For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശാരീരിക ബന്ധത്തിന് ശേഷം സ്ത്രീ വേദനകള്‍ നിസ്സാരമാക്കരുത്

|

ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന വേദനകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ തന്നെയാണ് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ഇത്തരത്തിലുള്ള വേദനകള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുകയാണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് തുടര്‍ന്ന് നില്‍ക്കുകയാണെങ്കില്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ ലൈംഗികാരോഗ്യത്തില്‍ എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണ്.

12 രാശിക്കാരില്‍ ഈ 7 രാശിക്കാരെ കണ്ണടച്ച് പ്രണയിക്കാം12 രാശിക്കാരില്‍ ഈ 7 രാശിക്കാരെ കണ്ണടച്ച് പ്രണയിക്കാം

നിങ്ങളുടെ ലൈംഗിക ബന്ധത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും ലൈംഗിക ബന്ധത്തിന് ശേഷമുണ്ടാവുന്ന രോഗാവസ്ഥകളെയാണ് കാണിക്കുന്നത്. എന്തുകൊണ്ടാണ് സ്ത്രീകളില്‍ ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നത് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. അതിന് പിന്നിലെ ചില കാരണങ്ങളും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

STI (ലൈംഗികമായി പകരുന്ന അണുബാധകള്‍

STI (ലൈംഗികമായി പകരുന്ന അണുബാധകള്‍

ലൈംഗിക ബന്ധത്തിന് ശേഷം നിങ്ങളില്‍ ഇത്തരത്തിലുള്ള വേദനകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ അത് ചില രോഗാവസ്ഥകളോ അണുബാധകളോ കൂടിയാവാം. ചില STI-കള്‍ ലൈംഗിക ബന്ധത്തിന് ശേഷം മലബന്ധത്തിനും വയറുവേദനയ്ക്കും കാരണമാകും. ഈ എസ്ടിഐകളില്‍ ക്ലമീഡിയ, ഹെപ്പറ്റൈറ്റിസ്, പിഐഡി എന്നിവ ഉള്‍പ്പെടുന്നു. അതുകൊണ്ട് ശ്രദ്ധിക്കാതെ വിടുന്നത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്.

വജൈനിസമസ്

വജൈനിസമസ്

ഒരു സ്ത്രീയുടെ യോനിക്ക് ചുറ്റുമുള്ള പേശികള്‍ സ്വമേധയാ ചുരുങ്ങുന്ന അവസ്ഥയാണ് ഇത്. അതിനാല്‍, ഈ അവസ്ഥയുള്ള ഒരാള്‍ക്ക് ലൈംഗികബന്ധം വേദനാജനകമായേക്കാം. കൂടാതെ, ലൈംഗിക ബന്ധത്തിന് ശേഷവും പേശികള്‍ വേദനിക്കുന്നത് തുടരാം. ഇത് സ്ത്രീകളില്‍ ലൈംഗിക ബന്ധം എന്ന് പറയുന്നത് വേദനാജനകമാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

രതിമൂര്‍ച്ഛ

രതിമൂര്‍ച്ഛ

ചില സ്ത്രീകളില്‍ ഓര്‍ഗാസം സംഭവിക്കുമ്പോള്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. രതിമൂര്‍ച്ഛയില്‍, യോനി പേശികള്‍ താളാത്മകമായ രീതിയില്‍ നീങ്ങുന്നു. ചിലപ്പോള്‍, ഇത് ചെറിയ വേദനകള്‍ ഉണ്ടാക്കുന്നുണ്ട്. ചില അവസ്ഥകളില്‍ ഓര്‍ഗാസം മലബന്ധത്തിന് കാരണമാകുന്നുണ്ട്.

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

ഗര്ഭപാത്രത്തിന് പുറംഭാഗത്ത് കിടക്കേണ്ട ടിഷ്യു പെല്‍വിക് ഭാഗത്ത് ഗര്ഭപാത്രത്തിന് പുറത്ത് കാണപ്പെടുന്ന ഒരു അവസ്ഥയാണിത്. ഇത് ലൈംഗികവേളയിലോ അതിന് ശേഷമോ ഒരാള്‍ക്ക് വേദന ഉണ്ടാവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ അവസ്ഥയിലും നിങ്ങള്‍ ഇത്തരം അവസ്ഥകളെ ശ്രദ്ധിക്കണം.

ആഴത്തിലുള്ള ലൈംഗിക ബന്ധം

ആഴത്തിലുള്ള ലൈംഗിക ബന്ധം

പുരുഷ ലൈംഗികാവയവം സ്ത്രീശരീരത്തിലേക്ക് ആഴത്തില്‍ എത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഈ അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് സെര്‍വിക്‌സ് വളരെ ശക്തമായി അടിക്കുകയാണെങ്കില്‍, അത് വേദനയോ മലബന്ധമോ ഉണ്ടാക്കാം. ഇത് ചിലരില്‍ മൂത്രശങ്കയും ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഫൈബ്രോയിഡുകള്‍

ഫൈബ്രോയിഡുകള്‍

ചിലരുടെ ഗര്‍ഭാശയ ഭിത്തിയില്‍ ഫൈബ്രോയിഡുകള്‍ കാണപ്പെടുന്നു. ഇവ ചില അവസ്ഥകളില്‍ ഉപകാരപ്രദമാണ്. എന്നാല്‍ ചിലരില്‍ ഇത്തരം ഫൈബ്രോയിഡുകള്‍ ലൈംഗിക ബന്ധത്തില്‍ വേദന ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം. ഡോക്ടറെ കാണുന്നതിന് ഒരു കാരണവശാലും വൈകരുത്. കാരണം ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

വൈകാരിക ട്രോമ

വൈകാരിക ട്രോമ

വൈകാരിക ആഘാതം നിങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തും, അതിന്റെ വ്യാപ്തി നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെങ്കിലും. ഇത് ലൈംഗികവേളയിലോ ശേഷമോ വേദനയും മലബന്ധമോ അല്ലെങ്കില്‍ വേദനയോ ആയി മാറുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.

ആര്‍ത്തവ സമയത്ത്

ആര്‍ത്തവ സമയത്ത്

നിങ്ങളുടെ ആര്‍ത്തവ സമയത്ത് നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധിച്ച് വേണം. കാരണം ഈ സമയത്ത് നിങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും വേദനകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

ഹോട്ട് ബാഗ് ഉപയോഗിക്കാം

ഹോട്ട് ബാഗ് ഉപയോഗിക്കാം

ലൈംഗിക ബന്ധത്തിന് ശേഷം ഒരാള്‍ക്ക് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, പേശികളെ വിശ്രമിക്കാന്‍ ഹോട്ട് ബാഗ് ഉപയോഗിക്കാംവുന്നതാണ്. പെല്‍വിക് അല്ലെങ്കില്‍ അടിവയറ്റിലെ വേദന ഒഴിവാക്കാന്‍ ഇത് സഹായിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കാണാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ചൂടുവെള്ളത്തില്‍ കുളിക്കാം

ചൂടുവെള്ളത്തില്‍ കുളിക്കാം

ചൂടുവെള്ളത്തില്‍ കുളിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ലൈംഗിക ബന്ധത്തിന് ശേഷം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വേദന കുറവില്ലെങ്കില്‍ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കണം.

English summary

Post Intimacy Cramps Causes and Remedies in Malayalam

Here in this article we are discussing about the post intimacy cramps causes and remedies. Take a look
Story first published: Thursday, October 14, 2021, 18:22 [IST]
X
Desktop Bottom Promotion