For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിര്‍ന്നവരില്‍ ഈ ലക്ഷണമില്ലാതെയും കോവിഡ് വൈറസ് ബാധിക്കാം

|

കൊറോണ വൈറസ് മഹാമാരിയുടെ തുടക്കം മുതല്‍ക്കേ ശാസ്ത്രജ്ഞര്‍ രോഗകാരിയായ വൈറസിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി കോവിഡ് ലക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. നമുക്കെല്ലാവര്‍ക്കും ഇതിനകം അറിവുള്ളതാവും പനി, ജലദോഷം, ചുമ എന്നിവ കോവിഡ് 19 ന്റെ ലക്ഷണങ്ങളായി കണക്കാക്കാമെന്ന്. എന്നാല്‍ ഇത്തരം എല്ലാ അവസ്ഥകളും വൈറസ് ബാധയായി കണക്കാക്കാനാവില്ല. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാന്‍ വൈകരുത്.

Most read: കെന്റ് വൈറസ് ലോകത്താകെ പടര്‍ന്നേക്കാം; വാക്‌സിനും തടയില്ലെന്ന് ശാസ്ത്രജ്ഞര്‍Most read: കെന്റ് വൈറസ് ലോകത്താകെ പടര്‍ന്നേക്കാം; വാക്‌സിനും തടയില്ലെന്ന് ശാസ്ത്രജ്ഞര്‍

പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തിടെ ഗവേഷകര്‍ കണ്ടെത്തിയത് മുതിര്‍ന്നവരില്‍, അതായത് 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സാധാരണയായി ഉണ്ടാകാവുന്ന കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നാണ്.

പ്രായമായവരുടെ കാര്യത്തില്‍ അധിക ശ്രദ്ധ വേണം

പ്രായമായവരുടെ കാര്യത്തില്‍ അധിക ശ്രദ്ധ വേണം

കൊറോണ വൈറസിന്റെ പരിവര്‍ത്തനവും അതിന്റെ ലക്ഷണങ്ങളുടെ വിപുലീകരണവും കണക്കിലെടുത്ത്, കോവിഡ് 19 ന്റെ ലക്ഷണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഈ ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങള്‍ സാധാരണയായി ഒരു നിശ്ചിത പാറ്റേണില്‍ പ്രത്യക്ഷപ്പെടും. അതിനെക്കുറിച്ച് ബോധവാന്മാരാകുന്നത് ഗുരുതരമായ അണുബാധ ഉണ്ടാകുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു. ഒരു പുതിയ കണ്ടെത്തല്‍ അനുസരിച്ച്, കോവിഡ് 19 ന്റെ ലക്ഷണങ്ങള്‍ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രായമായവരില്‍ വ്യത്യസ്തമായി പ്രത്യക്ഷപ്പെടാമെന്നാണ്.

പ്രായമായവരില്‍ കാണാനിടയില്ലാത്ത ലക്ഷണം

പ്രായമായവരില്‍ കാണാനിടയില്ലാത്ത ലക്ഷണം

ഓരോ വ്യക്തിക്കും അവരുടെ ആരോഗ്യാവസ്ഥകള്‍ അനുസരിച്ച് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും സങ്കീര്‍ണതകള്‍ അല്‍പം കൂടുതലാണ്. ഇപ്പോള്‍, ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത് 65 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് കോവിഡ് 19 ന്റെ ഒരു പ്രത്യേക ലക്ഷണം വ്യത്യസ്തമായി കാണപ്പെടാമെന്നാണ്. കൊറോണ വൈറസിന്റെ ആദ്യ ലക്ഷണമാണ് ഉയര്‍ന്ന പനി എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, എന്നാല്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് കുറഞ്ഞ താപനിലയില്‍ പനി വരുന്നു. അതിനര്‍ത്ഥം കുറഞ്ഞ താപനിലയില്‍ ഇത്തരക്കാര്‍ക്ക് പനി അനുഭവപ്പെടുന്നു എന്നാണ്. അതിനാല്‍ ഇത് എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യാവുന്നതാണ്.

