Latest Updates
-
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും -
രാഖി ആഘോഷത്തിന് മുന്നോടിയായി: 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങളും രാഹുകാലവും -
ഗജകേസരി യോഗം: ഇന്ന് പണമിടപാടുകൾക്കും ചർച്ചകൾക്കും സുവർണ്ണാവസരം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ -
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ്
കടുക് രോഹിണിയിൽ പഴകിയ മഞ്ഞപ്പിത്തത്തിന് ചികിത്സ
രോഗങ്ങൾ ഒഴിഞ്ഞ നേരമില്ല എന്നതാണ് നമ്മളെ എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്നം. അതുകൊണ്ട് തന്നെ അതിന് ചികിത്സയും മറ്റുമായി നെട്ടോട്ടമോടുന്നവർ നിരവധിയാണ്. അല്ലെങ്കിൽ അതുണ്ടാക്കുന്ന പ്രതിസന്ധികൾ പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രോഗം വരുന്നതിന് മുൻപ് ചികിത്സിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങളിൽ അത് ഏത് തരത്തിൽ ബാധിക്കും എന്നത് അറിയാൻ സാധിക്കുകയില്ല. ഈ പ്രളയ ശേഷം എല്ലാവരും ഭയപ്പെടുന്ന ചില രോഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
പനികൾ തന്നെ വിവിധ തരത്തിലാണ് മരണവുമായി നമുക്ക് ചുറ്റും നിൽക്കുന്നത്. കൃത്യമായ ചികിത്സയും പ്രതിരോധവും തന്നെയാണ് ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിനുള്ള വഴി. എന്നാൽ മഞ്ഞപ്പിത്തം പോലുള്ളവക്ക് ദീർഘകാല ചികിത്സ പലപ്പോഴും അത്യാവശ്യമായി വരുന്നുണ്ട്. ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.
കടുക് രോഹിണിയെന്ന ചെടിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ ഇതിന് പല രോഗങ്ങളേയും ഇല്ലാതാക്കുന്നതിനുള്ള സാധ്യതയുണ്ട്. മഞ്ഞപ്പിത്തം പോലുള്ള പ്രശ്നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് കടുക് രോഹിണി സഹായിക്കുന്നുണ്ട്. എങ്ങനെയെല്ലാം ഇത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മഞ്ഞപ്പിത്ത ചികിത്സ ആരംഭിക്കാൻ
മഞ്ഞപ്പിത്ത ചികിത്സ ആരംഭിക്കുന്നത് തന്നെ കടുക് രോഹിണിയിലൂടെയാണ്. ഇത് ശരീരത്തിലേയും കരളിലേയും ടോക്സിനെ പുറന്തള്ളുന്നതിനും കരളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. തൃകോൽപ്പകൊന്ന, കടുക് രോഹിണി എന്നിവയുടെ വേരുകൾ പൊടിച്ച് നൽകിയാണ് ഇത് ആരംഭിക്കുന്നത്. ഇത് രോഗിക്ക് നൽകിയാണ് പലപ്പോഴും ബാക്കിയുള്ള ചികിത്സ ആരംഭിക്കുന്നത്. എന്നാൽ ചികിത്സക്ക് മുൻപ് രോഗിയുടെ പ്രായവും രോഗത്തിന്റെ തീവ്രതയും ആരോഗ്യ സ്ഥിതിയും എല്ലാം കണക്കിലെടുക്കുന്നുണ്ട്. മഞ്ഞപ്പിത്തത്തിന് പരിഹാരം കാണുന്നതിന് കടുക് രോഹിണി ഫലപ്രദമാണ്.

രക്തം ശുദ്ധീകരിക്കുന്നതിന്
രക്ത ശുദ്ധീകരണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കടുകു രോഹിണി. ഇത് അൽപം വെള്ളത്തിൽ കഷായം വെച്ച് വറ്റിച്ച് രാവിലേയും വൈകിട്ടും ദിവസവും കുടിച്ചാൽ മതി. ഇത് രക്തശുദ്ധീകരണത്തിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും രക്തത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ ആയുർവ്വേദത്തിനുള്ള പങ്ക് ചില്ലറയല്ല.

കരളിന്റെ ആരോഗ്യം
മഞ്ഞപ്പിത്തം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കരളിനെയാണ്. ഇതിന് പരിഹാരം കാണുന്നതിനും കരളിലെ അണുബാധയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് കടുക് രോഹിണി. ഇത് കരളിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യത്തിന് സഹായിക്കുന്നു. ശരീരത്തിന്റെ ഉൾഭാഗങ്ങളിലെ അവയവങ്ങളെക്കുറിച്ച് പലപ്പോഴും പലർക്കും അറിയാതെ പോവുന്നു. ഈ അവസ്ഥയിൽ കരളിനെ സംരക്ഷിക്കുന്നതിന് കടുക് രോഹിണി നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

ആസ്ത്മക്ക് പരിഹാരം
ആസ്തമയെന്ന അവസ്ഥ പലർക്കും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മൾ ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. കാരണം ശ്വാസം മുട്ടൽ അഥവാ ആസ്ത്മയുണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് നമുക്ക് കടുക് രോഹിണി ഉപയോഗിക്കാവുന്നതാണ്. ഇത് ആസ്ത്മയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

നല്ല ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കടുക് രോഹിണി. കടുക് രോഹിണി കഷായം വെച്ച് കഴിക്കുന്നതിലൂടെ അത് നല്ല ദഹനത്തിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും നല്ല ദഹനത്തിനും മലബന്ധത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കടുക് രോഹിണി.

ഡയറിയക്ക് പരിഹാരം
ഡയറിയയെന്ന പ്രതിസന്ധി നിങ്ങളെ വല്ലാതെ വലക്കുന്നുണ്ടോ? അതിന് പരിഹാരം കാണുന്നതിന് നമുക്ക് കടുക് രോഹിണി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ കഷായം പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കി നല്ല ദഹനത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഏറ്റവും അധികം പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ് ഡയറിയ. വയറിനുണ്ടാവുന്ന ഈ പ്രതിസന്ധിയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് കടുക് രോഹിണി.

പനിക്ക് പരിഹാരം
പനിക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള ഒറ്റമൂലികള്‍ ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി കടുക് രോഹിണിയിലും അൽപം പരിഹാരം കാണാവുന്നതാണ്. എത്ര വലിയ പനിക്കും പരിഹാരം കാണുന്നതിന് നമുക്ക് കടുക് രോഹിണി ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെസംശയമില്ലാതെ ഇത് കൊണ്ട് കഷായം കഴിച്ചാൽ അത് ഈ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications