Latest Updates
-
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും!
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും ഇഞ്ചി പ്ലം ജ്യൂസ് ദിനവും
രോഗപ്രതിരോധ ശേഷി എന്നത് വളരെയധികം കുറഞ്ഞ് കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം ഇപ്പോള്‍ പോവുന്നത്. അതിന്റെ ഫലമായാണ് കൊവിഡ് പോലുള്ള രോഗാവസ്ഥകള്‍ നിങ്ങളില്‍ നിന്ന് വിട്ടുമാറാതെ നില്‍ക്കുന്നത്. ഇപ്പോഴാകട്ടെ മഴക്കാലം കൂടി വന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥയില്‍ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ജലദോഷവും ശ്വാസ കോശ സംബന്ധമായ രോഗങ്ങളും ചുമയും പനിയും എല്ലാം ആളുകളെ പെട്ടെന്ന് ബാധിക്കുന്നു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് പ്ലം- ഇഞ്ചി ജ്യൂസ് കഴിക്കാവുന്നതാണ്.

മഴ കൂടുമ്പോള്‍ പലപ്പോഴും നമ്മുടെ ആരോഗ്യവും പ്രതിരോധശേഷിയും തകരാറിലായേക്കാം, ഇത് നമുക്ക് അസുഖം വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് ജലദോഷമോ തൊണ്ടവേദനയോ ചുമയോ ചെറിയ പനിയോ ഒക്കെ ആയി പരിണാമം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അതിന് വേണ്ടി പ്ലം ജ്യൂസ് വളരെയധികം സഹായിക്കുന്നു. ഇഞ്ചി സര്‍വ്വ രോഗനിവാരിണിയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് നിങ്ങളെ വളരെയധികം സഹായിക്കുന്നു. എന്തൊക്കെയാണ് പ്ലം ജ്യൂസിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

പ്ലം ഗുണങ്ങള്‍
ആരോഗ്യത്തെ സഹായിക്കുന്ന പോഷകങ്ങളുടെ സമൃദ്ധമായ ഉറവിടമാണ് പ്ലംസ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ പുളിച്ച പഴങ്ങള്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ആന്റിഓക്സിഡന്റും ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. പല പ്രതിസന്ധികളില്‍ നിന്നും ശരീരത്തെ സഹായിക്കുന്നതിന് പ്ലം മികച്ചത് തന്നെയാണ്. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവയ്ക്കൊപ്പം ക്രോമിയം, പൊട്ടാസ്യം, സെലിനിയം എന്നിവയുള്‍പ്പെടെയുള്ള ധാതുക്കളും ഉള്‍പ്പെടുന്നു. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് മികച്ചതാണ്. അതുകൊണ്ട് ഒരു കാരണവശാലും പ്ലം ഒഴിവാക്കരുത് ഭക്ഷണത്തില്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഇഞ്ചി
ഇഞ്ചി ഏത് രോഗത്തിനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ഇഞ്ചി ഉപയോഗിക്കുന്നത് മികച്ച ഓപ്ഷനാണ് എന്നതാണ്. ഏത് പ്രശ്നത്തേയും പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി ഉപയോഗിക്കാം. ദിവസവും ഭക്ഷണത്തോടൊപ്പം അല്പം ഇഞ്ചി കഴിക്കുന്നത് നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായത് കൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ നേരിടുന്നതിന് സഹായിക്കുന്നു ഇഞ്ചി. ഇഞ്ചി തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നതിനും ശ്രദ്ധിക്കുക.

ജ്യൂസ് തയ്യാറാക്കാന്‍
ജ്യൂസ് തയ്യാറാക്കാന്‍ ആദ്യം വേണ്ടത് 1 പ്ലം, 1 ടീസ്പൂണ്‍ ഇഞ്ചി, 1 ടീസ്പൂണ്‍ തേന്‍, 1 കപ്പ് വെള്ളം എന്നിവയാണ്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഒരു പ്ലം എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇപ്പോള്‍ ഒരു ടീസ്പൂണ്‍ ഇഞ്ചി എടുത്ത് പ്ലം കഷണങ്ങളുമായി യോജിപ്പിക്കുക. ഇത് ചെയ്തുകഴിഞ്ഞാല്‍, ഈ മിശ്രിതം രണ്ട് ടേബിള്‍സ്പൂണ്‍ എടുത്ത് കുറച്ച് വെള്ളം കലര്‍ത്തുക. ഇതിലേക്ക് അല്പം തേനോ പഞ്ചസാരയോ മിക്സ് ചെയ്ത് ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ദിവസത്തില്‍ എപ്പോള്‍ വേണമെങ്കില്‍ കഴിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദിവസവും ഈ മിശ്രിതം ഉപയോഗിക്കാം.

രോഗപ്രതിരോധ ശേഷിക്ക്
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും നമുക്ക് ദിവസവും പ്ലം ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് പ്ലം ജ്യൂസ് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ദിവസവും കുടിക്കാവുന്നതാണ്.

ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു
ഹൃദയാരോഗ്യത്തിന് സഹായിക്കുന്നതാണ് പ്ലം - ഇഞ്ചി ജ്യൂസ്. ഇത് ഹൃദയത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു. പ്ലമ്മില്‍ വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്. അനാവശ്യമായി രക്തം കട്ട പിടിക്കുന്നത് തടയുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും പക്ഷാഘാതം തടയുന്നതിനും സഹായിക്കുന്നു പ്ലം- ഇഞ്ചി ജ്യൂസ്. ഇതിലുള്ള പൊട്ടാസ്യവും ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇത് ഹൃദയത്തെ ശക്തിയാക്കുകയും ഹൃദയാഘാത സാധ്യത കുറക്കുകയും ചെയ്യുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് പ്ലം - ഇഞ്ചി കഴിക്കാവുന്നതാണ്. വിറ്റാമിന്‍ എ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണിലെ റെറ്റിനക്ക് ഏറ്റവും മികച്ചതാണ് വിറ്റാമിന്‍ എ. ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍ ആണ് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നത്. എല്ലാ ദിവസവും ഇത് കഴിക്കാവുന്നതാണ്. എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications