For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് മാറിയാലും പോസ്റ്റ് കോവിഡ് ബാധിക്കാമെന്ന ലക്ഷണങ്ങള്‍ ഇതാണ്

|

കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിച്ചതിനുശേഷം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളുടെ തുടര്‍ച്ചയാണ് ലോംഗ് കോവിഡ് അല്ലെങ്കില്‍ പോസ്റ്റ്-കോവിഡ് സിന്‍ഡ്രോം. അണുബാധയുടെ നിരക്ക് കുറയുമ്പോഴും ലോംഗ് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതില്‍ വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. അതിനാല്‍, നിങ്ങള്‍ അടുത്തിടെ വൈറസില്‍ നിന്ന് സുഖം പ്രാപിക്കുകയും ഇപ്പോഴും ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍, ചില ലക്ഷണങ്ങള്‍ നിങ്ങളോട് പറയും, നിങ്ങളുടേത് പോസ്റ്റ് കോവിഡ് പ്രശ്‌നമാണോ അല്ലയോ എന്ന്. നിങ്ങള്‍ ശ്രദ്ധിക്കേണ്ട അത്തരം ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍Most read: കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍

ലോംഗ് കോവിഡ് സാധ്യത ആര്‍ക്ക്?

ലോംഗ് കോവിഡ് സാധ്യത ആര്‍ക്ക്?

പഠനങ്ങള്‍ അനുസരിച്ച്, വ്യത്യസ്ത പ്രായത്തിലുള്ള പുരുഷന്മാരെയും സ്ത്രീകളെയും ലോംഗ് കോവിഡ് ബാധിക്കും. രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുള്ളവര്‍ അല്ലെങ്കില്‍ അണുബാധയെക്കുറിച്ച് ആദ്യം ബോധവാന്മാരല്ലാത്തവര്‍ പോലും ഇതില്‍പെടാം. കോവിഡ് രണ്ടാം തരംഗത്തില്‍ ആശുപത്രി വാസമോ അല്ലെങ്കില്‍ കഠിനമായ അണുബാധയോ ബാധിച്ചവര്‍ക്കും ലോംഗ് കോവിഡ് ലക്ഷണങ്ങളുടെ അപകടസാധ്യത കൂടുതലാണ്. അതിനാല്‍, കോവിഡ് നെഗറ്റീവ് ആയാലും കോവിഡിന്റെ പൂര്‍ണമായ വിരാമമായി കണക്കാക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. കോവിഡിന് ശേഷമുള്ള പല രോഗലക്ഷണങ്ങള്‍ക്കും അപൂര്‍വ്വമായി അധിക പരിചരണവും വിശ്രമവും ചിലപ്പോള്‍ വൈദ്യസഹായവും ആവശ്യമായി വന്നേക്കാം.

വിട്ടുമാറാത്ത വേദന

വിട്ടുമാറാത്ത വേദന

നിങ്ങള്‍ അണുബാധയിലൂടെ കടന്നുപോകുമ്പോള്‍ മയാല്‍ജിയയും വേദനയും ക്ഷീണത്തിന്റെ ലക്ഷണമാകാം. സാധാരണ വേദനയും വീക്കവും കുറയാന്‍ 3-4 ആഴ്ച എടുക്കും. എന്നാല്‍ കോവിഡ് കാരണമായുണ്ടാകുന്ന വിട്ടുമാറാത്ത വേദന നെഗറ്റീവായി ആഴ്ചകള്‍ക്ക് ശേഷവും വരാം. പുറംവേദന, സന്ധികളില്‍ കാഠിന്യം, പേശിവേദന, ശരീരവേദന എന്നിവയാണ് ഒരു വ്യക്തിക്ക് സാധാരണ വരാവുന്ന വേദനകള്‍. ഇതിന് പരിഹാരമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ഇവ കഠിനമായ വേദനയായും മാറിയേക്കാം. കോവിഡ് അതിജീവിച്ച 20% വരെ ആളുകളില്‍ നാഡീ വീക്കവും വേദനയുടെ ലക്ഷണങ്ങളും അനുഭവപ്പെടുമെന്ന് പഠനങ്ങള്‍ പറയുന്നു.

