For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രിഡയബറ്റിക് നിസ്സാരമല്ല: കാല്‍ മുതല്‍ ചെവി വരെ അപകടം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും പ്രമേഹം എന്ന രോഗാവസ്ഥ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ പ്രമേഹം ഒരു വെല്ലുവിളിയായി മാറാതിരിക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ പ്രമേഹത്തിന് മുന്‍പ് പ്രിഡയബറ്റിക് എന്ന അവസ്ഥ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസ്സാരമാക്കി വിടരുത്. അത് പിന്നീട് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കാല്‍ മുതല്‍ ചെവി വരെയുള്ള ലക്ഷണങ്ങള്‍ അപകടം ഉണ്ടാക്കുന്നതും അതീവ ശ്രദ്ധ വേണ്ടതും തന്നെയാണ്.

Prediabetes

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ചികിത്സയില്ലാതെ വരുന്ന ഒരു ഹാനികരമായ അവസ്ഥയാണ്. ഒരിക്കല്‍ പ്രമേഹം വന്നാല്‍, രോഗികളെ തിരിഞ്ഞു നോക്കേണ്ടതില്ല, കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുക, പതിവായി വ്യായാമം ചെയ്യുക, ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ എടുക്കുക അല്ലെങ്കില്‍ പാച്ച് ധരിക്കുക എന്നിവ മാത്രമാണ് ഏക പോംവഴി. കൃത്യമായി ഇവയെല്ലാം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ പ്രമേഹത്തെ ഭയക്കേണ്ടതില്ല.

എന്താണ് പ്രീ-ഡയബറ്റിസ്?

എന്താണ് പ്രീ-ഡയബറ്റിസ്?

ടൈപ്പ്-1 ഡയബറ്റിസ് എന്ന് നാം കേട്ടിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ള പല വിധത്തിലുള്ള ആളുകള്‍ ഈ അവസ്ഥയുടെ വിവിധ രൂപങ്ങളുമായി ഇപ്പോഴും പോരാടുന്നുണ്ട്. എന്നിരുന്നാലും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരിക്കുമ്പോള്‍, പ്രമേഹം നിര്‍ണ്ണയിക്കാന്‍ വേണ്ടത്ര ഉയര്‍ന്ന അവസ്ഥയില്‍ അല്ലെങ്കില്‍ ആ അവസ്ഥയെ പ്രീ-ഡയബറ്റിസ് എന്ന് വിളിക്കുന്നു. പ്രീ-ഡയബറ്റിസ് എന്നത് ആശങ്കയുണര്‍ത്തുന്ന ഒന്നാണെങ്കിലും ഇതിന്റെ പോസിറ്റീവ് വശം എന്ന് പറയുന്നത് അടിസ്ഥാന ജീവിതശൈലിയിലുണ്ടാവുന്ന മാറ്റങ്ങളാല്‍ ഇത് കൃത്യമായി പ്രതിരോധിക്കാന്‍ സാധിക്കുന്നു എന്നതാണ്. എന്നാല്‍ എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്.

പ്രീ-ഡയബറ്റിസിന്റെ ലക്ഷണങ്ങള്‍

പ്രീ-ഡയബറ്റിസിന്റെ ലക്ഷണങ്ങള്‍

പ്രീ-ഡയബറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ചുണങ്ങാണ്, ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെവി മുതല്‍ കാലുകള്‍ വരെ പ്രത്യക്ഷപ്പെടാം. മൊത്തത്തില്‍, പ്രമേഹത്തിന് മുമ്പുള്ളവര്‍ക്ക് അഞ്ച് തരം ചുണങ്ങുകളുണ്ട്. ഇവയെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

* ഡിജിറ്റല്‍ സ്‌ക്ലിറോസിസ് - കഠിനമായ ചര്‍മ്മം, മെഴുക് പോലെയുള്ളതും കട്ടിയുള്ളതുമായ കൈകള്‍, ടൈപ്പ്-1 പ്രമേഹ രോഗികളില്‍ പലപ്പോഴും കാണപ്പെടുന്നു. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമാക്കി വിടുന്നത് പലപ്പോഴും ഗുരുതര പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

* ഡയബറ്റിസ് ഡെര്‍മോപ്പതി - പ്രായത്തിന്റെ പാടുകള്‍ പോലെ കാണപ്പെടുന്ന അവസ്ഥകള്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്നു. ഇത് കൂടാതെ ചെതുമ്പല്‍ ചര്‍മ്മത്തിന്റെ ഇളം തവിട്ട് പാടുകളും ഉണ്ടാവുന്നു.