Most read:നേത്രസംരക്ഷണം കുട്ടിക്കളിയല്ല; പ്രത്യേകിച്ച് കൊറോണക്കാലത്ത്Most read:നേത്രസംരക്ഷണം കുട്ടിക്കളിയല്ല; പ്രത്യേകിച്ച് കൊറോണക്കാലത്ത്

പഠനം പറയുന്നത്

പഠനം പറയുന്നത്

മയോ ക്ലിനിക്കിന്റെ കണക്കനുസരിച്ച്, ഏതൊരു വ്യക്തിയുടെയും സാധാരണ ശരീര താപനില 98.6 നും 99 ഡിഗ്രി ഫാരന്‍ഹീറ്റിനും ഇടയിലാണ് (37° C മുതല്‍ 37.2° C വരെ). താപനില 100.04 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് (38° C) ഉയരുമ്പോള്‍ ഇത് ഒരു പനിയായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ നിന്നുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് പ്രായത്തിനനുസരിച്ച് ഒരു വ്യക്തിയുടെ സാധാരണ ശരീര താപനിലയും പനിയായി മാറുന്നതും വ്യത്യാസപ്പെടാമെന്നാണ്. ഈ പഠനത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, 99.32 ഡിഗ്രിയുടെ പരിധി 100.04 ഡിഗ്രി ഫാരന്‍ഹീറ്റിന് തുല്യമാണെന്ന് ഗവേഷകരുടെ സംഘം നിഗമനം ചെയ്തു.

കുറഞ്ഞ താപനിലയിലെ പനി ശ്രദ്ധിക്കാതെ പോകരുത്

കുറഞ്ഞ താപനിലയിലെ പനി ശ്രദ്ധിക്കാതെ പോകരുത്

കോവിഡ് 19 ബാധിതരില്‍ 55 ശതമാനം പേര്‍ക്കും ആദ്യ ദിവസങ്ങളില്‍ പനി അനുഭവപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ താപനിലയില്‍ കുറവോടെ പ്രായമായവരില്‍ പനി വരുന്നതിനാല്‍ അത് പനിയാണെന്ന് എളുപ്പത്തില്‍ മനസ്സിലാകാതെ വരുന്നു. 65 വയസ്സിനു മുകളിലുള്ളവര്‍ താപനില ഒരിക്കലും 100.04 ഡിഗ്രി ഫാരന്‍ഹീറ്റിന്റെ പരിധിയിലെത്താന്‍ സാധ്യതയില്ല. കൊറോണ വൈറസ് മൂലമുണ്ടാകുന്ന അണുബാധ കണ്ടെത്തുന്നതിനും ശരിയായ ചികിത്സ യഥാസമയം ലഭിക്കുന്നതിനും ഇത് കാലതാമസം വരുത്തും. ഇത് അവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍, കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ശരീര താപനിലയിലോ ആരോഗ്യത്തിലോ ചെറിയ മാറ്റം പോലും നിസ്സാരമായി കാണരുത്.

Most read:കോവിഡ് മുക്തരായാലും രക്ഷയില്ല; ഇത്തരക്കാര്‍ക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യതMost read:കോവിഡ് മുക്തരായാലും രക്ഷയില്ല; ഇത്തരക്കാര്‍ക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യത

മുതിര്‍ന്നവരില്‍ ലക്ഷണം ഡിലീരിയം

മുതിര്‍ന്നവരില്‍ ലക്ഷണം ഡിലീരിയം

പ്രായമായ മുതിര്‍ന്ന പൗരന്മാരില്‍ കോവിഡ് 19 അണുബാധയുടെ ആദ്യ മുന്നറിയിപ്പ് അടയാളമായി നിര്‍ദ്ദേശിക്കപ്പെടുന്ന വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ തള്ളിക്കളയാതിരിക്കുക. മറ്റൊരു പഠനമനുസരിച്ച്, കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച നിരവധി പ്രായമായ രോഗികളില്‍ ഡിലൈറിയം മാത്രമാണ് രോഗലക്ഷണം. ആശയക്കുഴപ്പം, അശ്രദ്ധ, മറ്റ് വൈജ്ഞാനിക മാറ്റം എന്നിവയാണ് ഡിലിറിയത്തിന്റെ പ്രത്യേകതകള്‍.