Most read:രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

നീണ്ടുനില്‍ക്കുന്ന ശ്വാസതടസ്സം

നീണ്ടുനില്‍ക്കുന്ന ശ്വാസതടസ്സം

ശ്വാസതടസ്സം അല്ലെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഗുരുതരമായ കോവിഡ് ലക്ഷണമായി കണക്കാക്കപ്പെടുന്നു. കഠിനമായ കോവിഡ് അണുബാധാ കേസുകളില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന രോഗികള്‍ക്ക് അത് മാറാന്‍ കുറച്ച് സമയമെടുത്തേക്കാം. അതിനാല്‍, ശ്വാസതടസ്സം, നെഞ്ചുവേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ കുറച്ചുകാലം തുടരാം.

ശബ്ദത്തിലെ മാറ്റം

ശബ്ദത്തിലെ മാറ്റം

തുടര്‍ച്ചയായ ചുമ, ശ്വാസകോശ ലഘുലേഖയില്‍ കടുത്ത വീക്കം എന്നിവ ഉണ്ടെങ്കില്‍ ശബ്ദത്തിലെ മാറ്റവും അനുഭവപ്പെടാം. രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ നിങ്ങള്‍ ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക. കുറച്ച് കാലത്തേക്ക് നിങ്ങളുടെ ശരീരം ഭാരപ്പെട്ട പണികള്‍ ചെയ്യരുത്. ചിലര്‍ക്ക് സുഖം പ്രാപിക്കാന്‍ കുറച്ച് കാലത്തേക്ക് ഓക്‌സിജന്‍ പിന്തുണയും ആവശ്യമായി വന്നേക്കാം.

Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്Most read:ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്

രക്തസമ്മര്‍ദ്ദത്തിലെ മാറ്റം, ബ്ലഡ് ഷുഗറിലെ മാറ്റം

രക്തസമ്മര്‍ദ്ദത്തിലെ മാറ്റം, ബ്ലഡ് ഷുഗറിലെ മാറ്റം

ലോംഗ് കോവിഡ് നിങ്ങളുടെ സുപ്രധാന ശരീര പ്രക്രിയകളെയും തടസ്സപ്പെടുത്തുമെന്ന് ഒന്നിലധികം പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശരീരത്തില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ്, ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്നിവ മുമ്പൊരിക്കലും പ്രശ്‌നം ഇല്ലാത്ത ഒരാള്‍ക്ക് പോലും പ്രത്യക്ഷപ്പെടാം. ലോകമെമ്പാടും പുതിയ കൊളസ്‌ട്രോള്‍, പ്രമേഹ കേസുകളില്‍ ആകസ്മികമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കോവിഡ് വീണ്ടെടുക്കലിനുശേഷം, നല്ല ഭക്ഷണക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു.

ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍

ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍

നീണ്ടുനില്‍ക്കുന്ന ചുമയും ശ്വാസതടസ്സവും സാധാരണ സവിശേഷതകളാണെങ്കിലും വൈറസില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം അഴ്ചകള്‍ കഴിഞ്ഞുണ്ടാകുന്ന അസിഡിറ്റി, ദഹന പ്രശ്‌നങ്ങള്‍, വയറ് വേദന, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാരണം, വൈറസ് ദഹനനാളത്തിലെ കോശങ്ങളെ ബാധിക്കുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്യും. കനത്ത മരുന്നുകള്‍ കാരണം ദഹനക്കുറവ്, വിശപ്പ് കുറയല്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും സംഭവിക്കാം, അവയില്‍ ചിലത് കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അതിനാല്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ തുടര്‍ച്ചയായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.

Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്

അസ്വസ്ഥതയും ക്ഷീണവും

അസ്വസ്ഥതയും ക്ഷീണവും

കോവിഡ് മുക്തിക്ക് ശേഷമുള്ള ബലഹീനതയും ക്ഷീണവും ഒരു സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു. കോവിഡ് ഒരു വൈറല്‍ അണുബാധയായി തുടരുമ്പോള്‍, അതില്‍ നിന്ന് സുഖം പ്രാപിക്കാന്‍ വളരെയധികം സമയമെടുക്കുകയും ശരീരം വളരെ ക്ഷീണിക്കുകയും ചെയ്യും. ദേഹാസ്വാസ്ഥ്യവും സാധാരണയായി അനുഭവപ്പെടുന്ന ഒന്നാണ്. കോവിഡിന് ശേഷമുള്ള ബലഹീനതയ്ക്കെതിരെ പോരാടുന്നതിന് ആന്റിഓക്സിഡന്റ്, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മിതമായ തലത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുകയും വേണം.

ഉത്കണ്ഠയും വേഗത്തിലുള്ള ഹൃദയമിടിപ്പും

ഉത്കണ്ഠയും വേഗത്തിലുള്ള ഹൃദയമിടിപ്പും

ശ്രദ്ധിക്കേണ്ട മറ്റൊരു പൊതു ലക്ഷണമാണ് ഉത്കണ്ഠ വര്‍ദ്ധിക്കുന്നതും ഉറക്ക പ്രശ്‌നങ്ങളും. കോവിഡ് അതിജീവിച്ചവര്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ദീര്‍ഘമായ ഒറ്റപ്പെടലില്‍ നിന്ന് ഉയര്‍ന്ന സമ്മര്‍ദ്ദം, ഉത്കണ്ഠ, പിടിഎസ്ഡി എന്നിവ അനുഭവിക്കുന്നതായി പലരും പരാതിപ്പെടുന്നു. വേദനയും ഉത്കണ്ഠയും പൊതു അസ്വാസ്ഥ്യവും ഒരു വ്യക്തിക്ക് നന്നായി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇതില്‍ നിന്ന് സുഖം പ്രാപിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സ്വയം പരിചരണവും ധ്യാനവും പരിശീലിക്കുക.

Most read:ഹൃദ്രോഗങ്ങള്‍ പലവിധം; ലക്ഷണങ്ങള്‍ അറിഞ്ഞ് ചികിത്സിച്ചാല്‍ രക്ഷMost read:ഹൃദ്രോഗങ്ങള്‍ പലവിധം; ലക്ഷണങ്ങള്‍ അറിഞ്ഞ് ചികിത്സിച്ചാല്‍ രക്ഷ

കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്നു

കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്നു

കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിച്ച ഒരു വ്യക്തിക്ക് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സുഖം പ്രാപിച്ച പല രോഗികളിലും അസ്ഥി നഷ്ടം (അവസ്‌കുലാര്‍ നെക്രോസിസ്), മയോകാര്‍ഡിറ്റിസ് എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവയ്ക്ക് കൃത്യമായ വൈദ്യസഹായം ആവശ്യമാണ്. ഈ ലക്ഷണങ്ങള്‍ അവഗണിക്കുകയോ കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുകയോ ചെയ്തില്ലെങ്കില്‍ അത് ഗുരുതരമാകും. അതിനാല്‍, നിങ്ങള്‍ക്ക് എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയോ അല്ലെങ്കില്‍ സുഖം പ്രാപിച്ചതിന് ശേഷം 3-4 മാസം നിങ്ങളുടെ ആരോഗ്യത്തില്‍ വ്യത്യാസം കാണാതിരിക്കുകയോ ചെയ്താല്‍, രോഗലക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതിന്റെ സൂചനയായിരിക്കാം.

English summary

Possible Signs And Symptoms You Are Suffering From Long COVID in Malayalam

These possible signs and symptoms could determine if what you are suffering from long COVID. Take a look.
X
Desktop Bottom Promotion