For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിഞ്ഞിരിക്കൂ, കോവിഡ് വാക്‌സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍

|

കോവിഡിനെതിരേയുള്ള ലോകത്തിന്റെ പോരാട്ടത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തതാണ് ഇന്ന് വിതരണത്തിന് തയാറായിട്ടുള്ള വാക്‌സിനുകള്‍. ഇന്ത്യയില്‍ നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിനേഷന്‍ നടത്തുന്നത്. മെയ് പകുതി മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകും.

Most read: കോവിഡ് രണ്ടാംതരംഗം; കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂMost read: കോവിഡ് രണ്ടാംതരംഗം; കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ കരുതിയിരിക്കൂ

പലരിലും വാക്‌സിന്‍ എടുത്തതിനു ശേഷം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചില അസ്വസ്ഥതകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുത്തിവയ്പ് നടത്തിയതിന് ശേഷം പനി, ഛര്‍ദ്ദി, പേശിവേദന, കുത്തിവച്ച സ്ഥലത്ത് വേദന, ഒരുതരം അസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടാം. ഇത്തരം പാര്‍ശ്വഫലങ്ങള്‍ക്ക് നിങ്ങള്‍ തയ്യാറായിരിക്കണം. എന്നിരുന്നാലും, കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുമ്പോള്‍, പാര്‍ശ്വഫലങ്ങളുടെ പട്ടിക ഉയരുന്നുണ്ട്. ഈ ലക്ഷണങ്ങള്‍ക്ക് കൃത്യമായി കാരണമാകുന്നത് എന്താണെന്ന് നിരീക്ഷിച്ചിട്ടില്ല. എന്നിരുന്നാലും, നിങ്ങള്‍ക്ക് വരാനിടയുള്ള ചില അസാധാരണ ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അവയില്‍ ചിലത് ഇവിടെ വായിച്ചറിയാം.

സാധാരണ പാര്‍ശ്വഫലങ്ങള്‍

സാധാരണ പാര്‍ശ്വഫലങ്ങള്‍

വാക്‌സിന്റെ സുരക്ഷാ പ്രൊഫൈല്‍ അനുസരിച്ച്, ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങളില്‍ ഇനിപ്പറയുന്ന ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ ഉള്‍പ്പെടുന്നു:

* തലവേദന

* ക്ഷീണം

* പേശി അല്ലെങ്കില്‍ സന്ധി വേദന

* പനി

* കുളിര്

* ഓക്കാനം

മറ്റ് പ്രശ്‌നങ്ങള്‍

മറ്റ് പ്രശ്‌നങ്ങള്‍

വാക്‌സിന്‍ കുത്തിവച്ച സ്ഥലത്ത് ചില വ്യക്തികളില്‍ സാധാരണയായി വേദനയും പ്രകോപനവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടാതെ, വാക്‌സിനിലെ ചില ചേരുവകളോട് ചിലര്‍ക്ക് അലര്‍ജി ഉണ്ടാകാം. അലര്‍ജി പ്രതിപ്രവര്‍ത്തനത്തിന്റെ ലക്ഷണങ്ങളില്‍ ചുണങ്ങ്, നീര്‍വീക്കം, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടാം. അനാഫൈലക്‌സിസിന്റെ ചില കേസുകളും ഉണ്ടായിട്ടുണ്ട്, ഇത് അലര്‍ജി പ്രതിപ്രവര്‍ത്തനത്തെ ബാധിക്കുന്ന കഠിനമായ പ്രശ്‌നമാണ്. എന്നിരുന്നാലും, അനാഫൈലക്‌സിസ് വളരെ അപൂര്‍വമായേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മറ്റ് ചില ലക്ഷണങ്ങള്‍ ഇവയാണ്:

Most read:കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശത്തിന് സാധിക്കുമെന്ന് പഠനംMost read:കോവിഡ് വൈറസിനെ ചെറുക്കാന്‍ സൂര്യപ്രകാശത്തിന് സാധിക്കുമെന്ന് പഠനം

ചുണ്ടിന് നീര്

ചുണ്ടിന് നീര്

മോഡേണ ജാബ് വാക്‌സിന്‍ കുത്തിവയ്പ് നടത്തിയ ചില ആളുകളില്‍ നിരീക്ഷിച്ച അസ്വസ്ഥതയാണ് ഇത്. പലരുടേയും ചുണ്ട് നീര് വയ്ക്കുന്നതായി കണ്ടുവരുന്നു. ലിപ് ഫില്ലറുകള്‍ ഉള്ള ആളുകള്‍ക്ക് ഒരു അലര്‍ജി പ്രതികരണം ഉണ്ടാകാമെന്ന് പറയപ്പെടുന്നു. ഇത് അപൂര്‍വവും അസാധാരണവുമായ ഒരു പാര്‍സ്വഫലമായി കണക്കാക്കപ്പെട്ടതാണ്. ഇത്തരം ആളുകള്‍ ഇത് വേദനാജനകമായ ഒരു പൊള്ളല്‍, അസ്വസ്ഥത, വായ വരള്‍ച്ച എന്നിവ സൃഷ്ടിക്കുന്നുവെന്ന് പറയുന്നു.