കോവിഡിന്റെ മൂന്ന് സാധാരണ ലക്ഷണങ്ങള്‍

കോവിഡിന്റെ മൂന്ന് സാധാരണ ലക്ഷണങ്ങള്‍

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, യു.കെയുടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് (എന്‍.എച്ച്.എസ്) വ്യക്തമാക്കിയത് കോവിഡ് -19 ന്റെ ഏറ്റവും സാധാരണമായ മൂന്ന് ലക്ഷണങ്ങള്‍ പനി, നിരന്തരമായ ചുമ, നിങ്ങളുടെ മണം അല്ലെങ്കില്‍ രുചി എന്നിവ നഷ്ടപ്പെടല്‍ എന്നിവയാണെന്നാണ്. ഈ മൂന്ന് ലക്ഷണങ്ങളും തുടക്കത്തിലേ കണ്ടുവരുന്നതാണ്. കോവിഡ് സിംപ്റ്റം സ്റ്റഡി ആപ്ലിക്കേഷന്‍ അനുസരിച്ച്, നിങ്ങള്‍ക്ക് വൈറസ് ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ നിങ്ങളുടെ ശരീര താപനില സഹായിക്കും. ശരീര താപനില സാധാരണ ശരീര താപനിലയേക്കാള്‍ കൂടുതലാണെങ്കില്‍, ഇത് കോവിഡ് 19 ന്റെ സൂചനയാണ്.

Most read:ഉച്ചമയക്കം ശീലമാക്കിയവരാണോ നിങ്ങള്‍ ?Most read:ഉച്ചമയക്കം ശീലമാക്കിയവരാണോ നിങ്ങള്‍ ?

വൈറസിന്റെ മറ്റ് ലക്ഷണങ്ങള്‍

വൈറസിന്റെ മറ്റ് ലക്ഷണങ്ങള്‍

കോവിഡിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളെക്കുറിച്ച് ആളുകള്‍ക്ക് ഇതിനകം തന്നെ അറിയാമെങ്കിലും, മാരകമായ രോഗം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ബ്രിട്ടനിലെ ചെഷയര്‍ വാരിംഗ്ടണ്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഏഴ് പുതിയ കോവിഡ് ലക്ഷണങ്ങളുടെ പട്ടിക നല്‍കിയിട്ടുണ്ട്.

* തൊണ്ടവേദന

* പേശിവേദന, സന്ധി വേദന

* അതിസാരം

* ചെങ്കണ്ണ്

* തലവേദന

* ചര്‍മ്മ ചുണങ്ങ്

* വിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറംമാറ്റം

കോവിഡ് കണക്കുകള്‍

കോവിഡ് കണക്കുകള്‍

ലോകത്ത് ഇതിനകം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24.2 ലക്ഷത്തോളമായി. രോഗബാധിതരുടെ എണ്ണം 11 കോടി കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നിങ്ങനെയാണ് നിലവില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. ഇന്ത്യയില്‍ പ്രതിദിനം രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഒരു കോടിയിലധികം വൈറസ് ബാധിതര്‍ നിലവില്‍ ഇന്ത്യയിലുണ്ട്. മരണസംഖ്യ 1.5 ലക്ഷം കടന്നു.

Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്

English summary

People Over 65 Years Could Miss This Common COVID Symptom, Study

The symptoms of COVID-19 may surface differently in older adults as compared to others. Take a look.
X
Desktop Bottom Promotion