Just In
- 47 min ago
ഉള്ളിയും ബീറ്റ്റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടി
- 1 hr ago
ശനിയുടെ മകരം രാശി സംക്രമണത്തില്‍ 12 രാശിക്കും കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് വായിക്കൂ.
- 6 hrs ago
Daily Rashi Phalam: ഗ്രഹസ്ഥാനങ്ങള്‍ കടാക്ഷിക്കും, ഈ രാശിക്കാരുടെ ദിനം വിജയം; രാശിഫലം
- 20 hrs ago
കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്
Don't Miss
- News
നിയമസഭയിൽ പുറംതിരിഞ്ഞ് നിന്നു, എഴുന്നേറ്റു നടന്നു; ചിത്തരഞ്ജനെതിരെ സ്പീക്കറുടെ പ്രതികരണം
- Automobiles
പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti
- Movies
ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ, വിജയിക്കേണ്ടിയിരുന്നത് താനാണെന്നും താരം!
- Technology
IPhone: കൺഫ്യൂഷൻ തീർക്കണമേ.. ഐഫോൺ 13? അതോ ഐഫോൺ 14? ഏത് വാങ്ങണം
- Finance
ജൂലൈയില്‍ വാങ്ങാവുന്ന 3 ബാങ്ക് ഓഹരികള്‍; പട്ടികയില്‍ എസ്ബിഐയും
- Sports
IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്സണ്
- Travel
കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!
കോവിഡിന് ശേഷമുള്ള ഓര്‍മ്മത്തകരാറ്; ബ്രെയിന്‍ ഫോഗ് അപകടമാകുന്നത് ഇങ്ങനെ
പനി, ചുമ, ശ്വാസതടസ്സം, ക്ഷീണം എന്നിവയാണ് കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. എന്നിരുന്നാലും, ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍, അതായത് നിങ്ങളുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്നവയും കോവിഡിന്റെ കാര്യത്തില്‍ സംഭവിച്ചേക്കാം. കോവിഡ് വന്ന ആളുകള്‍ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ന്യൂറോളജിക്കല്‍ ലക്ഷണമാണ് ബ്രെയിന്‍ ഫോഗ് അഥവാ മസ്തിഷ്ക മൂടല്‍.
Most
read:
ഒമിക്രോണ്‍
ബാധിച്ച
66%
പേരും
മുന്‍പ്
കോവിഡ്
ബാധിച്ചവരെന്ന്
പഠനം
ചില സന്ദര്‍ഭങ്ങളില്‍, ഈ വൈജ്ഞാനിക വൈകല്യം നിങ്ങള്‍ക്ക് കോവിഡ് വന്ന ശേഷവും മാസങ്ങളോളം നീണ്ടുനിന്നേക്കാം. കൊവിഡ് അണുബാധയെ തുടര്‍ന്ന് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അത്തരത്തിലുള്ള ഒരു സങ്കീര്‍ണതയാണ് ബ്രെയിന്‍ ഫോഗ്. ഈ അവസ്ഥയെക്കുറിച്ച് കൂടുതലറിയാന്‍ ലേഖനം വായിക്കൂ.

എന്താണ് ബ്രെയിന്‍ ഫോഗ്
ബ്രെയിന്‍ ഫോഗ് എന്നത് ഒരു മെഡിക്കല്‍ പദമല്ല. ഇത് ഗവേഷകരോ ആരോഗ്യ വിദഗ്ധരോ കണ്ടെത്തിയിട്ടില്ല. ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പറയുന്നത് പ്രകാരം, വ്യക്തികള്‍ അവരുടെ ചിന്ത മന്ദഗതിയിലാകുമ്പോള്‍, അവ്യക്തവും ഷാര്പ്പായതുമല്ലാതിക്കുമ്പോള് അവര്‍ക്ക് എങ്ങനെ തോന്നുന്നുവോ അതാണ് ബ്രെയിന്‍ ഫോഗ് എന്ന് വിവരിക്കുന്നു. നാമെല്ലാവരും ചിലപ്പോള്‍ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഇത് അഭിമുഖീകരിക്കുന്നു. നിരവധി ഘടകങ്ങള്‍ ഇതിന് കാരണമാകാം. എന്നാല്‍ കോവിഡിന് ശേഷമുള്ള ഈ സങ്കീര്‍ണത പലരെയും പ്രശ്നത്തിലാക്കാറുണ്ട്. കൊറോണ വൈറസ് അണുബാധയില്‍ നിന്ന് കരകയറി മാസങ്ങള്‍ക്ക് ശേഷവും ഒരു വ്യക്തിയില്‍ നിലനില്‍ക്കുന്ന ലോംഗ് കോവിഡ് ലക്ഷണങ്ങളില്‍ ഒന്നാണ് ബ്രെയിന്‍ ഫോഗ് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്രെയിന്‍ ഫോഗ് അപകടമാകുന്നത് എങ്ങനെ
കോവിഡ് അണുബാധയില്‍ നിന്ന് കരകയറിയതിന് ശേഷം ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ബ്രെയിന്‍ ഫോഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോംഗ് കോവിഡ് ലക്ഷണങ്ങളില്‍ ഒന്നായി മസ്തിഷ്ക മൂടല്‍ കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, മിക്ക കേസുകളിലും ഇത് ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കാണാത്തവരിലും സംഭവിക്കുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷണ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി നടത്തിയ റിപ്പോര്‍ട്ട് പ്രകാരം, നേരിയ തോതില്‍ കൊവിഡ് അണുബാധയുണ്ടായിട്ടും ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആളുകള്‍ക്ക് ആറ് മുതല്‍ ഒമ്പത് മാസം വരെ ശ്രദ്ധയും ഓര്‍മ്മശക്തിയും മോശമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് പല പഠനങ്ങളും കോവിഡിന് ശേഷം രോഗികളില്‍ ശ്രദ്ധ നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്.
Most
read:മൂന്നിലൊരാള്‍ക്ക്
മരണം
വിതയ്ക്കുന്ന
'നിയോകോവ്
വൈറസ്';
മുന്നറിയിപ്പുമായി
ചൈന

