For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രമൊഴിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ അതിലൊളിഞ്ഞിരിക്കുന്ന അപകടം

By Aparna
|

മൂത്രമൊഴിക്കുക എന്നത് സ്വാഭാവികമായും ആളുകള്‍ക്ക് ഉണ്ടാവുന്നതാണ്. എന്നാല്‍ മൂത്രമൊഴിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ പലപ്പോഴും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം മൂത്രമൊഴിക്കുമ്പോള്‍ നാം വരുത്തുന്ന തെറ്റുകള്‍ പലപ്പോഴും കിഡ്‌നിയുടെ ആരോഗ്യത്തിന് വരെ പ്രശ്‌നമുണ്ടാക്കുന്നതാണ്. പലരും മൂത്രം പിടിച്ച് വെക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഇത് അതീവ ഗുരുതരാവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നുള്ളതാണ് സത്യം. ആരോഗ്യകരമായ ജീവിത ശൈലിക്ക് വേണ്ടി നമ്മള്‍ ഇത്തരം മോശം ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നുണ്ട്.

Peeing Mistakes To Avoid For The Health Of Your Pelvic Area-

നിങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു ദിവസം നാലോ അഞ്ചോ അല്ലെങ്കില്‍ അതില്‍ കൂടുതലോ തവണ മൂത്രമൊഴിക്കാന്‍ തോന്നാം. എന്നാല്‍ ഇതിന് സൗകര്യമില്ലാത്ത അവസ്ഥയില്‍ പലരും മണിക്കൂറുകളോളം മൂത്രം പിടിച്ച് വെക്കുന്നു. ഇത് അനാരോഗ്യകരമാണ് എന്ന് നമ്മള്‍ മുന്‍പൊരു ലേഖനത്തില്‍ വായിച്ചിട്ടുണ്ട്. മൂത്രമൊഴിക്കുന്നത് മാത്രമല്ല മൂത്രമൊഴിച്ച ശേഷം നമ്മള്‍ നടത്തുന്ന ശുചീകരണവും പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങള്‍ക്ക് അല്‍പം പ്രാധാന്യം നല്‍കാവുന്നതാണ്. കാരണം സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുക എന്നത് തന്നെയാണ് സത്യം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. വായിക്കാം.

പിന്നില്‍ നിന്ന് മുന്നിലേക്ക് തുടയ്ക്കുന്നത്

പിന്നില്‍ നിന്ന് മുന്നിലേക്ക് തുടയ്ക്കുന്നത്

പലപ്പോഴും പലര്‍ക്കും ഇതിനെക്കുറിച്ച് കാര്യമായി അറിയില്ല എന്നതാണ്. ഇത് മാത്രമല്ല ഇത്തരം കാര്യങ്ങള്‍ പലരും പലപ്പോഴും ചര്‍ച്ച ചെയ്യുന്നതിനും തുറന്ന് പറയുന്നതിനും തയ്യാറാവുകയില്ല. മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ പുറകില്‍ നിന്ന് മുന്നിലേക്ക് തുടയ്ക്കുന്നത് തെറ്റാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? കാരണം അങ്ങനെ ചെയ്യുന്നത് മൂത്രനാളി അല്ലെങ്കില്‍ മൂത്രദ്വാരത്തിന് സമീപമുള്ള മാലിന്യങ്ങളെ മുന്നിലേക്ക് എത്തിക്കുന്നു. ഇത് ശരീരത്തിലേക്ക് അണുബാധയെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ഇത് ചെയ്യാതെ പിന്നിലേക്ക് തുടക്കുന്നതിന് വേണം ശ്രദ്ധിക്കേണ്ടത്. ഒരു കാരണവശാലും തുടക്കാതിരിക്കരുത്. കാരണം ഇത് ചെയ്യുന്നത് സ്വകാര്യഭാഗത്ത് ഈര്‍പ്പം പറ്റിപപ്പിടിച്ച് ഇതിനേക്കാള്‍ കൂടുതല്‍ അസ്വസ്ഥതകളിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

മൂത്രം പിടിച്ച് വെക്കുക

മൂത്രം പിടിച്ച് വെക്കുക

നിങ്ങള്‍ക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ ഒരിക്കലും അത് പിടിച്ച് വെക്കാന്‍ പാടില്ല. അനുകൂല സാഹചര്യമല്ലാത്തത് കൊണ്ടും ടോയ്‌ലറ്റിന്റെ അഭാവം കൊണ്ടും പലരും മൂത്രം പിടിച്ച് വെക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. ഇത് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഒരിക്കലും മൂത്രമൊഴിക്കണം എന്ന് പറയുന്നത് നാണിക്കേണ്ട ഒന്നല്ല, എന്ന് മാത്രമല്ല ഇത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് എന്നതാണ് സത്യം. ഇത്തരത്തില്‍ ചെയ്യാതിരിക്കുമ്പോഴാണ് അത് അണുബാധ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അത് കൂടാതെ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ ത്തെിക്കുന്നു. അതുകൊണ്ട് തന്നെ മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ ഒരു കാരണവശാലും പിടിച്ച് വെക്കരുത്. ഇത് തെറ്റാണ്. പ്രത്യേകിച്ച് സ്ത്രീകള്‍.