കുത്തിവച്ച സ്ഥലത്ത് ചുവപ്പ്

കുത്തിവച്ച സ്ഥലത്ത് ചുവപ്പ്

വൈകി കണ്ടെത്തിയ മറ്റൊരു പുതിയ പാര്‍ശ്വഫലമാണിത്. കുത്തിവയ്പ്പ് നടത്തിയ സ്ഥലത്ത് ഒരു വ്യക്തിക്ക് ചുവന്ന നിറത്തില്‍ ചൊറിച്ചില്‍ പോലെ കാണപ്പെടുന്നു. ചര്‍മ്മത്തിന്റെ ഒരുതരം റിയാക്ഷനായി ഇതിനെ കണക്കാക്കാം. ഇത്തരം പാര്‍ശ്വഫലം ഉള്ള ചില ആളുകള്‍ ഇത്് തൊടുന്നത് വേദനാജനകമാണെന്നും ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുചെയ്തു. ഈ പാര്‍ശ്വഫലത്തെ മറ്റുള്ളവയേക്കാള്‍ അല്പം വ്യത്യസ്തമാക്കുന്നത് എന്തെന്നാല്‍, ഇത് വാക്‌സിന്‍ എടുത്ത് ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞ് വരാം. ചിലപ്പോള്‍ വാക്‌സിന്‍ എടുത്ത് 7-9 ദിവസങ്ങള്‍ക്ക് ശേഷം ഇത് കാണപ്പെടുന്നു.

Most read:കോവിഡ് രണ്ടാംതരംഗം: പുതിയ ലക്ഷണങ്ങള്‍ ഇതാണ്; കരുതല്‍ വേണംMost read:കോവിഡ് രണ്ടാംതരംഗം: പുതിയ ലക്ഷണങ്ങള്‍ ഇതാണ്; കരുതല്‍ വേണം

ലിംഫ് നോഡുകള്‍ക്ക് തടിപ്പ്

ലിംഫ് നോഡുകള്‍ക്ക് തടിപ്പ്

കോവിഡ് വാക്‌സിനുകളുടെ വിചിത്രമായ പാര്‍ശ്വഫലം എന്ന് വിശേഷിപ്പിക്കാവുന്നവയില്‍ ഒന്നാണിത്. നിങ്ങളുടെ ലിംഫ് നോഡുകള്‍ (ലസികാ ഗ്രന്ഥികള്‍) തടിച്ചതായി കാണപ്പെടുന്നു. രോഗപ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് ലിംഫ് നോഡികള്‍. ഇവ ലസികാ വാഹിനികളാല്‍ ബന്ധിപ്പിക്കപ്പെട്ടുകൊണ്ട് കഴുത്ത്, ആമാശയം, കക്ഷം തുടങ്ങിയ പല ശരീരഭാഗങ്ങളിലും ഉണ്ട്. രോഗപ്രതിരോധ കുത്തിവയ്പ് നടത്തിയ നിരവധി ആളുകളില്‍ ഇത്തരം ഒരു പ്രതികരണം കാണിക്കുന്നത് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചിട്ടുണ്ട്.

രക്തം കട്ടപിടിക്കല്‍

രക്തം കട്ടപിടിക്കല്‍

കോവിഡ് വാക്‌സിന്‍ ചിലരില്‍ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്ക വാക്‌സിന്‍ ചില രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് നേരിട്ട് വാക്‌സിന്‍ മൂലം സംഭവിക്കുന്നതാണോ അല്ലയോ എന്ന് അറിയില്ലെങ്കിലും, ജാഗ്രത പാലിക്കേണ്ട അപൂര്‍വ സംഭവമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചില ആളുകള്‍ക്ക് മുന്‍കൂട്ടി നിലനില്‍ക്കുന്ന ഒരു രോഗാവസ്ഥ കാരണം ഇത് ഉണ്ടാകാം, ഇത് ശരീരത്തെ പ്ലേറ്റ്ലെറ്റുകള്‍ നശിപ്പിക്കാന്‍ കാരണമാകും.

Most read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയുംMost read:ഇതിനകം കോവിഡ് വന്നുപോയോ നിങ്ങള്‍ക്ക് ? ഈ ലക്ഷണങ്ങള്‍ പറയും

കാഴ്ച മങ്ങല്‍

കാഴ്ച മങ്ങല്‍

കോവിഡ് വാക്‌സിന്റെ മറ്റൊരു വിചിത്രമായ പാര്‍ശ്വഫലമാണിത്. ചില ആളുകളുടെ കാഴ്ച ദുര്‍ബലമാകുന്നു. ചില പഠനങ്ങള്‍ അനുസരിച്ച്, കുത്തിവയ്പ് എടുക്കുന്നതിലൂടെ ചില ആളുകള്‍ക്ക് കുറച്ച് ദിവസത്തേക്ക് കാഴ്ച മങ്ങിയതായി കാണപ്പെടുന്നു. ഫ്‌ളൂ വാക്‌സിന്‍ പോലുള്ള മറ്റ് വാക്‌സിനുകളിലും കാഴ്ച പ്രശ്‌നം സാധാരണയായി അനുഭവപ്പെടാമെന്ന് വിദഗ്ദ്ധര്‍ കരുതുന്നുണ്ട്.

English summary

Possible Side Effects After Getting a COVID-19 Vaccine

With more and more people receiving experimental shots, the list of side effects continues to rise. Take a look.
X
Desktop Bottom Promotion