For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറുവേദനയുടെ സ്ഥാനം പറയുന്ന അപകടം: നിങ്ങള്‍ക്ക് ഏത് ഭാഗത്താണ് വേദന?

|

വയറുവേദന എന്നത് സാധാരണ ഒരു അവസ്ഥയാണ്. എന്നാല്‍ ഇത് ഗുരുതരമായി മാറുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം. പലപ്പോഴും ചിലരെങ്കിലും വയറിന്റെ വിവിധ ഭാഗങ്ങളില്‍ കത്തുന്ന, മങ്ങിയ, മൂര്‍ച്ചയുള്ള വേദന എന്നിവ അനുഭവിക്കുന്നുണ്ട്. ചിലര്‍ക്കെങ്കിലും ഇതോടൊപ്പം മലബന്ധവും അനുഭവപ്പെടുന്നു. ഇതെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് നിലവില്‍ വളരെയധികം അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ വയറിന്റെ ഏത് സ്ഥാനത്താണ് വേദന എന്നതിനെ തിരിച്ചറിഞ്ഞ് വേണം പരിഹാരം കാണുന്നതിന്. വയറിലുണ്ടാവുന്ന ഇത്തരം അവസ്ഥകളെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.

Bellyache Reveals About Your Health

വയറിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഉണ്ടാവുന്ന വേദന പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. സ്വയം ചികിത്സ ആരംഭിക്കുന്നതിന് മുന്‍പ് അല്‍പം കാര്യങ്ങള്‍ മനസ്സിലാക്കണം. പലരിലും അനാരോഗ്യകരമായ ഭക്ഷണക്രമം, അമിതമായ ഭക്ഷണം, പുകവലി, ചില മരുന്നുകള്‍ എന്നിവ അള്‍സര്‍, പിത്തസഞ്ചി, നെഞ്ചെരിച്ചില്‍ എന്നീ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. ഇത് തന്നെയാണ് പലരിലും വേദനക്ക് കാരണവും. ഏതൊക്കെ ഭാഗങ്ങളില്‍ ഉള്ള വേദനകളാണ് അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എ്ന്ന് നോക്കാം.

വയറിന്റെ മുകള്‍ഭാഗം - ഗ്യാസ്

വയറിന്റെ മുകള്‍ഭാഗം - ഗ്യാസ്

നിങ്ങള്‍ക്ക് വയറിന്റെ മുകള്‍ ഭാഗത്താണോ വേദന എങ്കില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വയറിന്റെ മുകള്‍ ഭാഗത്ത് മങ്ങിയ വേദന അനുഭവപ്പെടുകയും നിങ്ങള്‍ക്ക് വീക്കം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അത് നിങ്ങള്‍ക്ക് ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ എന്ന് പറയുന്നത് വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതാണ് പലപ്പോഴും ഇത് കൂടാതെ വായില്‍ നിന്ന് വേഗത്തില്‍ വിഴുങ്ങുന്നതും ഇതിന് കാരണമാകും. എനര്‍ജി ഡ്രിങ്കുകള്‍, ബിയര്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ആമാശയത്തിലെ അമിത വാതകങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്നു.

രാജ്യത്ത് എച്ച്3എന്‍2 പടരുന്നു: ഒരാഴ്ച നീളുന്ന പനിയും ചുമയും അപകടകരംരാജ്യത്ത് എച്ച്3എന്‍2 പടരുന്നു: ഒരാഴ്ച നീളുന്ന പനിയും ചുമയും അപകടകരം