നിര്‍ജലീകരണം

നിര്‍ജലീകരണം

ഒരു യാത്ര പോവുമ്പോഴോ മറ്റോ പലരും വെള്ളം കുടിക്കാന്‍ മടി കാണിക്കുന്നു. വെള്ളം കൂടുതല്‍ കുടിച്ചാല്‍ മൂത്രമൊഴിക്കാന്‍ മുട്ടിയാലോ എന്നതാണ് പലരുടേയും ആശങ്കയും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പലരും പ്രാധാന്യം നല്‍കില്ല. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം പോലുള്ള അവസ്ഥക്ക് ആക്കം കൂട്ടും. ഇതിന്റെ ഫലമായി കിഡ്‌നി സ്റ്റോണ്‍, മൂത്രാശയ അണുബാധകള്‍, ഇടക്കിടയെുള്ള മൂത്രം പോക്ക് എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിങ്ങളുടെ മൂത്രാശയവും വൃക്കകളും സുരക്ഷിതമായി സൂക്ഷിക്കാന്‍, നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പരിധി വരെ പല രോഗങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് സാധിക്കുന്നുണ്ട്.

ബ്ലാഡര്‍ ശ്രദ്ധിക്കണം

ബ്ലാഡര്‍ ശ്രദ്ധിക്കണം

നിങ്ങള്‍ക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ ഉടനേ തന്നെ മൂത്രമൊഴിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. അതിലുപരി ശ്രദ്ധിക്കേണ്ട കാര്യം മൂത്രസഞ്ചി പൂര്‍ണമായും ശൂന്യമാക്കുക എന്നതാണ്. അതായത് മൂത്രം മുഴുവനായി കളയേണ്ടതാണ്. മൂത്രം പിടിച്ച് വെക്കുന്നത് പോലെ തന്നെ അപകടകരമാണ് മൂത്രം മുഴുവനായി പുറത്തേക്ക് കളഞ്ഞില്ലെങ്കില്‍ സംഭവിക്കുന്നത്. ഇത്ത കിഡ്‌നി സ്റ്റോണ്‍ പോലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലരും അബദ്ധത്തില്‍ എങ്കിലും ഈ തെറ്റ് വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും അശ്രദ്ധമായി വിടരുത്. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം.

ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍

ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍

നിങ്ങള്‍ അരമണിക്കൂറിനുള്ളില്‍ തന്നെ നിരവധി തവണ മൂത്രമൊഴിക്കാന്‍ പോവുന്ന വ്യക്തിയാണോ? എന്നാല്‍ ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത്തരത്തില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് പലപ്പോഴും മൂത്രാശയ അണുബാധ ഉണ്ടാക്കുന്നുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ ഇടക്കിടെ മൂത്രമൊഴിക്കുന്നത് ഒരു ദു:ശീലം എന്നതിലുപരി അത് നിങ്ങള്‍ക്ക് ഉണ്ടാവാന്‍ ഇടയുള്ള എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്തൊക്കെയാണ് ഇത്തരത്തിലുള്ള അണുബാധ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

* അണുബാധ ഉണ്ടാകാതിരിക്കാന്‍ എപ്പോഴും മൂത്രമൊഴിച്ച ശേഷം മുന്നില്‍ നിന്ന് പിന്നിലേക്ക് തുടയ്ക്കുന്നതിന് ശ്രദ്ധിക്കണം.

* ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളില്‍ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്.

* സ്വകാര്യഭാഗം കഴുകാന്‍ സോപ്പുകളും മറ്റ് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്

* സ്വകാര്യഭാഗം ഇടക്കിടക്കിടെ ഷേവ് ചെയ്യരുത്. അത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സ്വകാര്യഭാഗത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള രോമം ഉണ്ടാവുന്നത്

* ആര്‍ത്തവ സമയത്ത് നിങ്ങള്‍ ഇടക്കിടെ പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

* ശ്വസിക്കാന്‍ കഴിയുന്ന കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്, ഇത് കൂടാതെ ഇടുങ്ങിയ അടിവസ്ത്രം ധരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

മൂത്രാശയ അണുബാധക്ക് പെട്ടെന്ന് പരിഹാരമാണ് ഈ ഔഷധച്ചായകള്‍മൂത്രാശയ അണുബാധക്ക് പെട്ടെന്ന് പരിഹാരമാണ് ഈ ഔഷധച്ചായകള്‍

ഗര്‍ഭിണിയിലെ അണുബാധ നിസ്സാരമല്ല: ജനിക്കുന്ന കുഞ്ഞിന് വരെ ദോഷംഗര്‍ഭിണിയിലെ അണുബാധ നിസ്സാരമല്ല: ജനിക്കുന്ന കുഞ്ഞിന് വരെ ദോഷം

English summary

Peeing Mistakes To Avoid For The Health Of Your Pelvic Area-In-Malayalam

Here in this article we are sharing some peeing mistakes to avoid for the health of your pelvic area in malayalam. Take a look.
Story first published: Monday, March 28, 2022, 13:12 [IST]
X
Desktop Bottom Promotion