ആ പ്രവര്‍ത്തനം രോമകൂപങ്ങളിലെ പിഗ്മെന്റ് പുനരുല്‍പ്പാദിപ്പിക്കുന്ന മൂലകോശങ്ങള്‍ക്ക് സ്ഥിരമായ നാശമുണ്ടാക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

കരളിന്റെ അനാരോഗ്യം
അസിഡിറ്റി, കരള്‍ പ്രശ്നങ്ങള്‍ എന്നിവ അനുഭവിക്കുന്ന ആളുകള്‍ക്ക് അസന്തുലിതമായ ശരീര പ്രശ്നങ്ങള്‍ കാരണം അകാല നര അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ 20 -കളില്‍ നിങ്ങളുടെ തലയിലെ വെളുത്ത മുടികള്‍ അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന്റെ ഫലമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ ആരോഗ്യത്തിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്.

ഹൃദയാരോഗ്യം തകരാറില്‍
മുടി നേരത്തേ നരയ്ക്കുന്നത് നിങ്ങളുടെ ഹൃദയം അപകടത്തിലാണെന്നതിന്റെ സൂചനയാണ്. നരച്ച മുടി പുരുഷന്മാരില് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. മൂന്നോ അതിലധികമോ ഹെയര്‍ സ്കോര്‍ 'കൊറോണറി ആര്‍ട്ടറി ഡിസീസ് വര്‍ദ്ധിക്കുന്നതിനുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ ഡയറ്റും, വ്യായാമവും എല്ലാം ശീലമാക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വിവിധ വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, കോപ്പര്‍, അയഡിന്‍, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ എന്നിവ മുടിക്ക് ആരോഗ്യകരമായ സന്തുലിതാവസ്ഥ നല്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ഈ പ്രധാന ധാതുക്കളുടെ കുറവുണ്ടെങ്കില്‍ നിങ്ങളുടെ മുടി നരക്കാന്‍ തുടങ്ങുകയും ആരോഗ്യം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ പതിവ് ഭക്ഷണത്തില്‍ കടും പച്ച നിറത്തിലുള്ള പച്ചക്കറികളും ഓറഞ്ച്, മഞ്ഞ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. കൂടുതല്‍ പച്ച ഇലക്കറികള്‍, തക്കാളി, കോളിഫ്ലവര്‍, ധാന്യങ്ങള്‍, തൈര്, വാഴപ്പഴം, മുട്ട, കടല്‍ വിഭവങ്ങള്‍, സോയ, ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

സ്വയം ജലാംശം നിലനിര്‍ത്തുക
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വെള്ളം വളരെ പ്രധാനമാണ്. ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളെ ശുദ്ധവും ആരോഗ്യകരവുമാക്കുക മാത്രമല്ല, നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു, ഇത് അകാല നരയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.



Click it and Unblock the Notifications