For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണം പതിയിരിക്കുന്നു ഈ ചെടികളില്‍ ;വീട്ടില്‍ വേണ്ട

|

ഈ ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന അല്ലെങ്കില്‍ സമയം കണ്ടെത്തുന്ന ഒന്നാണ് തോട്ട പരിപാലനം. നിരവധി തരത്തിലുള്ള ചെടികളും മറ്റും കണ്ടെത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും ഇഷ്ടം പോലെ സമയമാണ് എല്ലാവരും ചിലവാക്കുന്നത്. ഇന്‍ഡോര്‍ ഗാര്‍ഡനിംങ് ഇപ്പോള്‍ ഒരു ഹരമായി മാറിയിരിക്കുകയാണ്. എന്നാല്‍ പലപ്പോഴും ഇതിന് പിന്നില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി നമുക്ക് പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടാവുന്നതാണ്. പലരും വീട്ടിനുള്ളില്‍ ഇന്റോര്‍ ചെടികള്‍ വളര്‍ത്തുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. എന്നാല്‍ ഇത്തരത്തില്‍ വീട്ടില്‍ ചെടികള്‍ വെക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

നാട്ടിന്‍ പുറത്തുണ്ട് മരണവുമായി ഈ ചെടിനാട്ടിന്‍ പുറത്തുണ്ട് മരണവുമായി ഈ ചെടി

വീടുകള്‍ അലങ്കരിക്കുമ്പോള്‍, ആളുകള്‍ ശ്രദ്ധിക്കേണ്ട സസ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത് അവസാനിപ്പിക്കാം, പ്രത്യേകിച്ചും നിങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാകുമ്പോള്‍. കാരണം നമ്മള്‍ അലങ്കാരത്തിന് കൊണ്ട് വെക്കുന്ന ചെടി നിങ്ങളുടെ മരണത്തിന് കാരണമാകുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കൂ. എന്നാല്‍ അത്തരത്തില്‍ ഒരു അന്തരീക്ഷമാണ് പല ചെടികളും ഉണ്ടാക്കുന്നത്. ഇതിനെക്കുറിച്ച് ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ചെടി നടുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഹാനീകരമാകാത്ത രീതിയില്‍ വേണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ. ഏതൊക്കെ ചെടിയാണ് വീട്ടിനുള്ളില്‍ വളര്‍ത്താന്‍ പാടില്ലാത്തത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഡിഫെന്‍ബാച്ചിയ

ഡിഫെന്‍ബാച്ചിയ

പേരുകേട്ടാല്‍ വിദേശിയാണെന്ന് നമുക്ക് തോന്നുമെങ്കിലും നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സാധാരണ കാണുന്ന ഒരു ചെടിയാണ് ഇത്. മനോഹരമായ നിറമുള്ള ഇലകള്‍ ഉണ്ടെങ്കിലും, ലഹരിയിലേക്ക് നയിച്ചേക്കാവുന്ന പ്രധാന സസ്യങ്ങളില്‍ ഒന്നാണ് ഡീഫെന്‍ബാച്ചിയ. ആകസ്മികമായി ഇതില്‍ നിന്ന് പുറത്ത് വരുന്ന ഘടകങ്ങള്‍് വായില്‍ പൊട്ടല്‍, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി, വായയിലും തൊണ്ടയിലും കത്തുന്ന സംവേദനം, വീക്കം, വേദന എന്നിവയ്ക്ക് കാരണമായേക്കാം. അതുകൊണ്ട് ഈ ചെടികള്‍ നടുന്നത് അല്‍പം ശ്രദ്ധിച്ച് വേണം.

സാന്‍സെവേരിയ

സാന്‍സെവേരിയ

സര്‍പ്പപ്പോള എന്ന് പറഞ്ഞാല്‍ നമ്മളില്‍ പലര്‍ക്കും അറിയാം. എന്നാല്‍ സാന്‍സെവേരിയ എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയണം എന്നില്ല. വീടിന്റെ അലങ്കാരത്തിന് ഉപയോഗിക്കുന്ന ഇന്‍ഡോര്‍ പ്ലാന്റാണ് സാന്‍സെവിയേരിയ, ''സ്നേക്ക് പ്ലാന്റ്'' എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഈ പ്ലാന്റ് സപ്പോണിന്‍ എന്ന പദാര്‍ത്ഥം വഹിക്കുന്നു, ഇത് കഴിച്ചാല്‍ വിഷാംശം ഉണ്ടാകാം. സാപ്പോണിനുകള്‍ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമായതിനാല്‍ വളര്‍ത്തുമൃഗങ്ങളെ അതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാണ് നല്ലത്. ഇത് അവയുടെ മരണത്തിന് വരെ കാരണമാകുന്നുണ്ട്. ചെറിയ കുട്ടികള്‍ക്കും ഇത് വലിയ തോതില്‍ അപകടം ഉണ്ടാക്കുന്നതാണ്.