നെഞ്ചിന്റെ താഴത്തെ ഭാഗത്ത് വേദന: നെഞ്ചെരിച്ചില്‍

നെഞ്ചിന്റെ താഴത്തെ ഭാഗത്ത് വേദന: നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ (ആസിഡ് റിഫ്ലക്സ്) എന്ന അവസ്ഥ പലരും അനുഭവിച്ചിട്ടുണ്ടാവും. നിങ്ങളുടെ നെഞ്ചിന്റെ താഴത്തെ ഭാഗത്തും വയറിന്റെ മുകള്‍ ഭാഗത്തും ആണ് വേദന ഉണ്ടാവുന്നത്. കൂടാതെ, നിങ്ങളുടെ തൊണ്ടയില്‍ പൊള്ളുന്ന പോലെ അസ്വസ്ഥത ഉണ്ടാവുകയും ചെയ്യുന്നു. ഇത് ചിലപ്പോള്‍ നിങ്ങളുടെ തൊണ്ടയില്‍ അസിഡിക് രുചി ഉണ്ടാക്കുന്നതിനും കാരണമാകുന്നു. നെഞ്ചെരിച്ചിലിന് കാരണമാകുന്ന ഒരു കൂട്ടം ഭക്ഷണങ്ങളുണ്ട്. ഇതില്‍ കൊഴുപ്പുള്ളതും മസാലകള്‍ നിറഞ്ഞതുമായ ഭക്ഷണങ്ങള്‍, മദ്യം (പ്രത്യേകിച്ച് റെഡ് വൈന്‍), ഉള്ളി, ചോക്ലേറ്റ്, സിട്രസ് പഴങ്ങള്‍, കോഫി, കഫീന്‍ പാനീയങ്ങള്‍ എന്നിവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

അടിവയറ്റിലെ വേദന- അള്‍സര്‍

അടിവയറ്റിലെ വേദന- അള്‍സര്‍

പല കാരണങ്ങള്‍ കൊണ്ട് അടിവയറ്റില്‍ വേദനയുണ്ടാവാം. നിങ്ങളുടെ മുകളിലെ വയറിലും താഴേയും മൂര്‍ച്ചയുള്ള വേദനയ്ക്ക് കാരണം പലപ്പോഴും അള്‍സര്‍ ആകാം. നിങ്ങളുടെ വയറിലെ ലൈനിംഗ് തകരാറിലാകുമ്പോള്‍ അള്‍സര്‍ ഉണ്ടാവുന്നു. ശക്തമായ വേദനസംഹാരികളും ഇവയ്ക്ക് കാരണമാകും. അള്‍സറിന്റെ മറ്റ് ലക്ഷണങ്ങള്‍ ഇവയാണ്. വിശപ്പ്, ഓക്കാനം, ഇരുണ്ട നിറത്തിലുള്ള മലം, വിശദീകരിക്കാത്ത ശരീരഭാരം, ഛര്‍ദ്ദി, നെഞ്ചുവേദന. ചില മരുന്നുകള്‍ ഉപയോഗിക്കുന്നതും പുകവലിക്കുന്നതും അമിതമായി മദ്യപിക്കുന്നതും എല്ലാം ആമാശയത്തെ പ്രതികൂലമായി ബാധിക്കുന്നു.

ഡയറിയയും വേദനയും

ഡയറിയയും വേദനയും

നിങ്ങളുടെ വയറുവേദന നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. അതികഠിനമായ വേദനയും മലബന്ധവും ഒരുമിച്ച് അനുഭവപ്പെടുകയാണെങ്കില്‍ ഇത്തരം അവസ്ഥകള്‍ ശ്രദ്ധിക്കാം. കൂടാതെ വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി, ഇടയ്ക്കിടെയുള്ള പേശിവേദന അല്ലെങ്കില്‍ തലവേദന, കുറഞ്ഞ പനി എന്നിവയും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ഗ്യാസ്ട്രോഎന്റൈറ്റിസ് ഉണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ കാരണങ്ങള്‍ ഇവയാണ്. മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

സ്ത്രീ ശരീരവും പ്രത്യുത്പാദന ശേഷിയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാണ്സ്ത്രീ ശരീരവും പ്രത്യുത്പാദന ശേഷിയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാണ്