പ്രീ-ഡയബറ്റിസിന്റെ ലക്ഷണങ്ങള്‍

പ്രീ-ഡയബറ്റിസിന്റെ ലക്ഷണങ്ങള്‍

* നെക്രോബയോസിസ് ലിപ്പോയ്ഡിക്ക ഡയബെറ്റിക്കോറം - താഴത്തെ കാലിലെ ചുണങ്ങ്, ചര്‍മ്മത്തിന്റെ ഉയര്‍ന്നതും തിളക്കമുള്ളതും ചുവന്നതുമായ പാടുകളാല്‍ കാണപ്പെടുന്ന അവസ്ഥയെയാണ് ഇത് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം.

* ഡയബറ്റിസ് ഫൂട്ട് സിന്‍ഡ്രോം - ചര്‍മ്മത്തിന് ഏല്‍ക്കുന്ന ആഘാതം മൂലം വികസിക്കുന്ന അള്‍സര്‍ ആണ് ഇത്. ഇതിനെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയായി മാറും.

* ബുള്ളോസിസ് ഡയബെറ്റിക്കോറം - ഡയബറ്റിക് ന്യൂറോപ്പതി (പ്രമേഹവുമായി ബന്ധപ്പെട്ട നാഡി ക്ഷതം) ഉള്ള രോഗികളെയാണ് ഈ അവസ്ഥ ബാധിക്കുന്നത്. ഇത് പ്രധാനമായും ബാധിക്കുന്നത് കൈകള്‍, കാലുകള്‍, മുന്‍ കാലുകള്‍, മുന്‍കൈകള്‍ എന്നിവിടങ്ങളിലാണ്. ഇത് കൂടാതെ ഇവ വരുന്നത് പലപ്പോഴും വേദനയില്ലാത്ത കുമിളകള്‍ പോലെയാണ്.

മറ്റ് ലക്ഷണങ്ങള്‍

മറ്റ് ലക്ഷണങ്ങള്‍

ചുണങ്ങു കൂടാതെ, പ്രമേഹത്തിനു മുമ്പുള്ള പ്രധാന ലക്ഷണങ്ങള്‍ എന്ന് പറയുന്നത് ചര്‍മ്മത്തിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടാവുന്ന നിറവ്യത്യാസമാണ്. കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, കക്ഷങ്ങള്‍, മുട്ടുകള്‍, കഴുത്ത് എന്നിവയുടെ നിറവ്യത്യാസം വരെയാകാം. ഇത് കറുത്തിരുണ്ട് കാണപ്പെടുന്നു. ഇത് കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിന്റെ മറ്റ് ചില പ്രധാന ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു. ഇത്തരം ലക്ഷണങ്ങളെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

 മറ്റ് ലക്ഷണങ്ങള്‍

മറ്റ് ലക്ഷണങ്ങള്‍

മങ്ങിയ കാഴ്ച, ക്ഷീണം, അമിതമായ ദാഹം, അമിതമായ മൂത്രമൊഴിക്കല്‍, പ്രധാനമായും രാത്രിയില്‍, മങ്ങിയ കാഴ്ച, എളുപ്പം ഉണങ്ങാത്ത വ്രണങ്ങളും മുറിവുകളും എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. പ്രമേഹം ഒരു ഗുരുതരമായ അവസ്ഥയാണെങ്കിലും കൃത്യമായ ശീലങ്ങളും ചിട്ടകളും കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ദിവസവും ഉണക്കമുന്തിരി കഴിക്കുന്നവരൊന്ന് ശ്രദ്ധിക്കണം: അപകടമാണ്ദിവസവും ഉണക്കമുന്തിരി കഴിക്കുന്നവരൊന്ന് ശ്രദ്ധിക്കണം: അപകടമാണ്

ഈ മൂന്ന് യോഗാസനങ്ങള്‍ ക്യാന്‍സര്‍ സാധ്യത കുറക്കുന്നുഈ മൂന്ന് യോഗാസനങ്ങള്‍ ക്യാന്‍സര്‍ സാധ്യത കുറക്കുന്നു

English summary

Prediabetes: Symptoms And Causes In Malayalam

Here in this article we are discussing about what is pre diabetes and its symptoms and causes in malayalam. Take a look.
Story first published: Friday, February 11, 2022, 15:16 [IST]
X
Desktop Bottom Promotion