ബ്രെയിന്‍ ഫോഗ് എങ്ങനെ കണ്ടെത്താം
വൈജ്ഞാനിക പ്രവര്‍ത്തനങ്ങല്‍ മന്ദതയിലാകുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ അത് ബ്രെയിന്‍ ഫോഗിന്റെ ലക്ഷണമാണെന്ന് ഉറപ്പിക്കാം. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ മറ്റോ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. ചില സമയങ്ങളില്‍, തലച്ചോറിനെ അതിന്റെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടായിരിക്കും. ഇത് തെളിയിക്കാന്‍ കഴിയുന്ന ഒരു ഉദാഹരണം, നിങ്ങള്‍ ആരോടെങ്കിലും സംസാരിക്കുമ്പോള്‍, കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം ചിന്ത നഷ്ടപ്പെടുകയും സംഭാഷണം തുടരാന്‍ കഴിയാതെ വരികയും ചെയ്യുന്നു. മറ്റ് ഉദാഹരണങ്ങള്‍ വായന, എഴുത്ത് അല്ലെങ്കില്‍ ഏതെങ്കിലും വീട്ടുജോലികള്‍ പോലെയുള്ള ചില പ്രധാന ജോലികള്‍ ചെയ്യുന്നതിനിടയില്‍ നിങ്ങളുടെ മനസ്സ് പെട്ടെന്ന് വ്യതിചലിച്ചേക്കാം.

ബ്രെയിന്‍ ഫോഗ് ലക്ഷണങ്ങള്‍
ഓര്‍മ്മ പ്രശ്നങ്ങള്‍
മാനസിക വ്യക്തതയുടെ അഭാവം
ഏകാഗ്രതക്കുറവ്
തലവേദന
ആശയക്കുഴപ്പം
മിക്ക ആളുകളും ഇടയ്ക്കിടെ ബ്രെയിന്‍ ഫോഗ് അനുഭവപ്പെടുന്നു. ഉറക്കം ശരിയായില്ലെങ്കിലോ അല്ലെങ്കില്‍ നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴോ നിങ്ങള്‍ക്ക് ഇത്തരത്തില്‍ മാനസികമായി മന്ദത തോന്നിയിരിക്കാം.

ബ്രെയിന്‍ ഫോഗ് അനുഭവപ്പെട്ടാല്‍ നിങ്ങള്‍ എന്തുചെയ്യണം
ഏകാഗ്രത നഷ്ടപ്പെടുമോ എന്നോര്‍ത്ത് വിഷമിക്കുന്നതിനുപകരം, ഒരു ഡോക്ടറെ സന്ദര്‍ശിക്കുക. കൊവിഡ് അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം പലരും ഇത് അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കുക. അതിനാല്‍ കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കുന്നത് സാധാരണ നിലയിലേക്ക് മടങ്ങാന്‍ നിങ്ങളെ സഹായിക്കും. മസ്തിഷ്ക പ്രവര്‍ത്തനക്ഷമതയുമായി ബന്ധപ്പെട്ട അവസ്ഥകള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം, കാരണം ശ്രദ്ധിച്ചില്ലെങ്കില്‍ ഈ അവസ്ഥ കൂടുതല്‍ വഷളാക്കും.
Most
read:ആവിപിടിത്തം
ശരിയായി
ചെയ്താല്‍
കോവിഡും
അടുക്കില്ല;
ഇതാണ്
ഗുണം

ബ്രെയിന്‍ ഫോഗ് നേരിടാനുള്ള മാര്‍ഗങ്ങള്‍
ഹാര്‍വാര്‍ഡ് ഹെല്‍ത്തിലെ വിദഗ്ധര്‍ ഒരു വ്യക്തിക്ക് ബ്രെയിന്‍ ഫോഗില്‍ നിന്ന് എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയില്‍ അഞ്ച് ദിവസം എയ്റോബിക് വ്യായാമങ്ങള്‍ ചെയ്യുക, നന്നായി ഉറങ്ങുക, ധാന്യങ്ങള്‍, ഒലിവ് ഓയില്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം പാലിച്ച് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു. ഈ വഴികള്‍ ബ്രെയിന്‍ ഫോഗിനെ നേരിടാന്‍ ഫലപ്രദമാണെന്നും വിദഗ്ധര്‍ പറയുന്നു. ഇവയ്ക്ക് പുറമേ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ശ്രമിക്കണം. വായന, സംഗീതം, യോഗ പരിശീലനം തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങള്‍ ശീലമാക്കുകയും പതിവായി ചെയ്യുകയും വേണം.