For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് ശേഷം പല്ല് ഒന്ന് ശ്രദ്ധിക്കണം; അപകടം അടുത്ത് തന്നെ

|

പല്ലിന്റെ ആരോഗ്യം പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്നതാണ്. എന്നാല്‍ ഓരോ അവസ്ഥയിലും പല്ലിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം വെല്ലുവിളിയില്‍ എത്തിക്കുന്നു എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. പല്ലിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നത് സാധാരണമാണ്. എന്നാല്‍ കൊവിഡ് ശേഷം ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്.

കൊവിഡ് വാക്‌സിന്‍ ആര്‍ത്തവത്തില്‍ മാറ്റം വരുത്തുന്നോ, പഠനം പറയുന്നത്കൊവിഡ് വാക്‌സിന്‍ ആര്‍ത്തവത്തില്‍ മാറ്റം വരുത്തുന്നോ, പഠനം പറയുന്നത്

കോവിഡ് -19 ല്‍ നിന്ന് രോഗമുക്തി നേടി ദിവസങ്ങള്‍ പിന്നിട്ടിട്ടും കോവിഡിന് ശേഷമുള്ള സങ്കീര്‍ണതകളും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളും പലരേയും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതില്‍ ക്ഷീണം, ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ തുടങ്ങിയ കോവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍ കൂടാതെ, ദന്ത സംബന്ധമായ പ്രശ്‌നങ്ങളും പലരിലും ഉണ്ടാവുന്നുണ്ട്. ഇവ എന്തൊക്കെയെന്നും കൃത്യമായി എങ്ങനെ ഇതിനെ പ്രതിരോധിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്.

സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍

സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍

സാധാരണ ആരോഗ്യ പ്രശ്‌നങ്ങള്‍ പലതിലും മോണയില്‍ രക്തസ്രാവം, വരണ്ട വായ, രുചി നഷ്ടപ്പെടുന്നത് എന്നിവയാണ് കോവിഡിന് ശേഷമുള്ള ഏറ്റവും സാധാരണമായ പ്രശ്‌നങ്ങള്‍. ദന്തഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, സുഖം പ്രാപിച്ച രോഗികളില്‍ 30-40% പേര്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിനായി എത്തുന്നുണ്ട്. മോണയില്‍ രക്തസ്രാവവും വായില്‍ വ്രണവും ഇതിന്റെ ഫലമായി ഉണ്ടാവുന്നു. എന്നാല്‍ ഇത് കൂടാതെ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും എന്തൊക്കെയാണ് നിങ്ങളുടെ ആരോഗ്യത്തില്‍ ദന്താരോഗ്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.

മാസ്‌ക് മൗത്ത് സിന്‍ഡ്രോം

മാസ്‌ക് മൗത്ത് സിന്‍ഡ്രോം

ദീര്‍ഘനേരം നിങ്ങള്‍ മാസ്‌ക് ഉപയോഗിക്കുന്നവരാണെങ്കില്‍ ചില പ്രശ്‌നങ്ങള്‍ നിങ്ങളുടെ വായില്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത് മൂലം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതോടൊപ്പം വായില്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. വായിലുണ്ടാവുന്ന ഈ പ്രശ്‌നത്തെ മാസ്‌ക് മൗത്ത് സിന്‍ഡ്രോം എന്നാണ് പറയുന്നത്.

ദന്തക്ഷയം

ദന്തക്ഷയം

കൊവിഡിന് ശേഷം പലരിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ദന്തക്ഷയം. കാരണം മാസ്‌ക് വെക്കുന്നതിലൂടെ പലപ്പോഴും നിങ്ങളുടെ വായ വരളുകയും അത് പലപ്പോഴും കൂടുതല്‍ ദന്ത പ്രശ്‌നങ്ങളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇത് കൂടുതല്‍ ദന്ത പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. വായില്‍ ഉമിനീര് വര്‍ദ്ധിക്കുന്നതാണ് പല്ലിന്റേയും വായുടേയും ആരോഗ്യത്തിന് നല്ലത് എന്നാല്‍ പലപ്പോഴും വായയില്‍ ഉമിനീര്‍ കുറയുന്നത് പലപ്പോഴും ദന്തക്ഷയത്തിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ പല്ലിന് പ്രതിസന്ധിയുണ്ടാക്കുന്നു.

നാവിലെ പൂപ്പല്‍

നാവിലെ പൂപ്പല്‍

നാവില്‍ പൂപ്പല്‍ ബാധ വര്‍ദ്ധിക്കുന്നത് പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നുണ്ട്. വായിലൂടെ ശ്വാസമെടുക്കുന്നതും നിര്‍ജ്ജലീകരണവും എല്ലാം പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ഇത് വഴി നാവില്‍ പൂപ്പല്‍ ബാധ വര്‍ദ്ധിക്കുകയും വായുടെ ആരോഗ്യത്തെ മോശകരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കൊവിഡിന് ശേഷമാണ് പലരിലും ഉണ്ടാവുന്നത്.

മോണവീക്കം

മോണവീക്കം

മോണവീക്കം നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നതാണ്. വായിലൂടെ ശ്വസിക്കുന്നതാണ് എന്തുകൊണ്ടും നിങ്ങളുടെ പല്ലിനെ പ്രശ്‌നത്തില്‍ ആക്കുന്നത്. മോണ ചുവന്ന നിറത്തില്‍ ആവുന്നതിലൂടെയും മോണയില്‍ തടിപ്പും വീക്കവും രക്തം പൊടിയുകയും ചെയ്യുന്നതിലൂടെയും ഇത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

വായ്‌നാറ്റം

വായ്‌നാറ്റം

പലപ്പോഴും വായ്‌നാറ്റം നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ അറിഞ്ഞിരിക്കേണ്ടത് നമ്മള്‍ മാസ്‌ക് കൂടുതല്‍ സമയം വെക്കുമ്പോള്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ്. വായ്‌നാറ്റത്തിലേക്ക് ഇത്തരം അവസ്ഥകള്‍ എത്തിക്കുന്നതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മാസ്‌ക് ധരിക്കുമ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. വായ് നാറ്റം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ് എന്നുള്ളതാണ് സത്യം.

ചുണ്ടിന്റെ കോണിലെ വിള്ളല്‍

ചുണ്ടിന്റെ കോണിലെ വിള്ളല്‍

ചുണ്ടിന്റെ കോണിലെ വിള്ളല്‍ പലപ്പോഴും നിങ്ങിളില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും കൊവിഡ് ബാധിച്ച് മാറുന്നവരില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്.

English summary

Post Covid Dental Complications In Malayalam

Here in this article we are discussing about the post covid dental complications. Take a look.
Story first published: Thursday, July 1, 2021, 17:11 [IST]
X
Desktop Bottom Promotion