 ഇസെഡ് പ്ലാന്റ്

ഇസെഡ് പ്ലാന്റ്

''ZZ പ്ലാന്റ്'' എന്ന് വിളിക്കപ്പെടുന്ന സാമിയോകുല്‍കാസ് സാമിഫോളിയ, കഴിച്ചാല്‍ വേദന, ചര്‍മ്മത്തില്‍ പ്രകോപനം, വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ഇതുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍, ഈ ഭാഗം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക, ആവശ്യമെങ്കില്‍ ഒരു മെഡിക്കല്‍ പ്രൊഫഷണലുമായി ബന്ധപ്പെടുക. കാരണം അത്രക്കും അപകടകാരിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

courtesy: wikipedia

കറ്റാര്‍

കറ്റാര്‍

കറ്റാര്‍വാഴയുടെ തന്നെവ ഗണത്തില്‍ വരുന്ന മറ്റൊരു ചെടിയാണ് കറ്റാര്‍. കറ്റാര്‍ ചെടിക്ക് പലതരം ഉപയോഗങ്ങളുണ്ട്, ഈ പട്ടികയില്‍ അതിന്റെ സാന്നിധ്യം നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം! വയറിളക്കം, അലര്‍ജി, വൃക്ക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന വസ്തുക്കള്‍ ഈ പ്ലാന്റില്‍ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നത് അല്‍പം സൂക്ഷിച്ച് വേണം എന്നുള്ളതാണ്. അല്ലെങ്കില്‍ അത് അപകടം വരുത്തി വെക്കുന്നുണ്ട്.

ജമന്തി

ജമന്തി

നല്ല ഭംഗിയുള്ള പൂക്കളുമായി നില്‍ക്കുന്ന ജമന്തി കാണുന്നതിന് നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ ജമന്തി വീട്ടിനുള്ളില്‍ വളര്‍ത്താന്‍ അത്ര നല്ല ചെടിയല്ല എന്നുള്ളതാണ് സത്യം. ഇത് അറിയാതെയെങ്കിലും കഴിച്ചാല്‍, മാരിഗോള്‍ഡ്‌സ് എന്നറിയപ്പെടുന്ന ടാഗെറ്റുകള്‍ ദഹനനാളത്തിന്റെ അസ്വസ്ഥതയ്ക്ക് കാരണമായേക്കാം. ചെടിയില്‍ നിന്നുള്ള സ്രവം ചര്‍മ്മത്തില്‍ തിണര്‍പ്പ് ഉണ്ടാക്കാം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഹാര്‍ട്ട്ലീഫ് ഫിലോഡെന്‍ഡ്രോണ്‍

ഹാര്‍ട്ട്ലീഫ് ഫിലോഡെന്‍ഡ്രോണ്‍

ഫിലോഡെന്‍ഡ്രോണില്‍ കാല്‍സ്യം ഓക്‌സലേറ്റ് എന്ന പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്, ഇത് വേദന ഉണ്ടാക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ ചെടി മനോഹരമാണെന്ന് തോന്നുമെങ്കിലും, വളര്‍ത്തുമൃഗങ്ങളെ അതില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഓര്‍മ്മിക്കുക. കാരണം ഇത് വളരെയധികം അപകടകരമായി മാറുന്നു എന്നുള്ളത് തന്നെ കാരണം.

courtesy: wikipedia

 കാലാഡിയം

കാലാഡിയം

ചേമ്പിന്റെ ഇലകള്‍ പോലെയാണ് ഇതിന്റെ ഇലകള്‍.ഇത് ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകള്‍ മനോഹരവും സ്വാഗതാര്‍ഹവുമാണെന്ന് തോന്നുമെങ്കിലും സൂക്ഷിക്കുക, ഈ ചെടി അപകടകരവും വിഷമുള്ളതുമാണ്. മൃഗങ്ങളും കുട്ടികളും കാലാഡിയം ഇലകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവെങ്കില്‍, വീര്‍പ്പുമുട്ടല്‍, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവ അനുഭവപ്പെടാം. ഇത്തരം സാഹചര്യങ്ങളില്‍, ഒരു ടോക്്‌സിക്കോളജി സ്‌പെഷ്യലിസ്റ്റുമായോ അല്ലെങ്കില്‍ വിഷം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദ്ധനുമായോ ബന്ധപ്പെടുന്നതും ബാധിക്കുന്ന പ്രദേശം കഴുകുന്നതും തുടയ്ക്കുന്നതും നല്ലതാണ്.

courtesy : wikipedia

പോത്തോസ്

പോത്തോസ്

പോത്തോസ് ചെടികള്‍ക്ക് വലിയതും മനോഹരവുമായ ആകൃതിയിലുള്ള ഇലകളുള്ളതും ആണ്. അത് ഗാര്‍ഹിക അലങ്കാരത്തിന്റെ കാര്യത്തില്‍ വളരെ മനോഹരമായതായത് കൊണ്ട് തന്നെയാണ് ഇന്‍ഡോര്‍ പ്ലാന്റിന്റെ കാര്യത്തില്‍ ഇത്രയധികം പ്രിയപ്പെട്ടതായി മാറിയത്. ഈ പേര് അല്‍പ്പം വിചിത്രമായി തോന്നാമെങ്കിലും, നിങ്ങള്‍ക്ക് അതിന്റെ മറ്റൊരു പേര് പരിചിതമായിരിക്കും ഡെവിള്‍സ് ഐവി എന്നാണ് അത്. മുകളില്‍ സൂചിപ്പിച്ച സസ്യങ്ങളെപ്പോലെ, ഈ ചെടിക്കും കാല്‍സ്യം ഓക്‌സലേറ്റ് പോലുള്ള പദാര്‍ത്ഥങ്ങളുണ്ട്, ഇത് ചുണ്ടുകള്‍, നാവ്, വായ എന്നിവയില്‍ പ്രകോപിപ്പിക്കാം, അമിതമായി ഛര്‍ദ്ദിക്കുകയും ചെയ്യും.

courtesy : wikipedia

യൂഫോര്‍ബിയ തിരുകാല്ലിസ്

യൂഫോര്‍ബിയ തിരുകാല്ലിസ്

ഈ ചെടി ത്വക്കും കണ്ണുകള്‍ അതീവമായി പ്രകോപിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതില്‍ നിന്നും പുറത്ത് വരുന്ന സ്രവം ആണ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. അതുകൊണ്ടാണ് കയ്യുറകളും ഗ്ലാസ്സും ഉപയോഗിച്ച് ഈ ചെടി കൈകാര്യം ചെയ്യണം എന്ന് പറയുന്നത്. പ്ലാന്റ് കണ്ണുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍, ചുവപ്പ്, ചൊറിച്ചില്‍, കണ്ണില്‍ എരിച്ചില്‍ എന്നിവ സംഭവിക്കുകയും ആളുകളുടെ കാഴ്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

courtesy: wikipedia

ഫോക്‌സ്‌ഗ്ലോവ്

ഫോക്‌സ്‌ഗ്ലോവ്

ഡിജിറ്റലിസ് പര്‍പ്യൂറിയ എന്നും അറിയപ്പെടുന്ന ഈ മനോഹരമായ പൂവ് അലങ്കാരത്തോട്ടങ്ങളില്‍ കാണപ്പെടുന്നു അല്ലെങ്കില്‍ ഒരു വീട്ടുചെടിയായി ഉപയോഗിക്കുന്നു. അതിന്റെ ഇലകള്‍, പൂക്കള്‍, വിത്തുകള്‍ എന്നിവപോലും ഡിഗോക്‌സിന്‍ എന്നറിയപ്പെടുന്ന ഒരു വസ്തു വഹിക്കുന്നു, അത് മൃഗങ്ങള്‍ക്കും അത് കഴിക്കുന്ന മനുഷ്യര്‍ക്കും മാരകമായേക്കാം. വിഷാംശം ഉള്ളതിനാല്‍, ഈ പ്ലാന്റ് വീട്ടില്‍ സൂക്ഷിക്കുന്നത് ചുറ്റുമുള്ള ആളുകള്‍ക്കും മൃഗങ്ങള്‍ക്കും ആരോഗ്യപരമായ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. ഇവയില്‍ എന്തെങ്കിലും നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

courtesy: wikipedia

English summary

Poisonous Houseplants, Their Health Effects

Here in this article we are discussing about some poisonous houseplants, their health effects. Take a look.
X