വേദനയും ദഹനക്കേടും - പാലിന്റെ അലര്‍ജി

വേദനയും ദഹനക്കേടും - പാലിന്റെ അലര്‍ജി

ചിലരില്‍ പാലിന്റെ അലര്‍ജി പല വിധത്തിലാണ് അസ്വസ്ഥത ഉണ്ടാക്കുന്നത്. പാലിന്റെ അലര്‍ജിയെ സൂചിപ്പിക്കുന്ന ചില സാധാരണ ലക്ഷണങ്ങളാണ് വയറുവേദന, ശരീരവണ്ണം എന്നിവയെല്ലാം. ഇത് വയറിളക്കം, ഗ്യാസ്, അല്ലെങ്കില്‍ മലബന്ധം എന്നിവയ്ക്ക് കാരണമാകും. തലവേദന, ക്ഷീണം, ഏകാഗ്രത നഷ്ടപ്പെടുന്നത്, പേശി സന്ധി വേദനയും, വായിലെ അള്‍സര്‍, മൂത്രമൊഴിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയും മറ്റ് ചില ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ലാക്ടോസ് അലര്‍ജിയാണ് പലപ്പോഴും ഇതിന് കാരണം.

അടിവയറ്റിലും തോളിനടിയിലും വേദന - പിത്താശയക്കല്ല്

അടിവയറ്റിലും തോളിനടിയിലും വേദന - പിത്താശയക്കല്ല്

നിങ്ങളുടെ ശരീരത്തില്‍ പിത്താശയക്കല്ല് ഉണ്ടെന്ന് മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ല. ദഹനരസങ്ങള്‍ കരളില്‍ നിന്ന് ചെറുകുടലിലേക്ക് പോവുന്ന അവസ്ഥയില്‍ നിങ്ങളുടെ ഒരു നാളത്തില്‍ വീക്കം ഉണ്ടെങ്കില്‍ മാത്രമേ പിത്താശയക്കല്ല് നിങ്ങളെ ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാവുകയുള്ളൂ. ഈ സാഹചര്യത്തില്‍, ലക്ഷണങ്ങള്‍ അടിവയറ്റിലും തോളിലും ഉണ്ടാവുന്ന വേദന തന്നെയാണ്. പലപ്പോഴും മുകളില്‍ വലത് ഭാഗത്തെ വയറിലെ കഠിനവും പെട്ടെന്നുള്ള വേദന, പനി, വിറയല്‍, ഓക്കാനം എന്നിവ ശ്രദ്ധിക്കണം.

ഇതിന്റെ കാരണങ്ങള്‍

ഇതിന്റെ കാരണങ്ങള്‍

പിത്താശയക്കല്ല് രൂപപ്പെടാന്‍ കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ചിലരില്‍ അമിതവണ്ണമോ ഗര്‍ഭം, ഉയര്‍ന്ന കൊഴുപ്പും ഉയര്‍ന്ന കൊളസ്ട്രോളും എല്ലാം ഇത്തരത്തിലുള്ള കാരണങ്ങളാണ്. വേണ്ടത്ര ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുക, പാരമ്പര്യം, പ്രമേഹം, മരുന്നുകള്‍ കഴിക്കുക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ ഹോര്‍മോണ്‍ തെറാപ്പി മരുന്നുകള്‍ എന്നിവയെല്ലാം ചില അവസരങ്ങളില്‍ പിത്താശയക്കല്ലായി മാറുന്നു. ഇത്തരം കാര്യങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കണം.

കാലില്‍ നീര് ഇങ്ങനെയെങ്കില്‍ കിഡ്‌നിക്ക് ഗുരുതര തകരാറ്: വേദനയും ചൊറിച്ചിലും പുറകേകാലില്‍ നീര് ഇങ്ങനെയെങ്കില്‍ കിഡ്‌നിക്ക് ഗുരുതര തകരാറ്: വേദനയും ചൊറിച്ചിലും പുറകേ

English summary

Position Of Your Bellyache Reveals About Your Health In Malayalam

Here in this article we are discussing about the position of your stomach pain reveals about your health. Read on.
X
Desktop Bottom Promotion