Latest Updates
-
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം
ആർത്തവത്തിലെ ഈ ചെറിയ മാറ്റം വലിയ അപകടം തൊട്ടടുത്ത്
ആരോഗ്യമുള്ള ഒരു സ്ത്രീക്ക് എല്ലാ മാസവും ഒരു നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ആർത്തവം ഉണ്ടാവുന്നുണ്ട്. അവരുടെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി നടക്കുന്നുണ്ട് എന്നുള്ളതാണ് കൃത്യമായ ആർത്തവത്തിലൂടെ മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ സാധാരണ അവസ്ഥകളിൽ 28 ദിവസത്തിൽ ഉണ്ടാവുന്ന ആർത്തവ ചക്രം ചിലരിൽ 31 ദിവസം ചിലരില്‍ അത് അൽപം കൂടുതലും ആണ് ഉണ്ടാവുന്നത്. ആർത്തവത്തിൽ ഉണ്ടാവുന്ന ക്രമക്കേടുകൾ പലപ്പോഴും നിങ്ങളുടെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.
ആർത്തവത്തിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളിയാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ആർത്തവ ക്രമക്കേടുകൾ ഉണ്ടാക്കുന്ന അവസ്ഥകൾ പലപ്പോഴും ആരോഗ്യത്തിന് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ആര്‍ത്തവക്രമക്കേടുകൾ എന്തൊക്കെയാണ് അപടം ഉണ്ടാക്കുന്നത് എന്ന് നോക്കാവുന്നതാണ്.

ആർത്തവം കൃത്യമല്ലെങ്കിൽ
ചിലരിൽ ആർത്തവം കൃത്യമല്ലാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. സാധാരണ ആര്‍ത്തവ ദിനങ്ങൾ 28 ദിവസത്തിലാണ്. എന്നാൽ ഇതിന് പെട്ടെന്നൊരു ദിവസം മാറ്റം വന്നാൽ അത് എന്തുകൊണ്ടാണ് എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ആർത്തവം നിൽക്കുന്നതിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ ആർത്തവം വരാനുള്ള സാധ്യതയില്ല. ഇത് കൂടാതെ മറ്റ് ചില അനാരോഗ്യകരമായ കാര്യങ്ങളും ആർത്തവത്തിൽ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ആർത്തവം കൃത്യമല്ലെങ്കിൽ
പെട്ടെന്നുള്ള ശരീരഭാരം കുറയുന്നതും അമിതമായി വ്യായാമം ചെയ്യുന്നതും ഹോർമോൺ വ്യത്യാസവും ആർത്തവത്തിൽ മാറ്റം വരുന്നതിന് കാരണമാകുന്നുണ്ട്. അമിതവണ്ണം ഉള്ളവരിലും ആർത്തവ ക്രമക്കേട് ഉണ്ടാവുന്നുണ്ട്. തുടർച്ചയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതും എല്ലാം ഇത്തരത്തിൽ അസ്വസ്ഥതകളിലേക്ക് നയിക്കുന്നതാണ്. പിസിഓഎസ് ഉള്ളവരിലൂടെയും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്.

അമിതമായ രക്തസ്രാവം
അമിതമായ രക്തസ്രാവം പലപ്പോഴും നിങ്ങളുടെ ആരോഗ്യനിലയെ തകിടം മറിക്കുന്നതാണ്. ഒരു മണിക്കൂറിന് ഉള്ളിൽ പാഡ് മാറ്റേണ്ട അവസ്ഥയുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആർത്തവം ക്രമത്തിലല്ല എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇതോടൊപ്പം നിങ്ങളിൽ അനീമിയ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം നിങ്ങളിൽ ആർത്തവ പ്രതിസന്ധികളെയാണ് സൂചിപ്പിക്കുന്നത്.

അവസ്ഥകൾ
ഇത് പലപ്പോഴും നിങ്ങളിൽ പിസിഓഎസ് പ്രഗ്നന്‍സി കോംപ്ലിക്കേഷൻസ്, ക്യാൻസർ, ഐയുഡി എന്നിവ ഉണ്ടെങ്കിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിന്‍റെ ഫലമായി നിങ്ങളിൽ അമിത രക്തസ്രാവം ഉണ്ടാവുന്നതിനും ആര്‍ത്തവം കൃത്യമല്ലാത്ത അവസ്ഥകളിലേക്ക് ഇത് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവരിൽ ആർത്തവ സമയത്ത് വളരെയധികം രക്തസ്രാവം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ചെറിയ ദിവസങ്ങൾ
ആർത്തവത്തിനിടക്ക് സാധാരണയായി ആദ്യത്തെ 2 മുതൽ ഏഴ് ദിവസം വരെയാണ് ആര്‍ത്തവം ഉണ്ടാവുന്നതിനുള്ള സാധ്യത. ഇത് പലപ്പോഴും ചിലരിൽ നാല് ദിവസം അഞ്ച് ദിവസം ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ടതാണ്. ആർത്തവം 2 ദിവസത്തിൽ കുറവാണ് നിൽക്കുന്നതെങ്കിൽ അൽപം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

അതിശക്തമായ വയറു വേദന
നിങ്ങളുടെ ആരോഗ്യത്തിന് എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ആർത്തവ സമയത്തുണ്ടാവുന്ന വേദന. ഇത് പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. സാധാരണ ആർത്തവ വേദന നിങ്ങളിൽ ആർത്തവത്തിന്‍റെ ഒന്നോ രണ്ടോ ദിവസം മുൻപ് ആരംഭിക്കുന്നു. ആർത്തവം തുടങ്ങിക്കഴിഞ്ഞാല്‍ ഇത് മാറുന്നുമുണ്ട്. എന്നാൽ കൂടുതൽ ദിവസം ഇത് നിൽക്കുന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് പല വിധത്തിലുള്ള അസ്വസ്ഥതകളുടേയും ഫൈബ്രോയ്ഡ്, ഐയുഡി,എൻഡോമെട്രിയോസിസ്, പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് എന്നിവയാണ് ഇവരിൽ പ്രശ്നമുണ്ടാക്കുന്ന അവസ്ഥകൾ.

ആർത്തവത്തിനിടക്ക് രക്തസ്രാവം
ആർത്തവത്തിനിടക്ക് രക്തസ്രാവം ഉണ്ടാവുന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഗർഭാശയ ക്യാൻസറിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് കൂടാതെ നിങ്ങളില്‍ ലൈംഗിക രോഗങ്ങൾ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളിൽ ഇടക്കിടക്ക് രക്തസ്രാവം ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അത് മാത്രമല്ല പിസിഓഎസ് അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം നിങ്ങളിൽ ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications











