For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് മുക്തരായവര്‍ ആശ്വസിക്കാന്‍ വരട്ടെ

|

ലോകത്താകമാനം വ്യാപിച്ച കോവിഡ് വൈറസില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുമ്പോഴും വൈറസ് ബാധിതരുടെ കണക്കുകള്‍ നമ്മുടെ രാജ്യത്ത് ദിനംപ്രതി മുകളിലോട്ടു തന്നെ കുതിച്ചുകൊണ്ടിരിക്കുന്നു. തുടക്കത്തില്‍ ഉണ്ടായ ജാഗ്രത ലോക്ക്ഡൗണിന് ഏഴുമാസത്തിനിപ്പുറം അല്‍പ്പം കുറഞ്ഞോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പല സംസ്ഥാനങ്ങളിലെയും അവസ്ഥയും അത്തരത്തിലാണ്. പലരുടെയും ചിന്ത വൈറസിന്റെ ശക്തി കുറഞ്ഞെന്നും പലര്‍ക്കും വൈറസ് ശരീരത്തില്‍ വന്നുപോയിക്കാണും എന്നൊക്കെയാണ്. എന്നാല്‍ ഇതൊക്കെ തെറ്റായ ചിന്താഗതിയാണെന്ന് ലോകാരോഗ്യ സംഘടന തന്നെ പ്രസ്താവനയിറക്കിയിരുന്നു.

Most read: 43% ഇന്ത്യക്കാരും വിഷാദരോഗികള്‍; റിപ്പോര്‍ട്ട്Most read: 43% ഇന്ത്യക്കാരും വിഷാദരോഗികള്‍; റിപ്പോര്‍ട്ട്

തുടര്‍ച്ചികിത്സയില്‍ ശ്രദ്ധക്കുറവ്

തുടര്‍ച്ചികിത്സയില്‍ ശ്രദ്ധക്കുറവ്

വൈദ്യശാസ്ത്രം ഇതുവരെയും കോവിഡ് പോസിറ്റീവ് രോഗികള്‍ക്കുള്ള ചികിത്സകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് നമുക്ക് പറയാനാകും. എന്നാല്‍ കോവിഡ് ബാധയില്‍ നിന്ന് മുക്തരായവരുടെ തുടര്‍ ചികിത്സകളെക്കുറിച്ച് അത്രയധികം പ്രാധാന്യം നല്‍കുന്നുമില്ല. മരണങ്ങള്‍ ഒഴിവാക്കാന്‍ രോഗീപരിചരണത്തിനു തന്നെയാണ് മെഡിക്കല്‍ വിദഗ്ധര്‍ ഊന്നല്‍ നല്‍കിയിരുന്നത്. കേരളത്തില്‍ രോഗികളെക്കാളും അധികമായി രോഗമുക്തി നേടുന്നവരിലെ വര്‍ധനവ് ഏവരും ശ്രദ്ധിച്ചുകാണും.

പോസ്റ്റ് കോവിഡ് സിന്‍ഡ്രോം

പോസ്റ്റ് കോവിഡ് സിന്‍ഡ്രോം

കോവിഡ് സ്ഥിരീകരിച്ച് പിന്നീട് നെഗറ്റീവ് ആയവര്‍ വളരെയേറെയുണ്ട് കേരളത്തില്‍. അതിനാല്‍ തന്നെ 'പോസ്റ്റ് കോവിഡ് സിന്‍ഡ്രോം' അഥവാ കോവിഡ് മുക്തരായവരുടെ തുടര്‍ജീവിതം ഏറെ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. കോവിഡ് രോഗമുക്തരായവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍ പല ആരോഗ്യപരമായ അസ്വസ്ഥതകളും രോഗങ്ങളും രോഗാവസ്ഥകളും കണ്ടുവരുന്നു എന്ന് ആരോഗ്യവിദഗ്ധര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കോവിഡിന്റെ പിടിയില്‍ നിന്ന് രക്ഷ നേടിയാലും ആളുകള്‍ ജീവിതത്തില്‍ ഏറെ ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Most read:തണുപ്പടിച്ചാലും കണ്ണ് ഡ്രൈ ആകുമോ?Most read:തണുപ്പടിച്ചാലും കണ്ണ് ഡ്രൈ ആകുമോ?

കഠിനമായ അസ്വസ്ഥതകള്‍

കഠിനമായ അസ്വസ്ഥതകള്‍

മറ്റു പല വൈറല്‍ ബാധകളുടെയും അനന്തരഫലമായി കഠിനമായ അസ്വസ്ഥതകള്‍ ആളുകളില്‍ കണ്ടുവരാറില്ല. എന്നാല്‍ കോവിഡ് വൈറസിന്‍രെ കാര്യത്തില്‍ നേരെ മറിച്ചാണ് അവസ്ഥ. ഉയര്‍ന്നുവരുന്ന തെളിവുകള്‍ പ്രകാരം കോവിഡ് 19ല്‍ നിന്ന് കരകയറുന്നവര്‍ക്ക് ശ്വാസതടസ്സം, ക്ഷീണം, തലവേദന, ആശയക്കുഴപ്പം എന്നിവയുള്‍പ്പെടെ നിരവധി ദീര്‍ഘകാല പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറയുന്നു.

ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍

ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍

ഒരു ശരാശരി കോവിഡ് 19 രോഗി സാധാരണയായി മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കുമെങ്കിലും, പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് രോഗമുക്തിക്കു ശേഷവും ആളുകള്‍ക്ക് വൃക്ക, ശ്വാസകോശം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടാകാം എന്നാണ്. കോവിഡ് 19ന്റെ മറ്റ് ദീര്‍ഘകാല പ്രത്യാഘാതങ്ങളില്‍ ന്യൂറോളജിക്കല്‍ അവസ്ഥകളും മാനസികാരോഗ്യ പ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു. കാരണം ഈ രോഗം തലച്ചോറിനെയും കേന്ദ്ര നാഡീവ്യവസ്ഥയെയും ആക്രമിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

Most read:എട്ടു മണിക്കൂറിലധികം ഉറങ്ങുന്നവരാണോ? അപകടംMost read:എട്ടു മണിക്കൂറിലധികം ഉറങ്ങുന്നവരാണോ? അപകടം

കോവിഡ് മുക്തിക്കുശേഷം ജീവിതം

കോവിഡ് മുക്തിക്കുശേഷം ജീവിതം

അതിനാല്‍ കോവിഡ് ബാധാമുക്തരായവര്‍ അവരുടെ തുടര്‍ന്നുള്ള ജീവിതത്തിലെ ഓരോ ചെറിയ അസ്വസ്ഥതകളും രോഗങ്ങളും പതിവായി നിരീക്ഷിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. കോവിഡ് നെഗറ്റീവ് ആയവര്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ സ്വയം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.

വ്യായാമം പതിവാക്കുക

വ്യായാമം പതിവാക്കുക

കോവിഡ് ബാധയില്‍ തുടരുമ്പോള്‍ തന്നെ നിങ്ങളുടെ ശാരീരിക ഊര്‍ജ്ജം നന്നേ കുറഞ്ഞെന്നു വരാം. ഇത് വ്യക്തികളുടെ ശരീരത്തിലെ വൈറസ് ബാധയുടെ തോത് അനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കും. അസുഖത്തില്‍ നിന്ന് സുഖം പ്രാപിച്ചുകഴിഞ്ഞാല്‍ നഷ്ടപ്പെട്ട ആരോഗ്യനില വീണ്ടെടുക്കാനും തുടര്‍ന്നുള്ള ജീവിതത്തില്‍ ആരോഗ്യത്തോടെ തുടരാനുമായി വ്യായാമം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക.

Most read:കൈവിറയലില്‍ തുടങ്ങുന്ന പാര്‍ക്കിന്‍സണ്‍സ് രോഗംMost read:കൈവിറയലില്‍ തുടങ്ങുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം

പോഷകസമൃദ്ധമായ ഭക്ഷണം

പോഷകസമൃദ്ധമായ ഭക്ഷണം

കോവിഡില്‍ നിന്ന് ആരോഗ്യം തിരിച്ചുപിടിക്കാനും ആരോഗ്യത്തോടെ തുടരാനുമായി പോഷകസമ്പന്നമായ ഭക്ഷണ ക്രമം ഉള്‍പ്പെടുത്തുക എന്നതാണ് മറ്റൊരു അടിസ്ഥാന രീതി. കൊറോണ വൈറസ് ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കുകയും, അതുപോലെ തന്നെ മരുന്നുകള്‍ നിങ്ങളുടെ ശരീരത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. പല രോഗികളിലും ശരീരഭാരം ക്രമാതീതമായി കുറയുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍, ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍, പച്ചക്കറികള്‍, മുട്ട, മാംസം എന്നിവ ചിട്ടപ്പെടുത്തിയ ഭക്ഷണ ക്രമം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുക.

ഓര്‍മ്മ പരീക്ഷിക്കുക

ഓര്‍മ്മ പരീക്ഷിക്കുക

കോവിഡ് വൈറസ് നിങ്ങളുടെ മെമ്മറി സെല്ലുകളെ തകര്‍ക്കുന്ന ഒന്നാണ്. നഷ്ടമായ ശ്രദ്ധ, വൈജ്ഞാനിക ചിന്താശേഷി, മെമ്മറി എന്നിവ വീണ്ടെടുക്കുന്നതിന്, ദിവസവും പസിലുകള്‍, മെമ്മറി ഗെയിമുകള്‍ എന്നിവ പരീക്ഷിക്കുക. നിങ്ങളുടെ മനസ്സിനെയും ബുദ്ധിയെയും ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ രൂപപ്പെടുത്തുക.

പ്രവര്‍ത്തനവേഗത കുറയ്ക്കുക

പ്രവര്‍ത്തനവേഗത കുറയ്ക്കുക

കോവിഡ് ചികിത്സ കഴിഞ്ഞ നിങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങളുടെ പഴയ ദൈനംദിന ശീലത്തിലേക്ക് ക്രമേണ മാറുന്നതിന് മതിയായ സമയം നല്‍കുക. നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയെ സാരമായി ആക്രമിച്ച ഒരു രോഗത്തെയാണ് നിങ്ങള്‍ നേരിട്ടതെന്ന് മനസ്സിലാക്കി ജീവിതത്തിലേക്ക് പതിയെ തിരിച്ചെത്തുക.

Most read:രാവിലെ ഈ 5 കാര്യങ്ങള്‍; പ്രമേഹം വരുതിയിലാക്കാംMost read:രാവിലെ ഈ 5 കാര്യങ്ങള്‍; പ്രമേഹം വരുതിയിലാക്കാം

മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കരുതിയിരിക്കുക

മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കരുതിയിരിക്കുക

കോവിഡ് നെഗറ്റീവ് ആയശേഷം നിങ്ങളില്‍ കാണുന്ന ഓരോ മാറ്റങ്ങളും കാര്യമായിയെടുക്കുക. ചെറിയ തലവേദന പോലും അവഗണിക്കാതിരിക്കുക. കോവിഡിനു ശേഷമുള്ള കാലഘട്ടത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

നിങ്ങള്‍ക്കായി സമയം നല്‍കുക

നിങ്ങള്‍ക്കായി സമയം നല്‍കുക

കോവിഡ് രോഗമുക്തരായാല്‍ തിരിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ വിശ്രമം ആവശ്യമാണെന്ന് മനസ്സിലാക്കുക. ഭാരപ്പെട്ട ജോലികള്‍ ചെയ്യാതിരിക്കുക. സഹായത്തിനായി നിങ്ങളുടെ പ്രിയപ്പെട്ടവരെ ഒപ്പം നിര്‍ത്തുക.

Most read:സ്‌ട്രോക്ക് കൂടുതലും സ്ത്രീകളില്‍; ഈ ലക്ഷണങ്ങള്‍

English summary

Post Covid Care: Things You Need To Do After Recovering From Coronavirus

After having recovered from coronavirus infection, it is important to follow a healthy lifestyle and also take note of any alarming signals. Here's everything you need to know.
X
Desktop Bottom Promotion